ഓണ്‍ ലൈന്‍ സൗഹൃദകൂട്ടായ്മകള്‍ വരമോ അതോ ശാപമോ?
ടെക്നോളജിയുടെ പുതുപുത്തന്‍ അവതാരങ്ങള്‍ നമ്മുടെ
ജീവിതശൈലികളെ മാറ്റിമറിയ്ക്കും.പലപ്പോഴും അതു നല്ലതിനാകാം.
ചിലപ്പോള്‍ നാശത്തിനും കാരണമായെന്നു വരാം.ഉഷ്ണത്തെ വീശുപാളയുമായി
നേരിട്ടവരായിരുന്നു നമ്മുടെ മാതാപിതാക്കള്‍.പുതുപുത്തന്‍ തലമുറ
മുഴുവന്‍ സമയവും ഏ.സിയുടെ നടുവില്‍.കവുങ്ങിന്‍ പാളകൊണ്ടുള്ള
വീശുപാള കണ്ടിട്ടു പോലുമില്ലാത്തവര്‍.
ഓണ്‍ ലൈന്‍ സൗഹൃദകൂട്ടായ്മകള്‍ അടുത്ത കാലത്ത് ഏറെ പ്രചാരം നേടി.
കൗമരക്കാരും യുവാക്കളും മാത്രമല്ല പ്രൊഫഷണല്‍സും പെന്‍ഷന്‍ പറ്റിയവരും
ഇന്നിത്തരം കൂട്ടായ്മകളുടെ അംഗങ്ങളും മിക്കപ്പോഴും അടിമകളും ആണ്.
ഓണ്‍ ലൈന്‍ സൗഹൃദകൂട്ടായ്മകള്‍ ഒരു വരമോ അതോ ശാപമോ?
പണ്ടു നമ്മുടെ ചെറുപ്പത്തില്‍ നാം സമയം കിട്ടുമ്പോഴെല്ലാം
അടിച്ചേച്ചോട്ടവും സാറ്റും അമ്മാനമാട്ടവും മറ്റും കളിച്ചിരുന്നു.അനാരും
അതിന് അഡിക്ഷന്‍ എന്ന വിശേഷണം നല്‍കിയിരുനില്ല.ഇന്നു
കുട്ടികള്‍ കമ്പ്യൂട്ടര്‍ ഗയിം കളിക്കുമ്പോള്‍ ഓണ്‍ ലൈന്‍ സൗഹൃദകൂട്ടായ്മയില്‍
സംവദിക്കുമ്പോല്‍ അത് അമിതാസക്തി ആയി ചിത്രീകരിക്കപ്പെടുന്നു
എന്നു ചിലര്‍പണ്ടു നമ്മുടെ ചെറുപ്പത്തില്‍ നാം സമയം കിട്ടുമ്പോഴെല്ലാം
അടിച്ചേച്ചോട്ടവും സാറ്റും അമ്മാനമാട്ടവും മറ്റും കളിച്ചിരുന്നു.അനാരും
അതിന് അഡിക്ഷന്‍ എന്ന വിശേഷണം നല്‍കിയിരുനില്ല.ഇന്നു
കുട്ടികള്‍ കമ്പ്യൂട്ടര്‍ ഗയിം കളിക്കുമ്പോള്‍ ഓണ്‍ ലൈന്‍ സൗഹൃദകൂട്ടായ്മയില്‍
സംവദിക്കുമ്പോല്‍ അത് അമിതാസക്തി ആയി ചിത്രീകരിക്കപ്പെടുന്നു
എന്നു ചിലര്‍.
അമേരിക്കയില്‍ 7ലക്ഷം ഫേസ്ബുക്ക് അംഗങ്ങള്‍ 23 ലക്ഷം മണിക്കൂറുകള്‍
നെറ്റില്‍ ചെലവഴിക്കുന്നു.ജോലിക്കിടയിലും അവര്‍ രണ്ടു മണിക്കൂര്‍
ഫേസ്ബുക്കില്‍ ചെലവഴിക്കുന്നു.അവരുടെ കാര്യക്ഷതയില്‍ 1.6 ശതമാനം
കുറവ് ഇതിനാല്‍ വരുന്നു.പക്ഷേ പലരും ടി.വിയുടെ മുമ്പിലിരിക്കുന്ന
സമയത്തില്‍ നിന്നായിരിക്കും ഈ 2 മണിക്കൂര്‍ കണ്ടെത്തുക.
മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
7 മാസം മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ