2009, മേയ് 23, ശനിയാഴ്‌ച

സുതാര്യമാവട്ടേ എഴുത്തുകള്‍

സുതാര്യമാവട്ടേ എഴുത്തുകള്‍

ഭരണകാര്യങ്ങളില്‍ മാത്രം മതിയോ സുതാര്യത?
എഴുത്തുകാരും സുതാര്യതക്കു പ്രാധാന്യം
കൊടുക്കേണ്ടേ?
അന്തരിച്ച വി.കെ.മാധവന്‍ കുട്ടി,അദ്ദേഹം താമസ്സിച്ചിരുന്ന പ്ലാറ്റില്‍
സെക്സ് ബ്രേക്കിനു പതിവായി ചെന്നിരുന്ന
പ്രശസ്തനായ എം.പി യുടെ പേര്‍ വെളിപ്പെടുത്തിയില്ല.
ഉയര്‍ന്നുവരേണ്ട അദ്ദേഹത്തിന്‍റെ കൊച്ചുമക്കള്‍ക്കു മോശമാവും
എന്നു പറഞ്ഞു തടിതപ്പാം.
എന്നാല്‍ പ്രശസ്തന്യൂറോസര്‍ജന്‍ കെ.രാജശേഖരന്‍ നായര്‍
സ്വന്തമായി മാസിക നടത്തിയിരുന്ന അസാമാന്യ ഓര്‍മ്മ ശക്തിയുണ്ടായിരുന്ന
ആ പത്രപ്രവര്‍ത്തകന്‍റെ പേര്‍ കെ.എന്ന അക്ഷരത്തില്‍ ഒതുക്കിയതു ശരിയായില്ല.
ഓര്‍മ്മ ശക്തി സെക്സ് ബ്രേക് പോലെ മോശമായ കാര്യമൊന്നുമല്ലല്ലോ

4 അഭിപ്രായങ്ങൾ:

അങ്കിള്‍ പറഞ്ഞു...

ചിലരുടെ ഓര്‍മ്മ ശക്തികള്‍ അതിശയിപ്പിക്കുന്നതാണ്.

തിരുവനന്തപുരത്ത് സ്റ്റാറ്റ്യു ജങ്ക്ഷനില്‍ തന്നെ ഒരു ഡോ. ബാലകൃഷ്ണപിള്ള ഉണ്ടായിരുന്നു. സ്വന്തമായി പ്രാക്ടീസ്സ് ചെയ്യുന്ന ഒരു സ്വകാര്യ ഡോക്ടര്‍. കാലത്തെ അദ്ദേഹത്തിന്റെ ക്ലിനിക്കില്‍ വരുമ്പോള്‍ ഒരു 20 പേരെങ്കിലും ഇരിക്കുന്നുണ്ടാകും. ഓരോരുത്തരായി ഡോക്ടറുടെ അടുത്ത് പോയല്ല കണ്‍സള്‍ട്ട് ചെയ്യുന്നത്. 20 പേരും വരിവരിയായി കസേരയില്‍ ഇരിക്കുന്നുണ്ടാകും. ഡോക്ടര്‍ രോഗിയുടെ അടുത്ത്, ആദ്യം ഒന്നാമത്തെ രോഗിയുടെ വിശേഷങ്ങള്‍ ആരായും, പിന്നെ രണ്ടാമത്തെ രോഗിയുടെ അടുത്തെത്തും, വിവരങ്ങള്‍ ആരായും അങ്ങനെ അങ്ങനെ 20 പേരുടേയും അടുത്തെത്തും ഒന്നും എഴുതി എടുക്കില്ല. അവസാനം മുറിയില്‍ ചെന്നിരുന്നു ഓരോരുത്തര്‍ക്കുമുള്ള മരുന്നുകള്‍ കുറിച്ച് കോമ്പോണ്ടറിന്റെ കൈയ്യില്‍ കൊടുക്കും.

അതിശയിച്ചു പോയിട്ടുണ്ട് അദ്ദേഹത്തിന്റെ ഓര്‍മ്മശക്തിയില്‍.

തിരുവനന്തപുരത്തുള്ള മുതിര്‍ന്ന പൌരന്മാരില്‍ ചിലര്‍ക്കെങ്കിലും അദ്ദേഹത്തെ ഇപ്പോഴും ഓര്‍മ്മിക്കും.

ഇനി പോസ്റ്റിനെ പറ്റി: പ്രശസ്തനായ ആ എം.പി യെ പറ്റി ഒരു ക്ലൂവെങ്കിലും തരാമായിരുന്നു.
അതു പോലെ ആ പത്രപ്രവര്‍ത്തകന്‍ കെ. യെ പറ്റിയും ഒരു സൂചന തരാമായിരുന്നു.

പണ്ടത്തെ ജനയുഗം വാരികയിലെ ഡോ. രാജനെ പോലെയാണെങ്കില്‍ ആ പേരു കൊണ്ടും പ്രയഓജനമില്ല. ആള്‍ വേറെയല്ലേ.

Dr.Kanam Sankar Pillai MS DGO പറഞ്ഞു...

"ഒരു മലയാളി പത്രപ്രവര്‍ത്തകന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍"
ഡി.സി.ബുക്സ് മാര്‍ച്ച് 2001 എന്നതിലെ
"ഇന്ദ്രന്‍ ഇന്ദ്രാണിക്ക്",
പ്രഗല്‍ഭന്‍,അറിയപ്പെടുന്നവന്‍,
ആരാധനാപുരുഷന്‍,ഉന്നതങ്ങളില്‍ ബന്ധം"

എന്നൊക്കെ വിശേഷിപ്പിക്കുന്ന എം.പി ആരെന്നു
മാധവന്‍ കുട്ടി അതില്‍ തന്നെ ക്ലൂ തരുന്നുണ്ട്.
പണ്ട് സത്യന്‍ അന്തിക്കാട് ചലച്ചിത്രഗാനത്തില്‍
കാമുകി "നിമി" യുടെ പേര്‍ നിമിഷത്തില്‍
ഒളിപ്പിച്ചു വച്ചതുപോലെ.

മാസികനടത്തിയ കുടുംബത്തിലെ പത്രപ്രവത്തകന്‍
കെ. കൗമുദി ബാലന്‍ ആകാനാണിട.
ഇമേജില്‍ അതു ? ഇട്ടു സ്സൊചിപ്പിച്ചിരിക്കുന്നു.
ശരിയാകാനാണു സാദ്ധ്യത.
ഒട്ടും പ്രതീക്ഷിക്കാതെ ആകുടുംബത്തില്‍ നിന്നും
ഉയര്‍ന്നു വന്നതാരാണെന്നത് എനിക്കും മനസ്സിലാകുന്നില്ല.

പണ്ടൊരിക്കല്‍ ചൂണ്ടിക്കാട്ടിയ,
അവാര്‍ഡ് ജേതാവ് സത്യവ്രതന്‍ എറണാ​കുളം ലോ
കോളേജിലെ കുട്ടി വക്കീലന്മാരുടെ നഗ്നകൂട്ടയോട്ടത്തിലെ
ഇപ്പോള്‍ പരക്കെ അറിയപ്പെടുന്ന സുമുഖന്‍റെ പേരും
വെളിപ്പെടുത്തിയില്ല എന്ന കാര്യം
ഇവിടെ എടുത്തു പറഞ്ഞില്ല.
പക്ഷേ സിനിമകളില്‍ അര്‍ദ്ധനഗനായി
പലപ്പോഴും കാണാറുള്ള ആശരീരം ആരുടേതെന്നു ജനം തിരിച്ചറിയും
അതിനാലാവാം സത്യവ്രതന്‍ മൗനം പാലിച്ചത്.

keralafarmer പറഞ്ഞു...

അങ്കിള്‍,
"തിരുവനന്തപുരത്തുള്ള മുതിര്‍ന്ന പൌരന്മാരില്‍ ചിലര്‍ക്കെങ്കിലും അദ്ദേഹത്തെ ഇപ്പോഴും ഓര്‍മ്മിക്കും."
എന്റെ ചെറുപ്പകാലത്ത് അസുഖങ്ങള്‍ പൊതുവേ കുറവായിരുന്നു എങ്കിലും ചിലപ്പോള്‍ വരുന്ന പനിക്ക് എന്നെ അച്ഛന്‍ അവിടെമാത്രമേ കൊണ്ടുപോയിരുന്നുള്ളു വെളിയില്‍ റോഡരികില്‍ കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന കുപ്പിവിലയ്ക്ക് വാങ്ങിയോ നമ്മള്‍ കൊണ്ടു ചെല്ലുന്ന കുപ്പിയോ കൊടുത്താല്‍ ചില പൊടികള്‍ വെള്ളത്തില്‍ കലക്കി ഇത്ര അളവില്‍ ഇത്രനേരം കഴിക്കണം എന്ന് പറഞ്ഞ് തരും. രണ്ട് ദിവസം കൊണ്ട് അസുഖം പമ്പ കടക്കും. ഇന്നാണെങ്കിലോ പനിതന്നെ പല പേരുകളിലല്ലെ?

അജ്ഞാതന്‍ പറഞ്ഞു...

ജിജ്ഞാസ മനുഷ്യസഹജമാണ്, മലയാളിക്ക് അതിന്റെ ഹോര്‍മോണ്‍ അല്പം കൂടുതലാണ്. ഓരോ വ്യക്തിക്കും അയാളുടെ രജനകളില്‍ സ്വതന്ത്രം അര്‍ഹിക്കുന്നു, എത്രകണ്ട് സുതാരൃമാവണം എന്നത് വ്യക്തി താത്പര്യമാണ്, അലാതെ അനുവാചകന്റെ ചിന്തകും, അവന്റെ മൃതുല വികാരങ്ങള്‍ക്കും അല്ല മുന്തൂക്കം, മറ്റുള്ളവന്റെ കിടപ്പറയിലേക്ക് എന്നും മലയാളിക്കെ ഒരു കണ്ണ് കാണും, ഒരാള്‍ കിടപ്പറയില്‍ എന്ത് ചെയുന്നു എന്നതല്ല അയാള്‍ സമൂഹ നന്മ്മക്കെ എന്ത് ചെയ്യുന്നു എന്നതാണ ശ്രെഷ്ടമായത്, സെക്സ് ബ്രാക് , ഓര്‍മശക്തിയും, മൃദുല വികാരങ്ങളൊക്കെ പകര്‍ത്തുന്നതില്‍, എഴുത്തുകാരുടെ ക്വാളിറ്റി പ്രതിഭലിക്കും, ഒരു എഴുത്തുകാരന്റെ സ്വാഭാവികമായ വ്യക്തിതതില്‍ നമുക്ക് എന്ത് പങ്ക്, പ്രൊത്സഹനമൊ, നിരുള്‍സഹപെടുത്താലോ , നിസംഗതയോ അല്ലാതെ. അയാള്‍ ഇങ്ങനെ ആയിരിക്കണം എന്ന് ശഠിക്കുന്നത് ശരിയ്ണോ സര്‍. വ്യക്തിതങ്ങളെ തെരുവില്‍ പരിഹസിക്കുവാന്‍ മലയാളിക്ക് പ്രതേക വാസനയാണ്, അത് കുഞ്ഞന്‍ നമ്പ്യാരുടെ കാലത്തുതന്നെ തുടങി, ഒരു മിമിക്രി കാരനും തന്തയുടെ ഗോഷ്ടികള്‍ തെരുവില്‍ പ്രതര്ഷിപിക്കില്ല, എന്നാല്‍ ബഹുമാന്യ വ്യക്തിതങ്ങളെ തെരുവില്‍ എത്രകണ്ട് അതിഷേപിക്കുന്നത് മലയാളി മതിമറന്നു ആഹോഷിക്കും, അത് അനുകരിക്കാന്‍, സ്വന്തം മക്കളെ അനുകരണ കല കേന്ത്രത്തില്‍ കൊണ്ട് ചെന്നാക്കും, ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല പരിഹസിക്കപെട്ട വെക്തിതത്തില്‍ ലീഡര്‍ ആണ് മുന്പില്‍, അദേഹം കേരളത്തിന്‌ വേണ്ടി നല്‍കിയ സംബാവനകലോന്നും മലയാളികാനില്ല, ഒരു പിതാവിന് കാണേണ്ട പുത്ര സ്നേഹം, ഭക്തി നിര്‍ഭരമായ ജീവിതം, ചിട്ട..അതൊക്കെയും അനുകരണീയമാണ്, മലയാളി കാണില്ല, വെക്തിയുടെ നിലവാരം സുതാര്യമാവനം, അപ്പൊ എഴുത്തും മറ്റെല്ലാം സുതാര്യമാവും..
(അക്ഷര തെറ്റുകാണും, ക്ഷമിക്കണം, ഇവിടെ പുതുതാണ്.) എന്നും നന്മ്മകൌണ്ടാവട്ടെ