2010, ഓഗസ്റ്റ് 29, ഞായറാഴ്‌ച

മഴമറക്കൃഷി (റയിൻ ഷെൽട്ടർ ഫാമിംഗ്) വാഴൂരിലും

മഴമറക്കൃഷി (റയിൻ ഷെൽട്ടർ ഫാമിംഗ്) വാഴൂരിലും
കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ്,മലനാട്,ഇൻഫാം എന്നിവ ആവിഷ്കരിച്ച് യാഥാർഥ്യമാക്കിയ ഫാദർ വടക്കേമുറി( 94470 11446)യുടെ നേതൃത്വത്തിൽ പി.ടി.ചാക്കോയുടെ
ജന്മനാടായ ചാമമ്പതാലിലെ ഫാത്തിമാ മാതാ പാരീഷ്ഹാളീൽ 2010 ആഗ്സ്റ്റ് 27 വെള്ളിയാഴ്ച
മഴമറക്കൃഷിരീതിയെ കുറിച്ചു നടത്തിയ സെമിനാറിൽ കൊല്ലമല സോമൻ എന്ന സുഹൃത്തിനോടൊപ്പം പങ്കെടുത്തു. പൊൻ കുന്നത്തെ ഹെഡ്ജ് ഇക്വിറ്റി പ്രാഞ്ചൈസികളിൽ ഒരാളായ ജോസ് ഇമ്മാനുവൽ ആണ്‌ ഈ സെമിനാറിൻ റെ വിവരം നൽകിയത്.ചാമമ്പതാൽ ഫാത്തിമാചർച്ച് വികാരി ഫാദർ ജോസ് മാത്യൂ ( 9447288892)മുൻ കൈ എടുത്തു നടത്തിയ ഈ സെമിനാറിൽ തവനൂർ കേളപ്പജി മെമ്മോറിയൽ കാർഷികഗവേഷണ കേന്ദ്രത്തിലെ പ്രൊഫസ്സർ ഡോ.ജലജാമേനോൻ(9446141724),അനു വർഗീസ് എന്നിവർ പവർപോയിൻ റ്‌ സഹായത്തൊടെ പ്രിസിഷൻ ഫാമിംഗ് എന്ന അതിസൂഷ്മകൃഷിരീതിയെ കുറിച്ച് ക്ളാസ്സെടുത്തു.കോട്ടയം ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നും കൃഷിയിൽ തല്പ്പരരായ നൂറോളം വ്യക്തികൾ,ഇവരിൽ കന്യാസ്ത്രീകളും അച്ചന്മാരും മുൻ കോളേജ് പ്രിൻസിപ്പല്മാരും(പ്രൊഫ.ടിറ്റോ,എസ്.ബി.കോളേജ്)പെടും പങ്കെടുത്തു.
ഉച്ചയ്ക്കു വാഴയിൽ വിളമ്പിയ കേരളീയ രീതിയിലുള്ള
സദ്യയും ഉണ്ടായിരുന്നു.ചാമം പതാൽ കോരമൂഴിയിൽ ജോർജ് കുട്ടി എന്ന കർഷകൻറെ മഴമറക്കൃഷി
(20x6 മീറ്റർ ഷെഡ്ഡിൽ ക്യാബേജ്,തക്കാളി,വഴിതന,വെണ്ട,പയർ) സന്ദർശനമായിരുന്നു.ഇസ്രേലിൽ നിന്നും ഇറക്കുമതി ചെയ്ത പ്രത്യേകയിനം പ്ളാസ്റ്റിക്,ഇരിങ്ങാലക്കുടയിൽ ലഭ്യം ആണ്‌ മഴമറയ്ക്കായി ഉപയോഗിക്കുന്നത്. ഉച്ചയ്ക്കു ശേഷം. കാർഷികഗവേഷണകേന്ദ്രത്തിൽ മാത്രമല്ല കോട്ടയം ജില്ലയിലും ഇത്തരം കൃഷി വിജയിക്കും എന്നു കാണിക്കയായിരുന്നു ഈ സന്ദർസനത്തിൻ റെ ഉദ്ദേശ്യം.
മഴക്കാലത്തും ധാരാളം പച്ചക്കറികൾ അതും ജൈവവളം മാത്രം നൽകി ഉല്പ്പാദിപ്പിച്ചവ.വലിയ
സന്തോഷം തോന്നി.
ഒരു കുലയിൽ നിരവധി ജാതിക്ക വിളയുന്ന ജാതിമരമുള്ള തമ്പലക്കാട്ടേയ്ക്കു പോകുന്ന വഴിപൊൻ കുന്നം കെ.വി.എം എസ്സ്.റോഡിലുള്ള എൻ റെ ഒരു ഹെക്ടർ കൃഷിഭൂമി സന്ദർശിച്ച് ഉപദേശം നൽകാനും ഡോ.ജലജ,അനു.ഫാദർ വടക്കേമുറി എന്നിവർ സമയം കണ്ടെത്തി.ശാസ്ത്രീയരീതിയിൽ ഒരു ഹെക്ടർ സ്ഥലത്ത് ജൈവവളം മാത്രമുപയോഗിച്ച് പച്ചക്കറി കൃഷിയും അവയുടെ ഇടയിൽ വിവിധ ഫലവൃഷ തോട്ടവും എന്ന ഒരു സ്വപ്നം മനസ്സിലുണ്ട്.
സമാന ആശയമുള്ള,കൃഷിയിൽ താല്പ്പര്യമുള്ള വ്യക്തികളുമായി ബന്ധപ്പെടാൻ താല്പ്പര്യം ഉണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല: