2009, ഏപ്രിൽ 14, ചൊവ്വാഴ്ച

ഒരു വിഷു കൈനീട്ടത്തിന്‍റെ ദുഖസ്മരണ


ഒരു വിഷു കൈനീട്ടത്തിന്‍റെ ദുഖസ്മരണ

15 കൊല്ലം മുമ്പുള്ള വിഷു.
മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ സൂപ്രണ്ട് ഇന്‍ ചാര്‍ജ് ആണ്.
20 കൊല്ലത്തില്‍ താഴെ മാത്രം പഴക്കമുള്ള സര്‍ജിക്കല്‍ വാര്‍ഡ് നിലം
പൊത്തി ഏതാനും ദിവസം കഴിഞ്ഞപ്പോഴായിരുന്നു താല്‍ക്കാലിക
സൂപ്രണ്ട് ആയി നിയമിതനാകുന്നത്.
ഏതാനും ദിവസം കഴിഞ്ഞതേ ഉള്ളു.
ഒരു രണ്ടാം ശനിയാഴ്ചയുടെ തലേദിവസം 5 മണി കഴിഞ്ഞപ്പോള്‍
പി.ഡബ്ലിയു .ഡി യില്‍ നിന്നും ഒരു കത്ത്.
പുരാതന "മെഡിക്കല്‍ വാര്‍ഡ് കെട്ടിടം അണ്‍ഫിറ്റ്.
അടച്ചിടണം."
താല്‍ക്കാലിക സൂപ്രണ്ടുമാര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കാര്യമായ
നടപടി ഒന്നുംസ്വീകരിക്കില്ല.
കിടപ്പു രോഗികളെ ഒന്നൊന്നായി ഡിസ്ചാര്‍ജു ചെയ്തു വിടും.
പക്ഷേ അങ്ങനെ വിട്ടു കൊടുക്കാന്‍ തോന്നിയില്ല.

പന്തളം എം.എല്‍.ഏ മാര്‍കിസ്റ്റ്
(വെട്ടിനിരത്തലില്‍ വി.എസ്സിന്‍റെ ശിഷ്യമുഖ്യന്‍)
വി.കേശവന്‍,
മാവേലിക്കര എം.എല്‍.ഏ, ഉമ്മന്‍ ചാണ്ടിയുടെ പ്രിയന്‍
എം.മുരളി
ഇവര്‍ രണ്ടു പേരുടേയും മണ്ഡലങ്ങളുടെ സംഗമഭൂമിയില്‍ ആണ്
മാവേലിക്കര താലൂക്കാശുപത്രി.
രണ്ടു പേരേയും വാശി കേറ്റി മല്‍സരിപ്പിക്കാന്‍ തോന്നി.

എസ്.എഫ്.ഐ ജനപങ്കാളിത്തത്തോടെ ഒരു
താല്‍ക്കാലിക വാ​ര്‍ഡ് പണിയാമെന്നേറ്റു.
അതു വേണ്ട,സര്‍ക്കാര്‍ ചെലവില്‍ വാര്‍ഡ്
പുതുക്കിപ്പണിയാം എന്നു എം.മുരളിയും
മുന്‍സിപ്പല്‍ ചെയര്‍മാന്‍ കോട്ടപ്പുറം പ്രഭാകരന്‍ പിള്ളയും.
ഉമ്മന്‍ ചാണ്ടി ധനകാര്യമന്ത്രി എം.മുരളിയുടെ പ്രിയന്‍.
സര്‍ക്കാര്‍ നേരിട്ടു മെഡിക്കല്‍ വാര്‍ഡ് പുതുക്കിപ്പണിയും.
ധൈര്യമായി.ഓടി നടന്ന്‍ നാലു മാസം കൊണ്ടു മെഡിക്കല്‍ വാര്‍ഡ്
അതിമനോഹരമായി പുതുക്കി പണിതു.

വാര്‍ഡില്‍ കൊട്ടരത്തിലെ അന്തപുരസ്ത്രീകള്‍ക്കായി
ഒരു മുറി ഉണ്ടായിരുന്നു.അതു പരിഷ്കരിവച്ച്
കാര്‍ഡിയാക് യൂണിറ്റ് തുടങ്ങാന്‍ പരിപാടി
തയ്യാറാക്കി. തിരുവല്ലയിലെ കോശി എലക്ട്രോണിക്സ്(പോളച്ചിറക്കല്‍)
ഉപകരണങ്ങള്‍ സംഭാവന ചെയ്യാന്‍
തയ്യാറായി.സംസ്ഥാനത്ത് താലൂക് തലത്തില്‍ ആദ്യത്തെ കാര്‍ഡിയാക് യൂണിറ്റ് സ്വപ്നം
കണ്ടു.ടി.ബി വാര്‍ഡിനു സമീപം പുതിയ സര്‍ജിക്കല്‍ വാര്‍ഡും പ്ലാന്‍ ചെയ്തു.
കാലതാമസം ഒഴിവാക്കാന്‍
കായംകുളം സര്‍ക്കാര്‍ ആശുപത്രിക്കു വേണ്ടി നടത്തിയ സോയില്‍ ടെസ്റ്റിംഗും
അവര്‍ തയ്യാറക്കിയ വാര്‍ഡിന്‍റെ പ്ലാനും തന്നെ സ്വീകരിക്കാന്‍
തയ്യാറായി.അന്നത്തെ ഡി.എച്.എസ്സ് ഡോ.പ്രതാ​പനെ സ്വാധീനിച്ച്,
കുറുക്കു വഴിയിലൂടെ,150 പുതിയ 200 സ്റ്റീല്‍ കട്ടിലുകളും
സമ്പാദിച്ചു.6 കട്ടില്‍ കിട്ടാത്തതു കാരണം അടുത്തുള്ള നൂറനാട് ഹെല്‍ത് സെന്‍റര്‍ ഉല്‍ഘാടനം
നടക്കാതെ കഴിയുന്ന കാലം.

"വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും"

എന്ന തലക്കെട്ടില്‍ കെ.ജി.മുകുന്ദന്‍ മാതൃഭൂമിയില്‍
റിപ്പോര്‍ട്ട് ചെയ്തു ഈ സംഭവങ്ങള്‍.
നാട്ടുകാരനായ ആര്‍ .രാമചന്ദ്രന്‍ നായര്‍ ആണ് ആരോഗ്യമന്ത്രി.
കേരളം കണ്ട
ഏറ്റവും ദുര്‍ബലനായിരുന്നു കഴിഞ്ഞവര്‍ഷം അനതരിച്ച ഈ മന്ത്രി.
ഉല്‍ഘാടകനായ അദ്ദേഹത്തെ 21 ആചാര വെടികളോടെ സ്വീകരിച്ചായിരുന്നു
പുതുക്കി പണിത "മഹാരാജസ് വാര്‍ഡ്" എന്നു നാമകരണംചെയ്യപെട്ട
ആ വാര്‍ഡ് ആ വിഷു ദിനത്തില്‍ തുറന്നു കൊടുത്തത്.

ചടങ്ങില്‍ വിഷുക്കണി യഥാവിധി ഒരുക്കിയിരുന്നു.
വിശിഷ്ടാതിഥികള്‍ക്കും സ്റ്റാഫിനു മുഴുവനും
സ്വന്തം ചെലവില്‍ ഓരോ നാണ്യം കൈനീട്ടവുമായി നല്‍കി.

അക്ഷരാര്‍ഥത്തത്തില്‍ ഞെട്ടിയത് അടുത്ത ദിവസം.
ഹരിപ്പാടിനടുത്തുള്ള രാമപുരം റൂറല്‍ ഡിസ്പെന്‍സറിയിലേക്കു
സ്ഥലം മാറ്റം.
ശിക്ഷയൊന്നും അല്ല.
യഥാവിധി യഥാ സ്ഥാനത്ത് ചെക്ക് അടച്ച ഒരാള്‍,
ഉല്‍ഘാടനം കഴിയാന്‍ കാത്തിരിക്കയായിരുന്നു.
അവര്‍ക്കു നിയമനം കൊടുക്കണം.
പ്രാദേശിക യൂണിറ്റിനു വിഹിതം കിട്ടി .
അതിനാല്‍ താല്‍പര്യം ഉള്ള വ്യക്തി.

താനാണ് അപ്പോഴത്തെ നിലയില്‍, ഏറ്റവും കൂടുതല്‍ കാലം
അവിടെ ജോലി നോക്കിയതു.
25 കൊല്ലം പരിചയമുള്ള
രണ്ടു സ്പെഷ്യാലിറ്റികളില്‍ വൈദഗ്ധ്യം ഉള്ള തനിക്കു നല്‍കാന്‍
റൂറല്‍ ഡിസ്പെന്‍സറിയേ ഉള്ളു.
എം.എല്‍.ഏ മുരളി ഇടപെട്ടു.
മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഇടപെട്ടു.
മന്ത്രി തികച്ചും നിസ്സഹായന്‍.
അത്യുന്നതങ്ങളില്‍ ആണത്രേ തീരുമാനം.
അതു മാറ്റാന്‍ സാധിക്കില്ല.
നാട്ടുകാര്‍ രണ്ടു ഡോക്ടറന്മാര്‍ ഏറെ നാ​ള്‍ ഭരിച്ച ആശുപത്രി.
ബ്ലോക്കായ കക്കൂസ് ക്ലീനാക്കിച്ച ഏക
കാര്യം പറഞ്ഞു പൊങ്ങച്ചം പറഞ്ഞിരുന്നവര്‍.

വരത്തനായ താന്‍ ചെയ്തതു നാട്ടുകാര്‍ക്കും
പ്രാദേശിക യൂണിറ്റിനും പുല്ലു പോലെ
തീരുമാനം പെട്ടെന്നെടുത്തു.
ഇനിയുള്ള 5 വര്‍ഷം സര്‍ക്കാര്‍ സര്‍വ്വീസ്സില്‍ വേണ്ട.
അങ്ങനെ നീണ്ട നാളത്തെ അവധി എടുത്തു.

ഏതാനും മാസം വെറുതെ ഇരുന്നു.
പിന്നെ പന്തളം അര്‍ച്ചന എന്ന ചെറു ആശുപത്രിയില്‍ ചേര്‍ന്നു.
അടുത്ത 5 വര്‍ഷം കൊണ്ട് അതു വളര്‍ത്തി വലുതാക്കി,
മെഡിക്കല്‍ കോളേജിനു അംഗീകാരം കിട്ടത്തക്ക വിധം.
അക്കഥ മറ്റൊരു ബ്ലോഗില്‍.

1 അഭിപ്രായം:

അങ്കിള്‍ പറഞ്ഞു...

പ്രത്യേകിച്ച് അഭിപ്രായം ഒന്നു എഴുതാന്‍ തോന്നുന്നില്ല. കാരണം, ഇത് കേരളമാണ്. 5 കൊല്ലത്തെ ലീവ് അനുവദിച്ച് തന്നല്ലോ. അതു തന്നെ വലിയ കാര്യം.