2009, ഡിസംബർ 17, വ്യാഴാഴ്‌ച

പ്രൊഫ.ഏ.ശ്രീധരമേനോന് 84


പ്രൊഫ.ഏ.ശ്രീധരമേനോന് 84

എണ്‍പത്തിനാലാം വയസ്സിലെത്തി ശതാഭിഷിക്തനായ
പ്രൊഫ.ഏ.ശ്രീധരമേനോനെ കുറിച്ചു ശിഷ്യനും മുന്‍
കേരളചീഫ് സെക്രട്ടറിയുമായ സി.പി.നായര്‍ എഴുതിയ
ലേഖനം ഡിസംബര്‍ 13 ലെ മാതൃഭൂമി വാരാന്ത്യപ്പതിപ്പില്‍
വായിച്ചു.

കേരള ജില്ലാ ഗസറ്റിയറുകളുടെ ആദ്യ എഡിറ്റര്‍ ആയിരുന്ന
അദ്ദേഹം ആണ് ആദ്യത്തെ എട്ടു വാല്യവും തയ്യാറാക്കിയത്.
35 വര്‍ഷം മുമ്പു എരുമേലി പേട്ടതുള്ളലിനെ കുറിച്ച് വിശദമായ
ഒരു ലേഖനം അന്നത്തെ പ്രമുഖ വാരികയായിരുന്ന ജനയുഗത്തിനു
വേണ്ടി തയാറാക്കുന്ന സന്ദര്‍ഭത്തില്‍ ആനിക്കാട് പി.കെ.ശങ്കരപ്പിള്ള
ആണ് ശ്രീധരമേനോന്‍ റെ കോട്ടയം ജില്ലാ ഗസറ്റിയര്‍ പരിചയപ്പെടുത്തിയത്.
തുടര്‍ന്നു മേനോന്‍റെ മിക്ക കൃതികളും വായിച്ചു.

സി.പി നായരുടെ അഭിപ്രായത്തില്‍സി.പി.രാമസ്വാമി അയ്യരെകുറിച്ചുള്ള
പഠനമാണ് ശ്രീധര മേനോന്‍ റെ മാസ്റ്റര്‍ പീസ്.ശരി തന്നെ.മേനോനെ കുറിച്ച്
ഓര്‍ക്കുട്ടില്‍

കമ്മ്യൂണിറ്റിയും സി.പി.യെക്കുറിച്ചുള്ള പഠനങ്ങളെ കുറിച്ചു
ബ്ലോഗുകളും എഴുതാന്‍ സാധിച്ചു.

ഒരു കാര്യത്തില്‍ എനിക്ക് സി.പി.നായരോടസ്സൂയ തോന്നുന്നു.
ശ്രീധരമേനോനില്‍ നിന്നും സി.പി.നായര്‍ക്ക് ബ്രിട്ടീഷ് ഹിസ്റ്റരി നേരില്‍
കേള്‍ക്കാന്‍ കഴിഞ്ഞു. രണ്ടുതവണ ആയി 5 മാസം ബ്രിട്ടനില്‍ കഴിഞ്ഞ
എനിക്ക്,ബ്രിട്ടീഷ് ചരിത്രത്തില്‍ താലപ്പര്യം ഉള്ള എനിക്കു മേനോനില്‍
നിന്നും ബ്രിട്ടീഷ് ചരിത്രം -മെക്കാളെയുടേയും ബര്‍ക്കിന്‍റേയും ബ്രിട്ടീഷ്
ചരിത്രം-പഠിക്കാന്‍ കഴിഞ്ഞില്ലല്ലോ.
നന്ദി സി.പി നായര്‍.
അനുമോദനങ്ങള്‍ മേനോന്‍ സാര്‍

അഭിപ്രായങ്ങളൊന്നുമില്ല: