പഠനത്തില്‍ ഒട്ടും മോശമല്ലാതിരുന്നതിനാല്‍ സ്കൂള്‍പഠനകാലത്തൊന്നും
അധ്യാപകരില്‍ നിന്നും "ചങ്കരന്‍ പിന്നേയും തെങ്ങേല്‍"
എന്നു കേള്‍ക്കേണ്ടി വന്നിരുന്നില്ല.എന്നാല്‍ സഹൃദയരായ കൂട്ടുകാര്‍
പിശുക്കു കാട്ടിയില്ല കളികളില്‍ തോല്‍ക്കുമ്പോള്‍.
ശങ്കരന്‍റെ കാര്യം പറയുമ്പോള്‍ മലയാളനാട്ടില്‍ കാര്‍ട്ടൂണിസ്റ്റ്
മന്ത്രി വരച്ച പാച്ചുവും കോവാലനും മറക്കാന്‍ സാധിക്കില്ല.
സാക്ഷാല്‍ തകഴി ശിവശങ്കരപ്പിള്ള ജ്ഞാനപീഠം കിട്ടും എന്നു
വിചരിച്ചിരുന്ന വര്‍ഷം.
കിട്ടിയതാകട്ടെ ശങ്കരന്‍ പൊറ്റക്കാടിനും.
ജ്ഞാനപീഠം കിട്ടുന്ന കാശുകൊണ്ടു നിത്യച്ചെലവിനു
ചാക്കരി വാങ്ങാം എന്നു കരുതിയിരുന്ന തകഴിച്ചേട്ടന്‍ അടുത്ത തവണ
എങ്കിലും തന്‍റെ ആഗ്രഹംസാധിക്കുമോ
എന്നറിയാന്‍ ഭാവിഫലം പറയുന്ന ഹസ്തരേഖ വിദഗ്ദന്‍റെ അടുത്തു
ചെല്ലുന്നതാണു പ്രമേയം.
"ആദ്യം ജ്ഞാനപീഠം കയറിയത് മലയാളിയായ ശങ്കരനായതിനാല്‍
മലയാളസാഹിത്യത്തില്‍ നിന്നും ജ്ഞാനപീഠം കയറുന്നവരെല്ലാം
ശങ്കരന്മാര്‍ ആയിരിക്കും.ശങ്കരക്കുറുപ്പിനു കിട്ടി.
ശങ്കരന്‍ പൊറ്റക്കാടിനു കിട്ടി.തകഴിച്ചേട്ടനും അതുകിട്ടും.
പക്ഷേ അതിനു മുമ്പുരണ്ടു ശങ്കരന്മാര്‍ക്കു കൂടി അതു നല്‍കേണ്ടി വരും.
ഒന്ന്‍ സഖാവ് ഈ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട്.
രണ്ട് ഡോ.കാനം ശങ്കരപ്പിള്ള."
മന്ത്രി സ്വയം ചെയ്തതോ അതോ മലയാളനാട്ടില്‍ കോളം എഴുതിയിരുന്ന
എന്നെ ഒന്നു പൊക്കി വിട്ടേക്കാന്‍
എസ്.കെ നായര്‍ ഉപദേശിച്ചിട്ടോ.
രണ്ടു പേരും ഇന്നില്ല.
അതിനാല്‍ ആരുടെ സൃഷ്ടി എന്നിനി അറിയാന്‍ മാര്‍ഗ്ഗമില്ല.
കൈനോട്ടക്കരന്‍ തകഴ്ച്ചേട്ടന്‍റെ കാര്യം പറഞ്ഞതു പിന്നീട്ശരിയായി.
നമ്പൂതിരിപ്പാടിന്‍റേയും എന്‍റേയും കാര്യം തെറ്റി.
സര്‍ഗ്ഗാല്‍മക സഹിത്യകാരന്മാരല്ലാത്തതാവാം.
പോട്ടെ സാരമില്ല.
പരാമര്‍ശനവിധേയമായ എല്ലാവരും
കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞു.
അവരുടെ സ്മരണ അവശേഷിക്കുന്നു