
എഴുത്തുകാരനായ കഥ
കാനം സി.എം.എസ്സ് മിഡില്‍സ്കൂളില്‍ രണ്ടാം ഫോമില്‍
പഠിക്കുന്ന സമയം 1956 ല്‍ പന്തപ്ലാക്കല്‍ കുഞ്ഞുകൃഷണപ്പണിക്കരുടെ
മകനും സഹപാഠിയുമായ കെ.ഗോപിനാഥനുമായി ചേര്‍ന്നു
ബാലരശ്മി എന്നൊരു സ്കൂള്‍ കയ്യെഴുത്തു മാസിക തുടങ്ങി.
മനോരമ വാരികയില്‍ വന്നിരുന്ന കാനം ഈ.ജെയുടെ
"ഈ അരയേക്കര്‍.."എന്ന നീണ്ടകഥയെ അനുകരിച്ചു നിരവധി
തുടരന്‍ കഥകള്‍ ഇതില്‍ വന്നിരുന്നു.
പില്‍ക്കാലത്തു " നാഥന്‍"
എന്ന പേരില്‍ കേരളകൗമുദി തുടങ്ങിയവയില്‍ കാര്‍ട്ടൂണ്‍
വരച്ചിരുന്ന കെ.സോമനാഥന്‍ എന്ന,ഗോപിനാഥസഹോദരന്‍,
കയ്യെഴുത്തു മാസികയുടെ മുഖച്ചിത്രവും കാര്‍ട്ടൂണുകളും
വരച്ചു.നാഥനെ സഹൃദയസമക്ഷം അവതരിപ്പിച്ചത്
ഞാനാണെന്നു പറയാം.
പത്രാധിപരായി സ്കൂളില്‍ അറിയപ്പെട്ടതോടെ
പത്രത്തില്‍ പേരച്ചടിച്ചു കാണാന്‍ കൊതിയായി.
വാഴൂര്‍ പതിനാലാം മയിലിലെ നോവല്‍റ്റി ക്ലബ് സ്ഥാപകന്‍

പി.കെ, കോശിസാര്‍ നടത്തിയിരുന്ന ഹിന്ദിപ്രചാര സഭയുടെ
അവധിക്കാല ക്ലാസ്സുകളില്‍ ചേന്ന്‍ ഹിന്ദി പഠിച്ചിരുന്നതിനാല്‍
പ്രസ്തുത ഭാഷയില്‍ ഹൈസ്കൂള്‍ നിലവാരത്തില്‍ അറിവുണ്ടായിരുന്നു.
ഹൈസ്കൂളില്‍ പഠിച്ചിരുന്ന മൂത്ത സഹോദരിയുടെ
ഹിന്ദിപാഠപുസ്തകത്തിലെ
ഒരു കഥ-ഒരു ന്യാധാപന്റേയും അദ്ദേഹതിന്റെ
കാമുകിയുടേയും അവരുടെ കുട്ടിയുടേയും കഥ-
സ്വതന്ത്രവിവര്‍ത്തനം നടത്തി അക്കാലത്തെ പ്രമുഖ പത്രമായിരുന്ന
കോട്ടയം കേരളഭൂഷണത്തിനയച്ചു കൊടുത്തു.
ജി.വിവേകാനദന്റെ
യക്ഷിപ്പറമ്പ് എന്ന ത്രില്ലര്‍ തുടരനായി വരുന്ന കാലത്ത്
വാരന്ത്യപ്പതിപ്പിലെ മറ്റൊരു പേജില്‍ കെ.ഏ ശങ്കരപ്പിള്ള എന്ന പേരില്‍
എന്റെ മോഷണകൃതി പ്രസിദ്ധീകൃതമായി.
അതോടെ സ്കൂളിനു വെളിയില്‍
നാട്ടിലും എഴുത്തുകാരന്‍ എന്നറിയപ്പെട്ടു.
കാനംകുട്ടികൃഷണനും
കാനം ഈ.ജെക്കും
പുറമേ കാനത്തില്‍ നിന്നും മറ്റൊരു എഴുത്തുകാരന്‍
കൂടി പത്രങ്ങളില്‍ വന്നു തുടങ്ങി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ