അന്‍പത് വയസിന് മുകളില്‍ പ്രായമുള്ള മലയാളം ബ്ലോഗെഴുത്തുകാരുടെ ഒരു ചങ്ങാതിക്കൂട്ടം. ഇതോടൊപ്പം യയാതിക്കൂട്ടം എന്ന ഗൂഗിള്‍ സംഘവും പ്രവര്‍ത്തിക്കുന്നു. ഞങ്ങളെല്ലാം ബ്ലോഗിലൂടെ യൌവ്വനം തിരിച്ചുകിട്ടിയ യയാതിമാര്‍ .
2009, ഏപ്രിൽ 30, വ്യാഴാഴ്ച
ഭീകരരും ഭീകരപ്രവര്‍ത്തനവും ശരീരത്തിനുള്ളിലും
ഭീകരരും ഭീകരപ്രവര്‍ത്തനവും ശരീരത്തിനുള്ളിലും
ലോകമെമ്പാടും ഭീകരരും ഭീകരപ്രവര്‍ത്തനവുമാണ്. മനുഷ്യശരീരത്തിന്റെ കഥയും വ്യത്യസ്ഥമല്ല.മിത്രം എന്നു വിചാരിച്ചിരുന്നവര്‍ പെട്ടെന്നു ശത്രുക്കള്‍ ആകുന്നു. നാശനഷ്ടങ്ങള്‍ വരുത്തുന്നു. പ്രാണവായു എന്നു നാം പറയുന്ന ഓക്സിജന്‍ രൂപാന്തരം പ്രാപിച്ചു ശരീരകോശങ്ങളേയും കലകളേയും നശിപ്പിച്ചു രോഗാവ്സ്ഥകള്‍ സൃഷ്ടിക്കുന്നു.നമ്മെ മരണത്തിലേക്കു നയിക്കുന്നു.ജര,നര,തിമിരം,രക്തക്കുഴല്‍ രോഗം(അഥിറോസസ്ക്ലെറോസ്സിസ്), ഹൃദ്രോഗം,വൃക്ക രോഗം തുടങ്ങി കാന്‍സറിനു വരെ കാരണം ഓക്സിജന്‍ രൂപാന്തരം വന്നുണ്ടാകുന്ന ഫ്രീറാഡിക്കിള്‍ എന്ന സ്വതന്ത്രകണികള്‍ ആണ്.
ഇവയെ നശിപ്പിക്കാന്‍ ആന്റി ഓക്സിഡന്റ് എന്ന നിരോക്സികാരികളെ പ്രകൃതി തന്നെ നമുക്കു തരുന്നുണ്ട്. നാമതു മനസ്സിലാക്കി അവയെ പ്രയോജനപ്പെടുത്തണമെന്നു മാത്രം.
പ്രാണവായു ചെയ്യുന്ന ദോഷം മനസ്സിലാക്കാന്‍ അന്തരീക്ഷത്തില്‍ മുറിച്ചു വയ്ക്കുന്ന ഒരാപ്പിളിനോട് അതെങ്ങനെയാണു പെരുമാറുന്നതെന്നു കാണുക
ഇരുമ്പു തുരുമ്പിക്കുന്നതും ഓക്സിജന്റെ ഭീകരപ്രവര്‍ത്തനത്താലാണ്. സര്‍വ്വവ്യാപികളാണ് സ്വതന്ത്രകണികളായ ഫ്രീ റാഡിക്കളുകള്‍. ഈശ്വരനെപ്പോലെ തൂണിലും തുരുമ്പിലും പുകയിലും പൊടിയിലും വറുത്തതിലും പൊരിച്ചതിലും ഫാസ്റ്റ് ഫുഡ്ഡിലും അവ കാണപ്പെടുന്നു. നാം ശ്വസിക്കുന്ന വായുവിലടങ്ങിയിരിക്കുന്ന ഓക്സിജനില്‍ 1-2 ശതമാനം ഇണപിരിഞ്ഞ ഇലക്ട്രോണുകള്‍ അടങ്ങിയ ശക്തിയേറിയ 'റീ ആക്ടീവ് ഓക്സിജന്‍ സ്പീഷീസ്' എന്നയിനം ഫ്രീ റാഡിക്കലുകളാണ്. ഒന്നോ അതിലധികമോ ഇണപിരിഞ്ഞ തന്മാത്രകള് അടങ്ങിയ രാസഘടകങ്ങളാണ്ഫ്രീ റാഡിക്കിളുകള്‍
ചയാപചയ(മെറ്റബോളിക്) പ്രവര്‍ത്തനങ്ങളാല്‍ ശരീരത്തിനുള്ളില്‍ നിരന്തരം ഫ്രീ റാഡിക്കളുക ള്‍നിര്‍മ്മിക്കപ്പെട്ടു കൊണ്ടിരിക്കും. ഇണപിരിഞ്ഞ സംഭ്രാന്തരായ ഈ കണികകള്‍ നോണ്‍ റാഡിക്കല്‍ വസ്തുക്കളായ ഡി.എന്‍ ഏ, പ്രോട്ടീന്‍,കാര്‍ബോഹൈഡ്രേറ്റ് എന്നിവയില്‍ നിന്നും ഇലക്ട്രോണുകളെ ആകര്‍ഷിച്ചെടുത്ത് അവയെ അസ്ഥിരങ്ങളാക്കും.തുടര്‍ന്നാണ് ജര,നര,തിമിരം,രക്തക്കുഴലുകള്‍ക്കു കട്ടി കൂടല്‍,ഹൃദ്രോഗം,വൃക്കരോഗം,കാന്‍സര്‍ തുടങ്ങിയവ ഉടലെടുക്കുന്നത്.
മലിനവായു,പുക,ഭക്ഷണപാനീയങ്ങള്‍,സൂര്യരശ്മി,അണുവികരണം, സിഗററ്റുവലി,കീടനാശിനികള്‍,ജീവിതസമ്മര്‍ദ്ദം,ഉറക്കക്കുറവ്,വ്യായാമക്കുറവ് എന്നിവ ഫ്രീറാഡിക്കലുകളെ സൃഷ്ടിക്കുന്നു.ചപയാപചയം(മെറ്റബോളിസം,) ഫാഗോസൈറ്റോസ്സിസ്(രോഗാണുക്കല്‍,ചത്തടിഞ്ഞ കോശങ്ങള്‍ എന്നിവയെ വിഴുങ്ങല്‍,)ലൈപിഡ് പെറോക്സിഡേഷന്‍,ഇന്ഫ്ലമേഷന്,എന്‍സൈം പ്രവര്‍ത്തനങ്ങള്‍ എന്നിവ ശരീരത്തിനുള്ളില്‍ ഫ്രീ റാഡിക്കിലുകളെ നിര്‍മ്മിക്കുന്നു.
ഫ്രീറാഡിക്കലുകള്‍ എപ്പോഴും ദോഷം ചെയ്യില്ല. ശ്വാസോച്ഛാസം,മെറ്റബോളിസം,വിഷവസ്തു നിര്‍വ്വീര്യകരണം എന്നിവയ്ക്കു ഫ്രീ റാഡിക്കലുകള്‍ വേണം.ഒരു നിശ്ചിത അളവില്‍ കൂടിയാല്‍ മാത്രം അവ ദോഷം ചെയ്യും. ശരീരം തുടര്‍ച്ചയായി റീആക്റ്റീവ് ഓക്സിജന്‍ സ്പീഷീസ്സിനെ നിര്‍മ്മിക്കുന്നതിനാല്‍ അവയെ നിര്‍വ്വീര്യമാക്കാന്‍ പ്രകൃതി നിരോക്സികാരികള്(ആന്റിഓക്സിഡന്റുകള്‍) എന്നയിനം വസ്തുക്കളെ നിര്‍മ്മിച്ചു.ഫ്രീ റാഡിക്കിള്‍ ഉണ്ടാക്കുന്ന ദുഷ്ഫലങ്ങളെ ഇവ ഇല്ലായ്മ ചെയ്യുന്നു. ഇണപിരിഞ്ഞ ഇലക്ടോണുകളെ ദാനം ചെയ്യുന്ന ദാനശീലരായ മഹാബലികളാണ് ആന്റിഓക്സിഡന്റുകള്‍
ആന്റി ഓക്സിഡന്റുകള്‍ പലവിധമുണ്ട്. ഫ്രീറാഡിക്കലുകളുടെ സൃഷ്ടിയെ തടയുന്നവയും അവയുടെ പ്രവത്തങ്ങളെ തടയുന്നവയും ഉണ്ട്. സൂപ്പര്‍ ഓക്സൈഡ് ഡിസ്മൂട്ടേസ്, ഗ്ലൂട്ടാതയോണ്‍ പെറോക്സിഡേസ്, കാറ്റലേസ് എന്നിവ എന്‍സൈമുകളായ നിരോക്സികാര്‍കളാണ്. എന്‍സൈമുകള്‍ അല്ലാത്തവ രണ്ടിനം. വൈറ്റമിന്‍ സി,ഈ, ബീറ്റാ കരോട്ടിന്‍ എന്നിവ ആദ്യ ഇനം. മൈക്രോനുട്രിയന്‍സ് എന്നറിയപ്പെടുന്ന സിങ്ക്,സെലിനിയം എന്നിവ രണ്ടാമത്തെ ഇനം.
അഥിറൊസ്ക്ലെറോസ്സിസ്, പ്രമേഹം, ചില ത്വക് രോഗങ്ങള്‍ ജരാനരകള്‍, ചില നേത്ര രോഗങ്ങള്‍,ചിലയിനം കാന്‍സര്‍ എന്നിവയെ ആന്റിഓക്സിഡന്റ് കഴിച്ചു തടയാം.ലോ ഡെന്‍സിറ്റി ലൈപ്പോപ്രോട്ടീന്‍ എന്നയിനം കൊഴുപ്പ് ഓക്സിഡൈസ്ഡ് ലോ ഡെന്‍സിറ്റി ലൈപ്പോപ്രോട്ടീന്‍ ആയി രൂപാന്തരപ്പെടുമ്പോഴാണ് അഥിരോസ്ക്ലെറോസ്സിസ് ഉടലെടുക്കുക. തുടര്‍ന്നു ഹൃദയം,വൃക്ക,തലച്ചോര്‍ തുടങ്ങിയ ഭാഗങ്ങളിലെ രക്തക്കുഴലുകളില്‍ തടസ്സം വന്നാണ് ഹൃദയാഘാതം,പക്ഷവധം, മൂത്രം ഉണ്ടാകാതെ വരുക എന്നിവ സംഭവിക്കുക.
ബീറ്റാ കരോട്ടീന്‍, വൈറ്റമിന്‍ സി,ഈ എന്നീ വൈറ്റമിനുകള്‍ എന്നിവ കഴിച്ചാല്‍ അഥിരോസ്ക്ലെറോസ്സിസിനെ തടയാം.
പ്രമേഹരോഗികളില്‍ ഉണ്ടാകുന്ന റട്ടിനോപ്പതി,നെഫ്രോപ്പതി മൂത്രം ഉണ്ടാകാതെ വരല് എന്നിവയ്ക്കു കാരണം ഫ്രീ റാഡിക്കിളുകളാണ്.അതിനാല്‍ പ്രമേഹരോഗികള്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ കഴിക്കണം. ഇന്ഫ്ലമേഷന്, ജരാനരകള്‍, തിമിരം,പാര്‍ക്കിന്‍സോണിസം എന്നിവയെ തടയാനും ആന്റി ഓക്സിഡന്റുകള്‍ കഴിക്കണം.
പഴക്കം ആകാത്ത പച്ചക്കറികള്‍,ഇലക്കറികള്‍,രണ്ടു ദിവസ്സത്തില്‍ കൂടുതല്‍ ആകാത്ത പഴം എന്നിവയില്‍ ധാരാളം നിരോക്സികാരികള് ഉണ്ട്. നെല്ലിക്കയിലും ചെറുനാരങ്ങയിലും അവ ധാരാളം ഉണ്ട്.
ഈ സത്യം നമ്മുടെ മുനിമാര്‍ക്കറിയാമായിരുന്നു. ജരാനരകളെ തടയാന്‍ ച്യവനമഹര്‍ഷി സൃഷ്ടിച്ചെടുത്ത ച്യവനപ്രാശം ലേഹ്യത്തില്‍ പ്രധാന ഘടകം നെല്ലിക്കയായിരുന്നു.
പക്ഷേ ഇന്നു മാര്‍ക്കറ്റില്‍ കിട്ടുന്നവയില്‍ മത്തങ്ങാ,കുമ്പളങ്ങ എന്നിവയുംക്യാബേജും ആണെന്നോര്‍ക്കുക.
Manoj adds ഓക്സിഡേറ്റീവ് സ്ട്രെസ്സിനോടൊപ്പം ഈ അടുത്തായി നൈട്രോസെറ്റീവ് സ്ട്രെസ്സ് കൂടി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. റിയാക്ടീവ് ഓക്സിജന്‍ സ്പീഷീസ് (ROS) പോലെ റിയാക്ടീവ് നൈട്രജന്‍ സ്പീഷീസും (RNS) ഒരു പരിധി കഴിഞ്ഞാല്‍ അപകടകാരി തന്നെ. രണ്ടിന്റെതും ഫ്രീറാഡിക്കള്‍ പ്രവര്‍ത്തനം തന്നെ. ഓക്സിജന്‍ സുപ്പര്‍ ഓക്സൈഡ് ആയാലേ അപകടമുണ്ടാകൂ. എന്നാല്‍ നൈട്രിക്ക് ഓക്സൈഡ് (NO) ഫ്രീറാഡിക്കളായതിനാല്‍ അതിന്റെ അളവ് ശരീരത്തില്‍ കൂടിയാല്‍ ഓക്സിഡേറ്റീവ് സ്ട്രെസ്സിന്റെ അതേ ഉപദ്രവം തന്നെ സംഭവിക്കും. [വായനക്കാര്‍ NOയെ അറിയാതിരിക്കില്ല... വയാഗ്ര കഴിക്കുമ്പോള്‍ ലിംഗോദ്ധാരണത്തെ സഹായിക്കുന്നത് ഈ NO ആണ്, 1999ല്‍ വൈദ്യ ശാസ്ത്രത്തിലെ നോബല്‍ സമ്മാനം ലഭിച്ചത് നൈട്രിക്ക് ഓക്സൈഡിന്റെ ശരീരത്തിനുള്ളിലെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പഠനത്തിനാണ്]
ഓക്സിഡേറ്റീവ് സ്ട്രെസ്സിനോടൊപ്പം ഈ അടുത്തായി നൈട്രോസെറ്റീവ് സ്ട്രെസ്സ് കൂടി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. റിയാക്ടീവ് ഓക്സിജന്‍ സ്പീഷീസ് (ROS) പോലെ റിയാക്ടീവ് നൈട്രജന്‍ സ്പീഷീസും (RNS) ഒരു പരിധി കഴിഞ്ഞാല്‍ അപകടകാരി തന്നെ. രണ്ടിന്റെതും ഫ്രീറാഡിക്കള്‍ പ്രവര്‍ത്തനം തന്നെ. ഓക്സിജന്‍ സുപ്പര്‍ ഓക്സൈഡ് ആയാലേ അപകടമുണ്ടാകൂ. എന്നാല്‍ നൈട്രിക്ക് ഓക്സൈഡ് (NO) ഫ്രീറാഡിക്കളായതിനാല്‍ അതിന്റെ അളവ് ശരീരത്തില്‍ കൂടിയാല്‍ ഓക്സിഡേറ്റീവ് സ്ട്രെസ്സിന്റെ അതേ ഉപദ്രവം തന്നെ സംഭവിക്കും. [വായനക്കാര്‍ NOയെ അറിയാതിരിക്കില്ല... വയാഗ്ര കഴിക്കുമ്പോള്‍ ലിംഗോദ്ധാരണത്തെ സഹായിക്കുന്നത് ഈ NO ആണ്, 1999ല്‍ വൈദ്യ ശാസ്ത്രത്തിലെ നോബല്‍ സമ്മാനം ലഭിച്ചത് നൈട്രിക്ക് ഓക്സൈഡിന്റെ ശരീരത്തിനുള്ളിലെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പഠനത്തിനാണ്]
“ഈ സത്യം നമ്മുടെ മുനിമാര്‍ക്കറിയാമായിരുന്നു.” അയ്യോ അത് മാത്രം പറയരുത്.. ബ്ലോഗിലെ ചില ആധുനിക വൈദ്യന്മാര് വാളുമെടുത്ത് വരും :)
ഒരു സംശയം, ഇന്നു മാര്‍ക്കറ്റില്‍ കിട്ടുന്ന പച്ചക്കറികളീല് കാബേജ്, കുമ്പളങ്ങ, മത്തങ്ങ എന്നിവയിലാണ് നിരോക്സീകാരികള്‍ കൂടുതല്‍ ഉള്ളത് എന്നാണൊ ഉദ്ദേശിച്ചത്?
Chyavanaprasya made by the most popular Indian Pharmaceuticals use cabbage instead of gooseberry.Some others use pumpkin For us the best sources are Gooseberry and lime
ഈ ചങ്ങാതിക്കൂട്ടത്തില്‍ അംഗങ്ങളാകുന്നത് 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ ആയിരിക്കണം. താല്പര്യമുള്ളവര് elderskerala@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ അയയ്ക്കുക.
9 അഭിപ്രായങ്ങൾ:
ഓക്സിഡേറ്റീവ് സ്ട്രെസ്സിനോടൊപ്പം ഈ അടുത്തായി നൈട്രോസെറ്റീവ് സ്ട്രെസ്സ് കൂടി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. റിയാക്ടീവ് ഓക്സിജന്‍ സ്പീഷീസ് (ROS) പോലെ റിയാക്ടീവ് നൈട്രജന്‍ സ്പീഷീസും (RNS) ഒരു പരിധി കഴിഞ്ഞാല്‍ അപകടകാരി തന്നെ. രണ്ടിന്റെതും ഫ്രീറാഡിക്കള്‍ പ്രവര്‍ത്തനം തന്നെ. ഓക്സിജന്‍ സുപ്പര്‍ ഓക്സൈഡ് ആയാലേ അപകടമുണ്ടാകൂ. എന്നാല്‍ നൈട്രിക്ക് ഓക്സൈഡ് (NO) ഫ്രീറാഡിക്കളായതിനാല്‍ അതിന്റെ അളവ് ശരീരത്തില്‍ കൂടിയാല്‍ ഓക്സിഡേറ്റീവ് സ്ട്രെസ്സിന്റെ അതേ ഉപദ്രവം തന്നെ സംഭവിക്കും.
[വായനക്കാര്‍ NOയെ അറിയാതിരിക്കില്ല... വയാഗ്ര കഴിക്കുമ്പോള്‍ ലിംഗോദ്ധാരണത്തെ സഹായിക്കുന്നത് ഈ NO ആണ്, 1999ല്‍ വൈദ്യ ശാസ്ത്രത്തിലെ നോബല്‍ സമ്മാനം ലഭിച്ചത് നൈട്രിക്ക് ഓക്സൈഡിന്റെ ശരീരത്തിനുള്ളിലെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പഠനത്തിനാണ്]
“ഈ സത്യം നമ്മുടെ മുനിമാര്‍ക്കറിയാമായിരുന്നു.”
അയ്യോ അത് മാത്രം പറയരുത്.. ബ്ലോഗിലെ ചില ആധുനിക വൈദ്യന്മാര് വാളുമെടുത്ത് വരും :)
“മൂന്നെണ്ണം കൂടിയാല്‍ ഹൈഡ്രജന്‍ റാഡിക്കിള്‍. ഇതിനാണേറ്റവും ശക്തി.“
ഹൈഡ്രോക്സില്‍ റാഡിക്കളല്ലേ ശരി. ഹൈഡ്രജന്‍ റാഡിക്കളും ഹൈഡ്രോക്സില്‍ റാഡിക്കളും തമ്മില്‍ വ്യത്യാസമുണ്ടല്ലോ.
thank u manoj
for the addition and for the correction
regards
ഡോക്ടര്‍, വിവരങ്ങള്‍ക്ക് നന്ദി.
ഒരു സംശയം, ഇന്നു മാര്‍ക്കറ്റില്‍ കിട്ടുന്ന പച്ചക്കറികളീല് കാബേജ്, കുമ്പളങ്ങ, മത്തങ്ങ എന്നിവയിലാണ് നിരോക്സീകാരികള്‍ കൂടുതല്‍ ഉള്ളത് എന്നാണൊ ഉദ്ദേശിച്ചത്?
Chyavanaprasya made by the most popular Indian Pharmaceuticals use cabbage
instead of gooseberry.Some others use pumpkin
For us the best sources are
Gooseberry and lime
അപ്പു,
ഇന്നു മാര്‍ക്കറ്റില്‍ കിട്ടുന്ന ച്യവനപ്രാശത്തില്‍ നെല്ലിക്കക്കു പകരം കാബേജ്, കുമ്പളങ്ങ, മത്തങ്ങ ഇവയാണന്നല്ലേ ഉദ്ദേശിച്ചത്.
ഇതെഴുതിക്കഴിഞ്ഞപ്പോഴാണ് ഡോക്ടരുടെ വിശദീകരണവും വന്നത്.
എന്റെ കമന്റും കിടന്നോട്ടെ.
ഡോക്ടര്‍, വിലയേറിയ ഈ വിവരങ്ങള്‍ക്ക് നന്ദി.
വിവരങ്ങള്‍ക്ക് നന്ദി.
അപ്പോൾ മത്തൻ എരിശ്ശേരിയും, കുമ്പളങ്ങ ഓലനും , കാബേജ് തോരനും മുടങ്ങാതെ കഴിച്ചാൽ ചവനപ്രാശം വാങ്ങി കാശുകളയാതെ ആരോഗ്യം സംരക്ഷിക്കാം അല്ലേ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ