2009, ഏപ്രിൽ 6, തിങ്കളാഴ്‌ച

പി.ടി.ചാക്കോ ? നിരപരാധി.





കാമ്പിശ്ശേരിയുടെ കുറ്റസമ്മതം
അഥവാ സത്യസന്ധത

പി.ടി.ചാക്കോ ? നിരപരാധി.

2008 ജൂലൈ 27 കാമ്പിശ്ശേരിയുടെ മുപ്പതാം
ചരമ വാര്‍ഷികമായിരുന്നു.
അദ്ദേഹം വളര്‍ത്തി വലുതാക്കിയ പല പത്രാധിപന്മാരും
എഴുത്തുകാരും അദ്ദേഹത്തെ മറന്നു കളഞ്ഞു.

പക്ഷെ അദ്ദേഹതിന്‍റെ കുറ്റസമ്മതം അഥവാ ഉപദേശം
എല്ലാവരും ഓര്‍ത്തു വയ്ക്കണം.
അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകനായിരുന്ന വിതുര ബേബി
"സത്യത്തിന്‍റെ അടിവേരുകള്‍"
എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
പത്രാധിപ സമതിയില്‍ കാമ്പിശ്ശേരി ഒറിക്കല്‍ പറഞ്ഞു

"നമ്മുടേതു പര്‍ട്ടി പത്രമാണ്‌.
ആ ലൈനില്‍ ഒരുപാട്‌ ചെയ്തു.
പി.ടി.ചാക്കോ ഒരു സ്ത്രീയെ തട്ടിക്കൊണ്ടു
പോയെന്നും അദ്ദേഹത്തിന്‍റെ കാര്‍ കട്ടവണ്ടിയില്‍
ഇടിച്ച്‌ അപകടമുണ്ടായി എന്നും നമ്മള്‍ വാര്‍ത്ത ഉണ്ടാക്കി.
പത്തു ശതമാനം സത്യം.
തൊണ്ണൂറു ശതമാനം കള്ളം.

പക്ഷേ ആ വാര്‍ത്ത ചാക്കോയുടെ
ജീവിതം തുലച്ചു.
അത്തരം രീതിയൊന്നും നമുക്കിനി വേണ്ട."

എല്ല മാധ്യമ പ്രവത്തകര്‍ക്കും സ്വീകരിക്കാവുന്ന
ഉപദേശമാണു കാമ്പിശ്ശേരിയുടെ കുമ്പസ്സാരം.
ഈ വസ്തുത എരുമേലിയില്‍ വന്നപ്പോല്‍ എന്നോടും
പറഞ്ഞിരുന്നു സത്യസന്ധനായിരുന്ന കാമ്പിശ്ശേരി.
 


ഡോക്ടറേ,നിങ്ങളുടെ നാട്ടുകാരന്‍ ചാക്കോച്ചനെ
കുരിശിലേറ്റിയ പത്രക്കാരാ ഞങ്ങള്‍
ജനയുഗം പത്രാധിപര്‍ കാമ്പിശ്ശേരിയും
കിട്ടുമ്മാന്‍ വരയുടമ യേശുദാസനേയും
ഉദ്ദേശിച്ചാവണം അദ്ദേഹം പറഞ്ഞത്.

12 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

കാമ്പിശ്ശേരിപോയി, പി.ടി യും പോയി..

സത്യസന്ധനായിരുന്ന കാമ്പിശ്ശേരിയുടെ പത്രം തന്നെയല്ലേ 90% അടിച്ച് പി.ടി യെ ഒരു വഴിക്കാക്കിയത്...

അന്നില്ലാത്ത ധര്‍മ്മ ബോധം രാഷ്ട്രീയം മാറിമറിഞ്ഞപ്പോള്‍ കാമ്പിശ്ശേരിക്കു വന്നു...
“എല്ല മാധ്യമ പ്രവത്തകര്‍ക്കും സ്വീകരിക്കാവുന്ന
ഉപദേശമാണു കാമ്പിശ്ശേരിയുടെ കുമ്പസ്സാരം“..ബെസ്റ്റ്...കുമ്പസാരങ്ങള്‍ ഒത്തിരി കേള്‍ക്കാം...

Dr.Kanam Sankar Pillai MS DGO പറഞ്ഞു...

നിരപരാധിയായ ചാക്കോ ക്രൂശിക്കപ്പെടാന്‍
ഒരു കാരണമുണ്ട്.
നിരപരാധിയാ​യ കല്ലൂര്‍ രാമന്‍പിള്ളയെ
കൃത്രിമ തെളിവുകളുണ്ടാക്കി
"കല്ലൂരാന്‍" എന്നു കൊത്തിച്ചു കള്ളപ്പിച്ചാത്തി
ഉണ്ടാക്കി ജീവപര്യന്തം തടവു വാങ്ങ്ക്കൊടുത്ത
ചെങ്ങളം കേസ്. വിശദവിവരം പിന്നാലെ.

അജ്ഞാതന്‍ പറഞ്ഞു...

അതൂ ഞാന്‍ കേട്ടിട്ടുണ്ട്,..നായര്‍ ഈഗോക്ക് കൊല്ലനും, ചൊവോനും, ചെത്തുകാരനും കൂടി കൊടുത്ത പണി...

അതു സത്യസന്ധന്‍ എന്നു നിങ്ങള്‍ പൊക്കിപ്പറയുന്ന കാമ്പിശ്ശേരിയുമയി എന്തു ബന്ധം.

അന്നു നായര്‍ മൂപ്പു സഹിക്കാതെ അതു കുറയ്ക്കാന്‍ കൊല്ലനും, ചൊവോനും,ഈഴവനും, മാപ്പിളയും സഘം ഒത്തു, രാഷ്ട്രീയ്യത്തില്‍ ഉണ്ടായിരുന്ന വക്കീല്‍ പിടിക്ക് താങ്കള്‍ പറയുന്ന കള്ളപ്പിച്ചാത്തിക്കര്യമൊന്നും അറിയില്ലായിരുന്നു. കല്ലൂരാന്‍" എന്നു കൊത്തിയ പിച്ചാത്തി ഉണ്ടാക്കിയ കൊല്ലപ്പണിക്കന്‍ അതു പറഞ്ഞിട്ടുണ്ട്...പിച്ചാത്തി ഉണ്ടാക്കി ചാക്കോ അറിയാതെ തെളിവാക്കിയതെന്തിനാണെന്ന്...

വിശദവിവരം പിന്നാലെയൊന്നും വേണ്ട സാര്‍, പൊന്‍കുന്നത്തുനിന്നും ചെങ്ങളം അധികം അകലെയൊന്നും അല്ലല്ലൊ ? ഒന്നു പോ‍യി അന്വെഷിച്ചാല്‍ മതീ, ഇപ്പോഴും പഴയ ആള്‍ക്കാര്‍ ചെങ്ങളത്ത് ജീവിച്ചിരിപ്പുണ്ട്. അന്നത്തെ പിള്ള-നായര്‍-പണിക്കര്‍ മഹത്മ്യം വിശദമായി അറിഞ്ഞുവരാം. പിള്ള-നായര്‍-പണിക്കര്‍ അന്നു കാട്ടിക്കൂട്ടിയ വീരക്രുത്യങ്ങളും, മറ്റു ഹൈന്ദവര്‍ക്ക് ഇത്തരം പൊക്കികളെകൊണ്ടുണ്ടായ പൊറുതികേടും പറയും...

K Govindan Kutty പറഞ്ഞു...

ചീത്ത കാര്യമായതുകൊണ്ട് അറിയാന്‍ കൂടുതല്‍ താല്പര്യം. പത്തുനാല്പത് കൊല്ലം പഴക്കമുള്ള കഥയായതുകൊണ്ട്, കേള്‍ക്കാത്തവര്‍ കുറേ ഉണ്ടാകും. കാമ്പിശ്ശേരിയുടെ കുമ്പസാരം ഞാന്‍ കേട്ടിട്ടില്ല. നമ്മുടെ രാഷ്ട്രീയശൈലി, വിശേഷിച്ചും ഇടതുവഴക്കം, അന്നത്തേക്കാള്‍ നന്നായിട്ടുണ്ടെന്നു പറയാന്‍ വയ്യാ. തല്‍ക്കാലത്തെ ചില്ലറ ലാഭത്തിനുവേണ്ടി, നുണയാണെന്നറിഞ്ഞുകൊണ്ടുതന്നെ, മ്ലേഛമായ ആരോപണങ്ങള്‍ എറിഞ്ഞുപോകുന്ന ശീലത്തിന് വിപ്ലവത്തിന്റെ പേരില്‍ നമ്മള്‍ പവിത്രത കൊടുത്തിരിക്കുന്നു. അതുകൊണ്ട് കാമ്പിശ്ശേരിയുടെ കുമ്പസാരം ഇനിയും അച്ചടിച്ചുവിതറാം. ആ അഹമ്മതിയുടെ അനന്തരാവകാശികള്‍ പരസ്യമായി സമസ്താപരാധം പറയുകയും വേണം.

Dr.Kanam Sankar Pillai MS DGO പറഞ്ഞു...

കഴിഞ്ഞ 54 വര്‍ഷങ്ങള്‍ക്കിടയില്‍ ചെങ്ങളം കേസിനെക്കുറിച്ചു
ധാരാളം വിവരം ശേഖരിച്ചു.
പലതും അറിവുള്ളവരുടെ സ്വന്തം കൈഅക്ഷരത്തില്‍.
ചിലതു വീഡിയോ ആയും.ജീവിച്ചിരിക്കുന്ന,ഏക
"സുന്ദരന്‍" നായരുടേതുള്‍പ്പടെ.ജീവപര്യന്തം കിട്ടിയ,
അടുത്തകാലത്തന്തരിച്ച
കടയനിക്കാട് ബഷീറിന്റേതുള്‍പ്പെടെ
.ഇനിയും വിവരം തരാന്‍ കഴിവുള്ളവര്‍ ഉണ്ടെന്നറിയുന്നതു സന്തോഷം.

അവരുടെ മേ.വി.സദയം തരുക.വീഡിയോ എടുത്തുകൊള്ളാം.
കഴിഞ്ഞ 54 വര്‍ഷങ്ങള്‍ക്കിടയില്‍
ഒരുപാടു തവണ ചെങ്ങളത്തിനു പോയി.കൂടുതല്‍ വിവരം കിട്ടുമെങ്കില്‍ ഇനിയും പോകാം.

ഒരാള്‍ക്ക് ഇന്ന ഇന്ന വിവരം അറിയാം എന്ന്‍ അയാളുടെ എഴുത്തുകളില്‍ നിന്നും
പ്രസംഗങ്ങളളില്‍ നിന്നും മനസ്സിലാക്കാം.പി.ടി ചാക്കോയ്ക്കു ഇന്ന കാര്യം
(ചക്കോ അറിയാതെ തെളിവാക്കി)അറിഞ്ഞു കൂടായിരുന്നു
എന്നു അജ്ഞാതന്,പേരു വെളിപ്പെടുത്താനുള്ള ധൈര്യം
കാട്ടാത്ത ഒരു ഭീരുവിന്,എങ്ങനെ കിട്ടി എന്നു മനസ്സിലാകുന്നില്ല.
.
ചിലര്‍ക്കു ജ്ഞാന ദ്ര്ഷ്ടി ഉണ്ടത്രേ.കുരുക്ഷേത്രയുദ്ധം അങ്ങിനെ കാണാന്‍ കഴിഞ്ഞ ആള്ളാണത്രേ
മഹാഭാരത യുദ്ധം വിവരച്ചതു.കലിയുഗത്തിലും ഇത്തരം ജ്ഞാന ദൃഷ്ടി ഉള്ളവര്‍ ഉണ്ടെന്നറിയുന്നതു
സന്തോഷം.
"നടക്കാതെ പോയ" യോഗത്തില്‍ കല്ലൂര്‍ രാമന്‍പിള്ള
പ്രസംഗിച്ചു ,താനതു കേട്ടു എന്നു മൊഴി കൊടുത്ത ആളാണ് സംഭവം നടക്കുമ്പോല്‍
സ്ഥലത്തു ചെന്നിട്ടില്ലാത്ത
പുള്ളോലിക്കന്‍.
മാപ്പിള്ള,പണിക്കര്‍, നായര്‍-ഈഴവന്‍,ചോവോന്‍,ചെത്തുകാരന്‍
(ഇവര്‍ തമ്മിലുള്ള വ്യത്യാസം മനസ്സിലാകുന്നില്ല)
തുടങ്ങിയവര്‍ ഇവിടെ ജനിച്ചു വളര്‍ന്നവര്‍.അവരും ജീവിച്ചു പോകട്ടെ.
ഇത്തരം"പൊക്കികള്‍"
ഒന്നും അല്ലാത്ത താഴ്ത്തിയായ ഭവാന്‍/ഭവതി സദയം ചെങ്ങളം കേസിനെക്കുറിച്ചറിയാവുന്നതു
എഴുതുക.
കൊല്ലപ്പണിക്കന്‍റെ മൊഴിയുടെ പൂര്‍ണ്ണരൂപം കൂടി തരുമല്ലോ.
ചാക്കോച്ചനെ കുറ്റവിമുക്തനാക്കാന്‍ അതു സഹായിക്കും.കുമരകം ശങ്കുണ്ണി മേനോന്‍ ആത്മകഥയില്‍
ചെങ്ങളം കേസിനെക്കുറിച്ചു എഴുതുന്നതു കാത്തിരിക്കയായിരുന്നു.
മുഴുവിക്കും മു
ന്‍പ് അദ്ദേഹം
പോയി.റോസമ്മപുന്നൂസ് ആകട്ടെ ഗള്‍ഫിലും.
ഏതായാലം ജ്ഞാനപടുവായ അജ്ഞാതനെ/യെ കിട്ടിയതു
നന്നായി.

അജ്ഞാതന്‍ പറഞ്ഞു...

കല്ലൂരാന്‍ എന്നു കൊത്തിയ കത്തി കൊല്ലപ്പണിക്കന്‍ ഉണ്ടാക്കി നല്‍കി
എന്നതിന് ഒരു സാക്ഷിയെക്കൂടി കിട്ടി.ഞാന്‍ അതു പൂര്‍ണ്ണമായി വിസ്വസിച്ചിരുന്നില്ല
കുത്താനുള്ള കത്തിയില്‍ പേരും കൊത്തി നടന്നിരുന്ന ഒരു പമ്പര വിഢികളായിരൂന്നു
അന്നത്തെ നായര്‍-പണിക്കര്‍-ചോകവ-ഈഴവ-ചെത്തു-മാപ്പിളമാര്‍ എന്നായിരുന്നു
ധാരണ.തിരുത്തിയതിനു അജ്ഞാതനു/ക്കു നന്ദി

അജ്ഞാതന്‍ പറഞ്ഞു...

കേരളരാഷ്ട്രീയചരിത്രത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലും മനപ്പൂര്‍വ്വം എഴുതാതെ വിട്ടുകളഞ്ഞതാണ് "കാലണ സമരം" എന്നറിയപ്പെട്ട കുപ്രസിദ്ധ ചെങ്ങളം റബര്‍ എസ്റ്റേറ്റ് സമരം.കുമരകം ശങ്കുണ്ണി മേനോന്‍ എങ്കിലും ഈ സമരത്തെക്കുറിച്ചെഴുതും എന്നു നാട്ടുകാരനായ ഞാന്‍ പ്രതീക്ഷിച്ചു.അതും നടന്നില്ല.ഡോ.കാനം ഈ വിഷയത്തില്‍ വിപുലമായ പഠനം നടത്തിയിട്ടുണ്ട് എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്.കുറിപ്പെഴുതിയ അനോനിമിയും സഹായിച്ചാല്‍ നല്ലൊരു ചരിത്രമ്നമുക്കു കിട്ടും.ചെങ്ങളം സമരം തൊഴിലാളി സമരം തന്നെയായിരുന്നോ? മുണ്ടാട്ടുചുണ്ടയില്‍ കുട്ടിയച്ചന്റെ റൈട്ടരും വെട്ടുകാരന്‍ നാരായണന്റെ ഭാര്യയും തമ്മിലുള്ള പ്രശനത്തിനു വെട്ടുകാരനെ പിരിച്ചു വിട്ടതാണെന്നും കൂലിപ്രശ്നമല്ല എന്നും പറയുന്നവരുണ്ട്.കുറിപ്പെഴുതിയ മാന്യവ്യക്തി പണിക്കരേയും നായരേയും ചോവേനേയും മറ്റും വലിച്ചിഴച്ചു കൊണ്ടുവരുന്നു.ചെങ്ങളം ഇളമ്പള്ളി ഭാഗത്തു "പണിക്കര്‍" ഉണ്ടോ? "കല്ലൂരാന്‍" കത്തി ഉണ്ടാക്കിയ കൊല്ല"പണിക്കനെ" ബഹുമാനപൂര്‍വ്വം "പണിക്കര്‍" എന്നു വിശേഷിപ്പിച്ചതാണോ? എന്റെ അറിവില്‍ കല്ലൂരാന്‍ സുഹൃത്തു പറഞ്ഞ ഒരു സമുദായത്തിലും പിറന്ന ആളല്ല.അപ്പോള്‍ സമുദായത്തെ എന്തിനാണിവിടെ വലിച്ചിഴച്ചത്. പാര്‍ട്ടിയില്‍ ജൂണിയര്‍ ആയിരുന്ന,പില്‍ക്കാലത്തു "ചെങ്ങളം വീരന്‍" എന്നറിയപ്പെട്ട പാമ്പാടിക്കാരന്‍ കെ.എം ഏബ്രഹാം എം.പി ആയി. കിടങ്ങൂര്‍ ക്കാരന്‍ പി.കെ.വി
എം.പി.യും മുഖ്യനും ആയി.ഇടത്തിനു വേണ്ടി ആത്മഹത്യ("സ്ഥാനത്യാഗം" എന്നു വായിക്കുക) ചെയ്തു.ഇവര്‍ക്കു വഴി ഒരുക്കാന്‍ പാര്‍ട്ടിയിലെ വിമതര്‍ മനപ്പൂര്‍വ്വം
കല്ലൂരാന്‍ എന്നെഴുതിയ കത്തി ഉണ്ടാക്കി അതുകൊണ്ടു കുത്തിയതാണെന്നു ചില ദോഷൈകദൃക്കുകള്‍ പറയുന്നു.ഡോ.കാനത്തിന്റെ ലേഖനത്തിനായി അക്ഷമരായി ഞഞള്‍ ഇളമ്പള്ളി-ആനിക്കാട്-അകലകുന്നം കാര്‍ ഇരിക്കുന്നു.കല്ലൂരാനു സ്മാരകമില്ല.അദ്ദേഹം സ്ഥാപിച്ച പള്ളിക്കത്തോട്ടിലെ ജയശ്രീ ആര്‍ട്ട്സ് & സ്പോര്‍ട്സ് ക്ലബ് ഇന്നും വാടക കെട്ടിടത്തില്‍.ഓണത്തിനു അത്തപ്പൂ മല്‍സരത്തില്‍ സമ്മാനമായി നല്‍കപ്പെടുന്ന ട്രോഫിയില്‍ മാത്രം ഒതുങ്ങുന്നു മലബാറിലെ മുക്കത്തു പോയി മരണം വരിച്ച കല്ലൂരാന്‍സ്മരണ.സദാ പുചിരിക്കുന്ന ആപൂച്ചക്കണ്ണന്‍റെ ചിത്രം പോലും എങ്ങും കാണനില്ല.ഡോ.കാനത്തിന്‍റെ ശേഖരത്തില്‍ അതും പെടും എന്നു കരുതുന്നു.ഞങ്ങള്‍ അതിനായി കാത്തിരിക്കുന്നു.

അജ്ഞാതന്‍ പറഞ്ഞു...

ഇതില്‍ ആദ്യം എഴുതിയ അജ്ഞാതന്‍റെ ജാതി മതം ഏതെന്നറിയാന്‍ താല്‍പ്പര്യം.
മുസ്ലിം ഒഴികെ ബാക്കിയെല്ലാവരേയും പൊക്കികളാക്കിയല്ലോ മഹാന്‍

അജ്ഞാതന്‍ പറഞ്ഞു...

മറ്റുപിന്നോക്കം എന്നു പറയുന്നതു പോലെയാണോ
ഈ മറ്റു ഹിന്ദുക്കള്‍.അതാരാണപ്പാ?
മറ്റുപിന്നോക്കം എന്നു പറയുന്നതു പോലെയാണോ
ഈ മറ്റു ഹിന്ദുക്കള്‍.അതാരാണപ്പാ?

അജ്ഞാതന്‍ പറഞ്ഞു...

ജയശ്രീ ക്ലബ്ബിന്‍റെ ഈ വര്‍ഷത്തെ മുഖ്യ അഥിതിയായി വരാന്‍ ഡോ കാനത്തിനു സമ്മതമാണോ?
ഒരു കല്ലൂരാന്‍ സ്മാരകപ്രഭാഷണം നടത്താമോ?

അജ്ഞാതന്‍ പറഞ്ഞു...

കോയിയന്‍ മാരുടെ നിഗ്രഹത്തെത്തുടര്‍ന്നു രാമന്‍ എന്നു രാമന്‍ എന്നും പേരുള്ള രണ്ടു സിഹളപാരമ്പര്യമുള്ള കടത്തനാടന്‍ മല്ലന്മാര്‍ മീനച്ചില്‍ കര്‍ത്താക്കള്‍ ആയി തെക്കുംകൂര്‍ രാജാവിനാല്‍ അവരോധിക്കപ്പെട്ടു.ക്രൂരരായിരുന്ന അവരുടെ കീഴില്‍ "മഠത്തില്‍ നായര്‍" എന്ന ദുഷ്പ്രഭുക്കളും ആനിക്കാട് പ്രഡേശത്തുണ്ടായിരുന്നു.
ഇവരുമായി കല്ലൂരാന്‍റെ കുടുംബത്തെ കുറിപ്പെഴുതിയ വ്യക്തി തെറ്റിദ്ധരിച്ചിരിക്കുന്നു.തമിഴ്നാട്ടില്‍ നിന്നും കൃഷിക്കും കച്ചവടത്തുനുമായി കാഞ്ഞിരപ്പള്ളിയിലേക്കും
അവിടെ നിന്നും ആനിക്കാട്ടെക്കും കുടിയേറിയശൈവ കുടുംബം ആയിരുന്നു കല്ലൂര്‍.നല്ലൊരു കര്‍ഷകനായിരുന്ന കല്ലൂര്‍ രാമന്‍ പിള്ള(കൊച്ചുകുഞ്ഞു പിള്ള)സീനിയര്‍ എന്ന കല്ലൂരാന്റെ മുത്തച്ചന്‍ തിരുവിതാം കൂറിലെ ആദ്യ ജനകീയ നേതാവായിരുന്നു.നാടുകാരെ ദ്രോഹിച്കിരുന്ന മഠത്തില്‍ നായര്‍ എന്ന പ്രമാണിക്കെതിരെ,കര്‍ഷകരെ ദ്രോഹിക്കുന്നതിനെതിരെസമരം നടത്തി.ഊരുരുട്ടി എന്നറിയപ്പെടുന്ന വ്യവഹാരം നടത്തി വിജയം നേടി.പ്രത്യുപകാരമായി നാട്ടുകാര്‍ നല്‍കിയ തേക്കും ഈട്ടിയും ഉപയോഗിച്ചു അദ്ദേഹം നിര്‍മ്മിച്ചതാണ് ഒറിജിനല്‍ കല്ലൂര്‍ കുടുംബ വീട്.പാര്‍ട്ടിയുടെ അവഗണനയില്‍ നിരാശനായ,ജയില്‍ വിമുക്തനായ കല്ലൂരാന്‍, വസ്തുക്കല്‍ സ്റ്റാലിന്‍ ശങ്കരപ്പിള്ളയ്ക്കു വിറ്റു മുക്കത്തിനു പോയിക്കഴിഞ്ഞപ്പോല്‍, സ്റ്റാലിന്‍ കുടുബവീടു വിറ്റു.അതു വിലക്കു വാങ്ങിയ കോട്ടയത്തെ അബ്കാരി അതു കുമരകത്തു പുനസ്ഥാപിച്ചു.അതു ടൂറിസ്റ്റ് ആകര്‍ഷണകേന്ദമാണിന്ന്‍.കൂരാലി-പള്ളിക്കത്തോടു വെട്ടിച്ചതും മൂത്ത മകള്‍ തങ്കമ്മയെ പഠിപ്പിക്കാനായി 90 വര്‍ഷം മുമ്പു വട്ടക്കുഴി സ്കൂള്‍ തുടങ്ങിയതുംഇളമ്പള്ളി ശാസ്ത്രാ ക്ഷേത്രത്തിനു തിര്‍വാഭരണം അര്‍പ്പിച്ചതും നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്ന കൊച്ചുകുഞ്ഞ് എന്ന കല്ലൂര്‍ രാമന്‍പിള്ള സീനിയര്‍ ആയിരുന്നു.
ക്രിസ്ത്യാനികള്‍ക്കു ഈ പ്രദേശത്തു കുടിയേറാന്‍ സൗകര്യം കൊടുത്തതും അദ്ദേഹം.പക്ഷേ അദ്ദേഹത്തിന്‍റെ പൊന്നമ്മ എന്ന മകളെ, അവര്‍ മതം മാറ്റാന്‍ ശ്രമിച്ചു ഭാഗികമായി വിജയിച്ചു.അവിവാഹിതയായി, സ്കൂള്‍ ഹെഡ്മിസ്റ്റ്രസ്സ് ആയി തിരുവനന്തപുരത്തുഡാല്‍മുഖത്തു കഴിഞ്ഞു.സന്യാസിനിയായി ,എന്നാല്‍ ഹൈന്ദവ
പേരുമാറാതെ. പൊന്നമ്മ രാമന്‍പിള്ള എന്ന പേരില്‍ തന്നെ.
കഴിഞ്ഞവര്‍ഷം അവര്‍ അന്തരിച്ചു.
ചുരക്കത്തില്‍ മഠത്തില്‍ നായരേയും കല്ലൂരാനേയും ഒരു നുകത്തില്‍ ആരും കെട്ടേണ്ട.രണ്ടും രണ്ടു തന്നെ.

അജ്ഞാതന്‍ പറഞ്ഞു...

സ്വന്തം പേരുള്ള ആരും ഒന്നും എഴുതിക്കാണുന്നില്ലല്ലോ