സായിപ്പ് അത് ചെയ്യുന്നത് എങ്ങിനെയെന്നാല്‍....
പാശ്ചാത്യരുടെ കണ്ടു പിടുത്തങ്ങളുടെ ഉപഭോക്താക്കളാണ്
നാം.സ്വന്തമായി കാര്യമായി ഒന്നും ഉല്‍പാദിപ്പിക്കാനോ
ആവിഷകരിക്കാനോ ഭംഗിയായി അവതരിപ്പിക്കാനോ
കഴിയാത്ത കുഴുമടിയന്മാരും അനങ്ങാപ്പാറകളും ആണ്
നാം.
നമ്മുടെ ചികില്‍സാരീതി നോക്കാം.95 ശതമാനവും സ്വീകരി
ക്കുന്നത് സായിപ്പിന്‍റെ ഇംഗ്ലീഷ് ചികില്‍സ.അവരുടെ ശസ്ത്ര
ക്രിയാരീതികള്‍,അവര്‍ കണ്ടു പിടിച്ച ഉപകരണങ്ങള്‍ ഉപ
യോഗിച്ചുള്ള രോഗനിര്‍ണ്ണയം,അവര്‍ കണ്ടുപിടിച്ച,അവര്‍
നിര്‍മ്മിക്കുന്ന ഔഷധങ്ങള്‍.പ്രതിരോധ മരുന്നുകള്‍ ഉപ
യോഗിച്ചുള്ള ചികിസ.
പക്ഷേ അവര്‍ അത് എങ്ങിനെ ചെയ്യുന്നു എന്നു നാം
മനസ്സിലാക്കുന്നില്ല.നല്ല വശങ്ങള്‍ കാണുന്നില്ല.പകര്‍ത്തു
ന്നില്ല.ചീത്ത വശങ്ങള്‍ കണ്ണടച്ചു പകര്‍ത്തുകയുംചെയ്തു.
സ്വാതന്ത്ര്യം കിട്ടി. ആദ്യ ഭാരത സര്‍ക്കാരിലെ ആരോഗ്യ
വകുപ്പുമന്ത്രി ഗാന്ധിജിയുടെ ചികില്‍സക ആയിരുന്ന്‍ ഡോ.
രാജകുമാരി അമൃതകൗര്‍.കേരളത്തിലെ ആദ്യ മന്ത്രിസഭയില്‍
ആരോഗ്യം കൈകാര്യം ചെയ്തതു മുമ്പു തന്നെ മദിരാശിയില്‍
മന്ത്രിയായി പരിചയം നേടിയിരുന്ന,പരിണിത പ്രജ്ഞനായിരുന്ന,
ഡോ.ഏ.ആര്‍.മേനോന്‍.ബ്രിട്ടനില്‍ സായിപ്പ് എങ്ങനെയാണ്
സര്‍വ്വ ബ്രിട്ടീഷുകാരനും കുടില്‍-കൊട്ടാര ഭേദമന്യേ
സൗജന്യ ചികിസ നല്‍കുന്ന നാഷണല്‍ ഹെല്‍ത്ത്സര്‍വീസ് (1948)
നല്‍കുന്നത് എന്നു കണ്ടു പഠിക്കാനോ അതു പകര്‍ത്താനോ
ശ്രമിച്ചില്ല.
ലോകത്തിനു മുന്നില്‍ ബ്രിട്ടന്‍ അഭിമാനപൂര്‍വ്വം എടുത്തു കാട്ടുന്ന
സാമൂഹ്യപ്രവര്‍ത്തനം ആണ് അവരുടെ ചികിസാ സൗകര്യം.
NHS(National Health Service).1948 ല്‍
ആറ്റ്ലി സര്‍ക്കാര്‍ ആവിഷ്കരിച്ച പരിപാടി.
മുതലാളിത്ത സാമ്രാജ്യത്തിലെ സോഷ്യല്‍ ദ്വീപ് എന്ന പേര്‍ തന്നെ കിട്ടി ബ്രിട്ടന്.
60 കൊല്ലം മുമ്പു ആറ്റ്ലിയുടെ നേതൃത്വത്തില്‍ തൊഴിലാളി പാര്‍ട്ടി
അധികാരത്തില്‍ വന്നപ്പോള്‍, അന്യൂറിന്‍ ബീവാന്‍ എന്ന കല്‍ക്കരി
തൊഴിലാളിയാണ് ആരോഗ്യവകുപ്പ് മന്ത്രിയായത്. ഏ.ജെ.ക്രോണിന്‍റെ
സിറ്റാഡല്‍ എന്ന നോവല്‍ വായിച്ച് കലക്കരി തൊഴിലാളികളുടേ
ആരോഗ്യ പ്രശ്നങ്ങളില്‍ ആകൃഷ്ടനായ ആ തൊഴിലാളി നേതാവ്
വില്ല്യം ബേവറിഡ്ജ് തയാറാക്കിയ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍
അക്ഷരം പ്രതി നടപ്പാക്കന്‍ മുന്നിട്ടിറങ്ങി.ബ്രിട്ടീഷ് മെഡിക്കല്‍
അസ്സോസിയേഷന്‍ പോലും എതിര്‍ത്തു.ബീവാന്‍ കൂട്ടാക്കിയില്ല.
സര്‍വപൗരര്‍ക്കും സൗജന്യ ചികിസ അതായിരുന്നു ബീവാന്‍റെ
ലക്ഷ്യം. വരുമാനം അനുസ്സരിച്ച് എല്ലാവരില്‍ നിന്നും നികുതി
പിരിക്കുക.ആവശ്യക്കാര്‍ക്കെല്ലാം ചികിസ സൗജന്യമായി
നല്‍കുക. ജനറല്‍ പ്രാക്ടീഷണറന്മാര്‍ ആണ് പരിപാടിയുടെ
അടിത്തറ. ഒരോ പൗരനും ഓരോ ജി.പി യുടെ അടുത്തു
രജിസ്റ്റര്‍ ചെയ്യണം. അയ്യായിരത്തോളം പേര്‍ ഒരു ജി.പി ക്കുണ്ടാവും.
ആവശ്യം വരുമ്പോള്‍ മുന്‍ കൂട്ടി സമയം തീരുമാനിച്ച് ഡോക്ടറെ
കാണാം. രോഗിയുടെ മുഴുവന്‍ വിവരവും രേഖപ്പെടുത്തുന്നു.
ഇപ്പോള്‍ ഓണ്‍ ലൈനില്‍ അവ ലഭ്യം. റഫര്‍ ചെയ്യപ്പെട്ടാല്‍
ആ നിമിഷം സ്പെഷ്യലിസ്റ്റിനു രോഗിയുടെ മുഴുവന്‍ വിവരവും
ലഭ്യം. പരിശോധനകള്‍,ഔഷധം ,കണ്ണട.കൃത്രിമദന്തം,ശസ്ത്രക്രിയ
എല്ലാം സൗജന്യം.ഒന്നുകില്‍ ഹോസ്പിറ്റല്‍ നല്‍കും.അല്ലെങ്കില്‍
മരുന്നുകടകളില്‍ കുറിപ്പു കാട്ടിയാല്‍ അവ സൗജന്യമായി കിട്ടും.
ഒരു രോഗിക്കു പോലും,എന്തിന് സന്ദര്‍ശനത്തിനെത്തിയ എന്നെപ്പോലുള്ള
ഒരു വിദേശി ഡോക്ടര്‍ക്കു പോലും സ്വന്ത ഇഷ്ടപ്രകാരം ഒരു
മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഔഷധം വാങ്ങാന്‍ സാധിക്കില്ല. ഒരു
കുറിപ്പു വഴി ഒരിക്കല്‍ മാത്രമേ ഔഷധം വാങ്ങാന്‍ ആവുകയുള്ളു.
ഏതൊരു ഡോക്ടര്‍ക്കും ഏതൊരു മരുന്നും എത്രനാളത്തേക്കു
എഴുതാന്‍ കേരളത്തില്‍ പറ്റും. ബ്രിട്ടനില്‍ പറ്റില്ല.
ഏതൊരാള്‍ക്കും ഏതു മരുന്നും എത്രനാളത്തേക്കും ഏതു മെഡിക്കല്‍ സ്റ്റോറില്‍
നിന്നും വാങ്ങാന്‍ കേരളത്തില്‍ പറ്റും. ബ്രിട്ടനില്‍ പറ്റില്ല. ഏതൊരാള്‍ക്കും
ഒരു ഫാര്‍മസിസ്റ്റിന്‍റെ സര്‍ട്ടിഫിക്കേറ്റ് പ്രദര്‍ശിപ്പിച്ചു മെഡിക്കല്‍ സ്റ്റോര്‍
നടത്താനും ഒട്ടെല്ലാ മരുന്നുകളും ആര്‍ക്കും എത്രവേണമെങ്കിലും
എത്ര നാളത്തേക്കും നല്‍കാന്‍ നമ്മുടെ നാട്ടില്‍ പറ്റും.ബ്രിട്ടനില്‍
പറ്റില്ല.
രോഗികള്‍ അറിയേണ്ടുന്ന എല്ലാ വിവരങ്ങളും വെബ് സൈറ്റില്‍.
എഡിന്‍ബറൊ,ഗ്ലാക്സോ,കാര്‍ഡിഫ്.ലിവര്‍ പൂള്‍ എന്നിവിടങ്ങളില്‍
നിന്നും ഉന്നത (മെംബര്‍ഷിപ്,ഫെലോഷിപ്) നേടി അന്തസ്സോടെ
അതു പ്രദര്‍ശിപ്പിച്ചു നടന്ന ഒരു പാട് തലമുതിര്‍ന്ന
ഡോക്ക്ടര്‍മാര്‍ ഉണ്ടായിരുന്നു കേരളത്തിലും.സ്വന്തം ഉയര്‍ച്ച,വളര്‍ച്ച
മക്കളുടെ വലര്‍ച്ച,ഉയര്‍ച്ച എന്നിവയില്‍ മാത്രം ശ്രദ്ധിച്ചവര്‍. എന്തേ
അവര്‍ ഇക്കാര്യം നമ്മുടെ രാഷ്ട്രീയ പേക്കോലങ്ങളെ
പറഞ്ഞു മന്‍സ്സിലാക്കിയില്ല.
ബ്രിട്ടനില്‍ ചികില്‍സ നടത്താന്‍ ഡോടറന്മാര്‍ പ്രോട്ടോക്കോള്‍
അനുസരിക്കണം.തൊണ്‍നിയ മരുന്ന്‍ തോന്നിയതു പോലെ
തോന്നിയ കാലത്തേക്ക് എഴുതാന്‍ കേരളത്തില്‍ കഴിയും.
അതു ചെയ്താല്‍ ഉടനെ വിവരം അറിയും.
ഇവിടെ ഒരേ രോഗത്തിന് 10 ഡോക്ടര്‍ക്കു 10 ചികില്‍സ.
മൂത്രത്തില്‍ അണുബാധ. എവിടെ ചെന്നാലും ആദ്യം മൂത്രം
കള്‍ച്ചറിനു കൊടുക്കണം.ആ പ്രദേശത്തു കൂടുതലായി കാണപ്പെടാറുള്ള്‍
രോഗാണുവിനെ നശിപ്പിക്കാന്‍ അനുയോഗ്യമായ ഔഷധം
ഏതെന്നു ഗൈഡ് ലൈനില്‍ കാണും.ഉദാഹരണം ട്രൈമീതൊപ്രം.
കള്‍ച്ചര്‍ റിപ്പോര്‍ട്ട് വരൗന്നതു വരെ ആ ഔഷധം കൊടുക്കാം.
ഏതു രോഗി ആ പ്ര്‍ദേശത്തെവിടെ എവിടെ ചെന്നാലും
അതേ മരുന്നു തന്നെയാവും കിട്ടുക.നല്‍കുന്നതിനു മുമ്പ്
ആ മരുന്നിനെ കുറിച്ചു രോഗി അറിയേണ്ടുന്ന മുഴുവന്‍ വിവരവും
നല്‍കും.റീ അക്ഷന്‍ ലക്ഷണം വരെ.
കേരളത്തിലെ സ്ഥിതി ഒന്നോര്‍ക്കുക.
വാളെടുത്തവന്‍ എല്ലാം ഇവിടെ വെളിച്ചപ്പാട്.
ആയുര്‍വേദക്കാരനും ഹോമിയോക്കാരനും പാരമ്പര്യക്കാരനും
വ്യാജനും ഏതു മരുന്നും എഴുതാം.കൊടുക്കാം
മരുന്നു കടക്കാരനും.
സായിപ്പിന്‍റെ ചികില്‍സാ ശാത്രത്തെ വ്യഭിചരിച്ചവര്‍ നമ്മള്‍
അതിനു കൂടുനില്‍ക്കുന്ന നാണം കെട്ട പിമ്പുകള്‍ നാം.
(എല്ലാ പരിപാടികള്‍ക്കും ന്യൂനതക കാണും.എന്‍.എച്ച്.എസ്സിനും
അവ ഉണ്ട്.പക്ഷേ ഏറെയും നല്ല വശം.അവ കാണുക.മറ്റുള്ളവ മറക്കുക)
ഇതൊന്നും പഠിക്കാതെ,മനസ്സിലാക്കാതെ മരുന്നുകള്‍ നിരോധിക്കുക
തുടങ്ങിയ "ജനകീയആരോഗ്യപരിപാടി"യുമായി ഇക്ബാല്‍
കുഞ്ഞാടു ഡോക്ടറന്മാരെ
നാടു നീളെ നടത്തി വൈസ് ചാന്‍സലര്‍ വരെ ആക്കി താഴോട്ടിടുകയാണ്
നമ്മുടെ കേരളത്തിലെ തൊഴിലാളി പാര്‍ട്ടി കേരളത്തില്‍ ചെതത്.
1957 മുതല്‍ പകുതി വര്‍ഷം തൊഴിലാളി പാര്‍ട്ടി വശം ആയിരുന്നുവല്ലോ
കേരളത്തിലെ ആരോഗ്യ വകുപ്പുഭരണവും.
എന്തേ അവര്‍ ഇക്ബാല്‍ പ്രഭൃതികള്‍ ആ വെയിസുകാരന്‍
കല്‍ക്കരി തൊഴിലാളി അന്യൂറിന്‍ ബീവാനെ മാതൃകയാക്കിയില്ല?
മറുപടി പറയൂ,പറയൂ സഖക്കളേ,ഇക്ബാല്‍ മാരേ.
CRITICISM BY US & REPLY
മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
9 മാസം മുമ്പ്
6 അഭിപ്രായങ്ങൾ:
സഖാവെ,
ലോകമൊട്ടുക്കും കോളനികള്‍ സ്ഥാപിച്ച് , എല്ലാ സമ്പത്തും കൊള്ളയടിച്ച് മറ്റുള്ളവരുടെ ചൂഷണം ചെയ്യുകയായിരുന്നു താങ്കള്‍ പറയുന്ന ടി ബ്രിട്ടന്‍. വിദ്യഭ്യാസവും സൌകര്യങ്ങളും വന്ന മുറക്ക് നമ്മുടെ ഇടയിലും ഇല്ലെ നല്ല ഡോക്ടര്‍മാര്‍. അന്നും ഇന്നും സായിപ്പിന് നമ്മുടെ നാടുകള്‍ നല്ല കമ്പോളങ്ങളാണ്. അവര്‍ മരുന്നുകള്‍ ഉണ്ടാക്കുന്നു. ചില ഉണ്ണാക്കന്‍ ഡോക്ടര്‍മാര്‍ ആളുകളില്‍ പരീക്ഷിക്കുന്നു. നമ്മള്‍ നല്ല ഒന്നാന്തരം ഗിനിപന്നികള്‍.
ഇവിറെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ മുമ്പു വരെ സൌജന്യ ഹെല്‍ത്ത് സര്‍വീസ് ആയിരുന്നില്ലെ. ആഗോള വല്‍കരണവും പുതിയ കോര്‍പറേറ്റ് മരുന്നു കമ്പനികള്‍ക്കും വേണ്ടി. സാവധാനം സാവധാനം സൌജന്യ ചികിത്സ വലത് പക്ഷ കോര്‍പറേറ്റ് അനുകൂല സര്‍ക്കാറുകള്‍ അത് അവസാനിപ്പിച്ചു വരുനു. ഇന്ന് ഇന്ത്യയില്‍ ചികിത്സയാണ് ഏറ്റവും ചിലവേറിയ സംഗതി. കൂണു പോലെ സ്പെഷ്യാലിറ്റി ആശുപത്രികള്‍ മുളച്ചു പൊങ്ങി. ഒരു ഡോക്ടര്‍മാര്‍ക്കും ഗവ: ആശുപത്രികളില്‍ ജോലി ചെയ്യാന്‍ താല്പര്യമില്ല. കാരണം അവര്‍ക്കു വേണ്ട മതിയായ വേദനം നല്‍കാന്‍ സര്‍ക്കാറിനു താല്പര്യമില്ല. അവര്‍ക്ക് മുഖ്യം സ്വകാര്യ ആശുപത്രികളാണ്. കുത്തക മരുന്നു കമ്പനികളുമാണ്.
തന്ത്ര പൂര്‍വ്വം സ്വകാര്യ ആശുപത്രികള്‍ക്കും കുത്തക മരുന്നു കമ്പനികള്‍ക്കും ഒത്താശ ചെയ്യുകകായിരുന്നു സര്‍ക്കാര്‍.
ഇന്ത്യ സ്വതത്രയായി പതിറ്റാണ്ടുകളായി ഭരിച്ചു കൊണ്ടിരിക്കുന്നത് കമ്യൂണിസ്റ്റ് കാരല്ല സാറെ.
തലക്ക് വെളിവില്ലാത്ത ഡോക്ടര്‍മാരും ഉണ്ടോ ഈശ്വരാ ഈ ലോകത്ത്.
മഹത്തരമായ പോസ്റ്റ് എന്നേ ചിത്രകാരനു പറയാനാകുന്നുള്ളു.
ഇവിടെ കല്‍ക്കരി തൊഴിലാളിയോ,കൈവണ്ടിക്കാരനോ,ബാര്‍ബര്‍മാരോ,പശുവിനെ കറക്കുന്നവനോ, റബ്ബറു വെട്ടുന്നവനോ
ഇടതുപക്ഷ ഭരണത്തിലൂടെ അധികാരത്തില്‍ വരില്ലല്ലോ ഡോക്റ്റര്‍.അവരെല്ലാം കൂലികളല്ലേ ? മന്ത്രിയെന്നാല്‍ ഒരു ഗമയൊക്കെ വേണ്ടേ...? നമ്മുടെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് നംബൂതിരിയോ,നായനാരോ,ഐസക്കോ,ശ്രീമതിയോഒക്കെയല്ലേ മന്ത്രി പരുവത്തിലുള്ളൂ.
ഏതായാലും ഇത്ര മാതൃകാപരമായ ആരോഗ്യ പരിപാലന വ്യവസ്തയുള്ള ബ്രിട്ടണിലെ ചികിത്സാരീതിയെക്കുറിച്ച് അറിവു നല്‍കിയതിനും, ധാര്‍മിക ശക്തിയോടെ ജനപക്ഷത്തു നിന്നും ചിത്രകാരന്റെ സ്നേഹപൂര്‍ണ്ണമായ അഭിവാദ്യങ്ങള്‍...!!!
ബ്രിട്ടണ്‍ എന്ന് പറയുന്നത് ഒരു രാജ്യമല്ലേ അതോ കേരളം എന്ന് പറയുന്നത് ഒരു രാജ്യമാണോ.. ആകെ കണ്‍ഫ്യൂഷന്‍..... :)
തൊട്ടടുത്ത ഫ്രാന്‍സിലെ പബ്ലിക്ക് ഹെല്‍ത്ത് കൂടി കണ്ടിരിക്കുന്നത് നല്ലതായിരിക്കും.
കേരള “രാജ്യത്തിലെ” സര്‍ക്കാര്‍ ആശുപത്രികള്‍ ഈ വിധമായത് എന്ത് കൊണ്ട്? മെഡീക്കല്‍ കോളേജുകളില്‍ പറഞ്ഞ് കൊടുക്കേണ്ട എത്തിക്സിന്റെ കാര്യം എന്തേ മിണ്ടുന്നില്ല? പുതിയ തലമുറയ്ക്ക് വിജ്ഞാനം പകര്‍ന്ന് കൊടുത്തവരുടെ കുഴപ്പമല്ലേ ഇതെല്ലാം? കാശ് കൊടുത്ത് പഠിച്ചവന് മുടക്കിയ കാശ് തിരിച്ച് കിട്ടണം അതിന് വളമിടാന്‍ തയ്യാറായി മരുന്ന് കമ്പനികള്‍ മത്സരിക്കുമ്പോള്‍ എന്തിന് ചിലരെ മാത്രം കുറ്റം പറയുന്നു.
കേരളം ഇന്ത്യയുടെ ഭാഗമായതിനാല്‍ ഇന്ത്യ ഭരിക്കുന്നവരാണ്/ഭരിച്ചവരാണ് ഈ പറയുന്ന കാര്യങ്ങള്‍ രാജ്യത്ത് നടപ്പിലാക്കേണ്ടിയിരുന്നത്/നടപ്പിലാക്കേണ്ടത്.
കേരള മോഡല്‍ എന്ന വാക്ക് ഇന്ന് കേള്‍ക്കാത്തത് എന്ത് കൊണ്ട്? ചികിത്സ എന്നത് സേവനം എന്നതല്ല മറീച്ച് വ്യവസായമാണെന്ന് പഠിപ്പിച്ച തലമൂത്ത ഡാക്ട്രര്‍മാരാണ് ഇതിനെല്ലാം കാരണം. ഒരു വര്‍ഷം നിര്‍ബന്ധിത ഗ്രാമീണ സേവനം വേണം എന്ന് പറഞ്ഞിട്ട് എന്ത് കൊണ്ട് എതിര്‍ക്കപ്പെടുന്നു? അത് നിങ്ങള്‍ ചെയ്യണം എന്ന് പറയുവാന്‍ എന്തേ “തലമൂത്ത” ഡാക്കിട്ടര്‍മാര്‍ ഇന്നും തയ്യാറാകാത്തത്?
പറയൂ ഡോക്ടര്‍മാരെ പറയൂ....
നല്ല പോസ്റ്റ് ഡോക്ടര്‍, ചിത്രകാരന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.
സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ മാത്രമേ എല്ലാവര്‍ക്കും പെന്‍ഷന്‍, ചികിത്സ തുടങ്ങിയവയൊക്കെ തുടങ്ങിയ പരിരക്ഷകള്‍ ലഭിക്കുകയുള്ളു എന്ന ധാരണ പൊതുവായി ഉണ്ട്. ബ്രിട്ടണിലെ സമ്പ്രദായം അനുകരണീയം തന്നെ. പോസ്റ്റിന് അഭിനന്ദനങ്ങള്‍. അമേരിക്ക തുടങ്ങിയ മറ്റ് മുതലാളിത്ത രാജ്യങ്ങളിലെ സമ്പ്രദായങ്ങള്‍ നല്ലതായാലും മോശമായാലും അതും അറിഞ്ഞാള്‍ കൊള്ളാം. ഒരു താരതമ്യപഠനം നന്നായിരിക്കും. ഏതായാലും നമ്മുടെ രാജ്യത്ത് സര്‍ക്കാര്‍, ചികിത്സാസേവനത്തില്‍ നിന്നും പടിപടിയായി പിന്മാറിക്കൊണ്ടിരിക്കുന്നു. സ്വകാര്യ ചിക്കിത്സ പകല്‍ക്കൊള്ളയായിരിക്കുന്നു.
കൊള്ളാം ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ