"പണ്ടൊക്കെ കീറ്; ഇപ്പോള്‍ കീറ്"
എന്നു പറഞ്ഞിരുന്ന കുഞ്ഞുണ്ണി മാഷ്
കലയവനികയ്ക്കു പിന്നില്‍ മറഞ്ഞു.
എന്നാലും ചൊല്ല് ആവര്‍ത്തിക്കപ്പെടുന്നു.
ഒരുകാലത്തു പ്രസവം മുഴുവന്‍ വീടുകളില്‍ ആയിരുന്നു.
മുതിര്‍ന്ന തലമുറയില്‍ പെട്ടവരെല്ലാം വീട്ടില്‍ ജനിച്ചവര്‍.
മലബാറിലെ ചില പ്രദേശങ്ങളെ ഒഴിവാക്കിയാല്‍ വീട്ടില്‍ കിടന്നു
പ്രസവിക്കാനൊരിടത്തും ഇന്നു സ്ത്രീകള്‍ തയ്യാറകില്ല.
ബന്ധുക്കളുംഅതിനു കൂടുനില്‍ക്കില്ല. ആശുപത്രികളിലെ പ്രസവം
പലതും സിസ്സേറിയന്‍ വഴിയാവും.അവയില്‍ പലതും
അനനാവശ്യമായി ചെയ്തതാണ് എന്നു പരാതി പറഞ്ഞു
കേള്‍ക്കാറുണ്ട്.കുറുന്തോട്ടിക്കഷായം കുടിക്കാത്തതു കൊണ്ടും
മുറ്റം അടിക്കാത്തതു കൊണ്ടും നെല്ലു കുത്താത്തതു കൊണ്ടു
ആണ് കീറ് വേണ്ടി വരുന്നത് എന്നു പ്രായമുള്ള ചിലര്‍
പറയാറുമുണ്ട്.
വൈദ്യപഠനം നടത്തുന്ന വേളയില്‍ 1965 ലാണ് ഈ ബ്ലോഗര്‍
ആദ്യമായി സിസ്സേറിയന്‍ കാണുന്നത്.
മമ്മി എന്നു സഹപ്രവര്‍ത്തകരും

മേരി ഫിലിപ്സ് (ഡോ)
വിദ്യാര്‍ഥികളും രോഗികളും ബന്ധുക്കളും ഒരു പോലെ വിളിച്ചിരുന്ന
ഡോ.മിസ്സിസ് മേരി ഫിലിപ്സ് ആണ് സിസ്സേറിയന്‍ ചെയ്തിരുന്നത്.
"ഒരു സാധാരണ ഡോക്ടര്‍ ഒരു രോഗിയുടെ കാര്യം മാത്രം നോക്കുന്നു.
സൂതിസശാസ്ത്രജ്ഞരാകട്ടെ ഒരേ സമയം രണ്ടു പേരുടെ,ചിലപ്പോള്‍
അതിലും കൂടുതല്‍ പേരുടെ കാര്യം കൈകാര്യം ചെയ്യുന്നു"
മമ്മി കൂടെക്കൂടെ പരയുമായിരുന്നു. 50 പേരുണ്ടായിരുന്ന ഞങ്ങളുടെ
ബാച്ചില്‍ നിന്നും അരഡസന്‍ പേര്‍ സൂതിശാസ്ത്രം സ്പെഷ്യലൈസ്സു
ചെയ്യാന്‍ കാരണം മമ്മിയാണ്.
രസകരമായ സംഗതി ആറില്‍ അഞ്ചും പുരുഷന്മാര്‍ ആണെന്നതാണ്.

1962 Batch Kottayam Medical College
പി.കെ.ശേഖരനും കെ.കെ.പ്രഭാകരനും മലബാറില്‍.
വി.പി.പൈലി മദ്ധ്യകേരളത്തില്‍.പി.സി.ചെറിയാനും
ഞാനും മദ്ധ്യ തിരുവിതാംകൂറിലും.
എറണാകുളം ലേക്ഷോറിലെ വിക്ടറി ജോസ്സി മാത്രമാണ് ഏകപെണ്‍തരി.
അക്കാലത്ത് വന്‍ കിട ആശുപത്രികളിലെ പ്രസവങ്ങളില്‍ 4-5 ശതമാനം
മാത്രമായിരുന്നു സിസ്സേറിയന്‍.പിന്നീടത് ഉയര്‍ന്നു 20,25 എന്നിങ്ങനെ.
2006 ല്‍ അമേരിക്കയില്‍ അത് 31 ശതമാനമായി.ലോകാരോഗ്യസംഘടന
പറയുന്നത് അത് 15 ശതമാനത്തില്‍ കവിയരുത് എന്നാണ്.എന്നാല്‍
മിക്ക ആശുപത്രികളിലും അതിലും ഉയര്‍ന്ന ശതമാനം സിസ്സേറിയന്‍
വഴിയാണെന്നു കാണാം.
എന്താണു കാരണം
നമുക്കൊന്നു പരിശോധിക്കാം
അടുത്ത ബ്ലോഗ് കാണുക
1 അഭിപ്രായം:
പോസ്റ്റിനു നന്ദി...
‘വൈദ്യപഠനം നടത്തുന്ന വേളയില്‍ 1865 ലാണ് ഈ ബ്ലോഗര്‍....‘
വര്‍ഷം ശരിയാണൊ ഡോക്ടര്‍, ടൈപ്പിംഗില്‍ വന്ന തെറ്റാണെന്ന് തോന്നുന്നു..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ