2009, മേയ് 16, ശനിയാഴ്‌ച

ശശി തരൂര്‍ മാതൃക കാട്ടുന്നു.

ശശി തരൂര്‍ മാതൃക കാട്ടുന്നു.
മറ്റുള്ളവര്‍ പിന്തുടരുമോ?
 
Posted by Picasa

തികച്ചും ശരിയായ തീരുമാനം എടുത്ത അനതപുരിയിലെ സമ്മതിദായകരെ അനുമോദിക്കുന്നു
നമ്മുടെ പ്രതീക്ഷകള്‍ക്കനുസ്സാരിച്ചു തരൂര്‍ നല്ലൊരു വിദേശകാര്യമന്ത്രിയാകട്ടെ.

12 അഭിപ്രായങ്ങൾ:

keralafarmer പറഞ്ഞു...

തിരുവനന്തപുരത്ത് തരൂര്‍ പോസ്റ്ററുകള്‍ നീക്കം ചെയ്തുകൊണ്ട് നല്ലൊരു മാതൃക കാട്ടി. പക്ഷെ അണികള്‍ ഇപ്പോഴും ഉറക്കത്തിലാണെന്ന് തോന്നുന്നു. പല പോസ്റ്ററുകളും അതേപടി കാണാം.

Dr.Kanam Sankar Pillai MS DGO പറഞ്ഞു...

തരൂര്‍ പാശ്ചാത്യനാടുകളില്‍ താമസിച്ചവിടത്തെ രീതികള്‍ കണ്ട്
ഇവിടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നു.
ആഫ്ടര്‍ യൂ ,പഹലേ ആപ് തുടങ്ങിയവ ഫോളോ
ചെയ്യുന്ന ആ​ള്‍. അണികള്‍ ശദ്ധ കണ്ട്രികള്‍
പിന്നെങ്ങനെ കാര്യം നടക്കും?

അങ്കിള്‍ പറഞ്ഞു...

ഇതു കേരളമാണ് ശശി തരൂറേ.

സ്വയം ഒരെണ്ണം കീറിയെടുത്താല്‍, അണികള്‍ മറ്റുള്ളതെല്ലാം കീറിക്കോളും എന്നു ധരിച്ചോ?

അതിനു വേറെ ആളെ നോക്കണം.

ഒരു നാലെണ്ണം കീറികൊണ്ടുവന്നാല്‍ ഒരു രൂപാ തരാമെന്ന റേറ്റ് വച്ചാല്‍ കുറേ എങ്കിലും കീറികിട്ടും. ആ ചെലവ് ഇലക്ഷന്‍ ചെലവില്‍ കണക്കു കൂട്ടുകയും ചെയ്യാം.

അല്ലാതെ ഇതൊക്കെ ഒരു പബ്ലിസിറ്റി സ്റ്റണ്ടാണെന്നു കേരളജനതയെ നേതാക്കന്മാര്‍ നേരത്തെ തന്നെ പഠിപ്പിച്ചിട്ടുണ്ട്.

അജ്ഞാതന്‍ പറഞ്ഞു...

ഒരു പോസ്റ്റര്‍ അദ്ദേഹം കീറിയാല്‍, ബാക്കിയുള്ളത് എല്ലാം കീറിമാറ്റണമെന്ന് ആവശ്യപ്പെട്ടാല്‍, പിന്നെ അത് എല്ലാവര്‍ക്കും കീറാം. ആരും അതുപറഞ്ഞ് ബഹളമുണ്ടാക്കാന്‍ വരില്ല. അതിനാണ് മാര്‍ക്ക് കൊടുക്കേണ്ടത്.

അണികള്‍ ഡോ:കാണം ശങ്കരപ്പിള്ള പറഞ്ഞതുപോലെ ശുദ്ധ കണ്ട്രികളായിരിക്കാം. പക്ഷെ കണ്ട്രിയല്ലാത്ത ഡോക്‍ടര്‍ക്കും കീറാം ശരി തരൂറിന്റെ പോസ്റ്റര്‍ ഇനി മുതല്‍...നാട് കുറച്ചൊക്കെ വൃത്തിയായി കാണണമെന്നുണ്ടെങ്കില്‍. അങ്കിളിനും കീറാം.

ഒരാള്‍ ഒരു കാര്യം ചെയ്യുമ്പോള്‍ അതൊരു നല്ല കാര്യമാണെങ്കില്‍പ്പോലും അതിനെ പബ്ലിസിറ്റി സ്റ്റണ്ടെന്നും മറ്റും നെഗറ്റീവായി വ്യാഖ്യാനിക്കുന്ന അങ്കിളും, ഡോ:കാണവുമൊക്കെ ജീവിക്കുന്ന ഈ നാട് എങ്ങനെ നന്നാകുമെന്നാണ് ?

ഡോ: കാണം,...പാശ്ചാത്യനാടുകളിലെ കാര്യങ്ങള്‍ നല്ലതാണെങ്കില്‍ എന്താണ് നമ്മുടെ നാട്ടില്‍ നടപ്പിലാക്കിയാല്‍ ? എന്തിനാണ് പിന്നെ ഈ മന്ത്രിപുംഗവന്മാരൊക്കെ സര്‍ക്കാര്‍ ചിലവില്‍ വിദേശരാജ്യങ്ങളിലൊക്കെ പോകുന്നത് ?

സായിപ്പിന്റെ താങ്ക്യൂ, സോറി, പാന്റ് , ടൈ, ഇതൊക്കെ മാത്രം മതിയോ നമുക്ക് ?

ഒന്നിരുത്തി ചിന്തിക്ക്. എന്നിട്ടിറങ്ങ് വിമര്‍ശിക്കാന്‍. ഏതെങ്കിലും ഒരു രാഷ്ടീയക്കാരനെങ്കിലും എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യട്ടേ. മുളയിലേ നുള്ളാതെ.

അജ്ഞാതന്‍ പറഞ്ഞു...

ഇപ്പോഴാ ശ്രദ്ധിച്ചത്. പോസ്റ്റ് ഇട്ടിരിക്കുന്നത് ഡോ:കാണം. എന്നിട്ട് അതിനടിയില്‍ രണ്ടാമത്തെ ‘കണ്ട്രി‘ കമന്റ് ഇട്ടിരിക്കുന്നതും ഡോ:കാണം തന്നെ. നിങ്ങള്‍ ഏത് യൂണിവേഴ്സിറ്റീന്നാണ് ഹേ ബിരുദം എടുത്തത്? വൈദ്യനോ,ശാസ്ത്രജ്ഞനോ,അതോ വ്യാജനോ ?

അതുമല്ല 50 കഴിഞ്ഞാല്‍ അബദ്ധമേ പറയാവൂ /ചെയ്യാവൂ എന്നാണോ ? കഷ്ടം.

Vellayani Vijayan/വെള്ളായണിവിജയന്‍ പറഞ്ഞു...

50-കഴിഞ്ഞ വയസ്സന്മാരെ വെറുതെ വിട്ടേക്ക്.ജീവിച്ച് പോട്ടെ.
വെള്ളായണി

അജ്ഞാതന്‍ പറഞ്ഞു...

അജ്ഞാതേ,

അങ്കിളിന്റെ പരിഹാസം മനസ്സിലാക്കാന്‍ കഴിയാത്ത അജ്ഞാതെ, പോയില്‍ മലയാളം പഠിക്ക്.

അജ്ഞാതന്‍ പറഞ്ഞു...

50 കഴിഞ്ഞ വയസ്സന്മാരുടെ മലയാളം പഠിച്ചുകൊണ്ടിരിക്കുന്നു. വയസ്സന്മാര്‍ ചെറുപ്പക്കാരുടെ മലയാളം പഠിക്കുന്നതും ഗുണം ചെയ്യും.

ശശി തരൂരിനെക്കൊണ്ട് ഒന്നും നല്ലത് ചെയ്യിക്കാന്‍ ഇടകൊടുക്കില്ല രാഷ്ടീയത്തിലെ കടല്‍ക്കിളവന്മാരും പിന്നെ ഇങ്ങനുള്ള ചില കിളവന്മാരും. അത് കാത്തിരുന്ന് കാണാവുന്നത്തേയുള്ളൂ. പ്രശംസിക്കുകയാണെന്ന് പറയുമ്പോഴും/കാണിക്കുമ്പോഴും ഉള്ളില്‍ അസൂയയാണ്. അതാണ് വാക്കുകളിലൂടെ ഒളിഞ്ഞും തെളിഞ്ഞും പുറത്ത് വരുന്നത്. അല്ലാതെ മലയാളത്തിനെ കുറ്റം ആരും പറയേണ്ടതില്ല.

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

...തരൂര്‍ അഭിനന്ദനം അര്‍ഹിക്കുന്നു...

kunchacko പറഞ്ഞു...

tharoor cheythathu nalla kaaryam

Dr.Kanam Sankar Pillai MS DGO പറഞ്ഞു...

എന്‍റെ കുറിപ്പു തെറ്റിദ്ധാരണ ഉണ്ടാക്കിയതില്‍ ഖേദിക്കുന്നു.
തരൂരിനെ അനുമോദിക്കുവാനെഴുതിയതായിരുന്നു.
അണികള്‍ അതിനൊത്തുയരുന്നില്ല എന്നു കാണിക്കയായിരുന്നു.
പക്ഷേ ആശയം വ്യക്തമായില്ല എന്നു തോന്നുന്നു.
തരൂരിനെതിരെ "കണ്ടകശ്ശനി"
www.kantakasani.blogspot.com എന്ന ബ്ലോഗ് വന്നപ്പോള്‍
തന്നെ അതിനെ വിമര്‍ശിച്ച്
മലയാളിഞണ്ടുകള്‍
www.malayalinjantukal.blogspot.com എന്നൊരു ബ്ലോഗ് തുടങ്ങിയ കാര്യം
ശ്രദ്ധിച്ചാല്‍ മനസ്സിലാകും

Kunchacko പറഞ്ഞു...

തരൂര്‍ ഒരു നല്ല കാര്യം ചെയ്തു തുടങ്ങി , മലയാളികള്‍ അതിനൊപ്പം ഉയര്‍ന്നോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു
വൃത്തി ആകാന്‍ അദ്ദേഹം ശ്രമിച്ചല്ലോ, അതാണ് വലുത്
വിദേശ രാജ്യങ്ങളില്‍ പോസ്റ്റര്‍ നീക്കേണ്ടത് സ്ഥാനാര്‍ഥി യുടെ ഡ്യൂട്ടി ആണ്
ഇല്ലെങ്കില്‍ ഫൈന്‍ കൊടുക്കേണ്ടി വരും