2009, ഏപ്രിൽ 28, ചൊവ്വാഴ്ച

മെക്സിക്കന്‍ പന്നിപ്പനിയെ പേടിക്കണമോ?

മെക്സിക്കന്‍ പന്നിപ്പനിയെ പേടിക്കണമോ
?

പകര്‍ച്ചവ്യാധികള്‍ക്കു നാം മലയാളികള്‍ പണ്ടു "നടപ്പുദീനം" എന്നാണ്
പറഞ്ഞിരുന്നത്.മസൂരി,കോളറ തുടങ്ങിയവ ഉദാഹരണം. എം.ടി
യുടെ അസ്സുരവിത്തിലെ കഥ നടക്കുന്നതു ഒരു നടപ്പു ദീനത്തിന്‍റെ
തേര്‍വാഴ്ച്ച്ക്കാലത്താണ്.മരിക്കും മുമ്പുതന്നെ നടപ്പു ദീനം വന്നവരെ
കുഴിച്ചിടുകയും ദഹിപ്പിക്കയും ചെയ്തിരുന്നുവത്രേ.

അങ്ങിങ്ങുമാത്രം വല്ലപ്പോഴും കാണപ്പെടുന്ന പകര്‍ച്ചവ്യാധി സ്പൊറാഡിക്.
മുണ്ടിനീരുദാഹരണം.സ്ഥിരമായി ഒരു പ്രദേശത്തു കാണപ്പെടുന്നത് എന്‍ഡമിക്.
ചവറ മുതല്‍ ചേര്‍ത്തല വരെയുള്ള തീരപ്രദേശത്തു മന്ത് എന്‍ഡകിക് ആയിരുന്നു.
പെട്ടെന്നു നാട്ടിലെങ്ങും പടര്‍ന്നു പിടിക്കുന്നത് എപ്പിഡമിക്.പണ്ടു കണ്ടിട്ടില്ലാത്ത
ചിക്കന്‍ഗുനിയായും ഡങ്കിയും അടുത്തകാലത്ത് എപ്പിഡമിക്കുകള്‍ ആയി കേരളത്തില്‍
അവതരിച്ചു. ഭൂഖണ്ഡങ്ങളില്‍ പടര്‍ന്നു കയറുന്നത് പാന്‍ഡമിക്.എയിഡ്സ് പാന്‍ഡമിക്കും
അതേ സമയ്ം തന്നെ എന്‍ഡമിക്കും ആണ്.
ഫ്ലൂ

ഏ.ബി.സി എന്നിങ്ങനെ മൂന്നിനം വ്യത്യസ്ത വൈറസുകള്‍ കൊണ്ടുണ്ടാകുന്ന പകര്‍ച്ചപ്പനിയാണ്
ഫ്ലൂ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്‍ഫ്ലുവന്‍സാ.ഏ വിഭാഗം പാന്‍ഡമിക്കുകള്‍
ഉണ്ടാക്കുന്നതില്‍ കുപ്രസിദ്ധി നേടിയവയാണ്.കുളിര്‍,പനി,ക്ഷീണം,പേശിവേദന, ചുമ
എന്നിവയാണു ലക്ഷണങ്ങള്‍.ഒരാഗോളരോഗമാണ് ഫ്ലൂ.എല്ലാ രാജ്യങ്ങളിലും കാണപ്പെടുന്നു.
കോടിക്കണക്കിനു മനുഷ്യരെ രോഗികളാക്കും.പെട്ടെന്നാണ് രോഗം പ്രത്യക്ഷപ്പെടുക.പലരിലും
ലക്ഷണങ്ങള്‍ കാണില്ല.(സബ് ക്ലിനിക്കല്‍ രോഗം)10-15 കൊല്ലം കൂടുമ്പോള്‍ പാന്‍ഡമിക്കുകള്‍
ഉണ്ടാക്കും.1917-19, 1957,1968,1977 കാലങ്ങളില്‍ പാന്‍ഡമിക്കുകള്‍ ഉണ്ടായി.

കുട്ടികളെയാണ് ഫ്ലൂ ആദ്യം പിടികൂടുക.സ്ക്ലൂളുകളില്‍ ഹാജര്‍നില
കുറയും.പിന്നീട് മുതിര്‍ന്നവരെ പിടികൂടും.ഓഫീസ്സുകളിലും
ഫാക്ടറികളിലും ഹാജര്‍ കുറയും.ആശുപത്രികളില്‍ ക്യൂ കൂടും
.മുറികള്‍ നിറയും.സ്മൂഹത്തിലുള്ളവരില്‍ 10-50 ശതമാനത്തിനും
പനി പിടിക്കും.3-4 ആഴ്ചകള്‍ കൊണ്ടു പനിബാധ കുറഞ്ഞു തുടങ്ങും.
രോഗം പരത്തുന്ന വൈറസ് പന്നി,കുതിര,ചിലയിനം പക്ഷികള്‍
എന്നിവയില്‍ താവളം അടിയ്ക്കുന്നു.
എ (എച്ച് -1 എന്‍ -1) ഏ( എച്ച്-3 എന്‍-3) ബി എന്നീ മൂന്നിനം
വൈറസുകളാണ് ഫ്ലൂ പരത്തുക.1997 ല്‍ ഹോങ്കോങ്ങില്‍ നിന്നും
കണ്ടെത്തിയ ഇനമാണ് ഏ(എച്ച് 5എന്‍ 1) എന്നയിനം.
ഈ വൈറസ്സിനെക്കുറിച്ചുള്ള പഠനങ്ങള്‍ക്കിടയിലാണ് മ്യൂട്ടേഷന്‍
സംഭവിച്ച ഏ( എച്ച്1എന്‍1) എന്നയിനം വൈറസ്സിനെ കണ്ടെത്തിയത്.
മറ്റൊരു പാന്‍ഡമിക് ഉണ്ടാക്കാന്‍ കഴിയുന്ന വൈറസ് ആണിത്.

അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസ്സെസ് കണ്‍ട്രോള്‍,ലോകാരോഗ്യ
സംഘടന എന്നിവര്‍ ഇപ്പോള്‍ ഒരു വിഷമസന്ധിയിലാണ്.
വൈറസ്സിനെക്കുറിച്ചു മുന്നറിയിപ്പു നല്‍കി ജനത്തെ ജാഗരൂകരാക്കണമോ
,അടങ്ങിയൊതുങ്ങിക്കഴിഞ്ഞാല്‍ മതിയോ എന്നതാണ് അവര്‍ അഭിമുഖീകരിക്കുന്ന
മില്യണ്‍ ഡോളര്‍ ചോദ്യം. വൈറസ്സിന്റെ സ്വഭാവം മുന്‍ കൂട്ടി കൃത്യമായി
പ്രവചിക്കാനാവില്ല.നമ്മുടെ കാലാവസ്ഥാ നിരീക്ഷകരുടെ അവസ്ഥ.
മഴ പെയ്യുകയോ പെയ്യാതിരിക്കയോ ചെയ്യാം.മുന്നറിയിപ്പു നല്‍കി
ജനത്തെ ജാഗരൂകരാക്കാതെ പനി പടര്‍ന്നു പിടിച്ചാല്‍ അവര്‍
ഉത്തരവാദിത്വ ബോധം കാട്ടിയില്ല എന്ന വിമര്‍ശനം വരും.
നിരവധി നടപടികള്‍ നടപ്പിലാക്കി
പാന്‍ഡമിക് വരാതിരുന്നാല്‍ വെറുതെ ആളുകളെ പേടിപ്പിച്ചു,
അസൗകര്യം ഉണ്ടാക്കി,മോശമായ
സാമ്പത്തിക നില വീണ്ടും മോശമാക്കി എന്നൊക്കെ പരാതി വരാം.

എങ്കിലും 50 കൊല്ലത്തിനിടയില്‍ ഒരു വന്‍ ഫ്ലൂപാന്‍ഡമിക് സ്വാഭാവികം
എന്ന കണക്കു കൂട്ടലില്‍ ജനത്തെ ബോധവല്‍ക്കരിക്കാനാണത്രേ തീരുമാനം.
തെക്കും വടക്കും അമേരിക്കകള്‍, യൂക്കെ.സ്വീഡന്‍ ഇറ്റലി, കെനിയാ ചൈന,
ജപ്പാന്‍ എന്നിവിടങ്ങളില്‍ പന്നിപ്പനി കണ്ടു കഴിഞ്ഞു.ഇന്ത്യയിലും ഏതാനും
ദിവസങ്ങള്‍ക്കുള്ളില്‍ പനി പടര്‍ന്നു പിടിച്ചെന്നു വരാം.രോഗം ബാധിച്ച
രാജ്യങ്ങളില്‍ നിന്നും രോഗികള്‍ ഇന്ത്യയിലേക്കു പറന്നെത്താം എന്നതാണു
കാരണം.സാധാരണ ഫ്ലൂവിന്‍റെ
ലക്ഷണങ്ങള്‍ മാത്രമേ കാണുകയുള്ളു.മഴക്കാലം ആരംഭിക്കുമ്പോള്‍ നമ്മുടെ
നാട്ടില്‍ പടര്‍ന്നു പിടിക്കുന്ന വൈറല്‍ പനി പോലൊരെണ്ണം. പക്ഷേ മരണനിരക്കു
കൂടുതലായെന്നു വരാം.

നിങ്ങള്‍ ചെയ്യേണ്ടത്


കഴിയുന്നതും വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടുക
പൊതുസ്ഥലങ്ങളില്‍ പോകുമ്പോല്‍ മാസ്ക് ധരിക്കുക
അനാവശ്യ യാത്രകള്‍ ഒഴിവാക്കുക
രോഗലക്ഷണം കണ്ടാല്‍ വൈദ്യ സഹായം തേടുക
Avoid people who are sick - keep a distance from them.
Stay home if you are sick. Don’t spread germs.
Cover your mouth and nose with a tissue when coughing or sneezing.
Wash your hands frequently and wash them well.
Avoid touching your eyes, nose or mouth.
Germs are often carried on your hands.

5 അഭിപ്രായങ്ങൾ:

Rafeek Wadakanchery പറഞ്ഞു...

very informative..thnx

Appu Adyakshari പറഞ്ഞു...

അവരോചിതമായ പോസ്റ്റ് ഡോക്റ്റര്‍. വിവരങ്ങള്‍ക്ക് നന്ദി.

പക്ഷേ നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ ഒരാള്‍ക്ക് അസുഖം വന്നാല്‍ സമീപത്തുള്ളവരെല്ലാം കൂടെ കാണാന്‍ പോവുക സാധാരണം. പോരാത്തതിന് പന്നിപ്പനിയാണു വന്നതെന്നറിഞ്ഞാന്‍ “അവന്റെ കാര്യം പോക്കാണെന്നു തോന്നുന്നു, എന്നാലൊന്നു കണ്ടേക്കാം” എന്നായിരിക്കും സാമാന്യജനം ചിന്തിക്കുക“.

ബാജി ഓടംവേലി പറഞ്ഞു...

അവരോചിതമായ പോസ്റ്റ് ഡോക്റ്റര്‍. വിവരങ്ങള്‍ക്ക് നന്ദി.

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

ഉപകാരപ്രദമായ പോസ്റ്റ്‌...
നന്ദി..

ജയതി പറഞ്ഞു...

വളരെ പ്രയോജനപ്രദം
താങ്ക്സ്