2009, ഏപ്രിൽ 25, ശനിയാഴ്‌ച

രണ്ടു സ്വപ്നമാര്‍


Dr.P.S.Rajalakshmi,Dr.Saramma Kuryan,Myself with Staff of Ob-Gyn Unit

രണ്ടു സ്വപ്നമാര്‍

ഒരിക്കലും മറക്കാനാവാത്ത രണ്ടു പെണ്‍കുട്ടികളുണ്ട്.
രണ്ടു പേര്‍ക്കും ഇന്നു മുപ്പത്തില്‍പ്പരം വയസ്സ്.
രണ്ടുപേരും വൈക്കം താലൂക്ക് ആശുപത്രിയില്‍ ജനിച്ചവര്‍.
രണ്ടു പേരും സ്വപ്നമാര്‍.രണ്ടു പേരും വിവാഹിതരായി
അമ്മമാരായി കാണണ.
ഒരാള്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായി.പാലക്കാട്ട്.
ഓണത്തിനും വിഷുവിനും ഗ്രീറ്റിങ്സ് അയക്കും.
ഇടയ്ക്കിടെഈ-മെയില്‍ അയയ്ക്കും.
രണ്ടു കുട്ടികള്‍.അവരുടെ ഫോട്ടോയും
അയച്ചു തന്നിരുന്നു.

വൈക്കം ബസ്സ്റ്റാന്‍ഡിനു
സമീപമുണ്ടായിരുന്ന പടിഞ്ഞാറെ മറ്റപ്പള്ളില്‍
രണ്ടാമത്തെ സ്വപ്നയെ ക്കുറിച്ചുള്ള
വിവരം അറിഞ്ഞിട്ടു കുറെ വര്‍ഷങ്ങളായി.
വാസുദേവന്‍-സരസമ്മ
ദമ്പതികളുടെ മകള്‍.1977 മെയ് 14 ന് അത്യപൂര്‍വ്വമായ ഒരു
ശസ്ത്രക്രിയയിലൂടെ വൈക്കം താലൂക്ക് ആശുപത്രിയില്‍ ആയിരുന്നു
അവളുടെ ജനനം.ഗര്‍ഭപാത്രത്തിനു വെളിയില്‍ ബ്രോഡ്ലിഗമെന്‍റ്
എന്ന സഞ്ചിയില്‍ വളര്‍ന്ന അപൂവര്‍വ്വ ശിശു.4 വര്‍ഷങ്ങള്‍ക്കു
ശേഷം ഇവളുടെ മെഡിക്കല്‍റിപ്പോര്‍ട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസ്സിയേഷന്‍
ജേര്‍ണലില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.കോഴിക്കോ​ട്ടു വച്ചു നടന്ന ഗൈനക്കോളജി
കോണ്‍ഫ്രന്‍സിലും അവതരിപ്പിക്കപ്പെട്ടു.തുടര്‍ന്ന്‍ അവളുടേയും അമ്മയുടേയും
ചിത്രം മനോരമ- മാത്രുഭൂമി പത്രങ്ങളില്‍ മുന്‍പേജില്‍ അച്ചടിച്ചു വന്നു.

Broadligament Svapna
Posted by Picasa

ലോകത്തില്‍തന്നെ വളരെ അപൂര്‍വ്വം .ജീവിച്ചിരിക്കൂന്ന ഒരു പക്ഷേ ഇത്തരത്തിലെ ഏക
വ്യക്തി.അള്‍ട്രാസൗണ്ട് പരിശോധന വ്യാപകമായതോടെ ഇനിയും ഇത്തരം
കേസ്സുകള്‍ ഉണ്ടാകാനിടയുമില്ല.

പാലക്കാടുകാരി സ്വപ്നയുടെ അമ്മയ്ക്കു ഗര്‍ഭം തുടരെത്തുടരെ അലസ്സിപ്പോയിരുന്നു.

"Shorodkar"Svapna
Posted by Picasa

ഗര്‍ഭാശയ കണ്ഠം വികസ്സിച്ചു പോകുന്ന "സെര്‍വൈക്കല്‍ ഇന്‍കോമ്പിറ്റന്‍സ്" എന്ന
അവസ്ഥ. നാലു തവണ അലസ്സിപ്പോയിരൂന്നു.നാലു വ്യത്യസ്ഥ ആശുപത്രികളില്‍
ചികില്‍സ്സിച്ചു. അഞ്ചാമതാണ് വൈക്കത്തു വന്നത്. ഇത്തരം അവസ്ഥയില്‍
പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കുഞ്ഞിനെ കിട്ടാന്‍ ഗര്‍ഭാശയ കണ്ഠത്തില്‍ ഒരു കെട്ടിടുന്ന
ചികില്‍സ് ഉണ്ട്.കല്‍ക്കട്ടാക്കാരനായ ഷിറോഡ്കര്‍ കണ്ടുപിടിച്ചു ലോകത്തിനു
നല്‍കിയ ഷിറോഡ്കര്‍സ്റ്റിച്ച്.അങ്ങനെയുള്ള സ്റ്റിച്ച് ഇട്ട് രക്ഷപെടുത്തിയ കുഞ്ഞായിരുന്നു
രണ്ടാമത്തെ സ്വപ്ന.രണ്ടു പേരേയും മറക്കാനാവില്ല തന്നെ.
Posted by Picasa

1 അഭിപ്രായം:

അങ്കിള്‍ പറഞ്ഞു...

വയസ്സുകാലത്ത് സന്തോഷിക്കാന്‍ എന്തെല്ലാം ആയ കാലത്ത് ചെയ്തു തീര്‍ത്തു, അല്ലേ.