
ഗണപതി ശങ്കരപ്പിള്ള ആയി മാറിയ
സ്റ്റാലിന്‍ ശങ്കരപ്പിള്ള എന്ന
ആനിക്കാട് പി.കെ.ശങ്കരപ്പിള്ള (1928-2007)
പഴയ കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലുള്ളവര്‍
ഇങ്ക്വിലാബ് എന്ന മുദ്രാവാക്യം ആദ്യം കേള്‍ക്കുന്നത്
ആനിക്കാട് പി.കെ.ശങ്കരപ്പിള്ളയുടെ കണ്ഠത്തില്‍ നിന്നായിരുന്നു.
കോട്ടയം ഡി.സി.സി പ്രസിഡന്‍റായിരുന്ന ചാമമ്പതാലിലെ
പി.ടി.ചാക്കോയുടെ കുടിലതന്ത്രത്താല്‍ ചെങ്ങളം കേസില്‍
ഒന്നാം പ്രതി ആക്കപ്പെട്ട് ജീവപര്യന്തം ജയിലില്‍ കിടക്കേണ്ടി
വരുകയും ജയില്‍ വിമോചിതനായ ശേഷം ആത്മഹത്യ ചെയ്യുകയും
ചെയ്ത കല്ലൂരാന്‍ എന്ന കല്ലൂര്‍ രാമന്‍പിള്ള,
തെരഞ്ഞെടുക്കപ്പെട്ടിട്ടും നിയമ സഭ കാണാനുള്ള ഭാഗ്യം കിട്ടാതെ പോയ
കടയനിക്കാട് പുരുഷന്‍ എന്ന പുരുഷോത്തമന്‍ പിള്ള,
കാനം കുട്ടിക്കൃഷ്ണന്‍ എന്ന പേരില്‍ കവിത എഴുതിയ്‌രുന്ന
ടി.കെ.കൃഷ്ണന്‍ കുട്ടിനായര്‍,
ഇന്ത്യാ കോഫി ഹൗസുകളില്‍ കാണപ്പെടുന്ന ഏ.കെ .ജി ഛായാ
ചിത്രങ്ങള്‍ വരച്ച
പാമ്പാടി ബാലന്‍ എന്നിവരോടൊപ്പം മലനാട്ടില്‍
കമ്മ്യൂണിസ്റ്റ് ചിന്താഗതി പ്രചരിപ്പിക്കുന്നതില്‍ നിര്‍ണ്ണായക
പങ്കു വഹിച്ച പി.കെ ശങ്കരപ്പിള്ള അന്‍പതുകളില്‍
സ്റ്റാലിന്‍ ശങ്കരപ്പിള്ള എന്നാണറിയപ്പെട്ടിരുന്നത്.
എന്നാല്‍ മരണത്തിനു മുമ്പുള്ള മൂന്നു ദശകങ്ങളില്‍
അദ്ദേഹം അറിയപ്പെട്ടതാകട്ടെ ഗണപതി ശങ്കരപ്പിള്ള എന്നും.
തമിഴ്നാട്ടിലെ കുംഭകോണത്തു നിന്നും കാഞ്ഞിരപ്പള്ളിയിലേക്കും
അവിടെ നിന്നും ആനിക്കാട്ടേയ്ക്കും കുടിയേറിയ കതിരമ്പുഴ
എന്ന ശൈവകര്‍ഷകകുടുംബത്തിലായിരുന്നു കുട്ടപ്പന്‍ എന്ന ചെല്ലപ്പേരുള്ള
ശങ്കരപ്പിള്ള1928 ഒക്ടോബര്‍ 10 ന് ജനിച്ചത്പറപ്പള്ളില്‍ കൃഷണപിള്ളയുടേയും
ചെല്ലമ്മയുടേയും മകന്‍.ആനിക്കാട് ,പൊന്‍ കുന്നം എന്നിവിടങ്ങളില്‍
സ്കൂള്‍ പഠനം.ചങ്ങനാശ്ശേരി എന്‍.എസ്സ്.എസ്സ്,തിരുവനന്തപുരം എം.ജി
എന്നിവയയില്‍ കോളേജ് പഠനം.തിരുവനന്തപുരം സഹകരണ കോളേജില്‍ നിന്നും
ഡിപ്ലോമാ.വിദ്യാഭ്യാസകാലത്തു തന്നെ അറിയപ്പെടുന്ന എഴുത്തുകാരനും
സംഘാടകനും വാഗ്മിയും ആയിരുന്നു.വിദ്യാര്‍ഥി ഫെഡറേഷന്‍ നേതാവായിരുന്നു.
കേരളത്തിലും തമിഴ് നാട്ടിലും വിപുലമായ സഹൃത് വലയം ഉണ്ടായിരുന്നു.
മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ കാര്യത്തില്‍ എന്ന പോലെ കമ്മ്യൂണിസ്റ്റ് അനുഭാവി
എന്ന പേരില്‍ പട്ടം താണുപിള്ളയുടെ കാലത്തു സര്‍ക്കാര്‍ ജോലി നിരസ്സിക്കപ്പെട്ടു.
മലയാറ്റൂരിന്‍റെ കാര്യം നിയമസഭയില്‍ ഉയര്‍ന്നപ്പോള്‍
"മലയാറ്റൂര്‍ രാമകൃഷ്ണനെന്നല്ല,സാക്ഷാല്‍ വൈകുണ്ഠം പരമേശ്വരന്‍ ആണെങ്കില്‍ പോലും
കമ്മ്യൂണിസ്റ്റ് അനുഭാവി ആണെങ്കില്‍ സര്‍ക്കാര്‍ ലാവണം കിട്ടില്ല'
എന്നു പറഞ്ഞ മറുപടി പ്രസിദ്ധം.പുന്നപ്ര-വയലാര്‍ സഖാക്കളെ മോചിപ്പിച്ച ആദ്യ
ഈ.എം.എസ്സ് സര്‍ക്കാരിന്‍റെ കാലത്ത് പ്രത്യേക ഉത്തരവിന്‍ പ്രകാരം പിള്ളയ്ക്കു
സഹകരണ വകുപ്പില്‍ ജോലികിട്ടി.തുടര്‍ന്നു സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു.
എന്നാല്‍ സംഘടനാ രംഗത്തു നേതൃത്വംവഹിച്ചു പാര്‍ട്ടിയുടെ സഹയാത്രികനായി തുടര്‍ന്നു.
ഡപ്യൂട്ടി രജിസ്റ്റ്രാര്‍ ആയി വിരമിച്ചു.
തിരുവനന്തപുരം, മൂന്നാര്‍, പമ്പാടി,പീരുമേട്, ചേന്ദമംഗലം, വടക്കന്‍ പറവൂര്‍,
ഒറ്റപ്പാലം ,തൃത്താല,കുറ്റിപ്പുറം, ആലുവാ,പാലാ,കോട്ടയം,കാഞ്ഞിരപ്പള്ളി
എന്നിവടങ്ങളില്‍ ജോലി നോക്കി.
ഇടുക്കി ജില്ലയില്‍,തമിഴ്നാട് അതിര്‍ത്തിയ്ലുള്ള അഞ്ചു ഗ്രാമങ്ങള്‍( മറയൂര്‍,കാരയൂര്‍
കീഴാന്തൂര്‍,കോവിലൂര്‍,തമിഴ്നാട്ടിലെ കൊട്ടിയൂര്‍) എന്നിവ അഞ്ചുനാട് എന്നറിയപ്പെടുന്നു.
ഔദ്യോഗിക കാര്യത്തിനായി ഈ പ്രദേശം സഞ്ചരിക്കാനിടയായ പിള്ള മലനാടിന്റെ
പൈതൃകത്തില്‍ ആകൃഷ്ടനായി.തുടര്‍ന്നു തെക്കും കൂര്‍ പ്രദേശത്തിന്റെ ചരിത്രം കണ്ടെത്താന്‍
പരിശ്രമം തുടങ്ങി.
മണ്ണടിഞ്ഞ് അനാഥമായി, വിസ്മൃതിയില്‍ ആണ്ടു കിടന്നിരുന്ന കാഞ്ഞിരപ്പള്ളിയിലെ
രണ്ട് അതിപുരാതന ഗണപതിയാര്‍ കോവിലുകളുടെ പുനര്‍ നിര്‍മ്മാണം പിള്ള
ഏറ്റെടുത്തു.ഈ ക്ഷേത്രങ്ങളെക്കുറിച്ചു മലയാളത്തിലെ ഒട്ടേല്ലാ പ്രസിദ്ധീകരണങ്ങളിലും
അദ്ദേഹം സചിത്ര ലേഖനങ്ങള്‍ എഴുതി.ഈ ബ്ലോഗറുമായി ചേര്‍ന്ന്‍

എരുമേലി പേട്ട തുള്ളലുംക്ഷേത്ര പുരാവൃത്തങ്ങളും എന്ന പുസ്തകം രചിച്ചു.
തുടര്‍ന്ന്‍ സ്റ്റാലിന്‍ ശങ്കരപ്പിള്ള , ഗണപതി ശങ്കരപ്പിള്ള ആയി മാറി.
കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടയില്‍ ഈ പ്രദേശത്തു നിന്നും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള
എല്ലാ സോവനീറുകളിലും ശങ്കരപ്പിള്ളയുടെ

പ്രാദേശിക ചരിത്രസംബനന്ധമായ ലേഖനങ്ങള്‍ അവിഭാജ്യഘടകമായിരു.ന്നു
പഴയ തെക്കും കൂറിലെ മധുരമീനാക്ഷി ക്ഷേത്രങ്ങള്‍
തിരുവിതാംകൂറിലെ 21 മങ്കൊമ്പു ദേവീ ക്ഷേത്രങ്ങള്‍
ഈരാറ്റുപേട്ട അങ്കാളമ്മന്‍ കോവില്‍,പുലിയന്നൂര്‍,
എഴാച്ചേരി, പാലാ അരുണാപുരം,പന്തത്തല,മേവട,
മീനച്ചി,പൂവരണി,കൊണ്ടുടയാര്‍ നിര്‍മ്മിച്ച കൊണ്ടൂര്‍,
ചോറ്റുടയാര്‍ നിര്‍മ്മിച്ച മുണ്ടക്കയം ചോറ്റി,തിരുവുടയാര്‍
നിര്‍മ്മിച്ച തിടനാട്, കഴിവുടയാര്‍ നിര്‍മ്മിച്ച കാഞ്ഞിരപ്പള്ളി
പിള്ളയാര്‍ കോവില്‍ എന്നിവയുടെ വിശദമായ ചരിത്രം
പി.കെ.തയ്യാറാക്കി.എല്ലാം തമിഴ്നാട്ടില്‍ നിന്നും കുടിയേറിയ
ശൈവപ്പിള്ളമാര്‍ നിര്‍മ്മിച്ചവ.

തിരുവിതാം കൂറിലെ ആദ്യ നവോത്ഥാന നായകന്‍
ശിവരാജയോഗി തൈക്കാട് അയ്യാ സ്വാമികളെ കുറിച്ചും
വിശദമായ പഠനം നടത്തി.ഈ ബ്ലോഗര്‍ക്കു തൈക്കാട്
അയ്യാവില്‍ തല്‍പര്യം വളര്‍ത്തിയത് ആനിക്കാട് ശങ്കരപ്പിള്ളയായിരുന്നു.
ആനിക്കാട് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തുടങ്ങി സ്വാമി നാരായണനായി മാറിയ
തൊടുപുഴ സി.കെ.നാരായണപിള്ള,
ചിറക്കടവിലും ചെറുവള്ളിയിലും
സ്കൂളുകള്‍ തുടങ്ങി സദാന്ദസ്വാമികളായി മാറിയ
വൈക്കം സി.കെനാരായണപിള്ള എന്നിവരുടെ വിശദ വിവരങ്ങളും ഗണപതി
ശങ്കരപ്പിള്ള സമ്പാദിച്ചു ലേഖനങ്ങള്‍ എഴുതി.
ആനിക്കാടിന്‍റെ വിശദമായചരിത്രവും എഴുതി.
ഭാര്യ രാധാമണി.മക്കല്‍ സതീഷ് ചന്ദ്രന്‍, ബിന്ദു,ഗോപകുമാര്‍,
ഗിരീഷ്കുമാര്‍ എന്നിവര്‍.
2007 ഒക്ടോബര്‍ 2 ന് അന്തരിച്ചു.