നാലാം മണ്ഡപത്തില്‍
ജീവനുള്ള 2400 പ്രതിമകള്‍
ഒറ്റക്കണ്ണനും ഒറ്റക്കയ്യനും ഒറ്റമണിയനും ആയ
സര്‍ ഹൊറോഷ്യോ നെല്‍സണ്‍ എന്ന നാവിക
വീരന്‍ അത്യുന്നതങ്ങളില്‍ നിലകൊള്ളുന്ന
ലണ്ടന്‍ നഗരിയിലെ സിരാകേന്ദ്രം ആയ
>ട്രഫാല്‍ഗര്‍ സ്ക്വയര്‍ എപ്പോഴും വാര്‍ത്തകളില്‍
തിളങ്ങി നിക്കും. അനുയോഗ്യമായ സിംഹ
പ്രതികള്‍ രൂപപ്പെടുത്തിയെടുക്കാന്‍ നീണ്ട 25
വര്‍ഷം എടുത്തപ്പോള്‍ അതു എന്നു തീരും?
എന്നെങ്കിലും തീരുമോ ? എന്നൊക്കെയായിരുന്നു
ചര്‍ച്ച. നാലു മൂലയിലും പ്രതിമകള്‍ സ്ഥാപിക്കാന്‍
മണ്ഡപങ്ങള്‍ തീര്‍തെങ്കിലും നാലാമത്തേതില്‍
സ്ഥിരമായി നിര്‍ത്താന്‍ ഒരു പ്രതിമ കിട്ടയില്ല.
അവസാനം ആര്‍കും കുറേക്കാലത്തേയ്ക്ക്
ഏതുപ്രതിമയും വയ്ക്കാം എന്നായി.അങ്ങിനെയണ്
അലിസണ്‍ ലാപ്പര്‍ എന്ന വികലാംഗ(കൈകാലുകള്‍
ഇല്ലാത്ത ഫോക്കോമേലിയ)ഗര്‍ഭിണിയുടെ പ്രതിമ
കുറെക്കാലം അവിടെ നിലകൊണ്ടത്.ചൂടുപിടിച്ച
ചര്‍ച്ചകള്‍ വന്നു.പിന്നീട് ആര്‍ക്കും മന്‍സ്സിലാകാത്ത്
കിളികളുടെ ഹോട്ടല്‍ വന്നു. ട്രഫല്‍ഗാര്‍ സ്ക്വയറിലെ
പ്രാവിന്‍ ബഹളം വളരെക്കാലം ഒച്ചപ്പാടുണ്ടാക്കി.
പ്രാപ്പിടിയനെ കൊണ്ടു വന്നെങ്കിലും പ്രയോജനം
കിട്ടില്ല. സന്ദര്‍ശകര്‍ തീറ്റികൊടുത്താല്‍ ശിക്ഷ
വാങ്ങും എന്ന നില വന്നു.ഇന്നു പ്രാക്കള്‍ എത്തി
നോക്കാറേ ഇല്ല.
അവസാന വാര്‍ത്ത വിവിധരംഗങ്ങളിലുള്ള
2400 വ്യക്തികള്‍ ഓരോ മണിക്കൂര്‍ നേരം
മണ്ഡപത്തില്‍ കയറി പ്രതിമ പോലെ നില്‍ക്കാന്‍
പോകുന്നു എന്നതാണ്.പ്ലിന്തേര്‍സ് എന്നു സ്വയം വിളിക്കുന്ന
ഇവരില്‍ പലരും പല വേഷങ്ങളില്‍.
ചിലര്‍ വേഷം ഇല്ലാതെ പിറന്നപടി.ഒരാള്‍
ബൈബിളുമായി.അപരന്‍ രക്തത്തില്‍ കുളിച്ച്.
മൊത്തം 2400 പേര്‍.100 ദിവസം .ദിവസേന ഒരോ മണിക്കൂര്‍
വീതം ഓരോരുത്തര്‍ പ്രതിമകളായിനിലകൊള്ളും.
ജൂലൈ ഏഴാം തീയതി തിങ്കള്‍ ഉലഘാടനം.
ആന്‍റണി ഗോര്‍മ്ലി ആണ് സംഘാടകന്‍.
ആദ്യം പ്രതിമയാകുന്നത് റേചല്‍ വാര്‍ഡെല്‍ എന്ന 35
കാരി വീട്ടമ്മ.41 കാരന്‍ ജേസന്‍ ക്ലാര്‍ക്ക് രണ്ടാമന്‍.
സെല്‍ഫ്രിഡ്ജ് എന്ന ഹൈപ്പര്‍ മാര്‍ട്ടില്‍ പണ്ടു പിറന്ന പടി
നിന്നു വാര്‍ത്ത സൃഷ്ടിച്ചവന്‍.ഇത്തവണ അതുണ്ടാവില്ലത്രേ.
മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
7 മാസം മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ