2010, ഫെബ്രുവരി 25, വ്യാഴാഴ്‌ച

ആര്‍ക്കിടെക്ട് ജി.ശങ്കര്‍ കാണാതെ പോയത്

ആര്‍ക്കിടെക്ട് ജി.ശങ്കര്‍ കാണാതെ പോയത്
Posted by Picasa
അര്‍ക്കിടെക്ട് ജി.ശങ്കര്‍ ഫെബ് 25 വ്യാഴാ​ഴ്ച മനോരമയിലെ കോളത്തില്‍
അടുത്ത കാലത്തു പണിതീര്‍ത്ത കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനെ
പുകഴ്ത്തി എഴുതിയതു വായിച്ചു.രൂപകല്‍പ്പന ചെയ്ത ആര്‍ക്കിടെക്റ്റ്,
നിശ്ചിത സമയത്തിനു മുമ്പു പണിതീര്‍ക്കാന്‍ സഹായിച്ച മുഴുവന്‍ ആളുകളും
അതിന്‍റെ ജീവാത്മാവും പരമാത്മാവും ആയ സ്ഥലം എം.എല്‍.എ
അല്‍ഫോന്‍സ് കണ്ണന്താനവും മുക്തകണ്ഠം പ്രശംസ അര്‍ഹിക്കുന്നു.
സംശയം ഇല്ല.എന്നാല്‍ ജി.ശങ്കറെ പോലെ ദൂരകാഴ്ച്ചയുള്ള ലോകം
മുഴുവന്‍ ചുറ്റിക്കറങ്ങിയ ഒരു ആര്‍ക്കിടെക്ടില്‍ നിന്നും കുറേ കൂടി
മെച്ചപ്പെട്ട വിമര്‍ശനം പ്രതീക്ഷിച്ചു. കുറ്റം ചൂണ്ടിക്കാട്ടുന്നതു മറ്റുള്ള
സ്ഥലങ്ങളില്‍ ആ ന്യൂനത പരിഹരിക്കാന്‍ വേണ്ടിയാണ്.
നഗരങ്ങളിലും ടൗണുകളിലും ഭാവിയില്‍ മാത്രമല്ല ഇപ്പോള്‍ തന്നെ
വാഹനപാര്‍കിംഗ് വന്‍പ്രശനമാണല്ലോ.കാഞ്ഞിരപ്പള്ളിയിലെ ഉയര്‍ന്ന
കുന്നില്‍ മിനി സ്റ്റേഷന്‍ പണിതപ്പോള്‍ അടിയിലത്തെ ഏതാനും നിലകള്‍
മള്‍ട്ടിലവല്‍ പാര്‍ക്കിംഗ് സ്റ്റേഷന്‍ ആയി പണിതിരുന്നുവെങ്കില്‍ ടൗണിലെ
വാഹനപാര്‍ക്കിംഗിനു പരിഹാരം ആയേനെ.കൂടാതെ സര്‍ക്കാരിനു
വരുമാനവും.
ലോകം മുഴുവന്‍ ചുറ്റിക്കറങ്ങിയ ശങ്കറെപ്പോലുള്ള ഒരാര്‍ക്കിടെക്ടില്‍
നിന്നും ഇത്തരം ഒരു നിര്‍ദ്ദേശം എന്നെപ്പൊലുള്ളവര്‍ പ്രതീക്ഷിച്ചു.
സദയം ക്ഷമിക്കുക

4 അഭിപ്രായങ്ങൾ:

അനില്‍ശ്രീ... പറഞ്ഞു...

ഗവണ്മെന്റ് കെട്ടിടങ്ങള്‍ പണിയുമ്പോള്‍ ഫണ്ട് എന്നത് ഒരു പ്രധാന ഘടകം അല്ലേ? അതു കൂടി കണകാക്കിയാവുമല്ലോ ആ കെട്ടിറ്റത്തിന്റെ നിര്‍മ്മിതി. അപ്പോള്‍ നിര്‍മിച്ച കെട്ടിടത്തെ പറ്റിയല്ലേ അദ്ദേഹത്തിന് പറയാന്‍ കഴിയൂ.

(ഞാന്‍ ഈ കെട്ടിടം കണ്ടിട്ടില്ല... )

Dr.Kanam Sankara Pillai പറഞ്ഞു...

ഫണ്ടു കണ്ടുപിടിക്കാനല്ലേ സര്‍ക്കാര്‍.
നാം മന്ത്രിമാരേയും എം.എല്‍.ഏ മാരേയും
വിടുന്നതു അതിനല്ലേ? അവരുടെ പണിയല്ലേ അത്.
നമ്മുടേതല്ലല്ലോ>

Dr.Kanam Sankara Pillai പറഞ്ഞു...

മള്‍ട്ടിസ്റ്റോറി കാര്‍ പാര്‍ക്കിംഗ് സംവിധാനം നമ്മുടെ നഗരങ്ങളിലും
പ്രത്യേകിച്ചും എന്‍.എച് കടന്നു പോകുന്ന നഗരങ്ങളില്‍.
അതാദ്യമായി നടപ്പാകന്‍ പടറ്റിയ സൈറ്റായിരുന്നു കാഞ്ഞിരപ്പഌഇയിലെ
കുന്ന്‍.അതു കളഞ്ഞു കുളിച്ചു.ജി.ശങ്കര്‍ തീര്‍ച്ചയായും അതു ചൂണ്ടി
ക്കാടേണ്ടിയ്‌രുന്നു.പണത്തിനല്ലേ ഏ.ഡി.ബി ലോണും മറ്റും.kindly see
http://en.wikipedia.org/wiki/Multi-storey_car_park

keralafarmer പറഞ്ഞു...

ഭാവി മുന്നില്‍ക്കണ്ട് മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് എന്നത് ഡോ. കാനത്തിന്റെ നല്ലൊരു നിര്‍ദ്ദേശം തന്നെയാണ്. ആര്‍ക്കിടെക്ട് ജി.ശങ്കര്‍ കാണാതെ പോയത് ശരിയായില്ല.