Ilampally Ayyappa Temple
വലിയച്ഛന്‍റെ വാക്ക്; കൊച്ചു മകന്‍റെ തെറ്റിക്കല്‍
അഥവാ കല്ലൂരാനു കിട്ടിയ ശാപം
സീനിയര്‍ കല്ലൂര്‍ രാമന്‍പിള്ള കറ കളഞ്ഞ അയ്യപ്പഭക്തനായിരുന്നു.ഭക്തശിരോമണിയായിരുന്ന
പൂന്താനത്തിനെ മങ്ങാട്ടച്ഛനായി വന്നു രക്ഷിച്ച കഥ വള്ളത്തോള്‍ "ആ മോതിരം" എന്ന മനോഹര
കവിതയില്‍ വിവരിക്കുന്നു.അതു പോലരനുഭവം സീനിയര്‍ രാമന്‍പിള്ളയ്ക്കും ഉണ്ടായി എന്ന്
ആനിക്കാട് ശങ്കരപ്പിള്ള രേഖപ്പെടുത്തിയിരിക്കുന്നു:
80 വര്‍ഷം മുമ്പാണ്. മധുരജില്ലയിലെ കമ്പം മാര്‍ക്കറ്റില്‍ പോയി കുരുമുളക് തുടങ്ങിയ
കാര്‍ഷികവിഭവങ്ങള്‍ വിറ്റ്,കിട്ടിയ വെള്ളി നാണയങ്ങള്‍ ഒരു കുടത്തിലാക്കി അതും തലയിലേറി
രാമന്‍പിള്ള പൊന്‍കുന്നം വഴി ഇളമ്പള്ളിയിലേക്കു മടങ്ങുന്ന സമയം. ഇളങ്ങുളം അയ്യപ്പ ക്ഷേത്രത്തില്‍
അത്താഴപൂജ തൊഴുതു കഴിഞ്ഞാണ് തനിയെയുള്ള യാത്ര. ഉടുമുണ്ടും നേര്യതുമാണു വേഷം. പോടന്നൂര്‍
എന്ന ഭാഗത്തെത്തിയപ്പോള്‍ പൂന്താനത്തിനുണ്ടായ അനുഭവം രാമന്‍പിള്ളയ്ക്കും. പുറകില്‍ നിന്നും രണ്ടു
പേര്‍ ആക്രമിച്ചു. ഒരാള്‍ നേര്യതു കഴുത്തില്‍ ചുറ്റു വരിഞ്ഞു.അപരന്‍ കുടത്തില്‍ പിടികൂടി.
അപകടം മനസ്സിലാക്കിയ പിള്ള്‍ മനമുരുകി ഇഷ്ട ദൈവങ്ങളെ പ്രാര്‍ഥിച്ചു.ഇളമ്പള്ളി അയ്യപ്പന്
തിരുവാഭരണവും വര്‍ഷം തോറും രണ്ടാമുല്‍സവത്തിനു മുടങ്ങാതെ കളമെഴുത്തും പാട്ടും നടത്താം
എന്നു നേര്‍ന്നു
പെട്ടെന്നു "പൂഹോയ്" എന്നലറിക്കൊണ്ട് ഒരു വടു(കുട്ടിപ്പട്ടര്‍) അവിടെ പ്രത്യക്ഷപ്പെട്ടു. കൈയ്യില്‍
ഒരു പതിനാലാം നംബര്‍ വിളക്കും.അക്രമികള്‍ പിടി വിട്ട് ഓടി."പിന്നാലെ പോരൂ" എന്നു
പറഞ്ഞു വടു മുന്നോട്ടു പോയി.രാമന്‍പിള്ള അനുഗമിച്ചു.രണ്ടു കിലോമീറ്റര്‍ നടന്നു ഇളമ്പള്ളി
ക്ഷേത്രക്കുളത്തിനു സമീപമെത്തിയതും വടു അപ്രത്യക്ഷനായി. അടുത്തവീട്ടില്‍(മഠം) രാമായണം
വായിക്കുന്നതു കേട്ടു.
പരിസരബോധം വന്ന രാമന്‍പിള്ള അങ്ങോട്ടേയ്ക്കു കയറിച്ചെന്നു. കഥ കേട്ട മഠത്തില കാരണവര്‍
കൈകൂപ്പി "എന്‍റെ അയ്യപ്പാ അങ്ങാണല്ലോ പിള്ളയെ രക്ഷിച്ചത്"
എന്നതിശയിച്ചു.രാമന്‍ പിള്ള അക്ഷരം പ്രതി വാക്കു പാലിച്ചു.തിരുവാഭരണം കാഴ്ച വച്ചു.
(പി.ജി.രാജേന്ദര്‍ന്‍ രചിച്ചു ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച"ക്ഷേത്ര വിജ്ഞാന കോശം" കാണുക.
വര്‍ഷം തോറും രണ്ടാമുല്‍സവത്തിനു മുടങ്ങാതെ കളമെഴുത്തും പാട്ടും നടത്തിപ്പോന്നു.
മകന്‍ അയ്യപ്പന്‍പിള്ളയുടെ കാലത്തും അതു മുടങ്ങിയില്ല.എന്നാല്‍ കൊച്ചുമകന്‍ വളര്‍ന്നതോടെ
കമ്മ്യൂണിസ്റ്റായതോടെ അന്ധവിശ്വാസം എന്നു പറഞ്ഞതു നിര്‍ത്തലാക്കി. മുതിര്‍ന്നവര്‍ ഭവിഷ്യത്തിനെ
ക്കുറിച്ചു പറഞ്ഞതു രാമന്‍ പിള്ള കേട്ടില്ല.അവസാനം ചെയ്യാത്ത കുറ്റത്തിനു ജീവപര്യന്തം
പൂജപ്പുര ജയിലില്‍ കിടന്നു.
(1962 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ഒന്നാം വര്‍ഷ എം.ബി.ബി.എസ്സിനു
പഠിക്കുന്ന സമയം ആറേഴുതവണ പൂജപ്പുരയില്‍ പോയി രാമന്‍പിള്ളയെ ഈ ബ്ലോഗര്‍
കണ്ടിരുന്നു. പരോള്‍ കിട്ടാന്‍ വേണ്ടി ഏതാനും തവണ അന്നു പാര്‍ട്ടി സെക്രട്ടറിയായിരുന്ന
എം.എന്‍ ഗോവിന്ദന്‍ നായരെ പാര്‍ട്ടി ഓഫീസ്സില്‍ പോയി കാണുകയും ചെയ്തു.
വളരെ വിഷമിച്ചാണ് പറോള്‍ ലഭിച്ചത്.അദ്ദേഹത്തെ സഹായിക്കാന്‍ ബന്ധുക്കളൊ
പാര്‍ട്ടിക്കാരോ ഇല്ലായിരുന്നു.)
ജയില്‍ വിമുക്തനായപ്പോഴും ആരും സഹായിച്ചില്ല.ചിലര്‍ അടുത്തു കൂടി പറ്റിക്കയും ചെയ്തു.
അവസാനം മലബാറിലെ മുക്കത്തു പോയി ജീവന്‍ ഒടുക്കി.
രാമന്‍പിള്ള ഇന്നുണ്ടായിരുന്നുവെങ്കില്‍ 83 വയസ്സ് കാണുമായിരുന്നു. പാര്‍ട്ടിയില്‍ ഉയരുമായിരുന്നോ
അതോ ഗണപതി ശങ്കരപ്പിള്ള ആയി മാറിയ സ്റ്റാലിന്‍ ശങ്കരപ്പിള്ള, അനുജന്‍ ഹോമിയോ
ഡോക്ടര്‍ കെ.ഏ.ഗോപാലകൃഷ്ണപിള്ള( ആദ്യം കമ്മ്യൂണിസ്റ്റായിരുന്ന ആദ്ദേഹം അവസാനം
ആത്മീയ കാര്യങ്ങളില്‍ താല്‍പരനായി പട്ടാഴി ദേവീ മാഹത്മ്യം പോലുള്ള കൃതികള്‍ എഴുതി
പുരാണപാരായനവും മറ്റും നടത്തി അന്തരിച്ചു)
Dr.K.A.Gopala Krishna Pillai BHMഎന്നിവരെപ്പോലെ ആത്മീയകാര്യങ്ങളില്‍
തല്‍പരനായി പാര്‍ട്ടി വിടുമായിരുന്നുവോ?
ആര്‍ക്കറിയാം?
1 അഭിപ്രായം:
കല്ലൂരാനു കിട്ടിയ ശാപം..........ഇതു തികച്ചും അന്ധവിശ്വാസം.വെദ്യവ്രത്തി ചെയുന്നവര്‍ ഇത്തരംകാര്യങ്ങള്‍ വലുതായി പ്രസിദ്ധികരിച്ചത് ഉള്‍കൊള്ളാന്‍ സാധിക്കുന്നില്ല
അതും ഡോ.സാറിനെ പോലെ ഒരാള്‍.......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ