ബേമിങ്ങാമിലെ സെന്‍ട്രല്‍ ലൈബ്രറിയില്‍ നിന്നും ആദ്യമായെടുത്ത പുസ്തകം ജോന്‍ ഈ.ലവിസ് എഡിറ്റ് ചെയ്തിറക്കിയ ലണ്ടന്‍ നഗരിയുടെ ആത്മകഥ ( കോണ്‍സ്റ്റബിള്‍,ലണ്ടന്‍ 2008 സെപ്റ്റംബര്‍) ആണ്. ലണ്ടനിലും ഹെഫോര്‍ഡ്ഷെയറിലും മാറിമാറി താമസ്സിക്കുന്ന എഴുത്തുകാരനാണ് ലവിസ്. വിവിധകാലഘട്ടങ്ങളില്‍ വിവിധ എഴുത്തുകാര്‍ ലണ്ടന്‍ നഗരിയെ കൂറിച്ചെഴുതിയ വിവരങ്ങള്‍ സാമാഹരിച്ചതാണ് ലവിസ്സിന്‍റെ സമാഹാരം.
47 അധ്യായങ്ങള്‍.420 പേജ്.ഏ.ഡി 60 ലെ ബൗഡികയുടെ രക്തസാക്ഷിത്വം മുതല്‍ 2005 ജൂലൈ 7 ലെ ബോംബിഗ് വരെ ഈ ആത്മകഥയില്‍ വായിക്കാം.ലോകത്തിലെ അതിപ്രശസ്ത നഗരിയുടെ 2000 വര്‍ഷത്തെ കഥയാണിത്. ജനാധിപത്യത്തിന്‍റെ പിള്ളത്തൊട്ടില്‍,ലോകത്തിന്‍റെ സാമ്പത്തിക ഗോപുരം എന്നൊക്കെ അറിയപ്പെടുന്ന ഈ നഗരിയുടെ ചരിത്രത്തിലെ പ്രധാനമുഹൂര്‍ത്തങ്ങള്‍. വൈക്കിംഗ് ആക്രമണം, പ്ലേഗ് ആക്രമണം(ബ്ലാക് ഡത്ത്)ഷേക്സ്പീയര്‍ നാടകങ്ങളുടെ അവതരണം, കേബിള്‍ സ്റ്റ്രീറ്റിലെ യുദ്ധം തുടങ്ങിയവ ഈ ആത്മകഥയില്‍ അടങ്ങിയിരിക്കുന്നു.ടസിറ്റസ്,സാമുവല്‍ പെപിസ് ,ഡോ.ജോണ്‍സണ്‍,ഡോസ്റ്റോവസ്കി, കാറല്‍ മാര്‍ക്സ്,വെര്‍ജീനിയാ വൂള്‍ഫ്,ജോര്‍ജ് ഓര്‍വെല്‍ തുടങ്ങിയവരുടെ വിവരണങ്ങള്‍ ലണ്ടന്‍ നഗരിയുടെ ആത്മകഥയില്‍ വായിക്കാം. വിജിഗീഷുവായ വില്ലമിന്‍റെ സ്ഥാനാരോഹണം,തേംസിലെ വെള്ളപ്പൊക്കം, കുഷ്ഠരോഗിയെ നാടുകടത്തല്‍, എലിസബേത് രാജ്ഞിയുടെ ഗ്രീവിച്ച് സന്ദര്‍ശനം,പ്ലേഗ് ബാധ,ലണ്ടനിലെ അഗ്നിബാധകള്‍,കോഫി ഹൗസുകള്‍, പുരാതന ആശുപത്രികള്‍,കോളറബാധ ( പൈപ്പ് വെള്ളത്തിലൂടെ കോളറ പടരുന്നു എന്ന ജോണ്‍ സ്നോയുടെ കണ്ടുപിടുത്തം 1854), വിക്റ്റോറിയായുടെ സ്ഥാനാരോഹണം,ത പട്ടിണിയെക്കുറിച്ചു മാര്‍ക്സിന്‍റെ കത്ത്, ലണ്ടിനിലെ പുകമഞ്ഞ്,ഹേമാര്‍ക്കറ്റിലെ നളിനി ജമീലമാര്‍,ഹൈഡെ പാര്‍ക്കിലെ പട്ടിണി ജാഥ,സ്പീക്കേര്‍സ് കോര്‍ണറിലെ പ്രഭാഷണങ്ങള്‍,ചര്‍ച്ചിലിന്‍റെ ശവസംസ്കാരം,താച്ചര്‍ കാലഘട്ടം,ഡയാനയുടെ അന്ത്യയാത്ര,അവസാനമായി ബോംബാക്രമണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
London - The Autobiography, acclaimed writer Jon Lewis surveys the history of one of the western world’s most fascinating capital cities. From Boudicca’s savage raid on Roman London in AD 60 to the terrorist bombings of July 7th, this books tells the story of 2000 years in the words of those who were there: London speaks for itself. Cradle of democracy, epicentre of the world’s greatest empire, financial hub of the globe, for a long time the most teeming city on the planet, frontline against Hitler’s Luftwaffe, the birthplace of punk - London is arguably one of the most influential and extraordinary cities in history.
Packed with personality and character, Jon Lewis’ rendering of London is fascinating to both residents and visitors alike. All of the great events that make up London’s colourful past are included such as the invasions of the Vikings, Shakespeare’s plays at the Globe and the Brixton Riots. Woven through these accounts is the everyday life of the city, with tales of medieval fraudsters, the sight of a whale in the Thames, Victorian sewer-hunters and the coming of the yuppies. It features contributions from Tacitus, Dyodor Dostoyevsky, Karl Marx, Virginia Woolfe, George Orwell and many others. Overall, Jon Lewis has produced a work that admirably displays the intricate and colourful tapestry that is London.
തീര്‍ച്ചയായും ഇതു പോലെ ആത്മകഥകള്‍ അനന്തപുരിക്കും അക്ഷരിനഗരിയായ കോട്ടയത്തിനും സാംസ്കാരികനഗരിയായ തൃശ്ശൂരിനും വേണ്ടതല്ലേ?
എം.പി ആകുന്നതിനു മുമ്പു തന്നെ എഴുത്തുകാരനും ഗ്രന്ഥകാരനും കോളമിസ്റ്റും ആയി അറിയപ്പെട്ടു കഴിഞ്ഞ ശശിതരൂരിനു അനന്തപുരിയുടെ കാര്യത്തിലും രവി ഡീസിയ്ക്കു കോട്ടയത്തിന്‍റെ കാര്യത്തിലും താല്‍പര്യം എടുക്കുമെന്നു പ്രത്യാശിക്കാം
1 അഭിപ്രായം:
പ്രത്യാശിക്കാം :(
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ