2009, നവംബര്‍ 19, വ്യാഴാഴ്ച

നൂറാം പിറന്നാള്‍


നൂറാം പിറന്നാള്‍

എന്‍റെ പ്രിയപിതാവും വാഴൂര്‍ തുണ്ടത്തില്‍ കുടുംബ കാരണവരും
കാനം ശ്രീ അയ്യപ്പാട്രസ്റ്റിന്‍റെ സ്ഥാപകരക്ഷാധികാരിയുമായ ചൊള്ളാത്തു
ശങ്കരപ്പിള്ള അയ്യപ്പന്‍പിള്ളയുടെ നൂറാം ജന്മദിനം ഈ വരുന്ന ഡിസംബര്‍
3 ബുധനാഴ്ചയാണന്ന വിവരം സന്തോഷപൂര്‍വ്വം സുഹൃത്തുക്കളെ അറിയിക്കട്ടെ.

അന്നേ ദിവസം വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിനോടനുബന്ധിച്ചുള്ള പുണ്യം
ബാലഭവനിലെ അന്തേവാശികള്‍ക്കു നല്‍കുന്ന മൃഷാന്ന ഭോജനത്തില്‍
ഞങ്ങളോടൊപ്പം ഉച്ച സമയം ചേരാന്‍ സദയം അപേക്ഷ.

വാഴൂര്‍ എന്‍ എസ്സ്.എസ്സ്
കോളേജിനു സമീപമാണ് ഈ ബാലസദനം.

നവംബര്‍ 21 ശനിയാഴ്ച 4 മണി സമയം ഞങ്ങളുടെ ഗൃഹത്തില്‍
(കെ.വി.എം.എസ്സ് റോഡിലെനീലകണ്ട നിലയം) നടത്തപ്പെടുന്ന മുതിര്‍ന്ന
പൗരന്മാരുടെ കൂട്ടായമയില്‍ സദയം പങ്കേടുക്കാന്‍ എല്ലാ മുതിര്‍ന്ന പൗരന്മാരോടും
അപേക്ഷ.

ഡിസംബര്‍ 13 ഞായര്‍ 10 മണിക്കു കാനം ആയ്യപ്പ ക്ഷേത്രത്തിനു സമീപം
അഡ്വേ.കാനം ശിവന്‍ പിള്ളയുടെ ഭവനത്തില്‍ വച്ചു കൂടുന്ന കുടുംബയോഗത്തില്‍
സദയം പങ്കെടുക്കാന്‍ കുടുംബാങ്ങളോടപേക്ഷ.

താഴെപ്പറയുന്ന ഞായര്‍ ദിവസങ്ങളില്‍ നടത്തപ്പെടുന്ന കൂട്ടായ ക്ഷേത്ര ദര്‍ശങ്ങളില്‍
ഞങ്ങളോടൊപ്പം
പങ്കു ചേരാന്‍ എല്ലാ കുടുംബാംഗങ്ങളേയും ക്ഷണിക്കുന്നു.

നവംബര്‍ 21 തിരുവാര്‍പ്പ്, കോട്ടയം തളി
നവംബര്‍ 29 കങ്ങഴ,ഇളങ്കാവ്
ഡിസംബര്‍ 26 കൊടുങ്ങൂര്‍,വെട്ടിക്കാട്ട്,ആനിക്കാട്
സസ്നേഹം
ഡോ.കാനം ശങ്കരപ്പിള്ള
--------------------------------------
ഉപചാരപൂര്‍വ്വം
മക്കള്‍,കൊച്ചുമക്കള്‍,അവരുടെ മക്കള്‍
മൊ. 9447035416

2009, നവംബര്‍ 13, വെള്ളിയാഴ്ച

P.S NATARAJA PILLAI

 

P.S.NATARAJA PILLAI
Posted by Picasa

2009, നവംബര്‍ 7, ശനിയാഴ്ച

നല്ല മലയാള പുസ്തകങ്ങള് ഡൌണ്‍ Loadചെയ്യാനുള്ള അവസരം

നല്ല മലയാള പുസ്തകങ്ങള്---,പകര്പ്പവകാശത്തിന്റെ പൊല്ലാപ്പുകള് ഒന്നും ഇല്ലത്തവയോ , 50 വര്ഷത്തിനുമേല് പഴക്കമുള്ളവയോ,പകര്പ്പവകാശം നല്കാന് എഴുത്തുകാര് തെയ്യാരുള്ളവയോ---ആയവ മലയാളികള്ക്കായി ഫ്രീയായി ഡൌണ്ലോഡ് ചെയ്യാനുള്ള അവസരം ഒരുക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള് ഈ മഹാ സംരംഭവുമായി സഹകരിക്കാന് താല്പര്യം ഉള്ളവര് ബന്തപ്പെടുക

2009, നവംബര്‍ 5, വ്യാഴാഴ്ച

ഒരു പിരിച്ചുവിടലിന്റെ കഥ



ഇരുപത്തഞ്ചു കൊല്ലം കൊണ്ട് പഴക്കം ഉണ്ടായിരുന്നില്ല. പണ്ടു തോന്നിയിരുന്ന ചൂടും വെളിച്ചവും കഴിഞ്ഞ ആഴ്ച മണമ്പൂർ രാജൻ ബാബു വിളിച്ചപ്പോഴും തോന്നി. പണ്ടും കൂടെക്കൂടെ കണ്ടിരുന്ന ആളല്ല. അഞ്ചാറു തവണയിൽ കൂടുതൽ കണ്ടിട്ടേ ഉണ്ടാവില്ല. അത്ര തവണ ഫോണിൽ സംസാരിച്ചു കാണും. പിന്നെ അദ്ദേഹം പ്രസിദ്ധീകരിക്കുന്ന ഇന്ന് എന്ന ഇൻലന്റ് മാസിക അയച്ചു തരുമായിരുന്നു. പിന്നെ അതും നിന്നു.

എത്രയോ കാലത്തിനുശേഷം ഇന്ന് വീണ്ടും കിട്ടിയപ്പോൾ, ട്വിറ്റർ അല്ല, ഇന്റർനെറ്റ് അല്ല, കമ്പ്യൂട്ടർ തന്നെ ഇല്ലാതിരുന്ന കാലത്ത് രാജൻ ബാബു തുടങ്ങിയ ആ സംരംഭത്തിന്റെ കാലാതിവർത്തിയായ പുതുമയെപ്പറ്റി ആലോചിച്ചുപോയി. ട്വിറ്റർ പോലുള്ള പുതിയ ആശയവേദികളിൽ നടക്കുന്ന ഹ്രസ്വവിനിമയം അതിനെപ്പറ്റി കേട്ടുകേൾവി പോലും ഇല്ലതിരുന്ന കാലത്ത് ഇന്നിൽ നടന്നിരുന്നു. സാഹിത്യമായിരുന്നു മുഖ്യവിഷയം എന്നേയുള്ളു. ഇരുപത്തെട്ടുകൊല്ലം മുമ്പു തുടങ്ങിയ ആ മാസിക പതിനായിരത്തിൽ താഴെ വരിക്കാരുമായി ഇന്നും തുടരുന്നു. മാസികകളുടെ ലോകത്ത് ബാലമരണം കൂടിയിട്ടും മണമ്പൂർ രാജൻ ബാബുവിന്റെ മാനസസന്തതിക്ക് ആയുസ്സറ്റില്ല.

കഴിഞ്ഞ ആഴ്ച ഇന്ന് വീണ്ടും തപാലിൽ കിട്ടിയപ്പോൾ, എങ്ങനെ എന്നെ തേടിപ്പിടിച്ചു എന്നറിയാൻ ഞാൻ രാജൻ ബാബുവിനെ വിളിച്ചു. തേടിപ്പിടിച്ചതു തന്നെയായിരുന്നു. പിന്നെ അദ്ദേഹം പത്തിരുപത്തഞ്ചുകൊല്ലം മുമ്പ് ഞങ്ങൽ ബന്ധപ്പെടാൻ ഇടയായ അവസരം ഓർത്തു പറഞ്ഞു. എന്നെ രക്ഷിച്ച ആളല്ലേ? എന്നു കേട്ടപ്പോൾ രക്ഷകപദം ഏറ്റെടുക്കാനുള്ള അല്പത്വമോ അതു തട്ടിക്കളയാനുള്ള പക്വതയോ എനിക്കുണ്ടായില്ല. രാജൻ ബാബു രക്ഷപ്പെട്ട സാഹചര്യത്തെപ്പറ്റി ഞങ്ങൾ ഓർമ്മ പങ്കിട്ടു.

ഇന്നും മലപ്പുറത്ത് താമസിക്കുന്ന മണമ്പൂർക്കരൻ രാജൻ ബാബു അന്ന് മലപ്പുറത്തെ എം എസ് പി ആപ്പിസ്സിൽ ഗുമസ്തനായിരുന്നു. പൊലിസൂകാരനു ബാധകമായ അച്ചടക്കച്ചട്ടം സിവിലിയൻ ജീവനക്കാർക്ക് ബാധകമാകേണ്ട കാര്യമില്ല. പണ്ടൊരിക്കൽ ഡൽഹിയിൽ വെച്ച് ഇതുപോലൊരു പ്രശ്നം കൈകാര്യം ചെയ്യേണ്ടിവന്നതോർത്തു. അതിർത്തിപ്രദേശങ്ങളിൽ റോഡു പണിയുന്ന സംഘടന(ബി ആർ ഒ) എന്നും സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. അതിലെ പട്ടാളക്കാരല്ലാത്ത ജീവനക്കാർക്ക്, പട്ടാളക്കാർക്കുള്ള ആനുകൂല്യങ്ങൾ പട്ടാളക്കരുടെ അച്ചടക്കച്ചട്ടം ബാധകമാക്കുന്നതിനെതിരെ പ്രക്ഷോഭമുണ്ടായി. സുനിൽ എന്ന ഒരു മലയാളി ചെറുപ്പക്കാരനായിരുന്നു അതിന്റെ നായകൻ എന്നോർക്കുന്നു. സുനിലിനെതിരെയും മറ്റും കർക്കശമായ സൈനികനിയമമനുസരിച്ച് നടപടി തുടങ്ങിയപ്പോൾ, ഞാൻ ഇന്ത്യൻ എക്സ്പ്രസ്സിൽ എഴുതി. പിന്നീട് എന്തുണ്ടായെന്ന് ഓർമ്മയില്ല.

രാജൻ ബാബു അപകടത്തിലായതും അതുപോലൊരു കാര്യത്തിലായിരുന്നു. അദ്ദേഹം എഴുതിയ, അലെഗറി എന്നു പറയാവുന്ന, ഒരു കഥ എം എസ് പി നേതൃത്വത്തെ വിറളി പിടിപ്പിച്ചു. ഊരും പേരും എടുത്തു പറഞ്ഞിരുന്നില്ല. ഉദാത്തമായ കഥ എന്നു പറയാനും പറ്റിയിരുന്നില്ല. ഏറിവന്നാൽ, വിമർശനമായി, ഇങ്ങനെ പറയാമയിരുന്നു: താൻ ജോലി ചെയ്യുന്ന സ്ഥാപനത്തെ താറടിക്കുന്ന മട്ടിൽ എന്തെങ്കിലും എഴുതിപ്പിടിപ്പിക്കുന്നതു കൊള്ളില്ല. പഴയ ധർമ്മനീതിയനുസരിച്ച്, അത് മര്യാദയല്ല. അത്രയേ പറയാനാവൂ. അതെഴുതിയ ആളെ ഉപദേശിക്കാം, താക്കീതു ചെയ്യാം, കൊല്ലം തോറും അനുവദിക്കുന്ന വർദ്ധനവ് തടയാം. പക്ഷേ കഥാകാരനെ രായ്ക്കുരാമാനം പിരിച്ചുവിടില്ല. രാജൻ ബാബുവിനെ പിരിച്ചു വിട്ടു.

സായുധസേനയിലെ അച്ചടക്കം പ്രപഞ്ചനിയമം പോലെ അലംഘനീയമാണെന്നു കരുതുന്ന കെ ജെ ജോസഫ് ആയിരുന്നു അന്നത്തെ എം എസ് പി കമൻഡാന്റ്. പിന്നീട് അദ്ദേഹം ഡി ജി പി ആയപ്പോഴും ആ വഴക്കം തുടരാൻ നോക്കി. രാജൻ ബാബുവിനെ ഇനി അവിടെ വെച്ചിരിക്കില്ലെന്ന അദ്ദേഹത്തിന്റെ അഭിപ്രായം ഇരുമ്പുലക്ക ആയിരുന്നു. അതൊന്നു വളച്ചുനോക്കാൻ കലാപ്രേമിയും സാധുശീലനുമായ അന്നത്തെ ഡി ജി പി എം കെ ജോസഫിനായില്ല. കലാപകരിയായ കഥാകൃത്തിനെ പുറത്താക്കാനുള്ള നടപടി മുന്നോട്ടുനീങ്ങുമ്പോൾ, ലിബറലിസത്തിന്റെ യോദ്ധാവായ ആഭ്യന്തരമന്ത്രി വയലാർ രവി നിശ്ശബ്ദനായിരുന്നു.

പുറത്ത് ബഹളം തുടങ്ങി. പ്രധാനമായും അത് ഇടതുപക്ഷസംഘടനകളുടെ സമരമായിരുന്നു. അതേ കാരണം കൊണ്ടാകാം, ഭരണകക്ഷികളുടെ സമീപനം തണുപ്പനായിരുന്നു. കമ്യൂണിസ്റ്റുകാരനെ രക്ഷിക്കാൻ കോൺഗ്രസ്സുകാരൻ ആഭ്യന്തരമന്ത്രി എന്തിനു മെനക്കെണം എന്ന മട്ടിലായിരുന്നു പോക്കെന്നു തോന്നുന്നു. പ്രസ്താവനകളും പ്രമേയങ്ങളും ഇറങ്ങിക്കൊണ്ടേയിരുന്നു. തിരുനല്ലൂർ കരുണാകരന്റെ നേതൃത്വത്തിൽ ഒരു സമരസമിതി രൂപം കൊണ്ടു. അതിനും സത്യഗ്രഹം നടത്തുകയോ പ്രതിഷേധയോഗം ഒരുക്കുകയോ മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളു. അതൊന്നും ഗൌനിക്കുന്ന കൂട്ടത്തിലായിരുന്നില്ല കെ ജെ ജോസഫ്. കേസ്സിനു പോയാൽ സമയം എടുക്കും. കോടതി അനുകൂലമായ നിലപാടല്ല എടുക്കുന്നതെങ്കിൽ, പിന്നെ ഒരു പ്രതിഷേധത്തിനും അവസരമുണ്ടാവില്ല. രാജൻ ബാബു മലപ്പുറത്തെ എം എസ് പി ക്യാമ്പിൽനിന്നു പുറത്താക്കപ്പെട്ട്, മണമ്പൂർക്ക് കുടിയേറേണ്ട പരുവത്തിലായിരുന്നു.

ആയിടെ വിപ്ലവത്തിന്റെ വർത്തമാനവുമായി രണ്ട് എൻ ജി ഒ യൂണിയൻ സുഹൃത്തുക്കൽ എന്റെ ആപ്പീസ്സിൽ വന്നു. ഒരാൾ റഹിം ആയിരുന്നുവെന്നാണ് ഓർമ്മ. രാജൻ ബാബുവിനെ രക്ഷിക്കാനുള്ള പ്രസ്താവനസമരത്തിൽ മുഴുകിയുരുന്ന ആളായിരുന്നു റഹിം. ഘോരമായ മുദ്രാവാക്യം വിളിക്കുമെങ്കിലും, വെളുക്കെ ചിരിച്ചുകൊണ്ടു മാത്രം സംസാരിക്കുന്ന റഹിം കാര്യം പറഞ്ഞപ്പോൾ, രാജൻ ബാബുവിന്റെ വിധ്വംസകമായ കഥ ഒന്നു വായിക്കണമെന്നു തോന്നി. റഹിം അതു സംഘടിപ്പിച്ചുതന്നയുടനേ, അതിന്റെ ഉള്ളടക്കം ഒരു റിപ്പോർട്ടാക്കി. ഇംഗ്ലിഷ് പ്രയോഗം കടമെടുത്താൽ, കഥ പറയുന്നതായിരുന്നു ആ കഥ. അതു വായിച്ചവർക്കാർക്കും കഥാകൃത്തിനെ, ശകാരിച്ചാൽത്തന്നെ, കുഴിവെട്ടി മൂടണമെന്നുണ്ടാവില്ല. ആഭ്യന്തരമന്ത്രിയും കഥയുടെ കഥ വായിക്കാൻ അവസരം ഒരുക്കി. അദ്ദേഹത്തിന്റെ അഭിമാനത്തെയും അധികാരത്തെയും പരാമർശിക്കുന്ന ചില വരികളും പത്രക്കഥയിൽ കുത്തിക്കേറ്റിയിരുന്നു.

രാജൻ ബാബുവിനെ പിരിച്ചുവിട്ടുകൊണ്ടുള്ള തീരുമാനം വീണ്ടും പരിശോധിക്കാൻ ആഭ്യന്തരമന്ത്രി ഉത്തരവായി. പക്ഷേ അപ്പോഴേക്കും, തന്ത്രപരമായി, പൊലിസ് നേതൃത്വം പിരിച്ചുവിടുന്ന കല്പന ഇറക്കിക്കഴിഞ്ഞിരുന്നു. ആഭ്യന്തരമന്ത്രിയുടെ ഉത്തരവിന് പുല്ലുവില പോലും കല്പിക്കാത്ത പൊലിസ് സേനയോ എന്ന പ്രകോപനപരമായ ചോദ്യം വേറൊരു റിപ്പോർട്ടായപ്പോൾ, വയലാർ രവി ചൊടിച്ചു.

രാഷ്ട്രീയമായും വ്യക്തിപരമായും കേവലമായ മനുഷ്യാവകാശത്തിന്റെ പേരിലും രാജൻ ബാബുവിനെ തിരിച്ചെടുപ്പിക്കേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു. അങ്ങനെ നോക്കുമ്പോൾ, “എന്നെ രക്ഷിച്ച ആളല്ലേ?” എന്ന കഴിഞ്ഞ ആഴ്ച കേട്ട ചോദ്യം, വാസ്തവത്തിൽ, എത്തിക്കേണ്ടത് വയലാർ രവിക്കായിരുന്നു. അദ്ദേഹം രസിക്കും, തീർച്ച.

അന്ന് രവി തോൽക്കാൻ നിശ്ചയിച്ചിരുന്നെങ്കിൽ, ഇന്നത്തെ സ്ഥിതി എന്താകുമായിരുന്നു? ട്വിറ്ററിന്റെ മുൻ ഗാമിയായി ഇരുപത്തെട്ടുകൊല്ലം മുമ്പിറക്കിത്തുടങ്ങിയ കൊച്ചുമാസിക മുടങ്ങുകയോ മുടിയുകയോ ചെയ്യുമായിരുന്നു. രാജൻ ബാബു മലപ്പുറം വിട്ട് മണപൂർക്കോ മാവിലായിക്കോ പോകുമായിരുന്നു. അതിനെല്ലാം പുറമേ, അനൌചിത്യമെന്നോ കലാപരമായ ധിക്കാരമെന്നോ മാത്രം അധിക്ഷേപിക്കാവുന്ന ഒരു കൃത്യവിലോപത്തിന് എഴുത്തുകാരനെ പിരിച്ചുവിടാമെന്ന ഡ്രാക്കോണിയൻ നിർദ്ദേശത്തിന് കീഴ്വഴക്കത്തിന്റെ പിൻബലം കിട്ടുമായിരുന്നു. അതുണ്ടാകാതിരുന്നത് ഹന്ത! ഭാഗ്യം ജനാനാം.

നവ്വ്ബംബർ അഞ്ചിന് തേജസ്സിൽ ക്ന്ന്ാലക്ഷേപം എന്ന പംക്തിയിൽ വന്നത്)

"സായ്പ്പ്‌ കോപ്പിയടിച്ച മലയാള പുസ്തക കവര്‍"



2001 ഇല്‍ പ്രസിദ്ദികരിച്ച ബഷീര്‍ കെ യുടെ "അനന്തത " എന്ന പുസ്തകത്തിന്റെ കവര്‍ പേജും ,2007ഇല്‍ പ്രസിദ്ദികരിച്ച John Nash എഴുതിയ "The Creative Eye "എന്ന പുസ്തകത്തിന്റെ കവര്‍ പേജും കാണുക .
"സായ്പ്പ്‌ കോപ്പിയടിച്ച ആദ്യ മലയാള പുസ്തക കവര്‍ എന്ന ബഹുമതി അങിനെ ബഷീര്‍ കെ യുടെ "അനന്തത " ക്ക് കൈവന്നിരിക്കുന്നു

2009, ഒക്ടോബര്‍ 11, ഞായറാഴ്ച

കൈയ്യില്‍ നോക്കിയാ ഉണ്ടെങ്കില്‍ മലയാളത്തില്‍ എസ്എംഎസ് അയക്കൂ


മൈക്രോസോഫറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് നോക്കിയ മൊബൈലിനൊപ്പം കിട്ടുന്ന സി.ഡിയില്‍ നിന്നോ, പുതിയ മൊബൈലില്‍ നിന്നോ, നോക്കിയാ സൈറ്റില്‍ നിന്നോ നോക്കിയാ പീ.സീ സ്യൂട്ട് ഇന്‍സ്റ്റാള്‍ ചെയ്യാം. GPRS ഉപയോഗിക്കാന്‍ ഇത് കൂടിയേ തീരൂ. ഉബുണ്ടു 9.04 ആണെങ്കില്‍ യു.എസ്.ബി കേബിള്‍ വഴി വളരെവേഗം ഇന്റെര്‍‌നെറ്റുമായി കണക്ട് ചെയ്യാം. എന്നാല്‍ വിന്‍ഡോസ് എക്സ്.പിയില്‍ നോക്കിയാ പീ.സീ സ്യൂട്ട് യു.എസ്.ബി കേബില്‍ വഴിയും ബ്ലൂടൂത്ത് ഉപയോഗിച്ചും കണക്ട് ചെയ്യാം. ജി.പി.ആര്‍ .എസ് കണക്ഷന്‍ ഇല്ലാത്തവര്‍ക്കു വേണമെങ്കിലും യു.എസ്.ബി വഴിയോ ബ്ലൂടൂത്ത് വഴിയോ സിസ്റ്റവുമായി ബന്ധിപ്പിച്ച് ചിത്രത്തില്‍ ഇടതുവശം കാണുന്ന ഫോണ്‍ അടയാളത്തില്‍ ഞെക്കിയാല്‍ വഴി കാട്ടിത്തരും. സിസ്റ്റവുമായി യോജിച്ച് കഴിഞ്ഞാല്‍ അതിന് മുകളില്‍ സ്ക്രോള്‍ ചെയ്യാവുന്ന വിന്‍ഡോയില്‍ നിങ്ങളുടെ മൊബൈല്‍ ഏതാണെന്ന് രേഖപ്പെടുത്തും. ഇതിലെ എല്ലാ ബട്ടണും ഓരോ പ്രവര്‍ത്തിക്കായി ഉപയോഗിക്കാം. നാലാമത്തെ നിരയില്‍ വലത്തെ അറ്റം കാണുന്നത് മൊബൈല്‍ ലേറ്റസ്റ്റ് അപ്ഡേറ്റിന് വേണ്ടിയുള്ളതാണ്. നിങ്ങളുടെ മൊബൈലില്‍ ഉള്ളതെല്ലാം സൂക്ഷിച്ച് വെയ്ക്കുവാനും ആഡിയോ, വീഡിയോകള്‍ സിസ്റ്റത്തില്‍ പ്ലേ ചെയ്യുവാനും കഴിയും. നോക്കിയ മൊബൈല്‍ഫോണ്‍ നിര്‍മ്മാതാക്കള്‍ ഗ്നു-ലിനക്സിലേക്ക് ഇത്തരം പി.സി സ്യൂട്ട് ലഭ്യമാക്കുന്നതുവരെ കാത്തിരിക്കാം. നോക്കിയ മൊബൈലിനും, പി.സി.സ്യൂട്ടിനും, മലയാളം യൂണിക്കോഡ് ഫോണ്ടിനും ഒരായിരം നന്ദി.

എന്റെ അയല്‍വാസിയുടെ പക്കലുള്ള നോക്കിയ 6303 -ല്‍ മലയാളം ഫോണ്ടില്ല. എന്നാല്‍ പ്രസ്തുത മൊബൈലില്‍ മലയാളം ഫോണ്ടില്ല. എന്നാല്‍ മലയാളം ഫോണ്ടുള്ള ഒരു സിസ്റ്റത്തില്‍ നിന്നും പീ.സീ സ്യൂട്ടിന്റെ സഹായത്താല്‍ മലയാളത്തില്‍ എസ്.എം.എസ് അയക്കുവാനും റിസീവ് ചെയ്യുവാനും വായിക്കുവാനും കഴിയും. രണ്ടാം നിരയില്‍ക്കാണുന്ന കത്ത് അടയാളം തുറന്നാല്‍ ആ സിസ്റ്റത്തിലുള്ളതെല്ലാം എനിക്ക് തുറക്കുവാനും മലയാളത്തില്‍ എസ്.എം.എസ് അയക്കുവാനും കഴിഞ്ഞു. യൂണിക്കോഡില്ലാത്ത മൊബൈലില്‍ നിന്ന് എന്റെ മൊബൈലിലേക്ക് മലയാളത്തില്‍ എനിക്കയച്ച എസ്.എം.എസ് ഇടത് ചിത്രത്തില്‍ ക്കാണാം. അതിന് എന്റെ മൊബൈലില്‍ മലയാളം സപ്പോര്‍ട്ട് ഉള്ളതിനാല്‍ ശരിയാണ് എന്നൊരു മറുപടി അയച്ചത് വലത് ചിത്രത്തില്‍ക്കാണാം. കൂടുതല്‍ വിശദീകരിച്ച് ഞാന്‍ പ്രൊഫഷണലുകളെ ശല്യപ്പെടുത്തുന്നില്ല. സ്വയം പരീക്ഷിക്കട്ടെ.

മൊബൈലില്‍ ഉള്ള വീഡിയോകള്‍ സസിസ്റ്റത്തില്‍ക്കാണാം.
കൈപ്പള്ളിയുടെ ആംഗലേയത്തിലെ കമെന്റ് പൂര്‍ണമായും പിടികിട്ടിയില്ല. എന്റെയോ ജഗന്‍നാഥിന്റെയോ മലയാളം റന്ററിംഗില്‍ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല എന്നത് താഴെക്കാണുന്ന ചിത്രത്തില്‍ നിന്ന് മനസിലാക്കാം. ഞങ്ങള്‍ ഇത് മൊബൈല്‍ എസ്.എം.എസിലൂടെ കൈമാറിയ വിവരങ്ങളാണ്.


2009, സെപ്റ്റംബര്‍ 28, തിങ്കളാഴ്ച

2008-09 വര്‍ഷത്തെ റബ്ബര്‍ ഉല്പാദനം - ഒരു താരതമ്യ പഠനം


ഈ പഠനം ഇപ്പോള്‍ ഒരു പോസ്റ്റില്‍ വീണ്ടും പ്രസിദ്ധീകരിക്കുവാന്‍ കാരണം നാളിതുവരെ റബ്ബര്‍ ഉല്പാദനം കുറവാണെന്ന് പറഞ്ഞിരുന്ന റബ്ബര്‍ കണക്കുകള്‍ വരാന്‍ പോകുന്ന മാസങ്ങളിലെ ഉയര്‍ന്ന ഉല്പാദനം പ്രസിദ്ധീകരിക്കുവാന്‍ പോകുന്നു എന്ന മുന്നറിയിപ്പോടെയാണ്. ഉല്പാദനത്തില്‍ ഏറ്റക്കുറച്ചിലുണ്ടായാലും ഉപഭോഗത്തില്‍ വലിയ ഏറ്റക്കുറച്ചില്‍ കാണാന്‍ കഴിയില്ല. കര്‍ഷകരുടെ ഭാഗത്തുനിന്ന് പ്രതിമാസ ശരാശരി വിപണനം തുല്യമാക്കിയാല്‍ വിലയിലെ ഏറ്റക്കുറച്ചില്‍ ഒഴിവാക്കാം. പൂജ്യം ശതമാനം ഇറക്കുമതിത്തീരുവയോടെ റബ്ബര്‍ സ്ഥിതിവിവര കണക്കുകളുടെ പിന്‍ബലത്തില്‍ നടക്കുന്ന അനവസരത്തിലെ ഇറക്കുമതി വിലയിടിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായിത്തന്നെയാണ്. ആസിയാന്‍ കരാറുപോലെ അപകടകാരിയാണ് പൂജ്യം ശതമാനം ഇറക്കുമതിത്തീരുവയില്‍ നടക്കുന്ന ഇറക്കുമതിയും, അന്താരാഷ്ട - ആഭ്യന്തര വിലയേക്കാള്‍ താണവിലക്കുള്ള കയറ്റുമതിയും. ഉദാ. ഏപ്രില്‍ മേയ് മാസങ്ങളില്‍ ആഭ്യന്തരവില അന്താരാഷ്ട്ര വിലയേക്കാള്‍ വളരെ ഉയര്‍ന്നിരുന്നിട്ടും എപ്രകാരമാണ് കേരളത്തില്‍ നിന്ന് കയറ്റുമതി ചെയ്തത്?

2009, സെപ്റ്റംബര്‍ 7, തിങ്കളാഴ്ച

ക്ലിന്റ്_ഷോര്‍ട്ട് ലൈഫ് ഓഫ് എ ഗിഫ്ഫ്റ്റെഡ് ചൈല്‍ഡ്


7 വയസിനുള്ളില്‍ 20000 ചിത്രങ്ങള്‍ വരച്ച് അനശ്വരതയിലേക്ക് നടന്നു മറഞ്ഞ ക്ലിന്റ് (Clint ) നെക്കുറിച്ച് മലയാളിയായ "ബഷീര്‍ കെ" രചിച്ച ഇംഗ്ലീഷ് പുസ്തകം സൌജനൃമായീ ഡൌണ്‍ലോഡ് ചെയുന്നതിന് ഈ ലിങ്ക് ഉപയോഗിക്കുക "http://rapidshare.com/files/276799639/Clint_Short_lif_of_a_gifted_Child.pdf.html"

2009, സെപ്റ്റംബര്‍ 4, വെള്ളിയാഴ്ച

ലണ്ടന്‍ മാടവനപ്പറമ്പിലെ കേസരി ബാലകൃഷ്ണ പിള്ള

ലണ്ടന്‍ മാടവനപ്പറമ്പിലെ കേസരി
ബാലകൃഷ്ണ പിള്ള

വടക്കന്‍ പറവൂരിലെ മാടപ്പനപ്പറമ്പ് കേസരി ബാലകൃഷ്ണപിള്ളയാണ്‌
തകഴി,ദേവ്‌,ബഷീര്‍ ,വര്‍ക്കി,റാഫി
തുടങ്ങിയ പു.(രോഗമന)സാ(ഹിത്യ)ക്കാരെ കൊണ്ടു,
വിണ്ണും പെണ്ണും നോക്കിയിരുന്ന മലയാളസാഹിത്യത്തെ,
മണ്ണു നോക്കിയും (തകഴിയുടെ രണ്ടിടങ്ങഴി) പുണ്ണു
(ബഷീറിന്‍റെ ശബ്ദങ്ങള്‍,ആണ്‍ വേസ്യ, വര്‍ക്കിയുടെ റ്റ്യൂഷന്‍) നോക്കിയും ആക്കി മാറ്റിയത്‌.
തിരുവനന്തപുരം പുളിമൂട്ടിലെ കേസരി സ്മാരകം അദ്ദേഹത്തിന്‍റെ ഓര്‍മ്മക്കായി നിര്‍മ്മിക്കപ്പെട്ടു.
പറവൂരിലെ മാടവനപറമ്പില്‍ പോയിട്ടില്ല.അവിടെ കേസരിയുടെ പ്രതിമ കാണാന്‍ വഴിയില്ല.

കേസരിയുടെ തനിപ്പകര്‍പ്പായിരുന്നു ഇംഗളണ്ടിലെ ചെലിസായിലേക്കു കുടിയേറിയ,
സ്കോട്ട്ലണ്ടില്‍ ജനിച്ച, നിരൂപകനും ഗദ്യകാരനും ചരിത്രകാരനും മറ്റും ആയിരുന്ന
ചെല്‍സിയായിലെ ജ്ഞാനി,താപസന്‍,ഗുരുഭൂതന്‍
തോമസ്‌ കാര്‍ലൈല്‍ ( 1795-1881).
ടെനിസണ്‍,ഡിക്കന്‍സ്‌,ബ്രൗണിംഗ്‌ എന്നിവര്‍ സ്ഥിരം അവിടെ സന്ദര്‍ശകരായിരുന്നു.



മരണാനന്തരം കാര്‍ല്‍ലൈന്‍റെ എഴുത്തു മേശ ഓസ്കാര്‍ വൈല്‍ഡ്‌ സ്വന്തമാക്കി.

സ്കോട്ട്ലണ്ടിലെ ഒരു കല്ലാശാരിയുടെ ഒന്‍പതാമത്തെ മകനായി കാര്‍ ലൈല്‍ ജനിച്ചു.
കാല്‍വിനിസ്റ്റായിരുന്ന പിതാവിനു
മകനെ പുരോഹിതനാക്കണമെന്നായിരുന്നു ആഗ്രഹം.കണക്കില്‍ മിടുക്കനായ കാര്‍ലൈല്‍ ആദ്യം
അദ്ധ്യാപനത്തിനു പോയി. പിന്നെ നിയമം പഠിച്ചു.അവസാനം സാഹിത്യകാരനായി മാറി.
എഡിന്‍ബറോ വിജ്ഞാനകോശ നിര്‍മ്മിതിയില്‍ ഗണ്യമായ പങ്കു വഹിച്ചു. ഗെയ്ഥെയുടെ
കൃതികള്‍ മൊഴിമാറ്റം നടത്തി. ആദ്യകൃതി ലണ്ടന്‍ മാഗസിനില്‍ വന്ന തുടരന്‍ - The Life of Friedrich Schiller-1825. 1826-ല്‌ Jane Bailie Welsh -നെ വിവാഹം കഴിച്ചു. പട്ടിണിയായിരുന്നു മിക്ക ദിവസവും. നൈരാശ്യവും ഉദരരോഗവും വിഷമിപ്പിച്ചു.

വായ്മൊഴിവഴക്കവും ബൈബിള്‍ വാക്യബഹുലവുമായ ശൈലിക്കുടമ. മൂന്നു വാള്യമുള്ള
The French Revolution വഴി ശ്രദ്ധേയനായി.സാമൂഹ്യപരിഷ്കരണം നടപ്പാക്കാത്ത പക്ഷം ഇംഗ്ലണ്ടില്‍
ഫ്രാന്‍സ്‌ ആവര്‍ത്തിക്കും എന്നു കാര്‍ ലൈല്‍ തുറന്നെഴുതി.1841 -ല്‍
On Heroes and Hero Worship പുറത്തു വന്നു.ചിലര്‍ ജന്മനാ മഹാന്മാരും
ലീഡറന്മാരുമായി ജനിക്കുന്നു എന്നും മറ്റുള്ളവര്‍ അവരെ പിന്തുടരണം
എന്നും അദ്ദേഹം വാദിച്ചു. സുഖത്തിനേക്കാള്‍ ,കടമയ്ക്കു പ്രാധാന്യം കൊടുക്കണം
എന്ന പക്ഷക്കാരനായിരുന്നു കാര്‍ലൈല്‍

1865 -ല്‍ എഡിന്‍ബറോ യൂണിവേര്‍സിറ്റി
ലോര്‍ഡ് റക്ടര്‍ എന്ന പദവി നല്‍കി
അദ്ദേഹത്തെ ആദരിച്ചു.
Remniscenes and Letters 1967 ആത്മകഥയാണെന്നു പറയാം.
ദമ്പതികള്‍ പരസ്പരം അയച്ച കത്തുകള്‍ പുസ്തകമാക്കിയതും ( 7 വാല്യം) പ്രസിദ്ധം.
ചെല്‍സിയായില്‍ നദിക്കരയിലുള്ള ഭവനം ഇന്നു സ്മാരകമെന്ന നിലയില്‍ ആയിരക്കണക്കിനാള്‌ക്കാരെ ആകര്‍ഷിക്കുന സരസ്വതിക്ഷേത്രമാന്‌.
മുന്‍ വശത്തെ പൂന്തോട്ടത്തില്‍ നീണ്ട താടിയുമായി ആ ജ്ഞാനി
ആരാധകരെ സ്വീകരിക്കുന്നു.


നമ്മുടെ മാടവനപ്പറമ്പിലെ കേസരിയുടെ ഒരു പ്രതിമ എന്നെങ്കിലും
എവിടെയെങ്കിലും ഉയരുമോ?

2009, സെപ്റ്റംബര്‍ 1, ചൊവ്വാഴ്ച

ഓണം വിപണി മലയാളിക്ക് സ്വന്തം

ഓണവിപണിയിലെ പാലില്‍ വിഷാംശം
കൊച്ചി: അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊച്ചി നഗരത്തില്‍ വില്‍ക്കുന്ന നാല് സ്വകാര്യ കമ്പനികളുടെ പാലില്‍ ഫോര്‍മാലിന്‍ എന്ന വിഷാംശം കണ്ടെത്തി. പെന്റാ ഫ്രഷ്, പാലിക, പൂജ, ആരോഗ്യ എന്നീ കമ്പനികളുടെ പാലിലാണ് വിഷാംശം കണ്ടെത്തിയത്. കൊച്ചിയിലുളള ഇവയുടെ പ്ളാന്റുകളിലെ ഉത്പാദനം നിര്‍ത്തി വയ്ക്കാന്‍ ജില്ലാ ഫുഡ് ഇന്‍സ്പെക്ടര്‍ ഉത്തരവിട്ടു. സാമ്പിളുകള്‍ മൈസൂരിലെ നാഷനല്‍ ഫുഡ് ലബോറട്ടറിയിലേക്ക് അയയ്ക്കാനും തീരുമാനമായി. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ഈ കമ്പനികളുടെ പാലിന്റെ പരിശോധന നടത്തിയെങ്കിലും അവയില്‍ വിഷാംശം കണ്ടെത്തിയില്ല.
സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന
തിരുവനന്തപുരം: ഉത്രാടതലേന്ന് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന. ഇന്നലെ മാത്രം 34.14 കോടിയുടെ മദ്യം വിറ്റതായി ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ഒാണത്തലേന്ന് 22.10 കോടിയുടെ മദ്യമാണ് വിറ്റത്. മുന്‍ വര്‍ഷത്തേക്കാള്‍ 49 ശതമാനം വര്‍ധനയാണ് വില്‍പനയില്‍ രേഖപ്പെടുത്തിയത്.

ഉത്രാടദിനമായ ഇന്നു മദ്യഷാപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാത്തതു മുന്നില്‍ക്കണ്ട് ഒാണമാഘോഷിക്കാന്‍ ഇന്നലെത്തന്നെ പലരും തയാറെടുത്തതാണ് റെക്കോര്‍ഡ് മദ്യവില്‍പനയ്ക്ക് ഇടയാക്കിയത്. സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളുടെ ആദ്യ ദിനത്തിലെ ആദ്യ ഷോയെ അനുസ്മരിപ്പിക്കും വിധമായിരുന്നു സംസ്ഥാനത്തെ ബവ്റിജസ് ഒൌട്ട് ലെറ്റുകളിലെ ഇന്നലത്തെ തിരക്ക്.
മദ്യം വാങ്ങാന്‍ കാശ് ഒരു വിഷയമെ അല്ലെന്നു പ്രഖ്യാപിച്ചായിരുന്നു പലരും എത്തിയത്.
മദ്യത്തിനു ക്യൂ നില്‍ക്കാന്‍ രണ്ടെണ്ണം അടിച്ചിട്ട് എത്തിയവരും നിരവധി. സ്ഥിരം മദ്യപിക്കുന്ന ബാര്‍ ഇന്നു തുറക്കാത്തതിന്റെ ദുഖം താങ്ങാനാവതെ കിട്ടിയ കാശിനു മൊത്തം മദ്യം വാങ്ങിച്ചവരെയും കണ്ടു. തിരുവോണത്തിനു ബാര്‍ തുറക്കുമെന്ന ആശ്വാസമായിരുന്നു പലര്‍ക്കും.

ഇൌ വര്‍ഷം ഓഗസ്റ്റ് 26 മുതല്‍ 31 വരെ വിറ്റത് 132 കോടിയുടെ മദ്യമാണ്. കഴിഞ്ഞവര്‍ഷം ഇതേസമയം 110 രൂപയുടെ കോടിയുടെ മദ്യമാണു വിറ്റത്. ചാലക്കുടിയിലാണ് ഏറ്റവും കൂടുതല്‍ മദ്യവില്‍പന നടന്നത്്. ഇന്നലെ മാത്രം 22 ലക്ഷംരൂപയുടെ മദ്യവില്‍പന. തൊട്ടുപിന്നില്‍ കരുനാഗപ്പള്ളിയാണ്. കരുനാഗപ്പള്ളിയില്‍ ഇന്നലെ 20.37 ലക്ഷത്തിന്റെ മദ്യം വിറ്റു. കണ്‍സ്യൂമര്‍ഫെഡും ബാര്‍ഹോട്ടലുകളും വഴി വില്‍പന നടത്തിയ മദ്യത്തിന്റെ കണക്കുകള്‍ ലഭ്യമായിട്ടില്ല.
കടപ്പാട് - മനോരമ
സഹകരണ ഓണവിപണി: വിറ്റുവരവ്‌ 102 കോടി കവിഞ്ഞു
തിരുവനന്തപുരം: സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ ഫെഡ്‌ നടത്തുന്ന ഓണവിപണിയിലെ വിറ്റുവരവ്‌ 102 കോടി കവിഞ്ഞതായി മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ആകെ വിറ്റുവരവ്‌ 49 കോടി രൂപയായിരുന്നു. 44 കോടി രൂപയുടെ സബ്‌സിഡി ആനുകൂല്യമാണ്‌ ഇതുവഴി ജനങ്ങള്‍ക്ക്‌ ലഭിച്ചത്‌.

സപ്‌തംബര്‍ 20ന്‌ വില്‌പന അവസാനിക്കുമ്പോള്‍ വിറ്റുവരവ്‌ 150 കോടി കവിയുമെന്ന്‌ പ്രതീക്ഷിക്കുന്നതായും മന്ത്രി പ്രസ്‌താവനയില്‍ പറഞ്ഞു.

പൊതുജനത്തിന്റെ അഭ്യര്‍ഥന മാനിച്ച്‌ വിപണികള്‍ സപ്‌തംബര്‍ 20 വരെ നീട്ടി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില്‌പന നടന്നത്‌ തിരുവനന്തപുരത്താണ്‌ (991 ലക്ഷം), തൃശ്ശൂര്‍ (989 ലക്ഷം), കൊല്ലം (924 ലക്ഷം) എന്നിവയാണ്‌ തൊട്ടുപിന്നില്‍. ഏറ്റവുമധികം വിപണനകേന്ദ്രങ്ങളും ഈ ജില്ലകളില്‍ തന്നെ.
കടപ്പാട് - മാതൃഭൂമി