വിവാഹത്തിനു മുമ്പ് വൈദ്യ പരിശോധന-2
പാലാ താലൂക്കാശുപത്രിയില്‍ ജോലി നോക്കുന്ന സമയം.
ഭരണങ്ങാനത്തു നിന്നും ഒരു യാഥാസ്തിക കത്തോലിക്കാ
കുടുംബത്തിലെ ദമ്പതികള്‍ എത്തി.ഭാര്യയ്ക്കു മുപ്പത്തു വയസ്സ്.
കാണാന്‍ ഭംഗിയില്ല.പക്ഷേ നല്ല ആരോഗ്യമുള്ള ശരീരം.ഭര്‍ത്തവിനു
35 നല്ല ആരോഗ്യമുള്ള മനുഷ്യന്.നിരവ്ധി അംഗങ്ങളുള്ള കുടുംബത്തില്‍
ജനിച്ചവരായിരുന്നു രണ്ടു പേരും.അതിനാല്‍ താമസ്സിച്ചു മാത്രം
വിവാഹിതര്‍ ആയി.രണ്ടു കൊല്ലം കഴിയുന്നു.ഇതു വരെ
ലൈംഗീകബന്ധം സാധിച്ചിട്ടില്ല.
പരിശോധനയില്‍ ഭര്‍ത്താവിനു കുഴപ്പമില്ല.ഭാര്യയ്ക്കാണു തകരാര്‍.
ഗര്‍ഭപാത്രത്തില്‍ നിരവധി "ഫൈബ്രോയിഡ് മുഴകള്‍".18 മാസം
ഗര്‍ഭത്തിന്റെ വലുപ്പം.എന്നു മാത്രമല്ല യോനീ നാളത്തിലേക്കും
മുഴകള്‍ വളര്‍ന്നിരിക്കുന്നതിനാള്‍ യോനി എന്നൊരു ഭാഗം തന്നെയില്ല
ആ സ്ത്രീയ്ക്ക് .ലൈംഗീക ബന്ധം ഒരു തരത്തിലും നടക്കില്ല.
വിവരം വിശദമായി പറഞ്ഞു കൊടുത്തു. ആ സ്ത്രീ സ്വയം ഒഴിയാന്‍
തയ്യാറായി.ബിഷപ്പിനെ സമീപിച്ചു കാര്യം വ്യക്തമാക്കി.
തെളിവിനായി ബിഷപ് ഹൗസ്സില്‍ പോയി മൊഴി നല്‍കേണ്ടി വന്നു.
അവരുടെ ബന്ധം വേര്‍പെടുത്തി.ആ സ്ത്രീ മറ്റൊരു സ്ത്രീയെ
കണ്ടെത്തി അവരുടെ വിവാഹംനടത്തി.ഒരര്‍ദ്ധ സന്യാസിനിയായി
അവര്‍ ജീവിതം നയിച്ചു. ഏതാനും വര്‍ഷം കഴിഞ്ഞ്
ഒരു ക്രിസ്തുമസ്സിന് അവര്‍ കൈക്കുഞ്ഞുമായി
എന്നെ കാണാന്‍ വന്നു.കൂടെ ആദ്യ ഭാര്യയും ഉണ്ടായിരുന്നു.
എല്ലാവരും തികച്ചും സന്തുഷ്ടര്‍.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജോലിനോക്കുന്ന കാലം.
1984 ലാവണം. ഒരു മുസ്ലിം പെണ് കുട്ടിയെ വന്ധ്യതാ ചികില്‍സയ്ക്കായി
കൊണ്ടു വന്നു.18 വയസ്സുകാരി.കണ്ടാല്‍ അതിലും കുറവേ തോന്നു.
നിക്കാഹ് കഴിഞ്ഞിട്ടു 2 വര്‍ഷം.പരിശോധനയില്‍ കന്യാചര്‍മ്മം അഥവാ
ഹൈമന് സുരക്സ്തിമായിരിക്കുന്നു.സൂചി കടത്താനുള്ള പഴുതുപോലുമില്ല.
"ഇംപെര്‍ഫോറേറ്റ് ഹൈമന്" എന്നു പറയുന്ന അവസ്ഥ.ആര്‍ത്തവം നടക്കുന്നുണ്ട്.
എന്നാല്‍ രക്തം യോനീ നാളത്തിലും ഗര്‍ഭപാത്രത്തിലും ആയി കെട്ടിക്കിടക്കുകയാണ്.
"ഹെമറ്റോമെട്രാ" എന്ന അവസ്ഥ.2 കൊല്ലം ആയിട്ടും ഇതുവരെ പരിശോധനയ്ക്കു
വരാഞ്ഞതെന്തേ? എന്നാരാഞ്ഞപ്പോള്‍ മറുപടി"നിക്കാഹിന്റെ അടുത്ത ദിവസം
തന്നെ പുതിയാപ്ല ഗള്‍ഫിനു പറന്നു.മടങ്ങി എത്തിയിട്ടു രണ്ടു ദിവസമേ ആകുന്നുള്ളു"
എന്നായിരുന്നു.
മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
7 മാസം മുമ്പ്
4 അഭിപ്രായങ്ങൾ:
പോസ്റ്റുകള്‍ വായിക്കുന്നുണ്ട്. ഈ അറിവുകള്‍ വിവാഹം കഴിച്ചവര്‍ക്കും കഴിക്കുവാനിരിക്കുന്നവര്ക്കും ഉപകാരപ്പെടും എന്ന് തീര്‍ച്ച.
ഒരു അഭിപ്രായം ചോദിക്കുന്നു. ലൈംഗിക വിദ്യാഭ്യാസം നമുക്ക് ആവശ്യമുള്ളതല്ലേ? അത് സ്കൂള്‍ തലത്തില്‍ പഠിപ്പിക്കേണ്ടതല്ലേ?
ആദ്യത്തെ കേസ്. ഒരു കുറവും ഇല്ലാതിരുന്ന പുരുഷനു രണ്ടാം വിവാഹിതനായി കഴിയേണ്ടി വരുന്നു. കഷ്ടം. “യോനി എന്നൊരു ഭാഗംതന്നെ ഇല്ലാത്ത” വിധം മുഴകളുണ്ടായിട്ടും ആ സ്ത്രീക്ക് ലൈംഗിക ബന്ധം സാധിക്കില്ലാ എന്നു വിവാഹത്തിനു മുമ്പ് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലല്ലോയെന്നോര്‍ത്ത് അതിശയം തോന്നുന്നു. ആ പുരുഷന്റെ വിധി. സാധാരണ ഗതിയില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ വിവാഹമോചനം അനുവദനീയമല്ല. ബിഷപ്പിനെ സമീപിച്ച് കാര്യം ബന്ധപ്പെട്ട ഡോക്ടര്‍ വിശദീകരിച്ചതുകൊണ്ട് മോചനം കിട്ടി. തീര്‍ച്ചയായും വിവാഹത്തിനു മുമ്പുള്ള വൈദ്യപരിശോധന പ്രതിവിധിയായേനേ.
രണ്ടാമത്തെ കേസ്: വിവാഹം കഴിഞ്ഞ ഉടന്‍ ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോകുന്നത് മുസ്ലിംങ്ങളുടെ ഇടയില്‍ അസാധാരണമെന്നു തോന്നുന്നില്ല. കുറച്ചുകൂടി വിശദീകരണം ആവശ്യമാണെന്നു തോന്നുന്നു. തെറ്റിദ്ധാരണമാറ്റാനായിട്ടാണ്. കന്യാചര്‍മ്മം പൊട്ടിയില്ലെങ്കില്‍ ആര്‍ത്തവം മൂലമുണ്ടാകുന്ന രക്തം യോനീനാളത്തിലും ഗര്‍ഭപാത്രത്തിലും കെട്ടികിടക്കുമോ. ഈ ഭാഗം കുറച്ചുകൂടി വിശദമാക്കിയില്ലെങ്കില്‍ പ്രശ്നമാകൂല്ലേ?
നമ്മള് യയാതികൂട്ടങ്ങളല്ലേ. കാര്യങ്ങള്‍ ചോദിക്കാന്‍ കൊച്ചു പിള്ളാരെപോലെ മടിക്കേണ്ടതില്ലല്ലോ.
to know what is hematometra click the link,Hymen is the door to the vagianl tunnel.when there is no outlet the blood will fill in vagina an duterine cavity.You can see the diagram by clicking the link.Remember,most of my blogs contains links for explanation of the terms
“ഹെമറ്റോമെട്രാ" എന്ന അവസ്ഥയുള്ള സ്ത്രീകൾക്ക് ചികിത്സ നടത്താതിരുന്നാൽ അത് ഗുരുതരമായ രോഗാവസ്ഥയിലേക്ക് നയിക്കുകയില്ലേ? ഈ രോഗാവസ്ഥ ഉണ്ടോ യെന്ന് ഒരു സാധാരണ സ്ത്രീക്ക് [പെൺകുട്ടിക്ക്] എങ്ങിനെയാണ് അറിയാൻ കഴിയുക?
ശ്രീമതി നായർ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ