ഡോ.ബാബു പോളും തിരുവിതാംകൂര്‍ ചരിത്രവും
ഓര്‍ക്കുട്ട് പ്രൊഫൈലില്‍ പ്രാദേശിക ചരിത്രം
(തെക്കും കൂര്‍,തിരുവിതാംകൂര്‍)
ബ്രിട്ടീഷ് ചരിത്രം എന്നിവയില്‍ തല്‍പ്പരന്‍
എന്നു കൊടുത്തിരിക്കുന്നത് കണ്ട് സുഹൃത്തക്കളില്‍
ഒരാള്‍ ചോദിച്ചു: എന്തേ ഡോക്ടര്‍ക്കു
ചരിത്രത്തില്‍ താലപര്യം?
നല്ല സംശയം.
സര്‍ജനും ഗൈനക്കോളജിസ്റ്റും ആയ ഞാന്‍
മനുഷ്യരുടെ പ്രത്യേകിച്ചും സ്ത്രീകളുടെ
ഭൂമിശാസ്ത്രവും(പി.കെ.രാജരാജവര്‍മ്മയോടു
കടപ്പാട്) അവരുടെ രോഗ ചരിത്രം മാത്രം
പഠിച്ചാല്‍ മതി.
ചരിത്രത്തില്‍ താല്‍പര്യം ഉണ്ടാക്കിയത്
സാംസ്കാരിക വകുപ്പു തലവന്‍ ആയിരുന്ന
ഡോ.ഡി.ബാബുപോള്‍ .
ആരാധനയോടെ ഞാന്‍ കാണുന്ന
ശ്രീ.ബാബുപോള്‍ നല്ലൊരെഴുത്തുകാരനാണ്.
സര്‍വ്വീസ് സ്റ്റോറി വായിക്കാന്‍ കഴിഞ്ഞില്ല.
മറ്റു പലതും വായിച്ചു.കേട്ടു.കണ്ടു.
ബാബു പോളിന്‍റെ എഴുത്തിന്,
പ്രഭാഷണത്തിനും
ഉള്ള ഒരു ചെറിയ ദോഷം വായനക്കാരന്‍,
കേള്‍വിക്കാരും
തന്നെപ്പോലെ ഐ. ഏ.എസ്സും
പിന്നെ എം. ഏ യും എടുത്തവര്‍
ആണെന്ന ധാരണയില്‍ എഴുതുന്നു എന്നതാണ്.
രണ്ടനുഭവം
ഒരു ലേഖനം. രാത്രിയില്‍ വിരിഞ്ഞ കാപ്പിപ്പൂക്കള്‍
എന്ന്‍ പുസ്തകത്തില്‍ അതുണ്ട്, തലവാചകവും കൃത്യമായ
വാചകവും ഇവിടെ ബ്രിട്ടനില്‍ ഇരുന്ന്‍ ഉദ്ധരിക്കാന്‍ പറ്റില്ല.
ഒരു നമ്പൂതിരിയും ഒരു വെള്ളാളനും ഒരു നസ്രാണിയും കൂടി
ആണു തിരുവിതാം കൂറിനെ നശിപ്പിച്ചത് എന്നാണല്ലോ ചരിത്രം
എന്നതു പോലെ ഒരു വാചകം.
വായിച്ചിട്ട് എനിക്കൊന്നും മനസ്സിലായില്ല.
കൂടുതല്‍ വിശദീകരണം ഇല്ല.റഫറന്‍സും ഇല്ല.
സംശയനിവാരണത്തിന് ഞാന്‍ പോള്‍ സാറിനൊരു
കത്തയച്ചു.പണ്ട് എഞ്ചിനീയറിംഗ് കോളേജ് ചെയര്‍മാന്‍
ആകാന്‍ വോട്ട് ചോദിച്ചു കത്തയച്ച കാര്യം,
അതിലെ ചക്കരവാക്കുകളുടെ കാര്യം പരാമര്‍ശിക്കാതെ,
എഴുതിയിരുന്നു. സമയക്കുറവായിരിക്കാം.മറുപടി കിട്ടിയില്ല.
ചിറക്കടവില്‍ 50 കൊല്ലം മുമ്പു
വയലാര്‍ രാമവര്‍മ്മ വന്ന്‍
ഉല്‍ഘാടനം ചെയ്ത ഗ്രാമദീപം വായശാലയില്‍ പോയി.
(സാംബശിവന്‍ വയലാറിന്‍റെ ആയിഷ
ആദ്യമായി
അവതരിപ്പിച്ചത് ഈ ഉള്‍ഘാടന വേളയില്‍).
അവിടത്തെ പൊടിയില്‍
മുങ്ങിയ തട്ടുകളില്‍ ഒന്നില്‍ നിന്നും സദസ്യതിലകന്‍
ടി.കെ.വേലുപ്പിള്ളയുടെ
തിരുവിതാംകൂര്‍ സ്റ്റേറ്റ് മാന്വല്‍ തപ്പിയെടുത്തു.
പൊടിതട്ടി.
വീട്ടില്‍ കൊണ്ടു പോയി മുഴുവന്‍ വിശദമായി വായിച്ചു.
അങ്ങനെ ആണ് തിരുവിതാംകൂര്‍ ചരിത്രത്തില്‍
താല്‍പ്പര്യം വന്നത്.
ബ്രിട്ടനില്‍ എതാനും മാസം
ചെലവഴിക്കുന്നതിനാല്‍
അവരുടെ ചരിത്രത്തിലും താല്‍പ്പര്യം വന്നു.
പക്ഷേ എനിക്കു മനസ്സിലാകാതെ വരുന്ന കാര്യം
എന്തേ പോള്‍ സാര്‍ ഇവിടെ വ്യക്തികളെ,
ജയന്തന്‍,ശങ്കരനാരായ്ണന്‍, മാത്തുത്തരകന്‍,
എന്നൊക്കെ എഴുതാതെ
അവരുടെ സമുദായങ്ങളെ എടുത്തു കാട്ടി?
അദ്ദേഹം പറഞ്ഞ കാര്യത്തില്‍ (നശിപ്പിക്കല്‍)
അതില്‍ രണ്ടു സമുദായങ്ങള്‍
നിരപരാധികള്‍. ഒരു കൂട്ടര്‍ പൂജാദികള്‍ നടത്തുന്നവര്‍.
മറ്റേ കൂട്ടര്‍ പാവം കൃഷിക്കാര്‍.ലോകത്തില്‍
തന്നെ ആദ്യമായി കലപ്പ കണ്ടു പിടിച്ച
നാഞ്ചിനാട്ടുകാര്‍. അരിയുടെ,നെല്ലിന്‍റെ
ജ്നയിതാക്കള്‍
തിരുവിതാം കൂറിനെ,പൊന്നു തമ്പുരാനെ ചോറൂട്ടിയവര്‍.
മൂന്നാമത്തെ സമുദായത്തെക്കുറിച്ച്
വേദശബ്ദകോശകാരനായ
ബാബു പോള്‍ തന്നെ വിശദമായി എഴുതട്ടെ.
ചരിത്രപടുക്കളും ദലിത് പണ്ഡിതരും വേലുത്തമ്പിയെ വില്ലനാക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ചു
ഡോ.ബാബുപോൾ കഥ ഇതുവരെ എന്ന സർവീസ് സ്റ്റോറിയിൽ എഴുതുന്നു
(പേജ് 461,മൂന്നാം പതിപ്പ് 2009 ഡി.സി.ബുക്സ്):
നമ്പൂതിരിയും തച്ചിൽ മാത്തൂത്തരകനും ആ വെള്ളാളപിള്ളയും ആലപ്പുഴയ്ക്കു വടക്കുള്ളവരായിരുന്നു.മലബാറിൽ നിന്നും പടയോട്ടക്കാലത്തു തിരുവനന്തപുരത്തു കുടിയേറിയ നമ്പൂതിരി
മാത്തൂത്തരകൻ എന്നിവരെപ്പോലെ വടക്കനായിരുന്നില്ല ശങ്കരനാരായണ പിള്ള എന്ന വെള്ളാളൻ.
അനന്തപുരിയ്ക്കും കിഴക്കുള്ള കുറ്റാലം കാരനായിരുന്നു ആ പാണ്ടിക്കാരൻ വെള്ളാളൻ.
NEXT PART
മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
7 മാസം മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ