ആദ്യ കേരള നിയമ സഭയിലെ പ്രോട്ടം സ്പീക്കര്‍.
ഈ.എം.എസ്സ്,ടി.വി എം.എന്‍ തുടങ്ങിയവര്‍ക്കു
സത്യവാചകം ചൊല്ലിക്കൊടുത്ത മെംബര്‍.
തെരഞ്ഞെടുപ്പു കേസ്സില്‍ അസ്ഥിരമാക്കപ്പെട്ടതിനാല്‍
വീണ്ടും മല്‍സരിച്ചു. ജയിച്ചു.
ബി.കെ നായര്‍ ആയിരുന്നു എതിരാളി.
ദേവികുളത്തെ മല്‍സരം ഇന്ത്യ മൊത്തം ഉറ്റു നോക്കിയിരുന്നു.
ഒരാളുടെ ഭൂരിപക്ഷമേ ഒന്നാം ഈ.എം.എസ്സ് മന്ത്രിസഭക്കുണ്ടായിരുന്നുള്ളു.
ഇന്ദിരാഗാന്ധിയും കാമരാജും
വരെ എതിരാളിയുടെ പ്രചരണത്തിനു വന്നിരുന്നു.
ഇളയരാജായും എം.ജി ആറും റോസമ്മക്കു വേണ്ടി പ്രചരണം നടത്തി.
അച്ചുതാനന്ദന്‍ ആയിരുന്നു തെരഞ്ഞെടുപ്പു സെക്രട്ടറി.
തെരഞ്ഞെടുപ്പു ഫണ്ടില്‍ ബാക്കി വന്ന തുകക്കു പാര്‍ട്ടി ഒരു ജീപ്പു വാങ്ങിച്ചു
എന്നു ചരിത്രം.
പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗം.
ഭര്‍ത്താവ് പി.ടി.പുന്നൂസ് ലോക്കസഭയില്‍ എം.പി ആയിരുന്നു.
പ്ലന്‍റേഷന്‍ കോര്‍പ്പറേഷന്‍(1964-96),ഹൗസിംഗ് ബോര്‍ഡ്(1975-78) എന്നിവയുടെ
ചെയര്‍വുമണ്‍ ആയിരുന്നു.
അഴിമതി തൊട്ടുതീണ്‍റ്റിയിരുന്നില്ല.
കേരള ജ്ഞാന്‍സിണി അക്കമ്മ വര്‍ക്കിയുടെ സഹോദരി.
കാഞ്ഞിരപ്പള്ളി കരിപ്പാപരമ്പില്‍ കുടുംബാംഗം.
95 കാരിയായ റോസമ്മ, മകന്‍ ഡോ .പുന്നൂസിനോടൊപ്പം
മസ്കറ്റില്‍ വിശ്രമ ജീവിതം.
ഭാര്യ ശാന്തയുടെ കുടുംബസുഹൃത്ത്.
പൊന്‍കുന്നം താളിയാനില്‍,
അയല്‍ വാസിയാസിയായിരുന്നു.