2010, നവംബർ 16, ചൊവ്വാഴ്ച

ജോണ്‍ സ്നോ എന്ന ലോകത്തിലെ ഏറ്റവും നല്ല ഡോക്ടര്‍.

ജോണ്‍ സ്നോ എന്ന ലോകത്തിലെ ഏറ്റവും നല്ല ഡോക്ടര്‍.
കേരളത്തിലേതോ?
കാറല്‍മാര്‍ക്സിന്റെ ജീവന്‍ രക്ഷിച്ച ജോണ്‍ സ്നോ എന്ന ഡോക്ടറെക്കുറിച്ചു ഡോക്ടര്‍ ബി ഇക്ബാല്‍ 88:37 ലക്കം(നവംബര്‍ 21)
മാതൃഭൂമിയില്‍ എഴുതിയിരിക്കുന്നു.
ഡോ.സ്നോയെക്കുറിച്ചുള്ള ഒരു പ്രാധാന കാര്യം ഡോ.ഇക്ബാല്‍ വിട്ടുകളഞ്ഞു.
2003 ല്‍ ഹോസ്പിറ്റല്‍ ഡോക്ടര്‍ മാസിക ലോകം കണ്ട ഏറ്റവും മഹാനായ ഡോക്ടര്‍ എന്ന ബഹുമതി നല്‍കി ബഹുമാനിച്ച ഡോക്ടര്‍ ആണ്‌ ഡോ.സ്നോ
എന്നകാര്യം എടുത്തു പറയേണ്ട കാര്യം തന്നെ. ഹിപ്പൊക്രാറ്റിനു പോലും രണ്ടാം സ്ഥാനമേ കിട്ടിയുള്ളു എന്നത് ഡോ.സ്നോയുടെ മഹത്വത്തെ
കാട്ടുന്നു.

ഡോ.ബി.സി റോയിയുടെ ജന്മദിനമായ ജൂലൈ ഒന്നാം തീയതി തോറും കേരള സര്‍ക്കാര്‍ ജീവിച്ചിരിക്കുന്ന ഏറ്റവും നല്ല ഡോക്ടറേയും
നല്ല മെഡിക്കല്‍ അധ്യാപകനെയും നല്ല സ്വകാര്യ ഡോക്ടറെയും പ്രഖ്യാപിക്കയും പണക്കിഴി (ചെക്കു്‌ )സമ്മാനിക്കയും ചെയ്യാറുണ്ട്.അങ്ങിനെ
നല്ല ഡോക്ടറാ​‍യി ആസ്ഥാന ഡോക്ടറന്മാരായ മുപ്പതിപ്പരം ഡോക്ടറന്മാര്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്നു.
ഇവരിലെ ഏറ്റവും നല്ല ഡോക്ടര്‍ക്കു
പോലും ലോകത്തിലെ എന്നല്ല ഇന്തയിലെ പോലും നല്ല ഡോക്ടര്‍ എന്ന ഖ്യാതി കിട്ടുമെന്നു തോന്നുന്നില്ല.
കേരളത്തില്‍ ഇത്തരം ബഹുമതി കിട്ടണമെങ്കില്‍ ഡോക്ടര്‍ സ്വയം താനാണ്‌ ഏറ്റവും നല്ല ഡോക്ടര്‍ എന്നെഴുതി ഒപ്പിട്ടു നല്‍കണം
എന്നാണത്രേ ചട്ടം.
ഹോസ്പിറ്റല്‍ മാസിക അത്തരം ചട്ടം ഒന്നും നല്‍കാഞ്ഞതിനാലാവം എന്നേ അന്തരിച്ച ഡോ.സ്നോ ലോകം കണ്ട ഏറ്റവും മഹാനായ
ഡോക്ടര്‍ ആയി ബഹുമാന്യനായി.

1960-2010 (50 വര്‍ഷം) കാലത്ത് എനിക്കു കാണാനിടയായ കേരള ഡോക്ടരന്മാരില്‍ ഏറ്റവും നല്ല ഡോക്ടര്‍ പത്തനംതിട്ട
ഡപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസ്സര്‍ ആയിരുന്ന അന്തരിച്ച ഡോ.റ്റി.എം.ദാമോദരന്‍ ആയിരുന്നു. പത്തനം തിട്ട ജില്ല ഇന്ത്യയിലെ
ആദ്യ പോളിയോ വിമുക്ത ജില്ലയായത് ഡോ.ദാമോദരന്റെ പ്രവര്‍ത്തന ഫലമായാണ്‌.സര്‍ക്കാര്‍ അദ്ദേഹത്തിന്‍ യാതൊരു ബഹുമതിയും
നല്‍കിയില്ല.ജീവിച്ചിരുന്നുവെങ്കില്‍ തന്നെയും താനാണ്‌ ഏറ്റവും നല്ല ഡോക്ടര്‍ എന്നെഴുതി അദ്ദേഹം ബഹുമതിയ്ക്കു അപേക്ഷിക്കുമായിരുന്നു
എന്നും തോന്നുന്നില്ല.
യശ്ശശ്ശരീരനായ ഡോ.ടി.എം ദാമോദരനെ കേരളാ സ്നോ എന്നു വിശേഷിപ്പിക്കാന്‍ എനിക്കു രണ്ടാമതൊന്നാലോചിക്കേണ്ടറ്റില്ല.