മൈക്രോസോഫറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് നോക്കിയ മൊബൈലിനൊപ്പം കിട്ടുന്ന സി.ഡിയില്‍ നിന്നോ, പുതിയ മൊബൈലില്‍ നിന്നോ, നോക്കിയാ സൈറ്റില്‍ നിന്നോ
നോക്കിയാ പീ.സീ സ്യൂട്ട് ഇന്‍സ്റ്റാള്‍ ചെയ്യാം. GPRS ഉപയോഗിക്കാന്‍ ഇത് കൂടിയേ തീരൂ. ഉബുണ്ടു 9.04 ആണെങ്കില്‍ യു.എസ്.ബി കേബിള്‍ വഴി വളരെവേഗം ഇന്റെര്‍നെറ്റുമായി കണക്ട് ചെയ്യാം. എന്നാല്‍ വിന്‍ഡോസ് എക്സ്.പിയില്‍ നോക്കിയാ പീ.സീ സ്യൂട്ട് യു.എസ്.ബി കേബില്‍ വഴിയും ബ്ലൂടൂത്ത് ഉപയോഗിച്ചും കണക്ട് ചെയ്യാം. ജി.പി.ആര്‍ .എസ് കണക്ഷന്‍ ഇല്ലാത്തവര്‍ക്കു വേണമെങ്കിലും യു.എസ്.ബി വഴിയോ ബ്ലൂടൂത്ത് വഴിയോ സിസ്റ്റവുമായി ബന്ധിപ്പിച്ച് ചിത്രത്തില്‍ ഇടതുവശം കാണുന്ന ഫോണ്‍ അടയാളത്തില്‍ ഞെക്കിയാല്‍ വഴി കാട്ടിത്തരും. സിസ്റ്റവുമായി യോജിച്ച് കഴിഞ്ഞാല്‍ അതിന് മുകളില്‍ സ്ക്രോള്‍ ചെയ്യാവുന്ന വിന്‍ഡോയില്‍ നിങ്ങളുടെ മൊബൈല്‍ ഏതാണെന്ന് രേഖപ്പെടുത്തും. ഇതിലെ എല്ലാ ബട്ടണും ഓരോ പ്രവര്‍ത്തിക്കായി ഉപയോഗിക്കാം. നാലാമത്തെ നിരയില്‍ വലത്തെ അറ്റം കാണുന്നത് മൊബൈല്‍ ലേറ്റസ്റ്റ് അപ്ഡേറ്റിന് വേണ്ടിയുള്ളതാണ്. നിങ്ങളുടെ മൊബൈലില്‍ ഉള്ളതെല്ലാം സൂക്ഷിച്ച് വെയ്ക്കുവാനും ആഡിയോ, വീഡിയോകള്‍ സിസ്റ്റത്തില്‍ പ്ലേ ചെയ്യുവാനും കഴിയും. നോക്കിയ മൊബൈല്‍ഫോണ്‍ നിര്‍മ്മാതാക്കള്‍ ഗ്നു-ലിനക്സിലേക്ക് ഇത്തരം പി.സി സ്യൂട്ട് ലഭ്യമാക്കുന്നതുവരെ കാത്തിരിക്കാം.
നോക്കിയ മൊബൈലിനും, പി.സി.സ്യൂട്ടിനും, മലയാളം യൂണിക്കോഡ് ഫോണ്ടിനും ഒരായിരം നന്ദി.എന്റെ അയല്‍വാസിയുടെ പക്കലുള്ള നോക്കിയ 6303 -ല്‍ മലയാളം ഫോണ്ടില്ല. എന്നാല്‍ പ്രസ്തുത മൊബൈലില്‍ മലയാളം
ഫോണ്ടില്ല. എന്നാല്‍ മലയാളം ഫോണ്ടുള്ള ഒരു സിസ്റ്റത്തില്‍ നിന്നും പീ.സീ സ്യൂട്ടിന്റെ സഹായത്താല്‍ മലയാളത്തില്‍ എസ്.എം.എസ് അയക്കുവാനും റിസീവ് ചെയ്യുവാനും വായിക്കുവാനും കഴിയും. രണ്ടാം നിരയില്‍ക്കാണുന്ന കത്ത് അടയാളം തുറന്നാല്‍ ആ സിസ്റ്റത്തിലുള്ളതെല്ലാം എനിക്ക് തുറക്കുവാനും മലയാളത്തില്‍ എസ്.എം.എസ് അയക്കുവാനും കഴിഞ്ഞു. യൂണിക്കോഡില്ലാത്ത മൊബൈലില്‍ നിന്ന് എന്റെ മൊബൈലിലേക്ക് മലയാളത്തില്‍ എനിക്കയച്ച എസ്.എം.എസ് ഇടത് ചിത്രത്തില്‍ ക്കാണാം. അതിന് എന്റെ മൊബൈലില്‍ മലയാളം സപ്പോര്‍ട്ട് ഉള്ളതിനാല്‍
ശരിയാണ് എന്നൊരു മറുപടി അയച്ചത് വലത് ചിത്രത്തില്‍ക്കാണാം. കൂടുതല്‍ വിശദീകരിച്ച് ഞാന്‍ പ്രൊഫഷണലുകളെ ശല്യപ്പെടുത്തുന്നില്ല. സ്വയം പരീക്ഷിക്കട്ടെ.
മൊബൈലില്‍ ഉള്ള വീഡിയോകള്‍ സസിസ്റ്റത്തില്‍ക്കാണാം.കൈപ്പള്ളിയുടെ ആംഗലേയത്തിലെ കമെന്റ് പൂര്‍ണമായും പിടികിട്ടിയില്ല. എന്റെയോ ജഗന്‍നാഥിന്റെയോ മലയാളം റന്ററിംഗില്‍ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല എന്നത് താഴെക്കാണുന്ന ചിത്രത്തില്‍ നിന്ന് മനസിലാക്കാം. ഞങ്ങള്‍ ഇത് മൊബൈല്‍ എസ്.എം.എസിലൂടെ കൈമാറിയ വിവരങ്ങളാണ്.