2009, ജൂലൈ 9, വ്യാഴാഴ്‌ച

വന്ധ്യരായ പുരുഷന്മാര്‍ക്കു സന്തോഷവാര്‍ത്ത

വന്ധ്യരായ പുരുഷന്മാര്‍ക്കു സന്തോഷവാര്‍ത്ത

30 ശതമാനം പുരുഷന്മാര്‍ ഉല്‍പാദനശക്തി കുറഞ്ഞവര്‍ ആണ്.
രണ്ടു ശതമാനം ചികില്‍സിച്ചു പരിഹരിക്കാന്‍ പാടില്ലാത്ത
തരത്തില്‍ വന്ധ്യര്‍ ആ​യിരിക്കും.ശുക്ലത്തില്‍ ബീജം കാണപ്പെടാതിരിക്കുന്ന
എസുവോസ്പെര്‍മിയാ എന്ന അവസ്ഥയിലും ബീജം മുഴുവന്‍ മരിച്ചു
കാണപ്പെടുന്ന നെക്രോസ്പെര്‍മിയാ എന്ന അവസ്ഥയിലും വന്ധ്യത
ചികിസയ്ക്കു വശ്ഴങ്ങില്ല. കൃത്രിമ ഗര്‍ഭോല്‍പ്പാദനം മാത്രമാണ്
ഇപ്പോഴും പ്രതിവിധി.

എന്നാല്‍ ന്യൂകാസ്സില്‍ നിന്നും 2009 ജൂലൈ 7 നു പുറത്തു വന്ന റിപ്പോര്‍ട്ടു
പ്രകാരം അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇത്തരം വന്ധ്യതയും
ചികില്‍സയ്ക്കു കീഴടങ്ങും.

സ്റ്റെം സെല്ലുകളില്‍ നിന്നും ബീജം ഉല്‍പ്പാദിക്കുന്നതില്‍ ന്യൂകാസ്സില്‍
യൂണിവേര്‍സിറ്റിയിലെ ബയോളജിസ്റ്റ് കരിം നേയേര്‍ണിയാ വിജയിച്ചിരിക്കുന്നു.
ഇന്‍വിട്രോ ഡവലെപ്ഡ് സ്പേം (ഐ.വി.ഡി)വാസ്തവമായിരിക്കുന്നു.
23ക്രോമോസോം,
വാലും തലയും,
അണ്ഡത്തില്‍ തുളച്ചു കയറാനുള്ള പ്രോട്ടീനുകള്‍,
നീന്താനുള്ള കഴിവ് എന്നീ നാലു സ്വഭാവം ഈ കൃത്രിമ
ബീജങ്ങള്‍ക്കുണ്ട്.
പാര്‍ത്തിനോ ജനസ്സിസ് അഥവാ വേര്‍ജിന്‍ റീപ്രൊഡക്ഷന്‍ സാദ്ധ്യമായിരിക്കുന്നു.
ആദ്യം പരീക്ഷണശാലയിലെ എലിയിലാണ് വിജയം കണ്ടത്.ഇപ്പോള്‍
മനുഷ്യനിലും അതു വിജയിച്ചു.താ​മസ്സിയാതെ ഒരു സ്ത്രീയ്ക്ക്
ഒരേ സമയം അഛനും അമ്മയും ആകാമെന്ന സ്ഥിതി വരാം.
സന്താനോല്‍പ്പാദനത്ത്നു മേലില്‍ പുരുഷ സഹായം വേണ്ട എന്നും വരാം.


സ്റ്റെം സെല്‍സ് ആന്‍ഡ് ഡവലപ്മെന്‍റ്റ് എന്ന ജേര്‍ണലില്‍ ഈ കണ്ടുപിടുത്തം
വിശദമായി റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു.
ഇതോടെ ബീജവും അണ്ഡവും
സ്റ്റെം സെല്ലുകളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കാം എന്നായിരിക്കുന്നു.
എന്നാല്‍ ഇങ്ങനെ ഉല്‍പ്പാദിക്കപ്പെടുന്ന ബീജം മനുഷ്യ സ്ത്രീകളില്‍
കുത്തിവയ്ക്കാന്‍ ബ്രിട്ടീഷ് നിയമം അനുവദിക്കുന്നില്ല.
എങ്കിലും പുരുഷ വന്ധ്യതയുടെ കാരണം കണ്ടെത്താന്‍
കരിം നേയേര്‍ണിയായുടെ
കണ്ടു പിടുത്തം കാര്യമായി സഹായിക്കും.
ക്ലോണിംഗ് യാഥാര്‍ത്യമാകിയത്
എഡിന്‍ബറോക്കാര്‍ ആണെങ്കില്‍
ഇത്തവണ വിജയം കൊയ്തത് ന്യൂകാസ്സില്‍ കാരാണ്.

അഭിപ്രായങ്ങളൊന്നുമില്ല: