2009, മേയ് 29, വെള്ളിയാഴ്‌ച

ടി പദ്മനാഭന്‍ കള്ളം പറയുന്നു.


കീഴാളര്‍ക്കു വായനയുടെ വാതില്‍ തുറന്നതു
മുട്ടത്തു വര്‍ക്കി എന്ന ടി പദ്മനാഭന്‍റെ വാദം
തികച്ചും തെറ്റാണ്.
മനോരമ ആഴ്ചപ്പതിപ്പില്‍ ഒന്നിനു പുറകേ ഒന്നായി
വന്നിരുന്ന ജീവിതം ആരംഭിക്കുന്നു,ഈ അരയേക്കര്‍
നിന്‍ടേതാണ്,പമ്പാനദി പാഞ്ഞൊഴുകുന്നു,ഭാര്യ
തുടങ്ങിയ മനോരമ വാരികയിലെ നീണ്ട കഥകളിലൂടെ അന്‍പതുകളില്‍
മലയാളത്തിലെ ജനപ്രിയ സാഹിത്യകാരന്മാരില്‍ മുന്‍പന്തിയില്‍
നിന്നിരുന്ന എഴുത്തുകാരനായിരുന്ന കാനം ഈ.ജെ.


ആ സ്ഥാനത്തിനര്‍ഹന്‍

പക്ഷേ അദ്ദേഹത്തിനു പിന്നാലെ അധികം വായനക്കാര്‍
ഇല്ലാതിരുന്ന, തികച്ചും "കത്തോലിക്ക" ദിനപ്പത്രമായയിരുന്ന
ദീപികയുടെ വാരാന്ത്യപ്പതിപ്പിലൂടെ മയിലാടും കുന്നും
പാടാത്ത പൈങ്കിളിയും എഴുതിയ മുട്ടത്തുവര്‍ക്കി
എന്ന മുണ്ടക്കയത്തെ തടിമില്‍ തൊഴിലാളിക്ക് അര്‍ഹിക്കുന്നതിലും
അധികം പ്രാധാന്യം കൊടുക്കയും
പട്ടാളക്കാരനും പിന്നീട് അധ്യാപകനും ആയിരുന്ന
കാനം ഈ.ജെ.ഫിലിപ്പിന് അന്നും ഇന്നും അര്‍ഹിച്ച
സ്ഥാനം കൊടുക്കാതിരിക്കയും ചെയ്തു.
 



"മനോരാജ്യം" എന്ന പേരില്‍ ഒരു "മ" പ്രസിദ്ധീകരണം
ഈ.ജെ കോട്ടയത്തു നിന്നും സ്വന്തമായും തുടങ്ങി.
അദ്ദേഹത്തിനെ ഭാര്യ അക്കാലത്തു റിക്കാര്‍ഡ് വിജയം
കണ്ട ചലച്ചിത്രമായിരുന്നു.തിരുവല്ലയിലെ അമ്മളുകുട്ടി
കൊലക്കേസ്സിനെ ആധാരമാക്കി എഴുതിയ നീണ്ടകഥയുടെ
ചലചിത്രാവിഷ്കാരം
വയലാറിന്‍റെ" പെരിയാറേ..." എന്നു തുടങ്ങുന്ന
പ്രസിദ്ധഗാനം(സത്യനും രാഗിണിയും കുഞ്ചാക്കോ ബോബനും)
ഭാര്യയിലേതായിരുന്നു.
 



(പില്‍ക്കാലത്ത് അത് കേരളഭൂഷണം ജോര്‍ജു തോമസ്സും
റേച്ചല്‍ തോമസ്സും ,അതിനു ശേഷം ഗുഡ്നൈറ്റ് മോഹനും
 

അതു കൈവശമാക്കി;എങ്കിലും നിലച്ചു പോയി)
Preface of his 1st Book
published on 1st March 1950
 

5 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

Dr. Kanam SP, തെറ്റിദ്ധരിച്ചിരിക്കുന്നു എന്ന് വേണം എങ്കില്‍ പറയാം.
"മുട്ടത്തു വര്‍ക്കി കീഴാളര്‍ക്കു വായനയുടെ വാതില്‍ തുറന്നു" : ടി പദ്മനാഭന്‍
it seems OK. ഗ്രഹത്തിന് ഒരു വാതിലല്ലെന്നും, ലെളിതമായ ഭാഷയില്‍ എഴുതിയവരെല്ലാം, "മ" പ്രേമികള്‍ക്ക് ഗ്രഹപ്രവേശനം നല്‍കി. അതില്‍ ശ്രീ കാനം ഈ.ജെ യും പെടും, ആദ്യമായി എന്ന് ശ്രീ ടി പദ്മനാഭന്‍ പറഞ്ഞില്ല. പറയാത്ത കാര്യം എടുത്തു പറഞ്ഞിട്ട് ഇങ്ങനെയല്ലല്ലോ എന്ന് പറയണോ..?
but the point you rise about Kanam EJ is good but no need to say that Mr. Padmanabhan is lieing

Dr.Kanam Sankar Pillai MS DGO പറഞ്ഞു...

വാതില്‍ തുറന്നതു വര്‍ക്കിയല്ല
കാനം ഈ.ജെ തന്നെ.
കൂടുതലായി കൊടുത്ത
പേപ്പര്‍ കട്ടിംഗുകള്‍
കാണുക.ഈജെയുടെ മകന്‍ പണക്കാരനായില്ല.
അതിനാല്‍ ഈ.ജെയുടെ പേരില്‍
വിജയനും പദ്മനാഭനും
ഇപ്പോള്‍ എന്‍.എസ്സ് .മാധവനും
പണക്കിഴി നല്‍കി
നല്ലവാക്കുകള്‍ പറയിപ്പിക്കാന്‍ കഴിയുന്നില്ല.
നീണ്ട്കഥകള്‍ തുടങ്ങിയതു മനോരമ
വാരിക വഴി കാനം തന്നെ.
കത്തോലിക്കരല്ലാതെ മറ്റാരും
അക്കാലത്തു ദീപിക വായിച്ചിരുന്നില്ല

മഹേഷ് പറഞ്ഞു...

പത്മനാഭന്റെ പ്രസംഗം മുഴുവന്‍ പരദൂഷണമായിരുന്നുവെന്നാണ് മാതൃഭൂമിയിലെ വാര്‍ത്ത വായിച്ചപ്പോള്‍ തോന്നിയത്. പ്രായം കൂടുംതോറും പത്മനാഭന്റെ അസംതൃപ്തിയും പരദൂഷണപ്രവണതയും ശക്തി പ്രാപിക്കുകയാണ്.

K Govindan Kutty പറഞ്ഞു...

പദ്മനാഭന്‍ അങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കും. സര്‍ഗശേഷി കുറയുമ്പോള്‍ അന്നഗനെയാണ്. സാരമാക്കേണ്ട. മുട്ടമോ കാനമോ ആരാണാദ്യം എന്നറിയില്ല. വാക്കുകള്‍ കൂട്ടി വായിക്കാന്‍ എന്നെ സഹായിച്ചവയാണ് ഇണപ്രാവുകളും മയിലാടും കുന്നും നഴ്സും നീ ഭൂമിയുടെ ഉപ്പാണ് എന്ന നോവലും. മുട്ടനെ കഴിഞ്ഞ ദിവസം വീണ്ടും എടുത്തു വായിച്ചപ്പോള്‍ മുഷിഞ്ഞു. “ബബൂ” എന്ന് കാമുകിയും “റാഹേല്‍” എന്നു കാമുകനും കണ്ടുമുട്ടുമ്പോള്‍ വികാരനിര്‍ഭരമായി വിളിക്കുന്നതും, അവര്‍ പിന്നീട് നടത്തുന്ന സല്ലാപവും ഒക്കെ ആയപ്പോള്‍ പ്രേമം തന്നെ ബോറല്ലേ എന്നു തോന്നി. കാനത്തിന്റെ എതെങ്കിലും പുസ്ത്കം ഒന്നു കൂടി വായിച്ചുനോക്കണമെന്നുണ്ട്. ഏതായിരിക്കും സഹനീയം? ഏതായാലും കാനത്തെ ആദരിക്കാന്‍ ഒരു വേദി ഉണ്ടാകേണ്ടിയിരിക്കുന്നു. അത് കാനത്തുകാരനായതുകൊണ്ട് മാത്രമല്ല എന്ന് പറയേണ്ടതില്ലല്ലോ.

Dr.Kanam Sankar Pillai MS DGO പറഞ്ഞു...

പട്ടാളക്കാരന്‍,അധ്യാപകന്‍,കവി,ചുറുകഥാകൃത്ത്,നോവലിസ്റ്റ്,
നാടകരചയിതാവ്,ചലച്ചിത്രകഥാകാരന്‍,ചലച്ചിത്ര ഗാനരചയിതാവ്,പത്രാധിപര്‍
എന്ന നിലയില്‍ എല്ലാം ആദരിക്കപ്പേടേണ്ട വ്യക്തിയായിരുന്നു കാനം ഈ.ജെ.ഫിലിപ്
1947 ല്‍ സാധാരണക്കാര്‍ക്കു വേണ്ടി എഴിതിത്തുടങ്ങി.ആ​ദ്യപുസ്തകത്തിന്‍റെ-ബാഷ്പോദകം-
പകര്‍പ്പവകാശം അടുത്ത വര്‍ഷം തീരും.ആര്‍ക്കും കെ.എല്‍ മോഹന്വര്‍മ്മയ്ക്കു
പോലും അതിനി അച്ചടിച്ചു വില്‍ക്കാം.പക്ഷേ കാനം ഈ.ജെയുടെ സംഭാവനകള്‍
ആരും ഇതുവരെ വിലയിരുത്തിയില്ല എന്നതു ഖേദകരം തന്നെ