പി.ടി.ചാക്കോ-ഒരു തുടര്‍ക്കഥ
തിരുക്കൊച്ചി രൂപികൃതമായപ്പോള്‍ ചാക്കോ പാര്‍ട്ടിയുടെ നിയമസഭാ സെക്രട്ടറിയായി.
1952 ല്‍ മീനച്ചിലില്‍ നിന്നും പാര്‍ലമെന്‍റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.പാര്‍ലമെന്‍റ്
സെക്രട്ടറി സ്ഥാനത്തേക്കു മല്‍സരിച്ചു.ദക്ഷിണേന്ത്യകാരനായതിനാല്‍ 2 വോട്ടിന്‍റെ
കുറവില്‍ തോറ്റു.താമസ്സിയാതെ1953 ഒക്ടോബര്‍ 10 ന് അദ്ദേഹം ലോകസഭംഗത്വം
രാജിവച്ചു.രാഷ്ട്രീയമല്ലാത്തകാരണത്താല്‍ ആദ്യമായും അവസാനമായും നടന്ന രാജി.
ഇതിനുള്ള കാരണം വ്യക്തമാക്കന്‍ചാക്കോ ഒരിക്കലും തയാറായില്ല.
"തിരുക്കൊച്ചിയുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കിട്ടാതെവന്നതിനാല്‍"
എന്നു ചാക്കോയുടെ ജീവചരിത്രകാരന്‍ പുളിങ്കുന്നു ആന്‍റ്റണി കണ്ടെത്തുന്ന കാര്യം
തിരു മണ്ടന്മാര്‍ പോലും സമ്മതിച്ചു തരില്ല.
പാലായിലെ ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളിയുടെ
പാര്‍ലമെന്‍ററി വ്യാമോഹത്തിനു ചാക്കോച്ചന്‍
പണം വാങ്ങി വഴങ്ങുകയായിരുന്നു എന്നു പഴമക്കാര്‍.
ജോര്‍ജ് ആലയ്ക്കാപ്പള്ളി തയ്യാറാക്കിയ"'കൊട്ടുകാപ്പള്ളി" എന്ന ജീവചരിത്രത്തില്‍
108- 112 പേജികളില്‍ ഈ വിവരം ചര്‍ച്ച ചെയ്യുന്നു."പാര്‍ലമെന്‍റിലെ സാമാജികത്വം
ഒരു വെള്ളാന ആണ്`" എന്നു ചാക്കോ പറഞ്ഞത്രേ.(പേജ് 110)
"തന്‍റെ രാജിയുടെ കാരണം പറയാത്തതാണ് ചാക്കോ ചെയ്ത ഏറ്റവും
ബുദ്ധിപൂര്‍വ്വകമായ കാര്യമെന്നു കൊട്ടുകാപ്പള്ളി പറഞ്ഞു" എന്നു പേജ് 111 ല്‍
ആലയ്ക്കാപ്പള്ളി.രസകരമായ വസ്തുത മഹാത്മജി ഝാന്‍സി റാണി എന്നു വാഴ്ത്തിയ
കാഞ്ഞിരപ്പള്ളിക്കാരി ധീരശൂര വനിത അക്കമ്മ ചെറിയാനെ കോണ്‍ഗ്രസ്സു മീനച്ചില്‍
ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുവദിച്ചില്ല.അവര്‍ സ്വതന്ത്ര്യയായി മല്‍സരിച്ചു
പരാജയം വരിച്ചു.സംസ്ഥാന കോണ്‍ഗ്രസ് ചെയ്ത മറ്റൊരു കൊടും പാതകം
Mrs Accamma Varkey & Mr.Varkey
പിന്നീട് ചാക്കോ കോട്ടയം ഡി.സി.സി പ്രസിഡന്‍റായി.
അക്കാലത്താണ് ചെങ്ങളം സംഭവം.
കോണ്‍ഗ്രസ്സ് എന്തുകൊണ്ടു അക്കാമ്മയ്ക്കു സീറ്റ് നല്‍കിയില്ല
എന്നതു പ്രത്യേകം പരിശോധിക്കപ്പെടേണ്ടതാണ്.ചാക്കോയെ
മാത്രമല്ല കോണ്‍ഗ്രസ്സിനെ മൊത്തം ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളി
വിലെക്കെടുത്തു.ആഭ്യന്തര മന്ത്രി ഡോ.കൈലാസ് നാഥ കട്ജു, കാമരാജ്
മദ്രാസ്സിലെ കാക്കന്‍,രാമചന്ദ്രന്‍ എന്നിവര്‍ അക്കമ്മയെ തോല്‍പ്പിക്കാനും
കൊട്ടുകാപ്പള്ളിയെ വിജയിപ്പിക്കാനും വോട്ട് ചോദിച്ച് മീനച്ചിലില്‍
എത്തി കൊട്ടുകാപ്പള്ളിയെ വിജയിപ്പിച്ചെടുത്തു.
പീച്ചി സംഭവം
1953 സെപ്റ്റംബര്‍ 10 ന് പി.ടി.ചാക്കോ എം.പി സ്ഥാനം രാജിവച്ചു.അദ്ദേഹം കോട്ടയത്തു പ്രാക്ടീസ് തുടങ്ങി.
കോട്ടയം ഡി.സി.സി.പ്രസിഡന്റ് എന്ന നിലയില്‍ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താന്‍ 41 ദിവസം നീണ്ടു നിന്ന
പദ യാത്ര അദ്ദേഹം സംഘടിപ്പിച്ചു.തുടര്‍ന്നു കോട്ടയം കോണ്‍ഗ്രസ്സിന്റെ ഉരുക്കു കോട്ടയായി എന്നു ജീവചരിത്രകാരന്‍
പുളിങ്കുന്നു ആന്റണി.അതിനുള്ള ശ്രമത്തിനിടയിലാണ് "കല്ലൂരാന്‍ കത്തി" നിര്‍മ്മാണവും കള്ള സാക്ഷി പറച്ചിലും.
1957 ലെ തെരഞ്ഞെടുപ്പില്‍ അഡ്വേ.എന്‍.രാഘക്കുറുപ്പിനെ നിസ്സാര ഭൂരിപക്ഷത്തിനു വാഴൂരില്‍ തോല്‍പ്പിച്ച്
ചാക്കോ പ്രതിപക്ഷ നേതാവായി.1957-64 കാലഘട്ടത്തിലെ കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ചരിത്രം പി.ടി.ചാക്കോയുടെ
ചരിത്രം തന്നെയാണ്(പുളിങ്കൂന്ന്‍ ആന്റണി).ഇന്ത്യയില്‍ അക്കാലത്തെ ഏറ്റവും പ്രഗല്‍ഭനായ പ്രതിപക്ഷ നേതാവായിരുന്നു
ചാക്കോ.ആന്‍ഡ്രാ അരി കുംഭകോണത്തെക്കുറിച്ചു അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ സമ്മതിച്ചത് ചാക്കോയുടെ സാമര്‍ഥ്യം
കൊണ്ടായിരുന്നു.1959 ജൂണ്‍ 13-ജൂലൈ 31 കാലത്തെ "വിമോചന സമര" ത്തിന്‍റെ നായകരില്‍ ഒരാള്‍ അദ്ദേഹം ആയിരുന്നു.
തുടര്‍ന്നു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചു വിടപ്പെട്ടു.1960 ഫെബ്രുവരിയില്‍ അടുത്ത നിയമസഭ കൂടിയപ്പോള്‍,വിചിത്രമെന്നു
പറയട്ടെ ആര്‍.ശങ്കര്‍ ആണ് നിയമസഭാകക്ഷി നേറ്റാവായി തെരഞ്ഞെടുക്കപ്പെട്ടത്.പട്ടം മുഖ്യനും ശങ്കര്‍ ഉപമുഖ്യനും ആയി.
ചാക്കോച്ചനു ആഭ്യന്തരം കിട്ടി.ചാക്കോച്ചന്റെ സഹോദരന്‍ പോലീസ് സ്റ്റേഷനില്‍ കയറി അവരുടെ തോക്ക് എടുത്തതും മറ്റും
ഇക്കാലത്തായിരുന്നു.റവന്യൂ ബോര്‍ഡ് ഒന്നാം മെംബറെ അഴിമതിയുടെ പേരില്‍ അദ്ദേഹം സസ്പെന്‍ഡു ചെയ്തു ചരിത്രം
സൃഷ്ടിച്ചു.1962 സെപ്റ്റംബര്‍ 25 ന് പട്ടത്തിനെ പഞ്ചാബ് ഗര്‍ണറാക്കി കെട്ടു കെട്ടിച്ചു.ശങ്കര്‍ മുഖ്യ മന്ത്രിയായി.പി.എസ്.പി
മന്ത്രിമാര്‍ രാജി വച്ചു.ഇക്കാലത്താണ് പി.എസ്..നടരാജപിള്ള അവതരിപ്പിക്കാന്‍
തയ്യാറാക്കിയ കാര്‍ഷിക ബന്ധബില്‍
ചാക്കോ അവതരിപ്പിച്ച് കൈയ്യടി വാങ്ങിയത്.അതു കോണ്‍ഗ്രസ്സിന്റെ വലിയ നേട്ടമായി ഉല്‍ഘോഷിക്കപ്പെട്ടു.(പി.എസ്.
ക്രഡിറ്റ് വാങ്ങാതിരിക്കാന്‍ കോണ്‍ഗ്രസ്സുംകമ്മ്യൂണിസ്റ്റും ഒന്നിച്ച് പി.എസ്സിനെ താഴെയിറക്കുകയായിരുന്നു).
ചാക്കോയും ശങ്കറും പല കാര്യങ്ങളില്‍ തെറ്റി.അങ്ങനെ കഴിയുമ്പോളാണ്
കോളിളക്കം സൃഷ്ടിച്ച പീച്ചി യാത്ര.
മന്ത്രി സര്‍ക്കാര്‍ വക കാര്‍ തനിയേ ഓടിച്ചു പീച്ചിയിലേക്കൊരു യാത്ര.
കൂടെ പൊട്ടു കുത്തിയ ഒരു വനിതയും.
ഇടയില്‍ ഒരുന്തുവണ്‍റ്റിയുമായി കൂട്ടി മുട്ടല്‍. ആളുകള്‍ ഓടിക്കൂടുന്നു,മന്ത്രിയുടെ കൂടെ പൊട്ടു കുത്തിയ ഒരു
സ്ത്രീ.അക്കാലത്തു ഹിന്ദു സ്ത്രീകള്‍ മാത്രമേ പൊട്ടു കുത്തിയിരുന്നുള്ളു.പത്രവാര്‍ത്തകള്‍,കാര്‍ട്ടൂണ്‍.വനിതയെക്കുറിച്ച്
നിരവധി ഊഹാപോഹങ്ങള്‍.
10ശതമാനം സത്യം 90 ശതമാന്‍ കള്ളം അതായിരുന്നു പത്രവാര്‍ത്തകള്‍ എന്നക്കാലത്തെ പ്രതിപക്ഷപത്രം ജനയുഗത്തിന്‍റെ
പത്രാധിപര്‍ കാംബിശ്ശേരി പില്‍ക്കാലത്തു കുറ്റസമ്മതം നടത്തി.
പീച്ചി സംഭവത്തെത്തുടര്‍ന്നു ചാക്കോ വിവാദപുരുഷനായി.മുഖ്യമന്ത്രി
ആര്‍ ശങ്കറിന്‍റെ രഹസ്യ ആശീര്‍വാദത്തോടെ മാടായി എം.എല്‍.ഏ
പ്രഹ്ലാദന്‍ ഗോപാലന്‍ ചാക്കോയുടെ രാജി ആവശ്യപ്പെട്ടു നിയമസഭാമന്ദിരത്തിനു
മുമ്പില്‍ 1964 ജനുവരി 30 മുതല്‍ നിരാഹാരസമരം തുടങ്ങി.തനിക്കു ചാക്കോയില്‍
വിശ്വാസമില്ലഎന്ന്‍ ആര്‍ ശങ്കര്‍ പ്രസ്താവിച്ചു.
മന്ത്രിപദം ഏറ്റു നാലു വര്‍ഷം തികഞ്ഞഫെബ്രുവരി 16 ന് ചാക്കോ രാജിവച്ചു.
പ്രഗല്‍ഭനായ ഒരു ഭരണാധികാരി അകാലത്തില്‍സ്ഥാനം ഒഴിഞ്ഞു.രാജിവച്ച ചാക്കോ
കൂടുതല്‍ ശക്തനും ജനപ്രിയനും ആയി എന്നു പുളിങ്കുന്ന്‍ ആന്‍റ്റണി.കേസില്‍ നിരപരാധി
എന്നു ചാക്കോ വിധി വാങ്ങി.എന്നാല്‍ കല്ലൂരാന്‍റെ ശാപം തുടര്‍ന്നു വന്ന കെ.പി.സി.സി
തെരഞ്ഞെടുപ്പില്‍ ചാക്കോകെ.സി ഏബ്രഹാമിനോടു തോറ്റു.താമസ്സിയാ തെആഗസ്റ്റ് ഒന്നിനു
ഹൃദയസ്തംഭനത്തെ തുടര്‍ന്നുപി.ടി.ചാക്കോ അന്തരിച്ചു.
ചാക്കോയുടെ അനുയായികളായൈരുന്ന 15 എം.എല്‍ ഏ മാര്‍ ഒരു ഗ്രൂപ്പായി
അസ്സംബ്ലിയില്‍ മാറിയിരുന്നു.1964 സെപ്തംബര്‍ 2 ന് അവര്‍ മന്ത്രി സഭയ്ക്കുള്ള
പിന്തുണ പിന്‍ വലിച്ചു.മന്നത്തിന്റെ അനുയായി വാഴൂര്‍ എം.എല്‍ ഏ കെ.നാരായണക്കുറുപ്പ്,
കൊട്ടാരക്കര എം.എല്‍.ഏ ബാലകൃഷ്ണപിള്ള,കോന്നി എം.എല്‍. ഏ രവീന്ദ്രനാഥ്,
ചെങ്ങന്നൂര്‍ എം.എല്‍. ഏ.സരസ്വതി അമ്മ,ചങ്ങനാശ്ശേരി എം.എല്‍ ഏ എന്‍.ഭാസ്കരന്‍
നായര്‍ എന്നീ നായര്‍ എം.എല്‍ ഏ മാരും മദ്ധ്യതിരുവിതാം കൂറിലെ ക്രിസ്ത്യന്‍
എം.എല്‍. ഏ മാരും ഈ 15 ല്‍ പെട്ടിരുന്നു.
പി.ടി ചാക്കോയുടെ കുടുംബത്തെ രക്ഷിക്കാന്‍ പിരിച്ചെടുത്ത ഒന്നേമുക്കാല്‍ ലക്ഷം
രൂപാ ചാക്കോയുടെ വിധവയ്ക്കു കൊടുക്കാന്‍ സംഘടിപ്പിക്കപ്പെട്ട കോട്ടയം
സമ്മേളനത്തില്‍ വച്ചു കേരളാ കോണ്‍ഗ്രസ്സ് എന്ന പുതിയ പാര്‍ട്ടി രൂപം കൊണ്ടു.
മൂവാറ്റുപുഴയിലെ കെ.എം ജോര്‍ജ് പ്രസിഡന്റ്. എന്‍ ഭാസ്കരന്‍ നായര്‍,ഈ ജോണ്‍ ജേക്കബ്
എന്നിവര്‍ വൈസ് പ്രസിഡന്‍റുമാര്‍.ആര്‍ .ബാലകൃഷ്ണപിള്ള,മാത്തച്ചന്‍ കുരുവിനാക്കുന്നേള്‍
കെ.ആര്‍.സരസ്വതി അമ്മ എന്നിവര്‍ സെക്രട്ടറിമാര്‍.1965 ലെ അടുത്ത തെരഞ്ഞെടുപ്പില്‍
ശൈശവം കഴിയാത്ത പാര്‍ട്ടിയ്ക്കു 23 എം.എല്‍ ഏ മാരെക്കിട്ടി.മന്നമായിരുന്നു വിജയത്തിന്‍റെ
ശില്‍പ്പി.ഒരു കക്ഷിക്കും ഭൂരിപക്ഷം കിട്ടാത്തതിനാല്‍ അസ്സംബ്ലി പിരിച്ചു വിടപ്പെട്ടു
.കേരളംപ്രസിഡന്റ് ഭരണത്തിലായി.കേരള കോണ്‍ഗ്രസ്സ് കോണ്‍ഗ്രസ്സില്‍ ലയിക്കണം എന്ന മന്നത്തിന്റെ
ഉപദേശം മറ്റുള്ളവര്‍ കേട്ടില്ല.അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു കിട്ടിയത് കേവലം 9
സീറ്റ്. കല്ലൂരാന്‍ ശാപത്തിന്റെ ഫലം എന്നു നാട്ടുകാര്‍.ഈ.എം.എസ്സിന്‍റെ നേതൃത്വത്തില്‍
പിന്നെ വന്നതു സപ്തകക്ഷി മന്ത്രിസഭ. പിന്നെ ഒരുകാലത്തും കേരളത്തില്‍ ഒറ്റയ്ക്കൊരു
പാര്‍ട്ടി അധികാരത്തില്‍ വന്നില്ല.ഇനിയും വരാനും വഴിയില്ല.കേരള കോണ്‍ഗ്രസ്സ് നിരവ്ധി
തവണ പിളര്‍ന്നു.ഇനിയും പിളരാനാണു സാദ്ധ്യത.
മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
7 മാസം മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ