2009, ഏപ്രിൽ 24, വെള്ളിയാഴ്‌ച

വിവാഹത്തിനു മുമ്പു വൈദ്യ പരിശോധന-1

വിവാഹത്തിനു മുമ്പു വൈദ്യ പരിശോധന-1

ഒരുഭയ ജീവി

മുപ്പതു കൊല്ലം മുമ്പാണ്.
ഞാനന്ന്‍ വൈക്കം താലൂക്ക് ഹോസ്പിറ്റലില്‍
ജോലി നോക്കുന്നു.പ്രസ്തുത ആശുപത്രിയിലെ യോഗ്യതനേടിയ ആദ്യ
ഗൈനക്കോളജിസ്റ്റ് ആയിരുന്നു.ജനയുഗം വാരികയില്‍ എനിക്കന്നു
"ഡോക്ടറോടു ചോദിക്കുക" എന്ന ഒരു കോളം ഉണ്ടായിരുന്നു.
കേരളത്തിലുംപുറത്തുമുള്ള നിരവധി രോഗികള്‍ എന്നെ വിവിധ
ചികില്‍സകള്‍ക്കായിസമീപിച്ചിരുന്നു. കുട്ടികള്‍ ഇല്ലാത്ത നിരവധി
ദമ്പതികള്‍ നാടിന്‍റെവിവിധ ഭാഗങ്ങളില്‍ നിന്നെത്തിയിരുന്നു.

ഭാരതീയ സ്ത്രീ സൗന്ദര്യത്തിന്‍റെ മൂര്‍ത്തീഭാവമായ,രവിവര്‍മ്മ ചിത്രങ്ങളിലെ
നായികയെ പ്പോലുള്ള ഒരു 23 കാരി ഒരിക്കല്‍ ഭര്‍ത്താവുമായി വന്ധ്യതാ
ചികില്‍സയ്ക്കെത്തി.നളനും ദമയന്തിയും അല്ലെങ്കില്‍ അനിരുദ്ധനും ഉഷയും
പോലെ എന്നൊക്കെ പറയാം.വിവാഹം കഴിഞ്ഞിട്ട് ആറുമാസമായി.

ഗര്‍ഭിണിയായില്ല എന്ന കാരണത്താല്‍ ആറുമാസത്തിനുള്ളില്‍
അക്കാലത്തു ദമ്പതികള്‍ ഗൈനക്കോളജിസ്റ്റിനെ സമീപിച്ചു തുടങ്ങിയിരുന്നില്ല.
എന്നാല്‍ ഇവിടെ പ്രശനം അതായിരുന്നില്ല. യുവതിയ്ക്കു,നമുക്കവളെ
സഉന്ദരിക്കുട്ടി എന്നു വിളിക്കാം, നാളിതു വരെ മെന്‍സ്സസ് വന്നിട്ടില്ല.
സുന്ദരിക്കുട്ടിയെ വിശദമായ ശാരീരിക പരിശോധനയ്ക്കു വിധേയമാക്കി.
ഇന്നു പ്രചരത്തിലായ അള്‍ട്രാ സൗന്‍ഡ് സ്കാനിംഗ് അന്നു ലഭ്യമായിരുന്നില്ല.
രോഗ ചരിത്ര വിശകലനം.ശരീര പരിശോധന ഇവ മാത്രമായിരുന്നു
രോഗനിര്‍ണ്ണയത്തിന് അന്നു മാര്‍ഗ്ഗങ്ങള്‍.
മനസ്സില്‍ കണ്ടതു തന്നെ.
"ടെസ്റ്റിക്കുലാര്‍ ഫെമിനൈസേഷന്‍ സിന്‍ഡ്രോം" എന്ന അപൂര്‍വ്വ സ്ഥിതി
വിശെഷം.ഒരിനം ഉഭയ ലിംഗ ജീവി.പുരുഷ സ്വഭാവം ഉണ്ടാക്കുന്ന
വൃഷണം ഉണ്ട്.സ്ത്രീ ശരീരഭാഗങ്ങളായ ഭഗം,യോനി എന്നിവയും ഉണ്ട്.
ധാരാളം മുടി.എന്നാല്‍ മറ്റൊരിടത്തും രോമം കാണില്ല.

മൃദുവായ ഒട്ടും രോമമില്ലാത്ത തൊലി.നല്ല സൗന്ദര്യം.ഒടിവുകളും
വളവുകളും നയനാകര്‍ഷം.പക്ഷേ ഗര്‍ഭ പാത്രം.അണ്ഡവാഹിനി
ക്കുഴല്‍,അണ്ഡാശയം ഇവയൊന്നും ഇല്ല.അഥവാ ഉണ്ടെങ്കില്‍
ലുപ്താവസ്ഥയില്‍.എന്നാല്‍ യോനീ നാളം കാണും.ലൈംഗീക ബന്ധം
നടക്കും.ആര്‍ത്തവ ശ്രാവം ഉണ്ടാകില്ല.ഗര്‍ഭം ധരിക്കാനാവില്ല.
പ്രസവിക്കാനും.ലൈംഗീക ബന്ധം നടക്കുമെന്നതിനാല്‍ നിയമം
വിവാഹമോചനം അനുവദിക്കില്ല.
ദത്തെടുക്കല്‍ ആണു പോം വഴി.ദത്തെടുത്ത അവരുടെ കുഞ്ഞ്
ഇന്നു വിവാഹിതയായി .രണ്ടു പേരക്കുട്ടികളുമായി
അവര്‍ സന്തോഷമായി ജീവിക്കുന്നു.

1 അഭിപ്രായം:

അങ്കിള്‍ പറഞ്ഞു...

"മൃദുവായ ഒട്ടും രോമമില്ലാത്ത തൊലി.നല്ല സൗന്ദര്യം.ഒടിവുകളും
വളവുകളും നയനാകര്‍ഷം.പക്ഷേ ഗര്‍ഭ പാത്രം.അണ്ഡവാഹിനി
ക്കുഴല്‍,അണ്ഡാശയം ഇവയൊന്നും ഇല്ല.അഥവാ ഉണ്ടെങ്കില്‍
ലുപ്താവസ്ഥയില്‍.എന്നാല്‍ യോനീ നാളം കാണും.ലൈംഗീക ബന്ധം
നടക്കും.ആര്‍ത്തവ ശ്രാവം ഉണ്ടാകില്ല.ഗര്‍ഭം ധരിക്കാനാവില്ല.
പ്രസവിക്കാനും.ലൈംഗീക ബന്ധം നടക്കുമെന്നതിനാല്‍ നിയമം
വിവാഹമോചനം അനുവദിക്കില്ല.
അതിശയം തോന്നുന്നു ഡോക്ടര്‍. മനസ്സുകൊണ്ട് നീറി നീറി കഴിഞ്ഞിരിക്കും ആ ‘സുന്ദരികുട്ടി’. ദത്തെടുക്കാനെങ്കിലും തോന്നിയല്ലോ, ഭാഗ്യം. ഇല്ലെങ്കില്‍ ആ ജീവിതം കൂട്ടിചോറായേനേ.

തീര്‍ച്ചയായും വിഹാഹത്തിനു മുമ്പ് വൈദ്യപരിശോധന ആവശ്യമാണ്. പക്ഷേ പൂച്ചക്കാരു മണികെട്ടും.?

ഇത് യയാതിപുരം മാണ് യയാതി കൂട്ടമല്ല.യയാതി കൂട്ടമായിരുന്നെങ്കില്‍ നമ്മല്‍ വയസ്സ്ന്മാര്‍ മാത്രമേ അറിയു. എന്നിരുന്നാലും ഞാനും എനിക്കറിയാവുന്ന ഒരു നടന്ന കഥ പറയാം.

എന്റെ അടുത്തബന്ധു ആണെന്നു തന്നെ വച്ചോളൂ. യൂണിവേര്‍സിറ്റിയിലെ ഡിഗ്രീ കോര്‍സ്സ് ഫര്‍സ്റ്റ് ക്ലാസ്സ്, കോളേജ് ഫര്‍സ്റ്റായി പാസായി. തിരുവനന്തപുരത്തെ പ്രശസ്ഥമായ ഒരാഫീസില്‍ ഉടന്‍ തന്നെ ഉദ്ദ്യോഗവും ലഭിച്ചു. അതുവരെ ജീവിതം അടിപൊളി.

ഓഫീസില്‍ ആദ്യമായി ഡ്യൂട്ടിക്ക് ജോയിന്റ് ചെയ്യുന്നതിനു മുന്നേ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്തുകൊണ്ടുള്ള കത്തുമായി അയാള്‍ ആശുപത്രിയിലെത്തി, പരിശോധനകഴിഞ്ഞു, ഫിറ്റ് ആണെന്നു സര്‍ട്ടിഫിക്കറ്റു കിട്ടി, ആഫീസില്‍ കൊണ്ടുകൊടുത്തു, ഡ്യൂട്ടിക്ക് ചേര്‍ന്നു.

പക്ഷേ, അന്നു മുതല്‍ ആ മിടുക്കന്‍ ആണ്‍കുട്ടിയുടെ ജീവിതം കൂറേശെ തകരുന്നതാണ്‍`ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും കാണാന്‍ കഴിഞ്ഞത്. അയാള്‍ എല്ലാരില്‍ നിന്നും അകന്നു. കഴിയുന്നതും ഒറ്റക്ക്, ഒഴിഞ്ഞു മാറി ജീവിക്കാനുള്ളശ്രമം. അവസാനം മാനസിക നില തെറ്റിയെന്നുതന്നെ പറയാം. അപ്പോഴേക്കും കൊല്ലം എട്ടു പത്ത് പിന്നെയും കഴിഞ്ഞിരുന്നു. ചികിത്സക്കായി ‘അഭയ’ യില്‍ കൊണ്ടുപോകേണ്ടിയും വന്നു. മാനസിക രോഗം വളരെയധികം മൂര്‍ച്ചിച്ചു കഴിഞ്ഞിരുന്നു.

ഒരു മാസത്തോളം ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക തിരിച്ചു വിട്ടപ്പോഴാണേ ഡോക്ടറില്‍ നിന്നും ആ വിവരം കേട്ടത്. ജോലിക്ക് കയറാനായി മെഡിക്കല്‍ എക്സാമിനേഷന്‍ നടത്തിയ ഡോക്ടരുടെ നിസ്സാരമായ ഒരു കളിയാക്കലായിരുന്നു നമ്മുടെ കഥാനായകന്റെ ജീവിതം തകര്‍ത്തത്.

സംഗതി ഇത്രയേ ഉള്ളൂ. ഇയാളുടെ ലിംഗത്തിനു വലിപ്പകുറവ്വ്. പക്ഷേ ഡോക്ടറുടെ കമന്റു “ അല്ലാ ഇതും വച്ചോണ്ട് നിങ്ങള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റില്ലല്ലോ”. വെറുമൊരു കളിയാക്കലായിരുന്നു അത്, വലിപ്പകുറവുണ്ടായിരുന്നങ്കിലും. വളരെ ഗൌരവമായി എടുത്ത ആ കമന്റ് മനസ്സില്‍ കൊണ്ടുനടന്ന് വളര്‍ത്തി വലുതാക്കി അയാളെ തനി മാനസിക രോഗിയാക്കി. ഈ വലിപ്പക്കുറവ് ഒരു പ്രശ്നമല്ലെന്നും, വളരെ സാധാരണമാണെന്നും, അതും സ്ത്രീയുമായി ബന്ധപ്പെടാന്‍ ഇയാള്‍ക്ക് അയോഗ്യത ഇല്ലെന്നും മറ്റും ബോധ്യപ്പെടാന്‍ വീടും 5-8 കൊല്ലം വീണ്ടും വേണ്ടി വന്നു.

അവസാനം കല്യാണം കഴിച്ചു ഒരു സുന്ദരിയായ മകളും ഉണ്ടായി. ആ കുട്ടിയുടെ കല്യാണം ഉടന്‍ ഉണ്ടാകും.

ഞാനിത്രയും എഴുതിയത്, കല്യാണത്തിനു മുമ്പ് നടന്ന ഒരു മെഡികല്‍ എക്സാമിനേഷന്റെ പരിണിതഫലം താങ്കളെ അറിയിക്കാനാണ്.

അപ്പോള്‍ വീണ്ടും വരട്ടെ, ഇതേ പോലത്തെ നല്ല നല്ല അറിവുകള്‍.