2009, ഏപ്രിൽ 15, ബുധനാഴ്‌ച

പെണ്‍ രോഗങ്ങള്‍-2

പെണ്‍ രോഗങ്ങള്‍-2

സ്രവങ്ങള്‍

വായില്‍ ഉമിനീര്‍,കണ്ണില്‍ കണ്ണു നീര്‍ എന്നവ പോലെ
ജനനേന്ദ്രവ്യൂഹത്തിലും സ്രവങ്ങള്‍ ഉണ്ടാകും.
ഉല്‍പ്പാദനക്ഷമത കൈവരിയ്ക്കുന്ന കാലം മുതല്‍ അവ സ്രവിക്കപെടും.
ലൈഗീകവികാരം ജനിക്കുമ്പോഴും അണ്ഡവിസര്‍ജ്ജനകാലത്തും
അത് കൂടുതല്‍ പ്രകടമാകും.അതു രോഗമല്ല.ഉഷ്ണരോഗം,
അസ്ഥിസ്രാവം,വെള്ളപോക്ക്,അഴുക്കു പോകല്‍ എന്നെല്ലാം
പറഞ്ഞ് പരസ്യങ്ങളും മറ്റും പെണ്‍കുട്ടികളേയും യുവതികളേയും
ഒരു കാലത്തു ഭയചികിതരാക്കി, അര്‍ദ്ധമനോരോഗികള്‍ ആക്കിയിരുന്നു.

കട്ടിയായ തൈരു പോലുള്ള സ്രവങ്ങള്‍,ചൊറിച്ചില്‍ ഉണ്ടാക്കുന്ന ശ്രവങ്ങള്‍,
പത കാണപ്പേടുന്ന സ്രവം,മഞ്ഞനിറമോ,ചെമപ്പു നിറമോ കാണുക,ദുര്‍ഗ്ഗന്ധം
തോന്നുക എന്നീ സന്ദര്‍ഭങ്ങളില്‍ മാത്രമേ പരിശോധനയും ചികില്‍സയും
വേണ്ടതുള്ളു.ഗൈനക്കോളജിസ്റ്റുകളെ കാണനെത്തുന്ന മലയാളി വനിതകളില്‍
നല്ല ഒരു പങ്കു യോനീസ്രവങ്ങള്‍ എന്ന പരാതി ഉയര്‍ത്താറുണ്ട്.
ചില പരാദങ്ങള്‍,പൂപ്പല്‍,ബാക്ടീരിയകള്‍ എന്നിവ കൊണ്ട് അമിത സ്രാവം
ഉണ്ടാകാം.

ട്രൈക്കോമോണാസ് വജൈനാലിസ് എന്ന ഏക കോശജീവി
അമിതമായ യോനീസ്രവം ഉണ്ടാക്കാം.കുട്ടികളിലും പ്രായമായവരിലും
വിവാഹിതരിലും അവിവാഹിതരിലും ലൈഗീക ബന്ധം പുലര്‍ത്തുന്ന വരിലും
അതില്‍ ഏര്‍പ്പെടാത്തവരിലും ഈ പരാദം കാണപ്പെടാം.അടിവസ്ത്രം,ടോയിലറ്റ്
എന്നിവ വഴി ഈ രോഗം പകരാം.അമിത ചൊറിച്ചില്‍ ഉണ്ടാക്കും.
തെരു തെരെ മൂത്രം ഒഴിക്കനമെന്നു തോന്നും.ലൈഗീകബന്ധം വേദനാജനകമാകും.
അതൊഴിവാക്കാന്‍ ശ്രമിക്കും.വെണ്ണപോലുള്ള സ്രവം.യോനീ സ്രവം എടുത്തു
സൂക്ഷ്മ പരിശോധന നടത്തിയാല്‍ വാലുള്ളപരാദത്തെ കാണാം.
ലൈഗീക ബന്ധം വഴി പകരാം.പുരുഷനില്‍ രോഗലക്ഷണം
ഒന്നും കാണില്ല.പരാദത്തെ ലൈഗീകബന്ധം വഴി കൈമാറും.
ടേബിള്‍ ടെന്നിസ്(പിംഗ് പോംഗ്) കളി പോലെ പരസ്പരം കൈമാറുന്നതിനാല്‍
'പിംഗ് പോംഗ്രോഗം' എന്നു പറയും.

ഒന്നിലധികം പുരുഷന്മാരുമായു ബന്ധപ്പേറ്റുന്നു വെങ്കില്‍
ഗോണേറിയാ എന്ന രതീ ജന്യരോഗം ഇതിനോടൊപ്പം
കാണപ്പെടാം.രണ്ടും ഇണ്ണ പിരിയാത്ത കൂട്ടുകാരാണ്.
ഒന്നിനെ കണ്ടാല്‍ മറ്റേവനേയും നോക്കണം.
നിസ്സാര ചികില്‍സ മതി.പക്ഷേ ലൈംഗീക ബന്ധം
പുലര്‍ത്തുന്നുവെങ്കില്‍ ഇരുവരും ഒരേ സമയം ഔഷധം കഴിക്കണം.

ഗര്‍ഭിണികള്‍,പ്രമേഹ രോഗികള്‍, ഗര്‍ഭനിരോധന ഗുളികള്‍ കഴിക്കുന്നവര്‍,
ബ്രോഡ് സ്പെക്ട്രം ആന്‍റിബിയോട്ടിക് കഴിക്കുന്നവര്‍,കോര്‍ട്ടിസോണ്‍
കഴിക്കുന്നവര്‍,അവയവം പറിച്ചു നട്ടത്തിനു ശേഷം തള്ളപ്പെടാതിരിക്കാന്‍
ഔഷധം കഴിക്കുന്നവര്‍ എന്നിവരില്‍ മോണീലിയാ എന്ന പൂപ്പല്‍ കൊണ്ട്
അമിത യോനീസ്രവം ഉണ്ടാകാം.ഭഗം ,യോനി എന്നിവടെയെല്ലാം
അസഹ്യമായ ചൊറിച്ചില്‍ തോന്നും.നീറ്റലും പുകച്ചിലും തോന്നും.സംഭോഗം
വേദനാജനകമാകും.കട്ടി കൂടിയ തൈരു പോലുള്ള സ്രവം.സ്രവം എടുത്തു
സൂക്ഷ്മ പരിശോധന നടത്തി രോഗ നിര്‍ണ്ണയം നടത്താം.

പലരുമായി ബന്ധം പുലര്‍ത്തുന്നവര്‍ ഗോണേറിയ എന്ന രോഗം പിടിപെട്ടുവോ
എന്നു പരിശോധിപ്പിക്കണം.സ്രവം സൂഷ്മ പരിശോധനയ്ക്കു വിധേയമാക്കിയാല്‍
ഗോണോ കോക്കകളെ കണ്ടെത്താം.
കൊച്ചുകുട്ടികള്‍ അന്യവസ്തുക്കള്‍ യോനിയില്‍ നിക്ഷേപിക്കാം.
അപ്പോഴും അമിത സ്രവം ഉണ്ടാകും. മയക്കം നല്‍കി പരിശോധിക്കേണ്ടി വരാം