2009, ഏപ്രിൽ 10, വെള്ളിയാഴ്‌ച

ജനിക്കും മുമ്പു ജാതകം

ജനിക്കും മുമ്പു ജാതകം

ഗര്‍ഭസ്ഥ ശിശു ഉല്‍പ്പാദിപ്പിക്കുന്ന ഒരിനം
ഗ്ലൈക്കോ(ഓങ്കോ)പ്രോട്ടീനാണ്‌
ആല്‍ഫാഫീറ്റോ പ്രോട്ടീന്‍.
ഗര്‍ഭസ്ഥ ശിശുവിന്‍റെ രക്തത്തിലും മൂത്രത്തിലും
അതു വഴി ശിശു മുങ്ങിക്കിടക്കുന്ന
ആമ്നിയോട്ടിക്(ഉല്‍ബദ്രവം)
ദ്രവത്തിലും ഇതു കാണപ്പെടുന്നു.
ഇതിന്‍റെ പ്രവര്‍ത്തനം എന്താണെന്നു
വ്യക്തമായി മനസ്സിലാക്കപ്പെട്ടിട്ടില്ല.
നമ്മുടെ രക്തത്തില്‍ കാണപ്പെടുന്ന
ആല്‍ബുമിനു പകരമായി ഗര്‍ഭസ്ഥശിശുവില്‍
കാണപ്പെടുന്ന പ്രോട്ടീന്‍ ആണെന്നു പറയാം.
ഗര്‍ഭാവസ്ഥയുടെ ആറാഴ്ചവരെ അതിന്‍റെ ലവല്‍
കൂടും.അതിനു ശേഷം കുറയും.
മറുപിള്ളയിലും മാതാവിന്‍റെ
രക്തത്തിലും ഈ പ്രോട്ടീന്‍ കാണപ്പെടുന്നു.
12 ആഴ്ച മുതല്‍
മാതാവിന്‍റെ രക്തത്തിലെ ആല്‍ഫാഫീറ്റോപ്രോട്ടീന്‍
(മറ്റേര്‍ണല്‍ സീറം ആല്‍ഫാ ഫീറ്റോപ്രോട്ടീന്‍ അഥവാ
എം.എസ്സ്.ഏ.എഫ്.പി)കൂടിത്തുടങ്ങും.
32 ആഴ്ചയെത്തുമ്പോള്‍
അത് ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തും.
ശിശുവിന്
ചിലയിനം അംഗവൈകല്യം ഉണ്ടെങ്കില്‍
എം.എസ്സ്.ഏ.എഫ്.പി വളരെ ഉയ്‌രന്ന നിലയിലായിരിക്കും
.ന്യൂറല്‍ ട്യൂബ് വൈകല്യം ഉദാഹരണം.
മുതുകിലും പുറത്തും ജന്മനാ മുഴകള്‍ കാണപ്പെടുന്ന
മെനിംഗോസീല്‍ സ്പൈനാ ബൈഫിഡാ എന്ന
നട്ടെല്ലുതകരാര്‍ എന്നിവ ഉദാഹരണം.
തലയോട്ടി രൂപപ്പെടാത്ത അനെങ്കെഫാലി എന്ന സ്ഥിതിവിശേഷത്തിലും
ഇതിന്റെ അളവു കൂടും.
ഗര്‍ഭകാലത്തിന്റെ 13 ,18 ആഴ്ചകളില്‍ അല്‍ട്രാ സൗണ്ട്
പരിശോധനകള്‍ നടത്തുകയും
16-18 കാലയളവില്‍ എം.എസ്സ്.ഏ.എഫ്.പി
പരിശോധന നടത്തുകയും ചെയ്താല്‍
ഗുരുതരങ്ങളായ പല ജന്മവൈകല്യങ്ങളും
നേരത്തെതന്നെ കണ്ടു പിടിക്കാം.
അത്തരം ഗര്‍ഭധാരണം നിയമവധേയമായി
ഗര്‍ഭം അലസ്സിപ്പിച്ചു കളയാവുന്ന
20 ആഴ്ച്ചക്ല്‍ക്കുള്ളില്‍ തന്നെ അലസ്സിപ്പിച്ചു
കളയുകയും ചെയ്യാം.
മാതാവിന്‍റെ പ്രായം, തൂക്കം,പ്രമേഹം,
ഒന്നിലധികം ഗര്‍ഭസ്ഥശിശുക്കള്‍
എന്നിവ ഉയര്‍ന്ന അളവു കാട്ടും
.ചാപിള്ളയാണെങ്കിലും അളവു കൂടും.
തുറന്ന ഉദരഭിത്തി,സിറ്റിക് ഹൈഗ്രോമാ,
അന്നനാള തടസ്സം,വൃക്കത്തകരാര്‍
എന്നീ അവസ്ഥകളിലും എം.എസ്സ്.ഏ.എഫ്.പി കൂടിയിരിക്കും

1 അഭിപ്രായം:

govindan kutty പറഞ്ഞു...

ആലോചിക്കുമ്പോള്‍ മനുഷ്യന്റെ ക്ഷുദ്രതയെപ്പറ്റി കഷ്ടം തോന്നുന്നു. ജനിതകജാതകം എന്നൊരു കൊച്ചുപുസ്തകം എഴുതിയ ഡോക്റ്റര്‍ ഏ എന്‍ നമ്പൂതിരി ഇന്നില്ല. അദ്ദേഹത്തിന്റെ വിഷയം മനുഷ്യനോ മൃഗമോ ആയിരുന്നില്ല, സസ്യജാലമായിരുന്നു. അതുവഴിയും ജീവന്റെ പരിമിതിയെപ്പറ്റിയുള്ള ചിന്തയിലേക്ക് എത്താം. എല്ലാം ഏറെക്കുറെ നേരത്തേ നിശ്ചയിക്കപ്പട്ടിരിക്കുന്നു. എങ്കില്‍ പിന്നെ എന്തെങ്കിലും ചെയ്യാന്‍ മിനക്കേടേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമാണ് ഗീത. എല്ലാം പ്രകൃതി അനുസരിച്ച് നീങ്ങും, യുദ്ധം ചെയ്യില്ല എന്നു പറയാന്‍ പോലും നീ ആളല്ല, എന്നു പറഞ്ഞുവെച്ചിട്ട്, എന്തുകൊണ്ട് എന്തെങ്കിലും ചെയ്യണം എന്ന വിശദീകരണമാകുന്നു ഗീത. അപ്പോള്‍ ജനിതകപരിധിക്കപ്പുറവും അസ്തിത്വം ഉണ്ടെന്നുവരുന്നു.