2009, ഫെബ്രുവരി 13, വെള്ളിയാഴ്‌ച

ഞങ്ങളെ പരിചയപ്പെടുത്തുന്നു

ഗൂഗിള്‍ ഡോക്സിലൂടെ പരിപാലിക്കപ്പെടുന്ന ഒരു പോസ്റ്റാണിത്. കൊളോബറേറ്റേഴ്സിന് ഈ പോസ്റ്റ് പരിപാലനത്തില്‍ പങ്കാളിയാകുവാന്‍ സാധിക്കും. അവരവരെക്കുറിച്ചുള്ള കാര്യങ്ങള്‍ അവരവര്‍ രേഖപ്പെടുത്തുന്നതോടൊപ്പം ഗൂഗിള്‍ ഡോക്സിലൂടെ എപ്രകാരമാണ് ബ്ലോഗ് പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത് എന്ന് കണ്ട് മനസിലാക്കുകയും ചെയ്യാം.

കേരളഫാര്‍മര്‍
ഞാന്‍ 60 വയസുള്ള ഒരു വിമുക്തഭടനും കര്‍ഷകനുമായ ചന്ദ്രശേഖരന്‍ നായര്‍ ആണ്. അതിനാല്‍ത്തന്നെ കൂടുതലായും കാര്‍ഷിക വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നു. തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ പേയാട് പോസ്റ്റാഫീസ് പരിധിയില്‍ പെരുകാവ് എന്ന സ്ഥലത്ത് താമസിക്കുന്നു.


ഞാന്‍ വി.കെ എം നായര്‍. 34 വര്‍ഷത്തെ അദ്ധ്യാപനവൃത്തി. റിട്ടയേഡ് ആയിട്ട് ഒരുദശാബ്ദത്തില്‍ ഏറെ ആയി.ഇപ്പോള്‍ അല്പ സ്വല്പവായനയും എഴുത്തും കുറച്ച് യാത്രകളുമായി സമയം ചിലവഴിക്കുന്നു.പലക്കാട് വടക്കുംതറയില്‍ ഹരിശ്രീകോളനിയില്‍ താമസ്സം.


ഗ്രാമീണന്‍

ഞാന്‍ ഡാനിയല്‍ ജോര്‍ജ്ജ്. വയസ് 61. മുപ്പത്തിയാറു വര്‍ഷത്തെ ഗവര്‍മെന്റ് സര്‍വ്വീസിനു (മൃഗസംരക്ഷണവകുപ്പില്‍) ശേഷം ഇപ്പോള്‍ വിശ്രമജീവിതം. വീട് ആലപ്പുഴ ജില്ലയിലെ മാവേലിക്കരയില്‍.അഭിപ്രായങ്ങളൊന്നുമില്ല: