2009, ഏപ്രിൽ 3, വെള്ളിയാഴ്‌ച

ഒരു കുടിയേറ്റത്തിന്‍ കഥ

ഒരു കുടിയേറ്റത്തിന്‍ കഥ

തമിഴ്നാട്ടിലെ കുംഭകോണം,കാവേരിപൂമ്പട്ടണം
മധുര,തെങ്കാശി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും
എണ്ണൂറില്‍പരം വര്‍ഷങ്ങള്‍ക്കു മുമ്പു കുരുമുളക്
എന്ന കനകം വിളയുന്ന കാഞ്ചനപ്പള്ളി എന്ന
കാഞ്ഞിരപ്പള്ളിയിലേക്കു പല സംഘങ്ങളായി
പല്‍പ്പോഴായി കര്‍ഷകരും കച്ചവടകാരും
കണക്കപിള്ളമാരും ആയ നിരവധി ശൈവ വെള്ളാള കുടുംബങ്ങള്‍
കുടിയേറി.അവര്‍ തമിഴ് മാതൃകയില്‍
കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും മധുര മീനാച്ചി
കോവിലുകളും കാഞ്ഞിരപ്പള്ളിയില്‍ രണ്ടു ഗണപതിയാര്‍
കോവിലുകളും പണിയിച്ചു.

കാഞ്ഞിരപ്പള്ളിയിലെ തരകനാര്‍ പറമ്പ്,പിള്ളയാര്‍
തേട്ടമ്മങ്കാശ്ശേരി പറമ്പ്,സുന്ദരനാര്‍
പറമ്പ്,പൈനാപ്പള്ളി പറമ്പ്,മഠത്തില്‍,കോക്കാപ്പള്ളി,ഇടക്കര,
ചെറുകര തുടങ്ങിയ പുരയിടങ്ങള്‍ ഇങ്ങനെ കുടിയേറിയ
വെള്ളാളര്‍ താമസ്സിച്ചിരുന്നവയാണ്.
കാലാന്തരത്തില്‍ കൃഷിക്കായി
വെള്ളാളര്‍ സമീപപ്രദേശങ്ങളിലേക്കു കുടിയേറി.
വിലക്കു വാങ്ങിയ അടിയാളരായ പുലയരുമായി
അവര്‍ കാടു വെട്ടിത്തെളിച്ചു കൃഷിയിറക്കി.

ചിറക്കടവ്,ചെറുവള്ളി,ചേനപ്പാടി.ആനിക്കാട്,
ഇളമ്പള്ളി,വാഴൂര്‍,കാനം,അന്തീനാട്,പാലാ,പൂവരണി,മങ്കോമ്പ്,
പൂഞ്ഞാര്‍,തൊടുപുഴ,കുടയത്തൂര്‍, ഉടുമ്പന്നൂര്‍,എരുമേലി,റാന്നി,
വടശ്ശേരിക്കര,പത്തനംതിട്ട,കോന്നി എന്നിവിടങ്ങളില്‍
ജലസ്രോതസ്സുകളിലെ വെള്ളം കൊണ്ടു കൃഷി ചെയ്തിരുന്ന
വെള്ളാളര്‍ വ്യാപിച്ചു.അവിടെയെല്ലാം
കോവിലുകളും നിര്‍മ്മിച്ചു.

വെള്ളാടു പോകുന്നിടവും വെള്ളാളര്‍ പോകുന്നിടവും
വെളുക്കും
(തെളിയും) എന്ന ചൊല്‍ അന്വര്‍ഥം
ആക്കും വിധം ഈ പ്രദേശങ്ങളൊക്കെ
കുരുമുളകു ചെടികളാല്‍ സമൃദ്ധമായി.

പൊന്‍‌കുന്നവും പാലായും മലഞ്ചരക്കു വ്യാപാരകേന്ദ്രങ്ങളായി.
വിദേശികള്‍ കേരളത്തിലേക്കു അവ വാങ്ങാന്‍ വരാന്‍ തുടങ്ങി.
പാലാ കുരുമുളകു കച്ചവടത്തിനു പ്രസിദ്ധമായി.
"കുരുമുളകു പാലാ"
എന്ന പ്രയോഗം അങ്ങിനെ ഉണ്ടായി

അഭിപ്രായങ്ങളൊന്നുമില്ല: