2009 ഏപ്രിൽ 27, തിങ്കളാഴ്‌ച

വിവാഹത്തിനു മുമ്പു വൈദ്യപരിശോധന-4

വിവാഹത്തിനു മുമ്പു വൈദ്യപരിശോധന-4

പന്തളം അര്‍ച്ചന ആശുപത്രിയില്‍ ജോലി നോക്കുന്ന കാലം. വിവാഹത്തിന്‍റെ
പിറ്റേന്ന്‍ ഒരു 30 വയസ്സുകാരന്‍ എന്നെ സമീപിച്ചു. എം.ഏ ക്കാരനാ​ണ്.
സുന്നത്തു(circumcission-സര്‍ക്കംസിഷന്‍,മാര്‍ഗ്ഗം)ചെയ്യണം.
എന്താണിതുവരെ കാത്തിരുന്നതു എന്നു ചോദിച്ചപ്പോള്‍ കിട്ടിയ
ഉത്തരം രസകരമായിരുന്നു.
അയാള്‍ പ്രായപൂര്‍ത്തിയാ​യ യുവാക്കളുടെ
ജനനേന്ദ്രിയം കണ്ടിരുന്നില്ല. തന്‍റേതു പോലെയാണ് മറ്റുള്ളവര്‍ക്കും
എന്നായിരുന്നത്രേ ധാരണ.കല്യാണം കഴിച്ചതു ഗല്‍ഫില്‍ ജോലിയുള്ള
ഒരു നേര്‍സിനെ.മധുവിധു രാത്രിയിലെ പരിശോധന കഴിഞ്ഞപ്പോള്‍
അവള്‍ പറഞ്ഞത്രേ:
"അയ്യേ,ഇങ്ങനെയിരുന്നാല്‍ കാര്യങ്ങള്‍ എങ്ങിനെ നടക്കും?
നാളെത്തന്നെ പോയി ഓപ്പറേഷന്‍ ചെയ്യിക്കണം".

അങ്ങിനെയാണയാള്‍
എത്തിയത്.കുറേ ദിവസത്തേക്കു മധുവിധു മാറ്റിവയ്ക്കേണ്ടി വന്നു.

നേര്‍സുമാരെ തന്നെ വധുവായി കിട്ടാനുള്ള ഭാഗ്യം എല്ലാ വരന്മാര്‍ക്കും
ഉണ്ടാകണമെന്നില്ല. അവരില്‍ ചിലര്‍ ആദ്യരാത്രി കഴിഞ്ഞു''പാരാഫൈമോസ്സിസ്'
(പുറകോട്ടു മാറിയ അഗ്രചര്‍മ്മം, പുനസ്ഥിതി പ്രാപിക്കാത്തതുകാരണം
നീരുവന്നു വീര്‍ക്കുന്ന ലിംഗാഗ്രം)ആയിട്ടാണ് വരാറ്‌.

ഞാനീ അനുഭകഥകള്‍ വിവരിച്ചത് വിവാ​‍ഹത്തിനു മുമ്പു യുവാക്കള്‍
വൈദ്യപരിശോധനയ്ക്കു വിധേയരാകേണ്ടതിന്‍റെ പ്രാധാന്യം മന്‍സ്സിലാക്കാനാണ്.
മിക്ക ക്രൈസ്തവ വിഭഗങ്ങളും ഇപ്പോള്‍ വിവാഹപൂര്‍വ്വ ക്ലാസ്സുകള്‍ നടത്താറുണ്ട്.
പന്തളത്തും മാവേലിക്കരയിലും അടൂരിലും നടത്തപ്പെട്ട പല ക്ലാസ്സുകളിലും
ഞാന്‍ ക്ലാസ്സെടുത്തിട്ടുണ്ട്. ഇപ്പോള്‍ പലരും വൈദ്യ പരിശോധന കഴിഞ്ഞേ
വിവാഹം കഴിക്കാറുള്ളു.എസ്.എന്‍.ഡി.പി ശാഖകളും ഇത്തരം ക്ലാസ്സുകള്‍
നടത്തുന്നു.എന്നാല്‍ മറ്റു ഹിന്ദു വിഭഗങ്ങളില്‍ ഇത്തരം രീതി പ്രചാരത്തിലായിട്ടില്ല.
അവരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.
ചിത്രം കാണാന്‍ ലിങ്കു നോക്കുക

2009 ഏപ്രിൽ 26, ഞായറാഴ്‌ച

രാമചന്ദ്രന്‍റെ രണ്ടു പൊന്‍മണികളും.....


രാമചന്ദ്രന്‍റെ രണ്ടു പൊന്‍മണികളും
പ്രാകൃത കാഞ്ഞിരപ്പള്ളിയും

സുധാമണിയ്ക്കു മുമ്പു റാണി രാസാമണി എന്നൊരു മുക്കവസ്ത്രീ ആത്മീയതയിലൂന്നി
സാമ്രാജ്യം കെട്ടിപ്പടുത്തിരുന്നു എന്നു ചരിത്രാനേഷണത്തിലൂടെ കണ്ടെത്തുന്ന രാമചന്ദ്രന്‍
(കലാകൗമുദി ലക്കം 1752. 2009 ഏപ്രില്‍ 5, പേജ് 28-33 പാരാശരനെ മോഹിപ്പിച്ച്,
ഭാരത സൃഷ്ടികര്‍ത്താവ്‌ സാക്ഷാല്‍ വേദവ്യാസനു ജന്മം നല്‍കിയ,മല്‍സ്യഗന്ധി
എന്ന ആദ്യ മുക്കവത്തരുണിയെ രാമചന്ദ്രന്‍ സ്മരിക്കാതെ പോയി.

അതു പോകട്ടെ.
യാതൊരാവശ്യവുമില്ലാതെ ലേഖനത്തില്‍ കുരുമുളക് എന്ന കറുത്ത
പൊന്നു വിളയിച്ച് വിദേശികളെ കേരളത്തിലേയ്ക്ക് ആകര്‍ഷിച്ച
കര്‍ഷകശ്രേഷ്ഠരായ കാഞ്ഞിരപ്പള്ളിക്കാരെ 'പ്രാകൃതരും അടിതടവുകാരും
കൂക്കുവിളിക്കാരു'മാക്കി.

"പ്രാകൃതത്തെ തടയാന്‍ വിദ്യാഭ്യാസമാണ് നല്ല മരുന്ന്‍.
കാഞ്ഞിരപ്പള്ളിയില്‍ അടികലശലും കൂക്കുവിളിയും അസഹ്യമായപ്പോഴാണ്
അവിടെ സര്‍ സി.പി.
രാമസ്വാമി അയ്യര്‍ പള്ളിക്കൂടം അനുവദിച്ചതെന്നു കേള്‍വിയുണ്ട്.
"(പേജ് 30)

ഏതു രാമചന്ദ്രനാണ് ഈ പമ്പര വിഢിത്തം എഴുതിയതെന്നു ലേഖനത്തില്‍
നിന്നു വ്യകതമല്ല.മറ്റുള്ളവര്‍ ഈ-മെയില്‍,മൊബൈല്‍ വെബ്സൈറ്റ് എന്നിവ
നല്‍കുമ്പോള്‍ രാമചന്ദ്രന്‍ ഒന്നും നല്‍കുന്നില്ല.അതിനാല്‍ നേരിട്ടു സംവദിക്കാന്‍
സാധിക്കുന്നില്ല.

സര്‍ സി. തിരുവിതാം കൂറില്‍ ദിവാന്‍ ആയിരുന്നത് 1931 മുതല്‍ 1947 വരെ.

കാഞ്ഞിരപ്പള്ളിയിലെ ആദ്യ പള്ളിക്കൂടം 1863 ല്‍ തുടങ്ങി.
അതിനു മുമ്പുതന്നെ വെട്ടിയാങ്കല്‍
ആശാന്‍ കുടിപ്പള്ളിക്കൂടം നടത്തിയിരുന്നു.
പങ്ങപ്പാട്ടു പപ്പുപിള്ള പ്രവര്‍ത്തിപള്ളിക്കൂടവും നടത്തിയിരുന്നു.
1863 ല്‍ പള്ളിവക വി.എം സ്കൂള്‍ തുടങ്ങി.
1849 തന്നെ ഹെന്‍റി ബേക്കര്‍ സായിപ്പ് തൊട്ടടുത്തു മുണ്ടക്കയത്തു സ്കൂള്‍ തുടങ്ങിയിരുന്നു.
പിന്നീടതു സര്‍ക്കാര്‍ സഹായമുള്ള സി.എം.എസ്സ് എല്‍.പി സ്കൂള്‍ ആയി.

1884 ല്‍ കാഞ്ഞിരപ്പള്ളിയില്‍ ആദ്യ മലയാളം പ്രവര്‍ത്തി പള്ളിക്കൂടം
തുടങ്ങി.1893 ല്‍ കുറേക്കാലം മന്നത്തു പദ്മനാഭന്‍ ഈ സ്കൂളില്‍ അദ്ധ്യാപകനായിരുന്നു.
1907 ല്‍ അത് മലയാളം മിഡില്‍ സ്കൂളായി.പിന്നേയും എത്രയോ കഴിഞ്ഞ്
1936 ല്‍ മാത്രമാണ് സി.പി തിരുവിതാം കൂറില്‍ എത്തുന്നത്.
എന്തേ രാമചന്ദ്രനു തെറ്റുപറ്റാന്‍ കാരണം. 20 കിലോമീറ്റര്‍ അകലെയുള്ള
കൂട്ടം കൂടി കുടിച്ചാല്‍ നറുക്കിട്ട് അവരില്‍ ഒരാളെത്തന്നെ കുത്തിക്കൊന്നിരുന്ന
മറ്റൊരു നാടുമായി കാഞ്ഞിരപ്പള്ളിയെ തെറ്റിദ്ധരിച്ചതാവാം.


കൂടുതലറിയാന്‍:കാഞ്ഞിരപ്പള്ളി ചരിത്രത്തിലൂടെ.എം.എന്‍ മുഹമ്മദ് കാസ്സിം 2008.

2009 ഏപ്രിൽ 25, ശനിയാഴ്‌ച

വിവാഹത്തിനു മുമ്പ് വൈദ്യ പരിശോധന-2

വിവാഹത്തിനു മുമ്പ് വൈദ്യ പരിശോധന-2

പാലാ താലൂക്കാശുപത്രിയില്‍ ജോലി നോക്കുന്ന സമയം.
ഭരണങ്ങാനത്തു നിന്നും ഒരു യാഥാസ്തിക കത്തോലിക്കാ
കുടുംബത്തിലെ ദമ്പതികള്‍ എത്തി.ഭാര്യയ്ക്കു മുപ്പത്തു വയസ്സ്.
കാണാന്‍ ഭംഗിയില്ല.പക്ഷേ നല്ല ആരോഗ്യമുള്ള ശരീരം.ഭര്‍ത്തവിനു
35 നല്ല ആരോഗ്യമുള്ള മനുഷ്യന്‍.നിരവ്ധി അംഗങ്ങളുള്ള കുടുംബത്തില്‍
ജനിച്ചവരായിരുന്നു രണ്ടു പേരും.അതിനാല്‍ താമസ്സിച്ചു മാത്രം
വിവാഹിതര്‍ ആയി.രണ്ടു കൊല്ലം കഴിയുന്നു.ഇതു വരെ
ലൈംഗീകബന്ധം സാധിച്ചിട്ടില്ല.

പരിശോധനയില്‍ ഭര്‍ത്താവിനു കുഴപ്പമില്ല.ഭാര്യയ്ക്കാണു തകരാര്‍.
ഗര്‍ഭപാത്രത്തില്‍ നിരവധി "ഫൈബ്രോയിഡ് മുഴകള്‍".18 മാസം
ഗര്‍ഭത്തിന്‍റെ വലുപ്പം.എന്നു മാത്രമല്ല യോനീ നാളത്തിലേക്കും
മുഴകള്‍ വളര്‍ന്നിരിക്കുന്നതിനാള്‍ യോനി എന്നൊരു ഭാഗം തന്നെയില്ല
ആ സ്ത്രീയ്ക്ക് .ലൈംഗീക ബന്ധം ഒരു തരത്തിലും നടക്കില്ല.
വിവരം വിശദമായി പറഞ്ഞു കൊടുത്തു. ആ സ്ത്രീ സ്വയം ഒഴിയാന്‍
തയ്യാറായി.ബിഷപ്പിനെ സമീപിച്ചു കാര്യം വ്യക്തമാക്കി.

തെളിവിനായി ബിഷപ് ഹൗസ്സില്‍ പോയി മൊഴി നല്‍കേണ്ടി വന്നു.
അവരുടെ ബന്ധം വേര്‍പെടുത്തി.ആ സ്ത്രീ മറ്റൊരു സ്ത്രീയെ
കണ്ടെത്തി അവരുടെ വിവാഹംനടത്തി.ഒരര്‍ദ്ധ സന്യാസിനിയായി
അവര്‍ ജീവിതം നയിച്ചു. ഏതാനും വര്‍ഷം കഴിഞ്ഞ്
ഒരു ക്രിസ്തുമസ്സിന് അവര്‍ കൈക്കുഞ്ഞുമായി
എന്നെ കാണാന്‍ വന്നു.കൂടെ ആദ്യ ഭാര്യയും ഉണ്ടായിരുന്നു.
എല്ലാവരും തികച്ചും സന്തുഷ്ടര്‍.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജോലിനോക്കുന്ന കാലം.
1984 ലാവണം. ഒരു മുസ്ലിം പെണ്‍ കുട്ടിയെ വന്ധ്യതാ ചികില്‍സയ്ക്കായി
കൊണ്ടു വന്നു.18 വയസ്സുകാരി.കണ്ടാല്‍ അതിലും കുറവേ തോന്നു.
നിക്കാഹ് കഴിഞ്ഞിട്ടു 2 വര്‍ഷം.പരിശോധനയില്‍ കന്യാചര്‍മ്മം അഥവാ
ഹൈമന്‍ സുരക്സ്തിമായിരിക്കുന്നു.സൂചി കടത്താനുള്ള പഴുതുപോലുമില്ല.
"ഇംപെര്‍ഫോറേറ്റ് ഹൈമന്‍" എന്നു പറയുന്ന അവസ്ഥ.ആര്‍ത്തവം നടക്കുന്നുണ്ട്.
എന്നാല്‍ രക്തം യോനീ നാളത്തിലും ഗര്‍ഭപാത്രത്തിലും ആയി കെട്ടിക്കിടക്കുകയാണ്.
"ഹെമറ്റോമെട്രാ" എന്ന അവസ്ഥ.2 കൊല്ലം ആയിട്ടും ഇതുവരെ പരിശോധനയ്ക്കു
വരാഞ്ഞതെന്തേ? എന്നാരാഞ്ഞപ്പോള്‍ മറുപടി"നിക്കാഹിന്‍റെ അടുത്ത ദിവസം
തന്നെ പുതിയാപ്ല ഗള്‍ഫിനു പറന്നു.മടങ്ങി എത്തിയിട്ടു രണ്ടു ദിവസമേ ആകുന്നുള്ളു"
എന്നായിരുന്നു.