2009, ജൂലൈ 3, വെള്ളിയാഴ്‌ച

ക്യാപ്റ്റന്‍ കുക്കിനെയറിയാനൊരു പര്യവേഷണം





കാപ്റ്റന്‍ കുക്ക്‌ ലോകം കണ്ട ഏറ്റവും മഹാനായ നാവികനാണ്.
ഇദ്ദേഹത്തിന്‍റെ രണ്ടാം പര്യടനം ലോകത്തു
നടത്തപെട്ട ഏറ്റവും മികച്ച നാവിക പര്യടനം ആണ്‌.
കപ്പിത്താന്‍ എന്ന നിലയിലും ഒന്നാമന്‍.
സ്വന്തം അനുയായികള്‍ മറ്റാരേയും ഇതുപോലെ ബഹുമാനിച്ചിട്ടില്ല.

ബ്രിട്ടനിലുള്ള യോര്‍ക്ക്ഷെയറിലെ മാര്‍ട്ടനില്‍ 1928 ഒക്ടോബര്‍ 7 നു
കുക്ക്‌ ജനിച്ചു.
1755 ല്‌ നാവികസേനയില്‍ ചേര്‍ന്നു.കാനഡയിലെ സെന്‍റ്‌ ലോറന്‍സ്‌
നദിയുടെ ഗതിവിഗതികള്‍ പഠിച്ചു. ന്യുസലണ്ടില്‍ സര്‍വേയും നടത്തി.
ലാബ്രഡോറിനു സമീപമുള്ള കടലിടുക്കിനെ കുറിച്ചു നടത്തിയ പഠനം
കണ്ട റോയല്‍ സൊസ്സൈറ്റി ഗവേഷണത്തിനു ക്ഷണിച്ചു.
എന്‍ഡവര്‍ എന്ന കപ്പലില്‍ താഹിതിയില്‍ എത്തി അവിടെ
വാന നിരീക്ഷണകേന്ദ്രം സ്ഥാപിച്ചു.
പിന്നീടു ന്യൂസിലാണ്ടിലെത്തി.
ന്യൂസൗത്‌ വെയില്‍സ്‌ എന്നു പേരിട്ടു ബ്രിട്ടന്‍റേതാക്കി.
ന്യൂഗിനിയായിലും ബറ്റേവിയാ(ഇപ്പോഴത്തെ ജകാര്‍ത്ത) എത്തി.

1772 ല്‌ റസലൂഷന്‍, അഡ്വഞ്ചര്‍ എന്നെ കപ്പലുകളില്‍
192 പേരുമായി ദക്ഷിണധൃവത്തിലേക്കു പോയി.
സൊസൈറ്റി ദ്വീപ്‌, കാലിഡോണിയ എന്നിവ അങ്ങനെ കണ്ടെത്തിയപ്പെട്ടു.
1776 ല്‍ റസലൂഷന്‍, ഡിസ്കവറി എന്നെ കപ്പലുകളിലായി
മൂന്നാമതു പര്യവേഷണം.
അത്തവണ സാന്‍ഡ്വിച്ച്ദ്വീപു കണ്ടെത്തി. 1778 ല്‍ ഹാവായ് കണ്ടെത്തി.

1779 ജന്വാറി 17 ന്‌ കീലകേക്കുവ ഉള്‍ക്കടല്‍ തീരത്തുവച്ചു ബോട്ട്
തട്ടിയെടുക്കാന്‍ ശ്രമിച്ച ഒരു സംഘം നാട്ടുകാരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

തന്‍റെ നാവികരെ വര്‍ഷങ്ങളോളം സ്കര്‍വി രോഗബാധിതരാകാതെ
കുക്ക്‌ കാത്തു സൂക്ഷിച്ചു.
യാത്രക്കിടയില്‍ ഒരു നാവികന്‍ മാത്രമാണു മരിച്ചത്‌ .

ലോകത്തെ മൂന്നു തവണ ചുറ്റാനുള്ള ദൂരം കപ്പലില്‍ സഞ്ചരിച്ച
നാവികനായിരുന്നു കുക്ക്‌.

കാപ്റ്റന്‍ കുക്ക്‌ യാത്രതിരിച്ച
വിറ്റ്ബി യിലുള്ള കുക്ക്‌ പ്രതിമയും

മിഡിസ്ബ്രോവിലുള്ള ജയിംസ്‌ കുക്ക്‌ മെമ്മോറിയല്‍ ഹോസ്പിറ്റലും

അതിനടുത്തു തന്നെയുള്ള സ്റ്റീവാര്‍ട്ട്‌ പാര്‍ക്കും അതിലെ
കാപ്റ്റന്‍ കുക്ക്‌ ബര്‍ത്പ്ലേസ്‌ മ്യൂസിയവും

ആ വീര സാഹസിക നാവികന്‍റെ സ്മരണ നിലനിര്‍ത്തുന്നു.
അതിനു പുറമേ വേറെ നൂറു കണക്കിനു
സ്മാരകങ്ങളുണ്ട് കുക്കിന്‍റെ ഓര്‍മ്മ നിലനിര്‍ത്താന്‍.

ഒരു പക്ഷേ ഏറ്റവും കൂടുതല്‍ സ്മാര്‍കങ്ങള്‍
കാപ്റ്റന്‍ കുക്കിനാവണം.

ജയിംസ്‌ കുക്ക്‌ മെമ്മോറിയല്‍ ഹോസ്പിറ്റലിലെ
ഗൈനക്കോളജിസ്റ്റാണു മകന്‍.
മരുമകളുമൊപ്പമായിരുന്നു
കാപ്റ്റന്‍ കുക്ക്‌ ബര്‍ത്‌പ്ലേസ്‌ മ്യൂസിയം സന്ദ്രശനം.

ചെറുപ്പത്തില്‍ വായിച്ച കുക്കിന്‍റെ യാത്രനുഭവങ്ങളിലൂടെ
ഒന്നു കൂടി സഞ്ചരിക്കാന്‍
2008 ഏപ്രിലിലെ ഈ സന്ദര്‍ശനം സഹായിച്ചു.
Posted by Picasa



COOK MEMORIAL STAMPS
Most notable dates
in James Cook's life.
1728: Born at Marton (near modern Middlesbrough), Yorkshire, Britain.
1736: Family moves a few miles to Great Ayton, Yorkshire. He attends the village school.
1744: He moves several miles to the coastal village of Staithes and is apprenticed to a shop keeper.
1746: He moves south to Whitby, where he works for Captain John Walker on his ships.
1755: Joins the Royal Navy as an ordinary seaman
1759: Takes part in surveying the St. Lawrence River in Canada
1760-67: Surveys the islands of Newfoundland, St. Pierre and Miquelon off the east coast of Canada
1768-71: First Voyage round the world in the ship Endeavour
1772-75: Second Voyage round the world in the ships Resolution and Adventure
1776-80: Third Voyage round the world in the ships Resolution and Discovery, completed without him
1779: Killed at Hawaii

2 അഭിപ്രായങ്ങൾ:

Sabu Kottotty പറഞ്ഞു...

എനിയ്ക്ക് ഈ പോസ്റ്റ് വളരെ ഉപകാരപ്രദമാണ്. വളരെയധികം നന്ദി....

ramanika പറഞ്ഞു...

ശരിക്കും ഉപകാരപ്രദം ഈ പോസ്റ്റ്‌
നദി !