
KAVIYUR SIVARA PILLAI
ജാതകം ശരിയായി
സ്കൂള്‍ പഠനകാലത്തൊരിക്കല്‍ പോലും ഡോക്ടര്‍ ആകണമെന്നോ
ചികില്‍സ തൊഴില്‍ ആക്കണമെന്നോ ആഗ്രഹിച്ചിരുന്നില്ല.
കൊടുങ്ങൂരില്‍ ഡിസ്പെന്‍സറി നടത്തിയിരുന്ന പുതുപ്പള്ളിക്കാരന്‍,
നാട്ടുകാര്‍ വിനയപൂര്‍വ്വം തടിയാപിള്ള എന്നു വിളിച്ചിരുന്ന
എല്‍.എം.പിക്കാരന്‍,
തോമസ് ഡോക്ടറുടെ അടുത്തു പോയി കാലില്‍ മുറിവുണ്ടായപ്പോള്‍
പെന്‍സിലിന്‍ കുത്തി വയ്പ്പിച്ചതു മാത്രമായിരുന്നു
അതുവരെ ഉണ്ടായ ഡോക്ടര്‍ ബന്ധം.
തിരുവല്ലാ മെഡിക്കല്‍ മിഷന്‍
ഹോസ്പിറ്റലിലെ വടശ്ശേരിക്കരക്കാരന്‍ തോമസ് എന്ന എം.ബി.ബി.എസ്സ്
ഡോക്ടര്‍,ഇടിക്കുള ഡോക്ടര്‍ എന്നിവരെപ്പോലും നേരില്‍
കണ്ടിട്ടുണ്ടായിരുന്നില്ല.
ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍,മലയാളം അധ്യാപകന്‍ മഹോപധ്യായ
കവിയൂര്‍ ശിവരാമപിള്ള സാറിനെപ്പോലെ ഒരു മലയാളം
സാര്‍ ആകണമെന്നായിരുന്നു മനസ്സില്‍.
ഓ.എന്‍.വി,ദേവരാജന്‍,കാമ്പിശ്ശേരി എന്നിവരുടെ
ആദ്യ കാല്‍ വയ്പ്പു നടത്തപ്പെട്ട "കാലം മാറുന്നു' എന്ന
ചലച്ചിത്രത്തിന്‍റെ തിരക്കഥാകൃത്തായിരുന്നു
കവിയൂര്‍ സാര്‍. അദ്ദേഹം ഒരു കൈയ്യെഴുത്തു മാസികയും
നടത്തിയിരുന്നു.എഴുത്തച്ഛനെ കുറിച്ച് അതില്‍ ഈയുള്ളവന്‍
എഴുതിയ ലേഖനത്തെ സ്കൂള്‍ വാര്‍ഷികത്തിനു വന്ന
യൂണിവേര്‍സിറ്റി കോളേജിലെ നഫീസത്ത് ബീവി പ്രസംഗത്തില്‍
ആമുഖഭാഗത്തു തന്നെ
മുക്തകണ്ഠംപ്രശംസിക്കയും ചെയ്തിരുന്നു.
സി.എം.എസ്സ് കൊലെജില്‍ പ്രീയൂനിവെര്‍സിറ്റിക്കു
പതിക്കുമ്പോള്‍ കഥകളി പ്രാന്തന്‍ കൂടിയായ അമ്പലപ്പുഴ
രാമവര്‍മ്മയെപ്പോലെ ഒരു മലയാളം കോളേജ് അധ്യാപകന്‍
ആകണമെന്നായി ആഗ്രഹം.സി. എം.എസ്സ്.കോളേജിന്‍റെ
അതിപ്രസിദ്ധമായ "വിദ്യാസംഗ്രഹം" എന്ന മാസികയില്‍
"ആത്മകഥാ സാഹിത്യം മലയാളത്തില്‍"
എന്നൊരുലേഖനം നല്‍കിയിരുന്നു.
രാമവര്‍മ്മസാറിനേയും അന്നു
മലയാളം എം.ഏ ഫൈനല്‍ ഈയര്‍ വിധ്യാര്‍ഥിയായിരുന്ന,
പില്‍ക്കാലത്തെ പ്രസിദ്ധ പത്രപ്രവര്‍ത്തകനായി മാറിയ
കുര്യന്‍ പാമ്പാടി, എന്നിവരെ അത്ഭുതപ്പെടുത്തിയ
ലേഖനം ആയിരുന്നു അത്.
അതുവരെ മലയാളത്തില്‍ ഇറങ്ങിയ
മുഴുവന്‍ ആത്മകഥകളും-കേശവമേനോന്‍,ഈ.വി-
അക്കാലത്തു തുടരനായി ജനയുഗം വാരികയില്‍
വന്നിരുന്ന പൊന്‍കുന്നം വര്‍ക്കിയുടെ
"വഴിത്തിരിവ്" ഉള്‍പ്പടെ വായിച്ചു പഠിച്ചശേഷം
തയാറാക്കിയ ലേഖ്നം ആയിരുന്നു അത്.
അക്കാലത്തു മെഡിക്കല്‍ കോളേജില്‍ അഡ്മിഷനുദ്ദേശ്ശിക്കുന്നവര്‍
സെക്കന്‍ഡ് ലാങ്വേജായി മലയാളം എടുക്കയും ഇല്ലായിരുന്നു.
അക്കൊല്ലം ഞങ്ങളുടെ വാഴൂര്‍ എം.എല്‍ ഏ വൈക്കം വേലപ്പന്‍
ആരൊഗ്യമന്ത്ര്യാകയും കോട്ടയത്ത് മെഡിക്കല്‍ കോളേജ്
തുടങ്ങാന്‍ തീരുമാനിക്കയും ചെയ്ത്തു.
ഇപ്പോഴത്തേതു പോലെ
അക്കലത്ത് എന്‍ട്രന്‍സ് ടെസ്റ്റ് ഒന്നും ഇല്ല.ഉയര്‍ന്ന മാര്‍ക്കുള്ളവ
എഞ്ചിനീയറിങ്ങിനും മെഡിസ്സിനും സീറ്റുറപ്പ്.
അങ്നഗ്നെ തികച്ചും യാദൃശ്ചികമായാണ് മെഡിക്കല്‍ കോളേജില്‍
അഡ്മിഷന്‍ കിട്ടിയത്.
വാഴൂരിലെ രാമങ്കുട്ടി ഗണകന്‍ എഴുതിയത്,
ജാതകനു വൈദ്യ വൃത്തി", എന്നതു ശരിയായി"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ