മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
9 മാസം മുമ്പ്
അന്‍പത് വയസിന് മുകളില്‍ പ്രായമുള്ള മലയാളം ബ്ലോഗെഴുത്തുകാരുടെ ഒരു ചങ്ങാതിക്കൂട്ടം. ഇതോടൊപ്പം യയാതിക്കൂട്ടം എന്ന ഗൂഗിള്‍ സംഘവും പ്രവര്‍ത്തിക്കുന്നു. ഞങ്ങളെല്ലാം ബ്ലോഗിലൂടെ യൌവ്വനം തിരിച്ചുകിട്ടിയ യയാതിമാര്‍ .
യയാതിക്കൂട്ടം |
Visit this group |
11 അഭിപ്രായങ്ങൾ:
ഈ യാത്രകളുടെ ഇക്കണോമിക്സിനെക്കുറിച്ച് പഠിക്കുകയൊ ചിന്തിക്കുകയൊ ചെയ്തവരുടെ അഭിപ്രായം അറിയാന്‍ താല്പര്യമുണ്ട്.
ഈ യാത്രയുടെ എക്കണോമിക്സ് എന്തെന്നാല്‍ കുട്ടനാടന്‍ പടശേഖരം ഒരാണ്ട് കൃഷി ഇറക്കാനും കൊയ്യാനുമുള്ളത്രയും പണം പാഴാക്കിയുള്ള ഒരു യാത്ര
‘അധികാരം‘ എന്നാല്‍ പണം എന്നും, തിരിച്ചും കരുതപ്പെടുന്ന ഒരു വ്യവസ്ഥിതിയില്‍ ‘പണം മുടക്കി പണമുണ്ടാക്കുക’ എന്ന ലളിതമായ ബിസിനസ് പാഠമാണ് ഈ യാത്രകളുടെ പിന്നിലുള്ള എക്കണോമിക്സ് എന്നാണെനിക്കു തോന്നുന്നത്. വിവേചനബുദ്ധിയുള്ള ജനങ്ങളാണ് ഒരു ജനാധിപത്യ വ്യവസ്ഥിതിയുടെ ശക്തിയും അടിത്തറയും; അന്ധമായ വിശ്വാസങ്ങള്‍ അതിന്റെ ബലഹീനതയും. കേരളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ വോട്ടര്‍മാര്‍ക്ക് ഈ വിവേചനശക്തി വരാത്തിടത്തോളം ഇത്തരം യാത്രകള്‍ നടന്നുകൊണ്ടേയിരിക്കും.
സാമ്പത്തിക മാന്ദ്യം ഉണ്ടായതുപോലെ കേരള രാഷ്ട്രീയവും ഉലയും ഉറപ്പ്..!
നേതാക്കന്മാര്‍ക്ക് ഉന്മേഷം ലഭിക്കട്ടെ നവ ചൈതന്യം ലഭിക്കട്ടെ ഈ യാത്രകൊണ്ട്. റാന്‍ മൂളി ജനങ്ങള്‍ അവിടെയിവിടെ നിന്നോളും കാഴ്ചക്കാരായി അല്ലാതെന്തുചെയ്യാന്‍..ഒരു നാള്‍ പൊട്ടിത്തെറിക്കും,ലാവ ഉണ്ടാകുന്നുണ്ട്.
ഒരു മറുചിന്ത,വിഷയത്തില്‍നിന്നുമുള്ള ചലനം.
എന്റെ ബാല്യകാലത്തില്‍ അടുത്തുള്ള ചായക്കടയില്‍ കാലത്ത് പാലു കൊടുക്കാന്‍ ചെല്ലുമ്പോള്‍ അവിടെ പൊരിഞ്ഞ ചര്‍ച്ച നടക്കുന്നതു കാണാറുണ്ട്..അവിടത്തെ ചില അശരീരികള്‍..
ഞങ്ങളുടെ ഈയെമ്മസ്..ഞങ്ങളുടെ നയനാരുണ്ടല്ലൊ..ഞങ്ങളുടെ കരുണാകരന്‍.. ഇങ്ങനെയുള്ള “ഞങ്ങളുടെ” എന്ന ശബ്ദം നല്ല ആത്മവിശ്വാസത്തിലും ശക്തിയിലുമാണ് കേട്ടിരുന്നത്. അതിനെതിരെ വ്യക്തിവൈരാഗ്യത്തോടെ ചീറുന്നതും കാണാമായിരുന്നു. എന്നാല്‍ കഴിഞ്ഞതവണ നാട്ടില്‍പ്പോയപ്പോള്‍ ചില അശരീരികള്‍ കേള്‍ക്കാറായി..
രമേശ് ഹിമാലയുടെ...ശരിയാ..പിണറായുടെ വേറൊരു ഐഡിയാണ് ഫാരീസ്..ശരിയാ.. ഇവിടെ നേതാക്കളെപ്പറ്റിപ്പറയുമ്പോള്‍ അതിനെ എതിര്‍ക്കാനൊ അല്ലെങ്കില്‍ പക്ഷം പിടിക്കാനൊ നില്‍ക്കാതെ നിസംഗതയോടെ തലകുലുക്കുന്നു..ചങ്കൂറ്റത്തോടെ ഞങ്ങളുടെ നേതാവ് അങ്ങിനെ ചെയ്യില്ല എന്നുപറയാന്‍ ആരുമില്ല.
Kunhaa... well said..
I reached here by a link from Appu.
I seriously thought in a silent and solitude moment about them... why dont they be ashamed to do such dramas before these "kerala Audience"... and how the party activists can escort these jokers......
We have to realize this
(sorry for english comment, malayalam is not possible now..)
ഒരിക്കല്‍ ഒരു യാത്ര കഴിഞ്ഞപ്പോള്‍ മറ്റു പലരേയും വിമോചിതരാക്കി സന്യാസത്തിലെത്തിച്ചു. അതുപോലൊരു യാത്ര സ്വപ്നത്തില്‍ മാത്രം. എന്നിട്ടും ശ്രമിക്കുന്നു അതൊപോലൊന്നാക്കിയെടുക്കാന്‍ .
നവകേരളമാണേലും, നവ സന്ദേശമാണേലും യാത്ര കഴിയുമ്പോള്‍ നവ ഉന്മേഷം ആര്‍ക്കെന്ന് കണ്ടറിയണം.
മാന്ദ്യം, മാന്ദ്യം ലോക മാന്ദ്യം പക്ഷേ യാത്രയിലെവിടെ മാന്ദ്യം?
നമ്മൾ ജനങ്ങൾ കഴുതകളായിരിക്കുന്നിടത്തോളം കാലം യാത്രകൾ പാർട്ടി ഭേദമന്യെ തുടരാണ്നാണ് സാദ്ധ്യത. പ്രത്യേകിച്ചും കേരളത്തിൽ.
പാർട്ടി ഫണ്ട് ഒരുതരത്തിലുള്ള ഓഡിറ്റിങ്ങിനും വിധേയമല്ലല്ലൊ!
"പാര്‍ട്ടി ഫണ്ട് ഒരുതരത്തിലുള്ള ഓഡിറ്റിങ്ങിനും വിധേയമല്ലല്ലൊ"
അതോടൊപ്പം രസീതില്ലാത്ത ബക്കറ്റ് പിരിവും കൂടിയയാലോ? അത് അണികളെ കൂടെ നിറുത്താനാവും അല്ലെ?
റിഡിഫ്യുഷന്‍ എന്ന പരസ്യക്കമ്പനി പണ്ടിറക്കിയ ഒരു പരസ്യം ഓര്‍മ്മ വരുന്നു. അതായിരുന്നു ഒരു പക്ഷേ തിരഞ്ഞെടുപ്പില്‍ ഇറക്കുന്ന രാഷ്ട്രീയപരസ്യം. ഇന്ദ്രിരയുടെ മരണത്തിനു തൊട്ടുപിന്നാലെ.
ആ ദുരത്തിനുതൊട്ടുമുമ്പായിരുന്നു ചന്ദ്രശേഖറിന്റെ ഭാരതപദയാത്രയുടെ തുടക്കം. കേരളം വിടുമ്പോഴേക്കും ഗുലുമാലായി എന്നു തോന്നുന്നു. ഏതായാലും പരസ്യം ഏതാണ്ട് ഇങ്ങനെ ആയിരുന്നു:
നാട് നട്ടം തിരിയുമ്പോള്‍ ചിലര്‍ നടക്കാന്‍ ഇറങ്ങുന്നു...
കാരണം എന്തായാലും, ആ ബലിയക്കാരന്‍ പദയാത്രികന്‍ തിരഞ്ഞെടുപ്പില്‍ തോറ്റുതുന്നം പാടി.
നടക്കാന്‍ ഇറങ്ങുന്നവര്‍ എല്ലാവരും, നടക്കുന്നതുകൊണ്ടുമാത്രം, തോല്‍ക്കണമെന്നില്ല. ദാ, ഇന്നിതാ, എംവിആര്‍ നടക്കാന്‍ തുടങ്ങുന്നു. എനിക്ക് നേരിട്ടറിയാം, മുമ്പൊരിക്കല്‍ ഇതുപോലൊരു നീണ്ട നടത്തത്തിനുശേഷം തിരുവനന്തപുരത്തെത്തിയപ്പോള്‍ എംവിആറിന്റെ കൂട്ടാളി സിപി ജോണിന്റെ തൂക്കം കൂടി. പതിവുപോലെ കുറയുകയല്ല, കൂടുകയായിരുന്നു.
നടക്കട്ടെ. ചരൈവേതി, ചരൈവേതി എന്നു വേദം.
:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ