2009, ഏപ്രിൽ 2, വ്യാഴാഴ്‌ച

കാനം കരയും പന്നഗം തോടും

Dr.Kanam in Kanam Plantations
കാനം കരയും പന്നഗം തോടും

മനോരമ ആഴ്ചപ്പതിപ്പില്‍ ഒന്നിനു പുറകേ ഒന്നായി
വന്നിരുന്ന ജീവിതം ആരംഭിക്കുന്നു,ഈ അരയേക്കര്‍
നിന്‍ടേതാണ്,പമ്പാനദി പാഞ്ഞൊഴുകുന്നു,ഭാര്യ
തുടങ്ങിയ നീണ്ട കഥകളിലൂടെ അന്‍പതുകളില്‍
മലയാളത്തിലെ ജനപ്രിയ സാഹിത്യകാരന്മാരില്‍ മുന്‍പന്തിയില്‍
നിന്നിരുന്ന എഴുത്തുകാരനായിരുന്നു കാനം ഈ.ജെ.

മനോരാജ്യം എന്ന പേരില്‍ ഒരു "മ" പ്രസിദ്ധീകരണം
അദ്ദേഹം കോട്ടയത്തു നിന്നും സ്വന്തമായും തുടങ്ങി.

( പില്‍ക്കാലത്ത് അത് കേരളഭൂഷണം ജോര്‍ജു തോമസ്സും
റേച്ചല്‍ തോമസ്സും ,അതിനു ശേഷം ഗുഡ്നൈറ്റ് മോഹനും
അതു കൈവശമാക്കി;എങ്കിലും നിലച്ചു പോയി)

കാനം ഈ.ജെ.ഫിലിപ്പു വഴിയും
ജനയുഗം-മലയാള നാടുവാരികകളിലെ കോളങ്ങള്‍
വഴി ഈയുള്ളവനും യുവജനപ്രസ്ഥാനങ്ങളിലൂടെ
കടന്നു വന്ന്‌ രണ്ടു തവണ വാഴൂര്‍ എന്ന
പ്ലൂടോവ്ഡ് ആയ അസംബ്ലി മണ്ഡലത്തെ രണ്ടു തവണ
പ്രതിനിധാനം ചെയ്ത കാനം രാജേന്ദ്രന്‍(സി.പി.ഐ)
എന്ന രാഷ്ട്രീയക്കാരനിലൂടെയും
കാനം അച്ച്ന്‍ എന്ന സി.എം.എസ്സ് പുരോഹിതനിലൂടെയും
റബര്‍ ഉറകള്‍ നിര്‍മ്മാണരംഗത്തെ കാനം ലാറ്റക്സ്
വഴിയും കാനം എന്ന സ്ഥലം മലയാളി മനസ്സില്‍
മായാതെ നില നില്‍ക്കുന്നു.

വെണ്മണി അടയ്ക്കാ,ആറന്മുള വെറ്റില
എന്നൊക്കെപ്പോലെ കാനം വിത്തു തേങ്ങാ ഒരുകാലത്തു
മദ്ധ്യതിരുവിതാംകൂറില്‍ കേഴ്വി കേട്ടിരുന്നു.

കുട്ടിക്കാനം,ഇരുട്ടു കാനം, തേക്കാനം,മണ്‍വെട്ടിക്കാനം
തുടങ്ങി വേറെയും കാനം ഉണ്ട്.തിരുനെല്‍‌വേലിയില്‍
കാനം എന്നൊരു പഞ്ചായത്ത് ഉണ്ട്.ആഫ്രിക്കയില്‍ ഒരു പീഠഭൂമിയും.
ഒരു ദ്വീപും ഇപ്പേരിലുണ്ട്.ജപ്പാനില്‍ ഒരു കമ്പനിയുമുണ്ട്
കാനം എന്ന പേരിനവകാശിയായി.

പഴയ മലയാളത്തില്‍ കാനം പുഴ ആണെന്നും
പില്‍ക്കാലത്ത് പുഴയോടു ചേര്‍ന്ന പ്രദേശം(പുഴയോരം)
അഥവാ പുഴ വറ്റിയുണ്ടായ പ്രദേശം കാനം ആയിത്തീര്‍ന്നു എന്നും
മാതൃഭൂമി ദിനപ്പത്രത്തിലെ മധുരം മലയാളം പംക്തിയില്‍
(2004 ഡിസംബര്‍ 28 ലക്കം) ടി.കെ.കെ പൊതുവാള്‍ അഭിപ്രായപ്പെട്ടു.
ബി.സി.ഒന്നാം ശതകം മുതല്‍ ഏ.ഡി മൂന്നാം ശതകം വരെ
എന്നു കരുതപ്പെടുന്ന തമിഴ് സംഘകാലത്ത്
പെരും കാനം എന്നു വിളിക്കപ്പെട്ടിരുന്ന പെരും പുഴയുടെ പ്രധാന
ശാഖ ഒഴുകിയിരുന്ന സ്ഥലമാണ് പയ്യന്നൂര്‍ റയില്‍‌വേ സ്റ്റേഷനു
സമീപമുള്ള മലബാറിലെ കാനം എന്നു പയ്യന്നൂര്‍ സ്വദേശി ആയ
പൊതുവാള്‍ പറയുന്നതു നമുക്കുവിശ്വസിക്കാം.

പഴയ തെക്കുംകൂറില്‍ പെട്ട കാനത്തില്‍ ഇപ്പോള്‍ പുഴയൊന്നും
ഇല്ല.എങ്കിലും കേരളത്തിലെ ഏറ്റവും നീളമേരിയ ശുദ്ധജലവാഹിയായ
പന്നഗം തോട് ഈ കാനത്തില്‍ തൊണ്ടുവേലില്‍ പുരയിടത്തില്‍
(ഇപ്പോള്‍ കാനം പ്ലാന്‍റെഷന്‍സ്) നിന്നാണു തുടങ്ങുന്നത്.
ജോസഫ് മറ്റം പന്നഗം തോട് എന്നൊരു നോവല്‍ എഴുതിയിട്ടുണ്ട്.
കലം മെനയുന്ന കുശവന്മാരുടെ കഥ.തകഴിയുടെ ചെമ്മീനിനെ
വെല്ലുന്ന നോവല്‍ എന്നായിരുന്നു തുടരനായി വരുമ്പോള്‍
ഉള്ള പരസ്യം.

ഒരു പക്ഷേ പുരാതനകാലത്ത് പന്നഗം കാനത്തില്‍ നല്ലൊരു
പുഴ ആയിരുന്നിരിക്കം.
പാത്തിരുന്നാല്‍ പന്നഗം കടക്കാം
എന്നൊരു ചൊല്ല് നാട്ടിലുണ്ട്.
പെട്ടെന്നു വെള്ളം
കൂടുകയും അതു പോലെ താഴുകയും
ചെയ്യുന്നതിനാല്‍ ഈ ചൊല്ലുണ്ടായി.
വളഞ്ഞു പുളഞ്ഞു പാമ്പിനെ(പന്നഗം)പോലെ ഒഴുകുന്നതിനാല്‍
പന്നഗം തോട് എന്ന പേര്‍ കിട്ടി.

പള്ളിക്കത്തോട്,അയര്‍ക്കുന്നം പഞ്ചായത്തുകളിലൂടെ
ഒഴുകി മീനച്ചില്‍ എന്ന ഗൗണാറില്‍
കാനം പ്രദേശത്തെ മഴവെള്ളം കൊണ്ടു രൂപം കൊള്ളുന്ന
പന്നഗം തോട് പതിക്കുന്നു.

3 അഭിപ്രായങ്ങൾ:

Dr.Kanam Sankar Pillai MS DGO പറഞ്ഞു...

മീനച്ചിലാറിന്റെ പുരാതന നാമം കവണാര്‍ എന്നായിരുന്നു.
അതും വായ്‌ മൊഴിവഴക്കപ്പേരായിരുന്നു.
ഗൗണാര്‍ എന്നായിരുന്ന് ഈ നദിയുടെ ആദ്യ പേര്‍.
ഗൗണമഹര്‍ഷിയുടെ കമണ്ഡലു മറിഞ്ഞു
വീണുണ്ടായ ജലപ്രവാഹം.

മീനച്ചില്‍ എന്ന പേര്‍ മീനച്ചില്‍ കര്‍ത്താക്കന്മാരില്‍
നിന്നുണ്ടായി
എന്ന വാദവും അബദ്ധം.
കര്‍ത്താക്കന്മാര്‍ക്കു മുമ്പും
മീനച്ചില്‍ ആറും നാടും ഉണ്ടായിരുന്നു.

മാവേലിക്കര വരെ വ്യാപിച്ചിരുന്ന കേരള സിംഹവളനാട്ടിലെ
മാവേലി വാണദിരായര്‍
(ഇദ്ദേഹത്തിന്റെ മധുരമീനാക്ഷി ശാസനം
കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി കോവിലില്‍
ഇപ്പോഴും കാണാം) എന്ന രാജാവിന്റെ ഇടപ്രഭുക്കളായിരുന്ന കോയിയന്മാര്‍
ചോറ്റി,കാഞ്ഞിരപ്പല്ലി,അകലകുന്നം ഭാഗങ്ങളിലെ ജനങ്ങളെ
വല്ലാതെ പീഢിപ്പിച്ചിരുന്നു.
അവരെ അമര്‍ച്ച ചെയ്യാന്‍ കടത്തുനാട്ടില്‍ നിന്നും ഓടിപ്പോന്ന
രാമന്‍-രാമന്‍ എന്ന രണ്ടു
കടത്തനാടന്‍ മല്ലരുടെ സഹായം തെക്കുംകൂര്‍ രാജാവു തേടി.

കോട്ടയത്തിനടുത്തു നട്ടാശ്ശേരിയില്‍ രഹസ്യ കളരി കെട്ടി
പോരാളികളെ പരിശീലിപ്പിച്ചു രാമര്‍ ദ്വയങ്ങള്‍
കോയിയന്മാരെ അമര്‍ച്ച ചെയ്തു.
പ്രത്യുപകാരമായി രാമര്‍ ദ്വയങ്ങള്‍ക്കു
കര്‍ത്താവു സ്ഥാനവും
മീനച്ചില്‍ പ്രദേശത്തിന്റെ അധികാരവും തെക്കും കൂര്‍
രാജാവു നല്‍കി.
ഇവരുടെ പേരിനോടൊപ്പം പറയപ്പെടുന്ന
ചിങ്ങര്‍ അഥവ സിംഹര്‍ എന്ന പദവി
ഇവരുടെ പൂര്‍വ്വിക രാജ്യമായ സിംഹള ദ്വീപിനെ (സിലോണ്‍)കുറിക്കുന്നു.
ഇതില്‍ നിന്നും മീനച്ചില്‍ എന്ന പേരിനു കര്‍ത്താക്കന്മാരുമായി
യാതൊരു ബന്ദ്ധവുമില്ല എന്നു മനസ്സിലാകും.

കച്ചവടത്തിനും കൃഷിക്കുമായി ,വറള്‍ര്‍ച്ച
തുടര്‍ക്കഥയായ
തമിഴ്‌ നാട്ടില്‍ നിന്നും,
മഴയേറെ ഉള്ള കേരളത്തിലേക്കു കുടിയേറിയ
ശൈവപ്പിള്ളമാര്‍ ആയിരുന്നു ഒരുകാലത്തു
കാഞ്ഞിരപ്പാള്ളി,അകല്‍കുന്നം പ്രദേശങ്ങളിലെ
പ്രധാന താമസ്സക്കാര്‍.

ശൈവരായ ഇവര്‍ സ്ഥാപിച്ച ശൈവ ക്ഷേത്രങ്ങള്‍
(ശിവന്‍,പാര്‍വതി,മുരുകന്‍,ഗബ്ബപതി,അയ്യപ്പന്‍)
നിരവധീണ്ണം ഇണ്ണും ഈ പ്രദേശങ്ങളില്‍ കാണാം
(ചോറ്റി, തിടനാട്‌, ഈരാറ്റുപേട്ട,പുലിയന്നൂര്‍,
പൂവരണി, കാഞ്ഞിരപ്പല്ല്യ്‌,ചിറക്കറ്റവ്‌,ചെരുവല്ലി,എൂമേലി,
ആനിക്കാട്‌,ഇളമ്പള്ളി,കടപ്പാട്ടൂര്‍ തുടങ്ങിയവ).
വൈഷ്ണവക്ഷേത്രങ്ങള്‍ വിരളം.

ഏതോ കാരണവശാല്‍ കര്‍ത്താക്കന്മാരുമായി ഇടഞ്ഞ
കൃഷിക്കാരായ
വെള്ളപ്പിള്ളമാരില്‍ നല്ല പങ്കും അക്കാലത്തെ ബിഷപ്പ്‌ ആസ്ഥനമായിരുന്ന കൊല്ലത്തു പോയി
മാര്‍ഗ്ഗം കൂടി (മതം മാറ്റം) ക്രിസ്ത്യാനികളായി.

കച്ചവടക്കാരായ വെള്ളളപിള്ളമാരില്‍ നല്ലപംഗ്കു
ഇസ്ലാം മതവുമ്മ്
സ്വീകരിച്ചു മുസ്ലിം മാപ്പീള്ള മാരുമായി.
കാഞ്ഞിരപ്പള്ളി. എരുമേലി,ഈരറ്റുപേട്ടകളില്‍
അവര്‍ കേന്ദ്രീകരിച്ചു വ്യാപാരം നടത്തി.
അവരുടെ കേന്ദ്രം
പേട്ട എന്നറിയപ്പെട്ടു.
(എരുമേലി പേട്ടയിലെ ഹിന്ദു-മുസ്ലിം മൈത്രിയുടെ നിദര്‍ശനം ആയ
പേട്ട തുള്ളല്‍ ലോകപ്രസിദ്ധം)
മാര്‍ഗ്ഗം കൂടി മാര്‍ഗ്ഗപ്പീള്ളമാരായ ശൈവപിള്ളമര്‍ അങ്ങിനെ
മാപ്പിള(മാര്‍ഗ്ഗപ്പിള്ള) മാരായി.
ഇടമരുകു ജോസഫിന്റെ
സൈന്റ്‌ തോമസ്‌ ഒരു കെട്ടുകഥ(2003 എഡിഷന്‍) പെജ്‌ 198 കാണുക.
മുസലിയാര്‍ അറബി വാക്കല്ല എന്നും
വെള്ളാളരില്‍ ഒരു വിഭാഗം ആയ മുതലിയാരില്‍ നിന്നു വന്ന
വാക്കാണെന്നും
എന്‍. എന്‍ കാരശ്ശെരി മാതൃഭൂമി യില്‍ എഴുതി.

മീനച്ചിലാറില്‍ അമരത്വം നല്‍കാന്‍ കഴിയുന്ന
നീലക്കൊടുവേലി ഒഴുകി വരും എന്നു വിശ്വസിക്കുന്നവരുണ്ട്‌.
ബി.സന്ദ്ധ്യ ഐ.പി.എസ്സ്‌ എഴുതിയ നീലക്കോടുവേലിയുടെ കൂട്ടുകാരി
എന്ന നോവല്‍ കാണുക.
അരുന്‍ ധതി റോയിയുടെ ചെരുതിന്റെ തേവര്‍ എന്ന നോവൈല്‍ മീനച്ചിലാര്‍
കഥാപാത്രമാണ്‌.
അന്യമാം രാജ്യങ്ങളില്‍ കേറിയും കടന്നും ചെന്നു
കേരളം വളരുന്നു
എന്നു പാടിയ, കവിതയുടെ പാലാഴി തീര്‍ത്ത
മഹാകവി പാലാ നാരായണന്‍ നായര്‍ ജനിച്ചതും മീനച്ചിലാറ്റിങ്കരയില്‍.
വിശുദ്ധ അല്‍ഫോന്‍ശാമ്മ അന്ത്യ വിശ്രമം കൊള്ളുന്നതും
ഇതേ ആറിങ്കരയില്‍ ഭരണങ്ങാനത്തും.
വെള്ളപ്പിള്ളമാര്‍ ഇരുന്നു പാടിയ കര വെള്ളാപ്പാട്‌
എന്നറിയപ്പെടുന്നു.
പാലാത്ത്‌ എന്ന കുറ്റുംബത്തിലെ പിള്ള നല്‍കിയ സ്ഥലത്ത്‌
അങ്ങാടി വന്നപ്പോള്‍, അങ്ങാടിയുടേ പേരും നാടിന്റെ പേരും
പാല
എന്നായി.
ളാലന്‍ നല്‍കിയ പ്രദേശം ളാലം ആയി.

കേരളത്തിലെ ആദ്യ എം.ബി.ബി എസ്സ്‌ കാരന്‍(1880-ബ്രിട്റ്റനിലെ
അബര്‍ഡീന്‍ യൂണിവേര്‍സിറ്റി)
ഡോ.ഈ.പുന്നന്‍
( ആദ്യ സര്‍ജന്‍ ജനറാള്‍
ഡോ. മേരി പുന്നന്‍ ലൂക്കോസിന്റെ പിതാവ്‌)
ജനിച്ചതു ഈ നദിക്കരയിലെ അയിമനത്തും.
അക്ഷര നഗരിയായ ,ആദ്യത്തെ സമ്പൂര്‍ണ്ണ
സാക്ഷര നഗരിയായ,
1950 ലെ ആദ്യലോകസഭാതെരഞ്ഞെടുപ്പില്‍
ഏറ്റവും കൂടുതല്‍ പോളിംഗ്‌(80.9%)
നല്‍കി റിക്കാര്‍ഡ്‌ സൃഷ്ടിച്ച
കോട്ടയവും ഈ നദിക്കരയില്‍ നിലകൊള്ളുന്നു.

തമിഴ്‌നാട്ടില്‍ നിന്നും തെക്കും കൂറിലേക്കു കുടിയേറിയ
ശൈവ പിള്ളമാര്‍ അവരുടെ കൂടെ കൊണ്ടു വന്ന
പരദേവതയാ യ
മീനാച്ചി(മധുര മീനാക്ഷി) യുടെ
ക്ഷേത്രങ്ങള്‍
കാഞ്ഞിരപ്പള്ളിയിലും പില്‍ക്കാലത്തു പൂഞ്ഞാറ്റിലും സ്ഥാപിച്ച്തോടെയാണു
ഗൗണാറിനും
ഒപ്പം ഈ പ്രദേശത്തിനും
മീനച്ചില്‍ എന്ന പേരു കിട്ടിയത്‌.

നമ്മുടെ തമിഴ്‌ ബന്ധം തെളിയിക്കുന്ന പേരാണു
മീനച്ചില്‍.
അതിനു കടത്തനാടന്‍ കര്‍ത്താക്കളുമായോ
അവരുടെ (വടക്കന്‍)വീരഗാഥകളുമായോ
യാതൊരു ബന്ധവുമില്ല.

Appu Adyakshari പറഞ്ഞു...

ഡോക്റ്ററെ. നല്ല ലേഖനം. എന്നാല്‍ ഒരു സംശയം. ഇതിന്റെ പകുതി പോസ്റ്റിലും, അടുത്ത പകുതി കമന്റിലും ആയി ഇട്ടതെന്തിനാണ്?

ജയതി പറഞ്ഞു...

അപ്പുവിന്റെ സം ശയം എനിക്കും തോന്നി
അക്ഷരതെറ്റുകൾ ദയവായി എഡിറ്റുചെയ്ത് മാറ്റുമല്ലോ?