പുതിയൊരു ചരിത്രാഖ്യായിക
(ഏറ്റുമാനൂര്‍ സോമദാസന്‍റെ അതിജീവനം)
കേരളാ സ്കോട്ട് സി.വി.രാമന്‍പിള്ള
എഴുതിയ മാര്‍ത്താണ്ഡവര്‍മ്മ എന്ന ചരിത്രാഖ്യായിക
വായിക്കാത്ത മലയാളികള്‍ കാണില്ല.
നായന്മാര്‍ക്കു വേണ്ടി ഒരു നായര്‍ എഴുതിയ
നായര്‍മഹാകാവ്യം എന്നു എം.പി.പോള്‍
വിമര്‍ശിച്ചിട്ടുണ്ടെങ്കിലും മേധാവിത്വം നഷ്ടപ്പെട്ട
നായര്‍സമുദായത്തിന്‍ റെ മനോബലം വര്‍ദ്ധിപ്പിക്കാന്‍
മാര്‍ത്താണ്ഡവര്‍മ്മ എന്ന ചരിത്രാഖ്യയികയ്ക്കു കഴിഞ്ഞു.
മറ്റു സാമുഹ്യവിഭാഗങ്ങളെ പ്രബുദ്ധരാക്കാന്‍ പില്‍ക്കാലത്ത്
ആരും ആഖ്യായികള്‍ രചിച്ചില്ല.
ഇക്കാര്യം ഇവിടെ ചൂണ്ടിക്കാട്ടാന്‍ കാരണം ഏറ്റുമാനൂര്‍
സോമദാസന്‍ രചിച്ച
അതിജീവനം (ജൂലൈ 2009 മലയാളവിദ്യാപീഠം,പെരുന്ന പേജ് 712 വില 350 രൂപ)
എന്ന ആഖ്യായിക ആണ്.
നാഞ്ചിനാടന്‍ പാടശേഖരങ്ങള്‍,സഹ്യാദ്രിയുടെ ഹരിതസാനുക്കള്‍
കുട്ടനാടന്‍ പുഞ്ചയുടേയും എക്കലടിഞ്ഞ വേമ്പനാടങ്കായല്‍ത്തീരങ്ങളുടേയും
ചൂരു നിറഞ്ഞു നില്‍ക്കുന്ന നനഞ്ഞ മണ്‍തലങ്ങള്‍ എന്നിവയുള്‍പ്പെട്ട
പ്രാചീന കേരള ഭൂമിയുടെഖ് വിപുലമായ ചരിത്രപശ്ചാത്തലത്തില്‍
രൂപപ്പെടുന്ന അഞ്ഞൂറോളം വര്‍ഷങ്ങളിലെ സംഭവ പരമ്പരകള്‍
ഈ ആഖ്യായികയില്‍ വായിക്കാം.ശുചീന്ദ്രം, കുമാരകോവില്‍,
അറന്മുള, ഏറ്റുമാനൂര്‍,വൈക്കം തുടങ്ങിയ പ്രാചീന ക്ഷേത്രങ്ങളുടെയും
നിരവധി കുടുംബങ്ങളുടേയും കഥകളും മിത്തുകളും അനാവരണം
ചെയ്യപ്പെടുന്ന ആഖ്യായികയാണ് അതി ജീവനം.
കല്ലിയങ്കാട്ടു നീലി, ധര്‍മ്മരാജ,വേലൂ തമ്പി,വൈക്കം പദ്മനാഭപിള്ള
എന്നിവരോടൊപ്പം പാണ്ടിയില്‍ നിന്നും കുടിയേറിയ വെള്ളാളപിള്ളമാര്‍
എന്ന കൃഷീവലന്മാരുടേയും കഥ പറയുന്നു സോമദാസന്‍ അതിജീവനം
എന്ന ഈ ചരിത്രാഖ്യായികയിലൂടെ