1980-85
ഈഡിസ് ഈജിപറ്റൈ എന്നയിനം കൊതുകു പരത്തുന്ന
ഡങ്കിപ്പനി കേരളത്തില്‍ പടര്‍ന്നു പിടിക്കുന്നു.ടെറസ്സ്,
ചിരട്ട,പ്ലാസ്റ്റിക് കപ്പ്-സ്പൂണ്‍, പൂപ്പാത്രം,വാട്ടര്‍ കൂളര്‍
എന്നിവയിലെ ചെറിയ അളവു ശുദ്ധവെള്ളത്തില്‍ മുട്ടയിട്ടു
വളരുന്ന കൊതുകുകളാണ് ഈഡിസ് ഇനം

1987
എലിയുടെ മൂത്രം വഴി പകരുന്ന ലെപ്റ്റോസ്പൈറോസ്സിസ്
(വീല്‍സ് രോഗം) കേരളത്തില്‍ പടര്‍ന്നു പിടിക്കുന്നു.
പത്രങ്ങള്‍ ഇതിനു "എലിപ്പനി" എന്ന പേരു നല്‍കുന്നു
.പക്ഷേ,1999 ല്‍
മാത്രമാണ് കേരളസര്‍ക്കാര്‍ ഈ രോഗത്തിന്‍റെ കേരള സാന്നിദ്ധ്യം
അംഗീകരിക്കുന്നുള്ളു.
1995-96
ആലപ്പുഴ ജില്ലയില്‍ കോളറ പടര്‍ന്നു പിടിക്കുന്നു.
കാസര്‍ഗോഡ് ജില്ലയില്‍ അനനോഫലീസ് കൊതുകു
പരത്തുന്ന മലമ്പനി പടരുന്നു.
ആലപ്പുഴ ജില്ലയിലെ നൂറനാട്ടും കോട്ടയം ജില്ലയിലെ ചില
സ്ഥലങ്ങളിലും ദേശാടനക്കിളികളും ക്യൂലക്സ് കൊതുകും
പരത്തുന്ന ജപ്പാന്‍ ജ്വരം(ജാപ്പനീസ് എന്‍സെഫലൈറ്റിസ്)
പടര്‍ന്നു പിടിക്കുന്നു.
കേരളസര്‍ക്കാര്‍ പകര്‍ച്ചപ്പനികളെക്കുറിച്ചു പഠിക്കാന്‍ ഒരു
കമ്മറ്റിയെ നിയമിക്കുന്നു.
തുടര്‍ന്നു ആലപ്പുഴയില്‍ വൈറോളജി ഇന്‍സ്റ്റ്യിട്യൂട്ട് തുടങ്ങാന്‍
അനുമതി നല്‍കപ്പെടുന്നു.
ലോകാരോഗ്യസംഘടനയുടെ ഉപദേഷ്ടാവും മലയാളിയുമായ
ഡോ.ജേക്കബ് ജോണ്‍ അതിന്റെ ഉപദേശാവായി നിയമിക്കപ്പെടുന്നു.
പകര്‍ച്ചപ്പനിയുടെ ആരംഭദശയില്‍ വൈറോളജി ഇന്‍സ്റ്റ്യിട്യൂട്ടിന്‍റെ
സഹായം കിട്ടാന്‍ വിവരം അറിയിക്കാന്‍ എല്ലാ ആതുരാലയങ്ങളിലും
മേല്‍ വിലാസം അടിച്ച പോസ്റ്റല്‍ കാര്‍ഡുകള്‍ നല്‍കപ്പെടുന്നു.
ആദ്യസിഗ്നല്‍ കാണുമ്പോള്‍ ഉടന്‍ രോഗനിര്‍ണ്‍നയം നടത്താന്‍ ഉള്ള
റാഡാര്‍ സംവിധാനം എന്നാണ് ഡോ ജേക്കബ് ജോണ്‍ ഈ പരിപാടിയെ
വിശേഷിപ്പിച്ചത്.
24 മണിക്കൂറുനുള്ളില്‍ വിദഗ്ധസേവനം ഉറപ്പാക്കാന്‍ ആയിരുന്നു
ഈ റാഡാര്‍ സംവിധാനം
2000 ജനുവരി
കോട്ടയം ജില്ലയില്‍ കോളറാ പടര്‍ന്നു പിടിക്കുന്നു.
ഉടനടി അതു നിയന്ത്രിക്കപ്പെട്ടു.
2002
തുടര്‍ച്ചയായ രാഷ്ട്രീയ ഇടപെടലുകളെത്തുടര്‍ന്നു ഡോ ജേക്കബ് ജോണ്‍
വൈറോളജി ഇന്‍സ്റ്റ്യിട്യൂട്ട് മേധാവി സ്ഥാനം രാജിവയ്ക്കുന്നു.
ഒരു തരം പുകച്ചു പുറത്താക്കല്‍.
ഡി.എം.എസ്സ് കോര്‍സ്സ് തുടങ്ങാനനാരോഗ്യമന്ത്രി
കെ.എം ജോര്‍ജ് ഡോ.തങ്കവേലുവിനെ
പുകച്ചു പുറത്താക്കിയതു പോലെയും
ഡോ.രാമചന്ദ്രന്‍ നായരുടെ പാര്‍ട്ടി എയിഡ്സ് നിയന്ത്രണ സെല്ലില്‍ നിന്നും
വിദേശ പരിശീലനം നേടിയ ഡോ.മേബല്‍ ഗ്രിഗോറിയെ പുകച്ചു
പുറത്താക്കിയതു പോലെയും.
രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകാഞ്ഞതിനാല്‍ മാത്രം ഡോ.വലിയത്താന്‍
ശ്രീചിത്രയെ വന്‍സ്ഥാപനമായി ഉയര്‍ത്തി.
മറ്റുള്ളവര്‍ക്കാഭാഗ്യം കിട്ടിയില്ല. സാങ്കേതിക വിദഗ്ദര്‍ക്കു സ്വാതന്ത്ര്യം
കൊടുത്താലെ സ്ഥാപങ്ങള്‍ക്കു വളര്‍ച്ച ഉണ്‍റ്റാകൂ എന്ന കാര്യം
രാഷ്ട്രീയക്കാര്‍ മറന്നു പോകുന്നതിനു കേരളത്തില്‍ നിരവധി ഉദാഹരണങ്ങള്‍.
അതിലൊന്നായി വൈറോളജി ലാബും.
2003 ജൂണ്‍
പകര്‍ച്ചപ്പനിയാല്‍ കേരളത്തില്‍ നിരവധി മരണം.
പടരുന്നതു ഡങ്കി ഹീമറേജിക് പനി ആവാന്‍
സാധ്യത എന്നു ജൂണ്‍ 30 നു ഡോ.ജേക്കബ്ജോണ്‍.

ഡങ്കി ഹീമറേജിക് പനിയെ നേരിടാന്‍ വേണ്ട ദീര്‍ഘകാല
പദ്ധതിയെ കുറിച്ചു ഡോ.ജേക്കബ് ജോണിന്‍റെ ലേഖനം
മനോരമപത്രത്തില്‍
2003 ജൂലൈ 15
മനോരമ ലീഡര്‍ പേജില്‍
"കേരളം കരുതിയിരിക്കുക ഡങ്കി ആവര്‍ത്തിക്കും"

എന്ന പേരില്‍ ഡോ.ജേക്കബ് ജോണിന്‍റെ വിശദലേഖനം
2004 സെപ്റ്റംബര്‍
ആര്‍പ്പൂക്കര മെഡിക്കല്‍ കോളേജ് പരിസരങ്ങളില്‍ മഞ്ഞപ്പിത്തം
പടര്‍ന്നു പിടിക്കുന്നു.170 പേര്‍ക്കു രോഗം. 2 ഡോക്ടറന്മാര
മരിക്കുന്നു.
മെഡിക്കല്‍ കോളേജില്‍ നിന്നുള്ള രോഗബാധ
എന്ന വിവരം മറച്ചു വയ്ക്കുന്നു.4 മാസം കഴിഞ്ഞു
2005 ജനുവരിയിലാണു ഹെപ്പറ്റൈറ്റിസ് ബാധ എന്നു
സ്ഥിരീകരിക്കുന്നത്."ആദ്യ സിഗ്നല്‍" അവഗണിക്കപ്പെട്ടു.
ശാസ്ത്രീയ പ്രതിരോഢം നടപ്പാക്കിയില്ല.
എപ്പിഡമോളജിക്കല്‍ ഇന്റലിജന്‍സ് നഷ്ടപ്പെടുത്തി.
രോഗവ്യാപനം മനുഷനില്‍ നിന്നു മനുഷനിലേക്കോ
(ഉദാഹരണം:എയിഡ്സ്)
കൊതുകില്‍ നിന്നു മനുഷനിലേക്കോ
(ഡങ്കിപ്പനി)
ജീവികളില്‍ നിന്നു മനുഷനിലേക്കോ
(ഉദാഹരണം:എലിപ്പനി എന്നറിയപ്പെടുന്ന വീല്‍സ് രോഗം)
അന്തരീക്ഷം വഴിയോ
(എഡിനോ,റൈനോ വൈറസ്സുകള്‍ ഉണ്ടാക്കുന്ന വൈറല്‍പനികള്‍)
എന്ന കണ്ടു പിടുത്തമാണ് എപ്പിഡമോളജിക്കല്‍ ഇന്റലിജന്‍സ്
എന്നതു കൊണ്ടര്‍ത്ഥമാക്കുന്നത്.
ഡങ്കിപ്പനി കേരളത്തില്‍ പടരും എന്നു ഇന്ത്യന്‍ മെഡിക്കല്‍
അസ്സോസ്സിയേഷന്‍ മുന്നറിയിപ്പു നല്‍കുന്നു.
സര്‍കാരിനു ഹോമിയോ പ്രതിരോധത്തില്‍ മാത്രം താല്‍പര്യം.
തുടര്‍ന്നു സുനാമിയുടെ വരവ്.പ്രതിരോധ നടപടികള്‍
അവഗണിക്കപ്പെടുന്നു.
2006 ജൂണ്‍
കന്യാകുമാരി ജില്ലയില്‍ നിന്നും ചിക്കന്‍ ഗുനിയാബാധ
കേരളത്തിന്‍റെ തെക്കന്‍ ജില്ലകളില്‍ പടരും എന്നു നെയ്യാറ്റികര
ഐ.എം ഏ .സെക്രട്ടറി സര്‍ക്കാരിനെ അറിയിക്കുന്നു.
ത്രിതലപഞ്ചായത്ത്,പൊതുജനാരോഗ്യവകുപ്പ്,സര്‍ക്കാര്‍
എന്നിവര്‍ മുന്നറിയിപ്പ് അവഗണിക്കുന്നു.
2006 ജൂലൈ 27
ചേര്‍ത്തല വെട്ടിക്കലെ കടക്കരപ്പള്ളിയിലെ ജൂലിയറ്റ്
ചിക്കന്‍ ഗുനിയാബാധ എന്നു സംശയിക്കപ്പെടുന്ന
പനിയാല്‍ മരണമടയുന്നു.
2006 ഒക്ടോബര്‍ 1
പത്തനംതിട്ടയിലെ സ്കൂള്‍ ഓഫ് അപ്ലൈഡ് സയന്‍സ്സിലെ
ഡോ.കെ.സി.ജോണ്‍
കോട്ടയം,പത്തനംതിട്ട,ഇടുക്കി ജില്ലകളിലെ റബര്‍ തോട്ടം മേഖലകളില്‍
അല്‍ബോപിക്റ്റസ് അഥവാ ഏഷ്യന്‍ കടുവാ എന്നയിനം പകല്‍ കൊതുകിന്‍റെ
പ്രജനത്തോത് വളരെകൂടുതലാണെന്നു അറിയിച്ചതായി മനോരമ റിപ്പോര്‍ട്ട്
ചെയ്യുന്നു.

പ്രസ്തുത ജില്ലകളില്‍ ചിക്കന്‍ ഗുനിയാ പടര്‍ന്നു പിടിക്കാം
എന്ന മുന്നറിയിപ്പു പ്രസ്തുത വിദഗ്ദ്ധന്‍ നല്‍കുന്നു.
അദ്ദേഹം പഠനം നടത്തിയ പ്രദേശങ്ങളില്‍ ആളോഹരി
150 കൊതുകുകള്‍ വീതമുണ്ട് എന്നദ്ദേഹം വെളിപ്പെടുത്തി.
അതേ ദിവസം കോട്ടയം ജില്ലയിലെ ആദ്യ ചിക്കന്‍ഗുനിയാമരണം.
8 വയസ്സുകാരന്‍ വിവേക്.
2006 ഒക്ടോബര്‍ 10
ആധുനികവൈദ്യത്തില്‍ ചിക്കന്‍ ഗുനിയായ്ക്കു പ്രതിരോധകുത്തിവയ്പ്പില്ല
എന്നറിഞ്ഞ ഹോമിയോ ചികില്‍സകര്‍ ഈ അവസരം മുതലെടുത്തു തങ്ങള്‍ക്കു
പ്രതിരോധമരുന്നുണ്ടെന്നു സര്‍ക്കാരിനേയും സംഘടനകളേയും ജനത്തേയും
തെറ്റിദ്ധരിപ്പിച്ചു.ഹോമിയോപ്പൊതികള്‍ വിതരണം നടത്തി ആളുകളില്‍
തെറ്റായ സംരക്ഷണബോധം വളര്‍ത്തി.മുണ്ടക്കയത്തു മാത്രം 40,000
പൊതികള്‍ വിതരണം ചെയ്തു. എന്തു മരുന്നെന്നോ ആരു നിര്‍മ്മിച്ച
മരുന്നെന്നോ എത്ര തവണ കഴിക്കണമെന്നോ ഒന്നും അറിഞ്ഞുകൂടാത്ത
ഏതോ പൊതി മരുന്ന്‍. യാതൊരംഗീകാരവുമില്ലാത്ത മരുന്നായിരുന്നുവത്രേ.

2006 ഒക്ടോബര്‍ 28
മനോരമ ലീഡര്‍ പേജില്‍ ഡോ.ജേക്കബ് ജോണിന്‍റെ
അടുത്ത മുന്നറിയിപ്പ്:
"മാപ്പര്‍ഹിക്കാത്ത ഉദാസീനത"

ആരോഗ്യവകുപ്പും സര്‍ക്കാരും ത്രിതലപഞ്ചായത്തുകളും പൊതു ജനവും
മുന്നറിയിപ്പ് അവഗണിക്കുന്നു.

2006 നവംബര്‍
ഐ.സി.എം ആര്‍ മധുര ഡിവിഷന്‍ ഡയറക്ടര്‍ ഡോ.ത്യാഗിയുടെ
പഠ്നറിപ്പോര്‍ട്ട് പത്രങ്ങളില്‍.
കേരളത്തിലെ റബ്ബര്‍ മേഖലകളില്‍
"അല്‍ബോപിക്റ്റസ്" കൊതുകുകളുടെ സാന്ദ്രത കൂടുതല്‍.
80 കൂത്താടികളേയും കണ്ടെത്തിയതു വലിച്ചെറിയപ്പെട്ട
പ്ലാസ്റ്റിക് കുപ്പികളിലും റബര്‍ തോട്ടങ്ങളിലെ ചിരട്ടകളിലും.
70 ശതമാനവും പകരുന്നത് അല്‍ബോപിക്റ്റസ് വഴി.
12 സംസ്ഥാനഗ്ങളില്‍ 197 ജില്ലകളില്‍ ചിക്കന്‍ ഗുനിയാ പടര്‍ന്നു പിടിക്കുന്നു.
കര്‍ണ്ണാടകയില്‍ 7.5 ലക്ഷം.മഹാരാഷ്ട്രയില്‍ 2.5 ലക്ഷം.
അടുത്ത സ്ഥാനം നമ്മുടെ കേരളത്തിന്.
12 ശതമാനം രോഗികളില്‍ വേദനയും നീരും 3 വര്‍ഷം വരെ
അനുഭവപ്പെടാവുന്ന രോഗം.എന്നാല്‍ തടയാവുന്ന രോഗം.
തടയുന്നതില്‍ നാം പരാജയപ്പെട്ടു
2007 ഏപ്രില്‍
പത്തനംതിട്ട ചിറ്റാറില്‍ ചിക്കന്‍ ഗുനിയാ പടരുന്നു. ജനുവരി-ജൂലൈ
മാസ്സങ്ങള്‍ക്കിടയില്‍ കേരളത്തില്‍ 286474 പനിബാധകള്‍.111 എണ്ണം
സ്ഥിരീകരിക്കപ്പെട്ട ചിക്കന്‍ ഗുനിയാ.10557 സംശയിക്കപ്പെട്ടവ.
സ്ഥിരീകരിക്കപ്പെട്ട മരണം ഒന്നു പോലുമില്ല.
ഡങ്കി കാരണം ഒരു മരണം.എലിപ്പനി കാരണം 3 മരണം.
കോട്ടയം പത്തനംതിട്ട ജില്ലകളില്‍ 31.88 ലക്ഷം ജനങ്ങള്‍
അവരില്‍ 40 ശതമാനത്തിനും പനിബാധിച്ചു എന്നു കണക്കാക്കപ്പെടുന്നു.
2007 ജൂണ്‍
കേരളത്തില്‍ ഏഷ്യന്‍ കടുവാക്കൊതുകുകള്‍ വ്യാപകം എന്നു ഐ.സി എം ആര്‍
ഡയറക്ടര്‍ ഡോ. ത്യാഗി വീണ്ടും വെളിപ്പെടുത്തുന്നു.70 ശതമാനം പനികളും
അവയുടെ കടികാരണം എന്നും അദ്ദേഹം മാദ്ധ്യമങ്ങളോടു പറയുന്നു.
കോട്ടയം മെഡിക്കല്‍ കോളേജിലെ പഠനം
14പഞ്ചായത്തുകളിലെ 770 വീടുകളിലെ
3276 പേരില്‍ നടത്തിയ പഠനം.
1472(44.9%)ചിക്കന്‍ ഗുനിയാ
667(18.5%)വൈറല്‍ പനി
1197 പനി പിടിപെട്ടില്ല
35 % 5 വയസ്സില്‍ താഴെ
62 % 60 നു മുകളില്‍
83% ഒറ്റത്തവണ മാത്രം
3% 3 തവണ
2-10 ദിവസം നീണ്ട പനി
62.5% സന്ധി വേദന
27.6 % തടിപ്പ്
46.1% ചൊറിച്ചില്‍
15% വായില്‍ കുരു'
13.4 % കഴുത്തില്‍ മുഴ(ഗ്ലാന്‍ഡ്)
13 % കറുത്ത പാട്
ചികില്‍സ
50% വേദനാസംഹാരികള്‍ മാത്രം
16% ആന്റിബിയോട്ടിക്സ്
9% കിടന്നു ചികില്‍സ
54% കുത്തിവയ്പ്പുകള്‍ നല്‍കപ്പെട്ടു
റബ്ബര്‍മേഖലയില്‍ 50% ആള്‍ക്കാര്‍ക്കു പനി
പാടശേഖരങ്ങളില്‍ മൂന്നിലൊന്നിനു മാത്രം
2007 ആഗസ്റ്റ്
ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസ്സിയേഷന്‍ പഠനം
6 തെക്കന്‍ ജില്ലകളിലെ 142 ഡോക്ടറന്മാര്‍
(ഇവരില്‍ 70% സ്വകാര്യഡോക്ടറന്മാര്‍)
നേരില്‍ കണ്ട 180892 പനിബാധകളെ വിശദമായി
വിശകലനം ചെയ്തു റിപ്പോര്‍ട്ട് ചെയ്തു.
ദിവസേന ഓ.പിയില്‍ 255 രോഗികള്‍ വീതം എത്തി.
73% പനിബാധിതര്‍.
68.94 % 3 ദിവസത്തിനുള്ളില്‍ ചികില്‍സ തേടി.
50.74 % പുരുഷന്മാര്‍
26 % 25 വയസ്സിനു താഴെയുള്ളവര്‍.
52 % 25-55 പ്രായക്കാര്‍.
22% 55 മേല്‍ പ്രായമുള്ളവര്‍.
ലക്ഷണങ്ങള്‍
16 % പനി മാത്രം.
34 % പനിയും സന്ധിവേദനയും.
16 % പനി,തടിപ്പ്.
24% പനി,തടിപ്പ്,സന്ധി വേദന
12% ദേഹവേദന,സന്ധിവേദന
22 % അടുത്ത ബന്ധുക്കള്‍ക്കും പനി പിടിച്ചു.
സംശയിക്കപ്പെട്ട രോഗങ്ങള്‍
ചിക്കന്‍ ഗുനിയാ67.89 %
ഡങ്കി 4%
എലിപ്പനി 2.5%
മലമ്പനി 0.2%
ടൈഫോയിഡ് 1.38%
വൈറല്‍പ്പനി 29.22%
മറ്റിനം 4.8%
അനുബന്ധരോഗങ്ങള്‍
രക്തസ്രാവം 1.5%
മസ്തിഷ്കജ്വരം 1.8%
ന്യൂമോണിയാ 0.7%
മയോകാര്‍ഡൈറ്റിസ് .015%
മരണനിരക്ക് 180092 ല്‍ 36
അതായത് 0.02 %
വൈദ്യശാസ്ത്രഗ്രന്ഥങ്ങളില്‍ ചിക്കന്‍ ഗുനിയായുടേതായി
പറയപ്പെടാത്ത ഒരു ലക്ഷണവും കേരളത്തിലെ പനിബാധകളില്‍
കണ്ടില്ല.
2007സെപ്തംബര്‍ ലക്കം മലയാളം വാരികയില്‍
ഫ്ലോറിഡയില്‍ നിന്നും ഡോ.ടി.എം ജോസഫ് എഴുതിയ
വലിയ രോഗത്തിന്‍റെ ചെറിയ ലക്ഷണം
എന്ന ലേഖനത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍:
ശാസ്ത്രസാഹിത്യപരരിഷത്തും യുവജന്‍സംഘടനകളും
പനി പടര്‍ന്നപ്പോള്‍ നിഷ്ക്രിയരായി നോക്കി നിന്നു.
വ്യക്തികള്‍ മുതല്‍ മുഖ്യമന്ത്രിവരെയുള്ളവര്‍ വീഴ്ച വരുത്തി.
പള്ളികള്‍ ഉപവാസപ്രാര്‍ഥനകള്‍ നടത്താനും രൂപം എഴുന്നെള്ളിക്കാനുമാണ്
ശ്രദ്ധിച്ചത്.
പനിയുടെ കാരണം ചിക്കന്‍ ഗുനിയാ അല്ല എന്നു സ്ഥാപിക്കാനായിരുന്നു
എല്ലാവരുടേയും താല്‍പ്പര്യം.ചട്ടന്‍ ഗുനിയാ എന്ന പേരും ഡോക്ടര്‍ നല്‍കി.
1824 മുതല്‍ സാദൃശ്യലക്ഷണങ്ങളോടു കൂടിയ പനി ഉത്തരേന്ത്യയില്‍
ഉണ്ടായിരുന്നു.കാരണമായ വൈറസ്സിനെ കണ്ടെത്തിയത് 1952- 53 കാലത്തു
ടാന്‍സാനിയായില്‍ ആയിരുന്നു എന്നു മാത്രം.
1964 ല്‍ കല്‍ക്കട്ടയില്‍ പടര്‍ന്നു.
7-20 വര്‍ഷത്തെ ഇടവേളയില്‍ പുനരാക്രമണം.
അപൂര്‍വ്വരോഗമോ പുത്തന്‍ രോഗമോ അല്ല ചിക്കന്‍ ഗുനിയാ.
കേരളത്തില്‍ വന്നതു കഴിഞ്ഞ വര്‍ഷം ആണെന്നു മാത്രം.
ആഫ്രിക്കന്‍ ,ഏഷ്യന്‍ എന്നിങ്ങനെ രണ്ടിനം.
കേരളത്തില്‍ വന്ന്ത് ആഫ്രിക്കന്‍ ഇനം.
ടൂറിസ്റ്റുകള്‍ കൊണ്ടു വന്നു.
രോഗപ്രതിരോധശക്തിയുള്ളവര്‍ ഇല്ലായിരുന്നതിനാല്‍
പെട്ടെന്നു പടര്‍ന്നു.
കഴിഞ്ഞവര്‍ഷം തീരദേശത്തു പടര്‍ന്നു. ഈ വര്‍ഷം
മറ്റു പ്രദേസങ്ങളില്‍ വരും എന്നു മന്‍സ്സിലാക്കി
പ്രതിരോധനടപടികള്‍ എടുക്കേണ്ടിയിരുന്നു.
അതു നാം ചെയ്തില്ല.
33% ആള്‍ക്കാരില്‍ 4 മാസവും
15% ആള്‍ക്കാരില്‍ 20 മാസവും
10% ആള്‍ക്കാരില്‍ 3-5 വര്‍ഷവും
വിഷമതകള്‍ നിലനില്‍ക്കുന്ന രോഗം
ഗവേഷണമെന്ന പേരില്‍ ഒരു തട്ടിപ്പ്
2007 ജൂലൈ 17 ലെ പത്രങ്ങളില്‍
കോട്ടയത്തെ ഡോ.പുന്നന്‍ കുര്യന്‍ വേങ്കടത്തിന്‍റെ
ട്രോപ്പിക്കല്‍ ഇന്‍സ്റ്റ്യിറ്റ്യൂട്ട് ഓഫ് എക്കോളജിക്കല്‍ സയന്‍സിന്‍റേതായി
വിചിത്രമായ ഒരു റിപ്പോര്‍ട്ട് വന്നു.കേരളത്തില്‍ പടര്‍ന്നത് ചിക്കന്‍ ഗുനിയാ
അല്ല എന്നായിരുന്നു അവരുടെ നിഗമനം. രോഗനിര്‍ണ്ണയം നടത്തുകയും
ചികല്‍സ നടത്തുകയും ചെയ്യുന്ന ഡോക്ടറന്മാരെ പൂര്‍ണ്ണമായും ഒഴിവാക്കി
പി.എച്ച്.ഡി ഡോക്ടറന്മാരും ഗവേഷണവിദ്യാര്‍ഥികളും
നടത്തിയ ശാത്രാഭാസ പഠനറിപ്പോര്‍ട്ട്.
കോട്ടയം പത്തനംതിട്ട ജില്ലകളില്‍ റബ്ബര്‍മേഖലയില്‍ പനി വന്നു മാറിയവരുടെ
വീടുകളില്‍ ചെന്നു ചോദ്യാവലി നല്‍കി ഉത്തരം വാങ്ങി അവളൊകനം
ചെയ്ത പഠനം.
പകല്‍ വീടുകളില്‍ സ്ത്രീകള്‍ മാത്രം കണ്ടതാവാം ഏറിയകൂറും(61%) വീട്ടമ്മമാരില്‍
നടത്തിയ പഠനം.
96.22 % അലോപ്പതി ചികില്‍സ സ്വീകരിച്ചപ്പോള്‍ 2.34 ഹോമിയൊയുംവെറും
1.01മാത്രം ആയുര്‍വേദവും സ്വീകരിച്ചു.0.43 % സ്വയം ചികില്‍സ നടത്തി.
68.73 % സ്വകാര്യ ചികില്‍സ സ്വീകരിച്ചു.
പനി,തലവേദന,സന്ധിവേദന,ശരീര വേദന എന്നിവ മാത്രം തോന്നിയവരെ
-അവര്‍ 79.42 % വരും- ചിക്കന്‍ഗുനിയാ അല്ലാത്ത ഏതോ രോഗം ബാധിച്ചവരായി
വേങ്കടംപി.എച്ച്.ഡി ടീം കണക്കാക്കി.
ഛര്‍ദ്ദില്‍, ചൊറിച്ചില്‍,തടിപ്പ്,തൊലി പൊള്ളല്‍,ഇന്‍ഫ്ലമേഷന്‍ എന്നിവ കണ്ടവരെ
മാത്രം ചിക്കന്‍ ഗുനിയാ ബാധിതരാക്കി.അത്തരക്കാര്‍ വെറും 3.71 %
രോഗപ്പകര്‍ച്ച ഏതുവിധമായിരുന്നു എന്നു കണ്ടെത്താന്‍ ഈ അഭിനവ ഗവേഷകര്‍
ഉപയോഗിച്ച മാര്‍ഗ്ഗം അതി വിചിത്രം ആയിരുന്നു:
രോഗികളോടും ബന്ധുക്കളോടും ചോദിക്കുക.
19 % കൊതുകു വഴി എന്നു പറഞ്ഞു.27% മറ്റു രോഗികളില്‍ നിന്നെന്നു പറഞ്ഞു.
2% വായ്‌വഴി എന്നും.38%കൈ മലര്‍ത്തി.
കൊതുകിന്‍റെ സാന്ദ്രത കുറഞ്ഞ സ്ഥലത്തു നിന്നാണു പനി തുടങ്ങിയത്
എന്ന നിഗമനം എങ്ങിനെ കിട്ടി എന്നു മനസ്സിലാകുന്നില്ല.
കൊതുകുസാന്ദ്രത കണ്ടെത്തിയതെങ്ങിനെ എന്നും വ്യക്തമല്ല.
കൊതുകു-കൂത്താടി സൂചകപഠനം നടത്തിയതായി പറയുന്നുമില്ല.
കൊതുകടിയല്ല കാരണം എന്ന നിഗമനത്തിലെത്തുന്നവര്‍
രോഗികളില്‍ എത്രപേര്‍ കൊതുകു കടി കൊള്ളാത്തവര്‍,എത്ര പേര്‍
കടി കൊണ്ടവര്‍ എന്നു വ്യക്തമാക്കുന്നില്ല.
പാരസെറ്റമോള്‍ ഉപയോഗിക്കരുത്
രോഗനിര്‍ണ്‍നയത്തിനു ലാബ് പരിശോധന ആവശ്യമല്ല.
അതു ആശുപത്രികള്‍ക്ക് അമിത വരുമാനം ഉണ്ടാക്കാനാണ്
തുടങ്ങിയ രാഷ്ട്രീയചുവയുള്ള നിഗമങ്ങളും വിമര്‍ശനങളും
അവരുടെ തട്ടിപ്പു റിപ്പോര്‍ട്ടിലുണ്ട്.
കൊതുകല്ല പനിക്കു കാരണം
എന്നു സ്ഥാപിക്കുകയാണ് വേങ്കടലക്ഷ്യം എന്നു മനസ്സിലാകും.
എന്തിനു വേണ്ടി? അവോ ആര്‍ക്കറിയാം?
2009 April-May

കള്ളന്‍ കപ്പലില്‍ തന്നെ
കൂത്താടി അടുക്കളയില്‍ തന്നെ
