

(2007)

നൂറിന്‍റെ രഹസ്യം
ഒരുകാലത്ത് അറുപതു വയസ്സ് ആവുക നാട്ടില്‍
വലിയ സംഭവമായിരുന്നു.
ഷഷ്ട്യബ്ദപൂര്‍ത്തി നാടെങ്ങും ആഘോഷിക്കപ്പെട്ടിരുന്നു.
മംഗളപ്ത്രസമര്‍പ്പണം,
ഊന്നുവടിനല്‍കല്‍,
പൊന്നാട ധരിപ്പിക്കല്‍,
വിഭവ സമൃദ്ധ സദ്യ എന്നിങ്ങിനെ പലതും.
ഒരു കാലത്ത് നമ്മുടെ
മിക്ക എഴുത്തുകാരുടേയും അറുപത് ആഘോഷിക്കപ്പെട്ടു.
പിന്നീട് ഇവയെല്ലാം എഴുപതിലായി.സപ്തതി.
2009 ഏപ്രില്‍ ലക്കം ഭാഷാപോഷിണിയില്‍
പ്രൊഫ. എം.ഹരിദാസ്.
ഈ വര്‍ഷം 70 തികയ്ക്കുന്ന മൂന്നു സാഹിത്യകാരന്മാരെകുറിച്ചെഴുതുന്നു.
ഒരാള്‍ നോവലിസ്റ്റ്-സി.രാധാകൃഷ്ണന്‍(ജനനം 15.2.1938)
രണ്ടാമന്‍ നിരൂപകന്‍-കെ.പി.ശങ്കരന്‍(ജനനം 11.5.1939)
മൂന്നാമന്‍ കവി-വിഷ്ണുനാരായണന്‍ നമ്പൂതിരി(ജനനം 2.6.1939)
അശ്ശീതി(എണ്‍പത്), ശതാഭിഷേകം(84), നവതി
എന്നിവയും ആഘോഷിക്കപ്പെടുന്നു.
1910 ല്‍ ജനിച്ച എന്‍റെ പിതാവിന് അടുത്ത വര്‍ഷം 100
തികയും.
K.S.Ayyappan Pillai talks about our hamlet-Kanam
അറുപതും,എഴുപതും,എണ്‍പതുംഎണ്‍പത്തിനാലും,
തൊണ്ണൂറും ഒന്നും ആഘോഷിച്ചില്ല.
ഇപ്പോഴും നല്ല ആരോഗ്യം.
നല്ല ഓര്‍മ്മ. കേള്‍ വിക്കു കുഴപ്പമില്ല.
കാഴ്ച സന്ധ്യമയങ്ങിയാല്‍
മാത്രം അല്‍പം കുറയും.കാര്യമായ കഷണ്ടി ഇല്ല
ആശുപത്രിയില്‍ കിടന്നിട്ടേയില്ല.
തിമിരം,പ്രോസ്റ്റേറ്റ് എന്നിവയൊന്നും
കാര്യമായി ബാധിച്ചില്ല.അതിനാല്‍ ഓപ്പറേഷന്‍ ഒന്നും ഇതു വരെ
വേണ്ടി വന്നില്ല.ഇഷ്ടം പോലെ ആഹാരം കഴിക്കും.
സദ്യകള്‍ ഇന്നും ഇഷ്ടം.
നാടു മുഴുവന്‍ ചുറ്റും.ഉല്‍സവങ്ങള്‍ക്കു തനിയെ പോകും.
പേരിനു കയ്യില്‍ ഒരു വടികാണും.
മിക്കപ്പോഴും കയ്യില്‍ തൂക്കിയിടും.
കുത്തി നടക്കേണ്ട്ഈ വരില്ല.

(K.S.A.Pillai in 1983)
ധരാളം മുടിയുള്ള ഒരു മകള്‍ ഉള്ള ഗോപാലകൃഷ്ണന്‍
മകളുടെ മുടിയുടെ പരസ്യം നല്‍കി എണ്ണ വിറ്റ് കോടികള്‍ ഉണ്ടാക്കി.
എന്റെ ലേഖനഭാഗം തെറ്റായുദ്ധരിച്ച് കാമിലാരിയുടെ പരസ്യമായി
നല്‍കി കോടികളുണ്ടാക്കിയ പദ്മനാഭന്‍ വൈദ്യര്‍ക്കും കിട്ടി
ധാരാളം മുടിഉള്ള ഏതാനും പെണ്‍കുട്ടികളെ.
കോടികള്‍ ഇനിയും വാരാം.
എയിഡ്സ് ബാധിച്ച അമ്മയ്ക്കുണ്ടാകുന്ന കുഞ്ഞിന് രോഗമില്ല എങ്കില്‍
പോലും ആദ്യ ആറു മാസ്സങ്ങളില്‍ എച്.ഐ.വി പോസ്സിറ്റീവ് ആയിരിക്കുമെന്നും
ആറുമാസം കഴിഞ്ഞാല്‍ അതു നെഗറ്റീവ് ആകും എന്ന ശാസ്ത്രീയ സത്യം
എങ്ങനെയോ മന്‍സ്സിലാക്കിയ പഴയ കോട്ടയം തുണിക്കച്ചവടക്കാരന്‍
ഫൈയര്‍ ടെക്ടൈല്‍ ഉടമ മജീദ് കോടികള്‍ വാരിയതും നാം കണ്ടു.
വ്യാജനായിരുന്നുവെങ്കില്‍ പിതാവിന്‍റെ പടം പരസ്യമായി നല്‍കി
പിതാവ് കഴിക്കുന്ന ലേഹ്യം എന്നു പറഞ്ഞ്
കോടികള്‍ ഉണ്ടാക്കാമായിരുന്നു.
പിതാവിന്റെ ദീര്‍ഘായുസ്സിന്‍റെ രഹസ്യം ഇനിയൊരു ബ്ലോഗില്‍
1 അഭിപ്രായം:
അങ്ങയുടെ പിതാവിനു ദീര്‍ഘായുസ്സ് നേരുന്നു.
സാധാരണ ഈ പ്രായമാകുമ്പോള്‍ കുറേയൊക്കെ മറ്റുള്ളവര്‍ക്ക് ഭാരമായി തുടങ്ങുമെന്നാണ് കേട്ടുകേള്‍വി. അതിനൊന്നും ഇതുവരെ കാരണഭൂതനാകാത്ത അങ്ങയുടെ അച്ഛന്‍ ഭാഗ്യവാന്‍ തന്നെയാണ്.
എനിക്ക് 65. എന്റച്ഛന്‍ 67-ല്‍ ഇഹവാസത്തേക്ക് പോയി. രണ്ടു കൊല്ലം കുടി ഞാനും ഭാര്യക്ക് ഭാരമാകില്ലെന്നാണ് വിശ്വാസം (അവരല്ലേ അടുത്തുള്ളൂ). അതു കഴിഞ്ഞാല്‍ എന്റച്ഛന്‍ എന്നെ സഹായിക്കാതിരിക്കുമോ. ഞാന്‍ ദൈവത്തെപോലെ കാണുന്നതാണാ മനുഷ്യനെ.
ഗോപലകൃഷ്ണന്റെ എണ്ണയുടെ പണം ഇപ്പോഴുണ്ടാക്കുന്നത് ഗോദ്‌റെജ് കമ്പനിയല്ലേ. ആ കുടുമ്പത്തിലും അത്ര സന്തോഷമില്ലെന്നാണറിവ്.
കാമിലാരി വൈദ്യനെതിരെ കേസൊന്നും കൊടുത്തില്ലേ.
‘വൈറസ്സ്’ വീടുടമയല്ലേ ഇപ്പറഞ്ഞ എയിഡ്സ് മജീദ്. എല്ലാം കളഞ്ഞു കുളിച്ചില്ലേ ഈ മഹാന്‍ .
സസ്നേഹം,
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ