2010, ഡിസംബർ 18, ശനിയാഴ്‌ച

തലൈക്കൂത്ത്.കേരളാ മോഡല്‍?

തലൈക്കൂത്ത്.കേരളാ മോഡല്‍?
തെഹല്‍ക്കയില്‍ എത്തിയ ശേഷം ആദ്യം ചെയ്ത തലൈകൂത്ത്
എന്ന ഭയാനക പ്രവര്‍ത്തിയെ കുറിച്ചു ഷാഹിന 1841 ലക്കം കലാകൗമുദിയില്‍
പറയുന്നു.പൊന്‍ കുന്നത്തെ സീനിയര്‍ സിറ്റിസണ്‍ ഫോറം ദയാവധത്തെക്കുറിച്ചു
നടത്തിയ ചര്‍ച്ചയില്‍ ഷാനിന റിപ്പോര്‍ട്ട് ചെയ്ത തലൈക്കൂത്തിനെ കുറിച്ചു
ചര്‍ച്ച നടത്തിയിരുന്നു.ദയാവധം എന്ന പ്രയോഗം ഒഴിവാക്കി സ്വഛന്ദമരണം
എന്നു വേണം പ്രയോഗിക്കാന്‍ എന്നായിരുന്നു പൊതുവേയുള്ള അഭിപ്രായം.
ചര്‍ച്ചയ്ക്കിടയില്‍ നമ്മുടെ മലയാളക്കരയിലും പ്രായമായവര്‍ക്കു സ്വഛന്ദമരണം
നല്‍കാന്‍ സഹികെട്ട ചില ബന്ധുക്കള്‍ നടത്തുന്ന ചിലപൊടിക്കൈകള്‍ ഒരു
ശ്രേഷ്ടപൗരന്‍ വിവരിക്കയുണ്ടായി.
ഷാഹിനയെ ഉദ്ധരിക്കട്ടെ:
കേരളത്തില്‍ ഇതൊക്കെ നടക്കുന്നുണ്ടാവുമോ? ഇല്ലെന്നാര്‍ക്കറിയാം?

2010, നവംബർ 16, ചൊവ്വാഴ്ച

ജോണ്‍ സ്നോ എന്ന ലോകത്തിലെ ഏറ്റവും നല്ല ഡോക്ടര്‍.

ജോണ്‍ സ്നോ എന്ന ലോകത്തിലെ ഏറ്റവും നല്ല ഡോക്ടര്‍.
കേരളത്തിലേതോ?
കാറല്‍മാര്‍ക്സിന്റെ ജീവന്‍ രക്ഷിച്ച ജോണ്‍ സ്നോ എന്ന ഡോക്ടറെക്കുറിച്ചു ഡോക്ടര്‍ ബി ഇക്ബാല്‍ 88:37 ലക്കം(നവംബര്‍ 21)
മാതൃഭൂമിയില്‍ എഴുതിയിരിക്കുന്നു.
ഡോ.സ്നോയെക്കുറിച്ചുള്ള ഒരു പ്രാധാന കാര്യം ഡോ.ഇക്ബാല്‍ വിട്ടുകളഞ്ഞു.
2003 ല്‍ ഹോസ്പിറ്റല്‍ ഡോക്ടര്‍ മാസിക ലോകം കണ്ട ഏറ്റവും മഹാനായ ഡോക്ടര്‍ എന്ന ബഹുമതി നല്‍കി ബഹുമാനിച്ച ഡോക്ടര്‍ ആണ്‌ ഡോ.സ്നോ
എന്നകാര്യം എടുത്തു പറയേണ്ട കാര്യം തന്നെ. ഹിപ്പൊക്രാറ്റിനു പോലും രണ്ടാം സ്ഥാനമേ കിട്ടിയുള്ളു എന്നത് ഡോ.സ്നോയുടെ മഹത്വത്തെ
കാട്ടുന്നു.

ഡോ.ബി.സി റോയിയുടെ ജന്മദിനമായ ജൂലൈ ഒന്നാം തീയതി തോറും കേരള സര്‍ക്കാര്‍ ജീവിച്ചിരിക്കുന്ന ഏറ്റവും നല്ല ഡോക്ടറേയും
നല്ല മെഡിക്കല്‍ അധ്യാപകനെയും നല്ല സ്വകാര്യ ഡോക്ടറെയും പ്രഖ്യാപിക്കയും പണക്കിഴി (ചെക്കു്‌ )സമ്മാനിക്കയും ചെയ്യാറുണ്ട്.അങ്ങിനെ
നല്ല ഡോക്ടറാ​‍യി ആസ്ഥാന ഡോക്ടറന്മാരായ മുപ്പതിപ്പരം ഡോക്ടറന്മാര്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്നു.
ഇവരിലെ ഏറ്റവും നല്ല ഡോക്ടര്‍ക്കു
പോലും ലോകത്തിലെ എന്നല്ല ഇന്തയിലെ പോലും നല്ല ഡോക്ടര്‍ എന്ന ഖ്യാതി കിട്ടുമെന്നു തോന്നുന്നില്ല.
കേരളത്തില്‍ ഇത്തരം ബഹുമതി കിട്ടണമെങ്കില്‍ ഡോക്ടര്‍ സ്വയം താനാണ്‌ ഏറ്റവും നല്ല ഡോക്ടര്‍ എന്നെഴുതി ഒപ്പിട്ടു നല്‍കണം
എന്നാണത്രേ ചട്ടം.
ഹോസ്പിറ്റല്‍ മാസിക അത്തരം ചട്ടം ഒന്നും നല്‍കാഞ്ഞതിനാലാവം എന്നേ അന്തരിച്ച ഡോ.സ്നോ ലോകം കണ്ട ഏറ്റവും മഹാനായ
ഡോക്ടര്‍ ആയി ബഹുമാന്യനായി.

1960-2010 (50 വര്‍ഷം) കാലത്ത് എനിക്കു കാണാനിടയായ കേരള ഡോക്ടരന്മാരില്‍ ഏറ്റവും നല്ല ഡോക്ടര്‍ പത്തനംതിട്ട
ഡപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസ്സര്‍ ആയിരുന്ന അന്തരിച്ച ഡോ.റ്റി.എം.ദാമോദരന്‍ ആയിരുന്നു. പത്തനം തിട്ട ജില്ല ഇന്ത്യയിലെ
ആദ്യ പോളിയോ വിമുക്ത ജില്ലയായത് ഡോ.ദാമോദരന്റെ പ്രവര്‍ത്തന ഫലമായാണ്‌.സര്‍ക്കാര്‍ അദ്ദേഹത്തിന്‍ യാതൊരു ബഹുമതിയും
നല്‍കിയില്ല.ജീവിച്ചിരുന്നുവെങ്കില്‍ തന്നെയും താനാണ്‌ ഏറ്റവും നല്ല ഡോക്ടര്‍ എന്നെഴുതി അദ്ദേഹം ബഹുമതിയ്ക്കു അപേക്ഷിക്കുമായിരുന്നു
എന്നും തോന്നുന്നില്ല.
യശ്ശശ്ശരീരനായ ഡോ.ടി.എം ദാമോദരനെ കേരളാ സ്നോ എന്നു വിശേഷിപ്പിക്കാന്‍ എനിക്കു രണ്ടാമതൊന്നാലോചിക്കേണ്ടറ്റില്ല.

2010, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

ഉണ്ണിയുടെ ലീലയിലെ ആ ഉപരി

ഉണ്ണിയുടെ ലീലയിലെ ആ ഉപരി
മാതൃഭൂമി ഒക്ടോബര്‍ 31 ലക്കം ആഴ്ചപ്പതിപ്പില്‍ ഉണ്ണി ആര്‍.എഴുതിയ ലീല എന്ന ഇത്തിരി
നീണ്ടകഥ വായിച്ചു.പത്തന്‍പതു വര്‍ഷം മുമ്പ് പി.കെ.രാജരാജവര്‍മ്മ പഞ്ചുമേനോന്റേയും കുഞ്ചിയമ്മയുടേയും
കഥകള്‍ എഴുതിയ കാലം.മധുവിധുവിന്റെ പിറ്റേന്നു ഞെക്കു വിളക്കിനു തെളിച്ചമില്ലാത്തതിനു കാരണം തേടിയ
കുഞ്ചിയോട് തലേദിവസം രാത്രി കുഞ്ചിയുടെ ഭൂമിശാസ്ത്രം പഠിച്ചതുകൊണ്ടാണ്‌ എന്നു വര്‍മ്മ എഴുതിയപ്പോള്‍
ഒരു വായനക്കാരി തന്റെ മകള്‍ കുഞ്ചിയുടെ ഭൂമിശാസ്ത്രം എന്നാല്‍ എന്തെന്നു ചോദിച്ചു വിഷമിപ്പിച്ചു എന്നു
ചൂണ്ടിക്കാട്ടി പത്രാധിപരുടെ നേരെ ചന്ദ്രഹാസമിറക്കി.ആ പെണ്‍കുട്ടി ഇന്നു മാതാമഹിയായി.അവരുടെ കൊച്ചു
മക്കള്‍ പോലും ഉണ്ണിയുടെ ഭോഗിക്കലിനേയും ഉപരിസുരതത്തെക്കുറിച്ചും കുറിച്ച് ഇന്നു പരാതി പറയില്ല.നെറ്റിലും
കാസറ്റുകളിലുമുള്ള നീലകള്‍ അവര്‍ക്കു പരിചിതം.പക്ഷേ ഒരു സംശയം.ക്ലൈമാക്സിലെ ആ ഉപരി പരാമര്‍ശമുണ്ടല്ലോ.
കൊമ്പന്‍ മുകളില്‍ ശയിക്കുന്നതിനാണോ ഉപരി വിശേഷണം നമ്മുടെ മാമുനിമാര്‍ നല്‍കിയത്.കൊമ്പനെ മലത്തിക്കിടത്തി
ലീല ഉപരിശയനം നടത്തിയിരുന്നെങ്കില്‍ മാത്രമേ ഉണ്ണിയ്ക്കങ്ങനെ എഴുതാന്‍ കഴികയുള്ളു

2010, ഒക്‌ടോബർ 25, തിങ്കളാഴ്‌ച

കോഴഞ്ചേരി മോഡല്‍ സമാശ്വാസപരിചരണം

കോഴഞ്ചേരി ജില്ലാ ആശുപത്രിയോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന
ഡിസ്ട്രിക്റ്റ് കാന്‍സര്‍ സെന്റര്‍(ഡി.സി.സി) സ്തുത്യര്‍ഹമായ പ്രവര്‍ത്തനം
കാഴ്ച വയ്ക്കുന്നു.
ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും ശ്രദ്ധ പിടിച്ചു പറ്റാന്‍ ചുരുങ്ങിയ
കാലം കൊണ്ടു കഴിഞ്ഞ ഈ സ്ഥാപനത്തിന്റെ നേട്ടങ്ങള്‍ക്കു പിന്നില്‍ കോറുകാട്ട്
ഡോ.കെ.ജി
ശശിധരന്‍ പിള്ളയുടെ നിഷ്കാമകര്‍മ്മമാണെന്ന്‍ എടുത്തു
പരയേണ്ടിയിരിക്കുന്നു.1999 ഒക്ടോബറില്‍ തിരുവനന്തപുര്‍ത്തെ റീജിയണല്‍
കാന്‍സര്‍ സെന്റരിന്റെ ഒരു സബ്സെന്റര്‍
ആയി ഈ സ്ഥാപനം തുറ്റങ്ങിയതു മുതല്‍ ഡോ.ശശിധരന്‍ പിള്ളയാണ്‌ ഈ
സ്ഥാപനത്തിന്റെ സാരഥി.5 വര്‍ഷം മുന്‍പു തന്നെ ലോകാരൊഗ്യ സംഘടന (WHO) ഈ
സ്ഥാപനത്തിനെ മാതൃകാ
പ്രോജക്റ്റ് ആയി അംഗീകരിച്ചു.കഴിഞ്ഞ 10 വര്‍ഷമായി ഈസ്ഥാപനം കാന്‍സര്‍
രോഗികള്‍ക്കായി ഒരു മൊബൈല്‍ പാലിയേറ്റീവ് യൂണിറ്റ്
പ്രവര്‍ത്തിപ്പിക്കുന്നു.ഡയറക്ടര്‍ ഡോ.ശശിധരന്‍
പിള്ളയുടെ നേതൃത്വത്തില്‍ 4 പേരാണ്‌ (സീനിയര്‍ നേര്‍സ് ഏലിയാമ്മ,നേര്‍സ്
സൗമ്യ,സഹായി ഹാന്‍സന്‍) ഈ പവര്‍ത്തനം നടത്തുന്നത്. അവസാന കാലത്തെത്തിയ
നിര്‍ദ്ധനരായ 167 കാന്‍സര്‍
രോഗികള്‍ക്ക് ഇവര്‍വീടുകളിലെത്തി പരിചരണം നല്‍കിക്കഴിഞ്ഞു.രജിസ്റ്റര്‍
ചെയ്ത കാന്‍സര്‍ രോഗികളുടെ വീട്ടില്‍ ഈ ടീം ആഴ്ചയില്‍ ഒരു തവണ സന്ദര്‍ശനം
നടത്തി വേണ്ട പരിചരണം
നടത്തുന്നു.സേവനം തികച്ചും സൗജന്യം.25 ലക്ഷം രൂപ ഫിക്സഡ് ഡിപ്പോസിറ്റ്
ഇട്ട് അതില്‍ നിന്നു കിട്ടിയ 16580 രൂപാ പാവപ്പെട്ട 50 കാന്‍സര്‍
രോഗികള്‍ക്കു 300 രൂപാ വീതം നല്‍കാനും
ഈ സെന്ററിനു കഴിഞ്ഞു.ലോകാരോഗ്യ സംഘടനും കേന്ദ്ര സര്‍ക്കാരും കോഴഞ്ച്ചേരി
മോഡല്‍ പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍
നിര്‍ദ്ദേശിച്ചിരിക്കുന്നു.ഈ സെന്റര്‍ കഴിഞ്ഞ 10 കൊല്ലങ്ങള്‍ക്കിടയില്‍
68,386 വ്യക്തികളെ 226 സ്ഥലങ്ങളില്‍ വച്ചു കാന്‍സര്‍ പരിശൊധനയ്ക്കു
വിധേയമാക്കി. 428 പുതിയ കാന്‍സര്‍ രോഗികളെ കണ്ടെത്തി.3,498 കാന്‍സര്‍
രോഗികള്‍ക്കു ചികില്‍സ നല്‍കി. 1,372 പേര്‍ക്കു സമാശ്വ്വാസക
(പാലിയേറ്റീവ് ) ചികില്‍സ നല്‍കി.മിക്കവരും വയോധികര്‍.
അഭിനന്ദിക്കപ്പെടേണ്ട ഈ സല്‍ക്കര്‍മ്മം സര്‍ക്കാര്‍ സര്‍വ്വീസ്സില്‍
നിന്നും വിരമിച്ച ശേഷമാണ്‌ ഡോ.ശശിധരന്‍പിള്ള ഏറ്റെടുത്തത്. ആറന്മുള
പള്ളിയോടസേവാസംഘം പ്രസിഡന്റ് എന്ന നിലയില്‍ മുമ്പു
തന്നെ ഡോ.ശശിധരന്‍ പിള്ള നേതൃത്വ പാടവം തെളിയിച്ചിരുന്നു.ആതുര സേവനരംഗത്ത് ഡോക്ടര്‍ക്കു ഇനിയും പലതും ചെയ്യാന്‍ കഴിയും
Tags: drkanam, കോഴഞ്ചേരി, മോഡല്‍,

2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും നിയയന്ത്രിക്കാം

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍
നാല്പത് വയസ്സിലധികം പ്രായമായ പലരിലും പ്രത്യക്ഷപ്പെടുന്ന രണ്ട് രോഗങ്ങളാണ് ബ്ലഡ്‌പ്രഷറും കൊളസ്ട്രോളിന്റെ ആധിക്യവും. അവയ്ക്ക് ആയുഷ്കാലം ഭക്ഷിക്കുവാന്‍ അലോപ്പതി മരുന്നുകള്‍ ഒന്നൊന്നായി മാറിമാറി ഭക്ഷിച്ച് നിത്യരോഗികളായി കാലം തള്ളിനീക്കുന്നവരാണ് പലരും. ആയുര്‍വ്വേദത്തിലും ഇവയ്ക്ക് ഇപ്പോള്‍ ഫലപ്രദമായ ചികിത്സകള്‍ ലഭ്യമാണ് എന്ന് പറയപ്പെടുന്നു. നമ്മുടെ വീട്ടുമുറ്റത്ത് വളര്‍ത്താന്‍ കഴിയുന്ന പുളിഞ്ചിയും കാന്താരിമുളകും ഈ രോഗങ്ങള്‍ക്ക് പരിഹാരമായി നമുക്ക് ഭക്ഷിക്കുന്നതിലൂടെ നിയന്ത്രിക്കാമെന്നും പറയപ്പെടുന്നു. അവയെപ്പറ്റി കിട്ടിയ അറിവുകള്‍ പങ്കുവെയ്ക്കുകയാണിവിടെ.

ഇത് പുളിഞ്ചി എന്ന് അറിയപ്പെടുന്ന വൃക്ഷമാണ്. പുളിഞ്ചിയുടെ കായും കാന്താരി മുളകും പുളിയ്ക്കാത്ത തൈരും മിക്സിയില്‍ അടിച്ചെടുത്ത് ഭക്ഷിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം കുറയും എന്ന് അനുഭവസ്ഥര്‍ പറയുന്നു. അതേസമയം ആയുര്‍വ്വേദ എം.ഡിക്ക് പഠിക്കുന്ന ഡോ. ജിജു പറയുന്നത് ഇത്തരത്തില്‍ ഒരു പരീക്ഷണത്തിന് മുതിരുമ്പോള്‍ മൂന്നുനാലു ദിവസത്തിലൊരിക്കല്‍ രക്തസമ്മര്‍ദ്ദം പരിശോധിക്കുകയും വേണം എന്നാണ്. ഇപ്പോള്‍ വിപണിയില്‍ കയ്യില്‍ ചുറ്റിക്കെട്ടി രക്തസമ്മര്‍ദ്ദം അളക്കുവാന്‍ കഴിയുന്ന ഉപകരണം ലഭ്യമാണ് എന്നും പറയപ്പെടുന്നു.
ഇത് കാന്താരി മുളക് എന്നറിയപ്പെടുന്ന പല വീടുകളിലും കാണപ്പെടുന്ന മുളക് ചെടിയാണ്. ഇവയ്ക്കും ധാരാളം ഔഷധഗുണങ്ങള്‍ ഉണ്ട്. ഉത്തരേന്ത്യയില്‍ പലവ്യജ്ഞനക്കടകളില്‍ കിലോ കണക്കിന് ലഭ്യമാണ്. പശുവളര്‍ത്തുന്ന വീടുകളില്‍ നിന്ന് പുളിയില്ലാത്ത തൈര് വാങ്ങിയോ പശുവളര്‍ത്തുന്നവര്‍ക്ക് സ്വയം പുളിയില്ലാത്ത തൈര് ഉപയോഗിച്ചോ ഈ ചികിത്സാരീതി പരീക്ഷിക്കാവുന്നതാണ്. ഫലപ്രദമെന്ന് കണ്ടാല്‍ ഈ പോസ്റ്റില്‍ ഒരു കമെന്റിടുമെന്ന് പ്രതീക്ഷിക്കട്ടെ.
(ഈ അറിവിന് കടപ്പാട് - ശ്രീ മധുസൂധനന്‍ നായര്‍, ശ്രീകണ്ഠേശ്വരം, തിരുവനന്തപുരം)

കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍
മൂപ്പെത്തിയ പുളിഞ്ചിക്കായ് പറിച്ചെടുത്ത് കഴുകി വൃത്തിയുള്ള ഉണങ്ങിയ തുണികൊണ്ട് തുടച്ചശേഷം ഒരു മണ്‍ഭരണിയില്‍ മുക്കാല്‍ ഭാഗം നിറയ്ക്കുക. ബാക്കിഭാഗത്ത് ശര്‍ക്കര ചെത്തിയിട്ട് അടപ്പുകൊണ്ട് അടച്ചശേഷം നല്ലവണ്ണം തുണികൊണ്ട് മൂടിക്കെട്ടി പതിനാല് ദിവസത്തോളം അനക്കാതെ വെയ്ക്കുക. പതിനാല് ദിവസത്തിന് ശേഷം അരിപ്പയില്‍ അരിച്ചെടുത്ത് ദിവസവും കുറേശ്ശെ ഭക്ഷിക്കാം. ഒരു കാരണവശാലും പിഴിഞ്ഞെടുക്കാന്‍ പാടില്ല. കൊളസ്ട്രോളിന് നല്ല ഒരു പരിഹാരമാണ് ഇതെന്ന് പറയപ്പെടുന്നു. ഇതും നിലവില്‍ ലഭ്യമായ കൊളസ്ട്രോള്‍ പരിശോധനകള്‍ക്ക് വിധേയമായി വേണം തുടരുവാന്‍.
(ഈ അറിവിന് കടപ്പാട് - ശ്രീ ബേബിച്ചന്‍, തണല്‍, തിരുവനന്തപുരം)

2010, സെപ്റ്റംബർ 2, വ്യാഴാഴ്‌ച

റബ്ബര്‍ റബ്ബര്‍ സര്‍വ്വത്ര

കിരണ്‍ തോമ്പിലിന്റെ പോസ്റ്റില്‍ ഞാനൊരു കമെന്റിട്ടത് നീക്കിയിരുന്നു. അതിനുള്ള അവകാശവും സ്വാതന്ത്ര്യവും ആ ബ്ലോഗ് ഉടമയ്ക്കുണ്ട്. അത് ഇപ്രകാരമായിരുന്നു.
chandrasekharan.nair@gmail.com
തിയതി2010, സെപ്റ്റംബര്‍ 1 8:24 വൈകുന്നേരം
വിഷയം[അനുഭവങ്ങള്‍ പാളിച്ചകള്‍] New comment on റബ്ബര്‍ റബ്ബര്‍ സര്‍വ്വത്ര!.
മെയില്‍ അയച്ചത്blogger.bounces.google.com
ഒപ്പിട്ടിരിക്കുന്നത്blogger.com
keralafarmer has left a new comment on the post "റബ്ബര്‍ റബ്ബര്‍ സര്‍വ്വത്ര!":

ഏപ്രിലില്‍ മനോരമ ആര്‍എസ്എസ് 4 നേക്കാള്‍ 3 രൂപ താഴ്ത്തി വ്യാപാരി വില പ്രസിദ്ധീകരിക്കുന്നു. അപ്പോള്‍ വേണമെങ്കില്‍ വിപണിയില്‍ നിന്ന് വിട്ടു നില്‍ക്കാം. ആഗസ്റ്റില്‍ 21 രൂപ താഴ്ത്താം വിപണിയില്‍ നിന്ന് വാങ്ങിക്കൂട്ടാം. ഉത്തരേന്‍ഡ്യന്‍ നിര്‍മ്മാതാവിന് കൂടിയ വിലയ്ക്കേ വാങ്ങാന്‍ കഴിയൂ. കോട്ടയത്തെ 4 ഡീലറും മനോരമയും ചേരുമ്പോള്‍ വിപണി വ്യാപാരിവിലകൊണ്ട് നിയന്ത്രിക്കപ്പെടുന്നു. കാലം പുരോഗമിച്ചിട്ടും ശാസ്ത്രീയമായ രീതിയില്‍ വാങ്ങുന്ന ഗ്രേഡില്‍ വില്‍ക്കുവാനും സംവിധാനമുണ്ടാക്കാന്‍ കഴിയില്ലെ?

Post a comment.

ഇത് സബ്സ്ക്രൈബ് ചെയ്തതിലൂടെ ലഭിച്ചതാണ്.
എന്നാല്‍ റബ്ബറിന്റെ ഇറക്കുമതി ചുങ്കം 20% നിന്ന് 7.5 % ആക്കിയത് മനോരമക്ക് വാര്‍ത്തയെ ആയിരുന്നില്ല.
ഇറക്കുമതി തീരുവ കുറച്ചാലും ഏഴരയായേ കുറയൂ. എന്നാല്‍ പൂജ്യം ശതമാനം തീരുവയോടെ സ്വാഭാവിക റബ്ബര്‍ ഇറക്കുമതി ചെയ്യുന്ന ഉല്പന്ന കയറ്റുമതിക്കാര്‍ ആഭ്യന്തര വിലയിടിക്കുവാന്‍ റബ്ബര്‍ കിട്ടാനില്ല എന്ന പ്രചരണം നടത്തി തീരുവ കുറപ്പിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കൂടിയ സ്റ്റോക്ക് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സമയത്താണ്. മനോരമയുടെ കളി വ്യാപാരി വിലയിലാണ്. ആ വിലയാണ് കേരളത്തിലെ ചെറുകിട ഡീലര്‍മാരെ നിയന്ത്രിക്കുന്നത്. വാങ്ങുന്ന ഗ്രേഡില്‍ വില്‍ക്കാത്ത വിപണിയില്‍ നാലാംതരവും വ്യാപാരിവിലയും തമ്മിലുള്ള അന്തരം കുറച്ച് എം.ആര്‍എഫിന് വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കാം. അതേപോലെ അന്തരം വര്‍ദ്ധിപ്പിച്ച് വാങ്ങിക്കൂട്ടാം. മറ്റ് ഉല്പന്ന നിര്‍മ്മാതാക്കളെ താഴ്ത്തുവാന്‍ അത് ധാരാളം മതി. ഗ്രേഡിംഗില്‍ സുതാര്യത ഇല്ലായ്മയും , ഇന്നത്തെ വിലയ്ക്ക് ഓര്‍ഡര്‍ ലഭിച്ചാല്‍ ഒരാഴ്ചയ്ക്കകം പതിനാറ് ടണിന്റെ ലോഡ് അന്തര്‍ സംസ്ഥാന വിപണനം താഴ്ന്ന വിലയ്ക്ക് വാങ്ങിയത് കൂടിയാകുമ്പോള്‍ മൊത്തക്കച്ചവചക്കാര്‍ക്ക് വന്‍ ലാഭമുണ്ടാക്കുവാന്‍ അവസരമൊരുക്കുന്നു.

2010, ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

സമരകേരളം - ബ്ലോഗിലൂടെ സമരം തുടങ്ങാം

മാറിമാറി അധികാരം കയ്യാളുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എടുത്ത തെറ്റായ തീരുമാനങ്ങളുടെ ഫലമായുണ്ടായ ദുരിതങ്ങളാണ് ചിലത്. യഥാകാലം തീരുമാനങ്ങള്‍ എടുക്കാത്തതിന്റെ ഫലമായി അവശേഷിക്കുന്ന ദുരിതങ്ങളാണ് മറ്റ് ചിലത്. ചില സമരങ്ങള്‍ ചിലപ്പോള്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. എന്നാല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ സാധാരണയായി അവയെ അവഗണിക്കുകയൊ തമസ്കരിക്കുകയൊ ആണ് ചെയ്യുന്നത്. പ്രമുഖ പത്രപ്രവര്‍ത്തകനും ബ്ലോഗറുമായ ശ്രീ ബി.ആര്‍.പി ഭാസ്കറിന്റെ സമരകേരളത്തിന്റെ മുഖപത്രം എന്നപോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കും തോന്നി ഒരു സമരം തുടങ്ങണമെന്ന്. വര്‍ഷങ്ങളായി പ്രസിദ്ധീകരിക്കുന്ന റബ്ബര്‍ മേഖലയിലെ പ്രശ്നങ്ങള്‍ തന്നെയാണ് വീണ്ടും അവതരിപ്പിക്കുവാനുള്ളത്. റോഡിലിറങ്ങി സമരം ചെയ്യാനോ, സെക്രട്ടേറിയറ്റ് നടയില്‍ ധര്‍ണ നടത്താനോ, മുഖ്യധാരാമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനോ, ബ്ലോഗര്‍ - ബ്ലോഗിനികളുടെ പിന്തുണ ആര്‍ജിക്കുവാനോ, പൊതുമുതല്‍ നശിപ്പിക്കാനോ, പത്തുപേരെ ഒപ്പം സംഘടിപ്പിക്കാനോ കഴിയാത്തതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുവേണ്ടി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന പത്രങ്ങള്‍ക്ക് ഒരു മുന്നറിയിപ്പാകട്ടെ ഈ പോസ്റ്റ്.
റബ്ബര്‍ ബോര്‍ഡ് പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ അതേപടി പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ ഏറെയുണ്ട്. റബ്ബര്‍ സ്ഥിതിവിവര കണക്കുകളിലെ ചതിക്കുഴികള്‍ കണ്ടെത്താന്‍ ശ്രമിക്കാതെ പല റിപ്പോര്‍ട്ടര്‍മാരും അവര്‍ക്ക് തോന്നിയത് അവതരിപ്പിക്കുന്നു. മൂന്ന് മാസം മുന്‍പുള്ള പ്രതിമാസ സ്ഥിതിവിവരക്കണക്ക് വാര്‍ത്തയായി റബ്ബര്‍ ബോര്‍ഡ് ലഭ്യമാക്കുമ്പോള്‍ പലഭാഷാ മാധ്യമങ്ങളും നാളിതുവരെയുള്ള പ്രസിദ്ധീകരിക്കാത്ത സ്ഥിതിവിവരക്കണക്ക് റബ്ബര്‍ ബോര്‍ഡിന്റെ പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്നും മറ്റും പറഞ്ഞ് പ്രസിദ്ധീകരിക്കുന്നു. റബ്ബര്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ തന്നെ വരും വര്‍ഷത്തെ ഉല്പാദനവും ഉപഭോഗവും മുന്‍കൂട്ടി പ്രചരിപ്പിക്കുന്നു. അതിനനുസൃതമായി പിന്നീട് പ്രത്യക്ഷപ്പെടുന്ന സ്ഥിതിവിവര കണക്കുകളും വലിയ മാറ്റങ്ങളില്ലാതെ പ്രത്യക്ഷപ്പെടുകയാണ് ചെയ്യുന്നത്.
റബ്ബറിന്റെ വരവും, ചെലവും, മിച്ചവും ടാലിയാകാത്ത കള്ളക്കണക്കുകള്‍ പ്രചരിപ്പിച്ചും, വിപണിയില്‍ തോന്നിയ ഗ്രേഡില്‍ വാങ്ങാനും വില്‍ക്കാനും ഗ്രീന്‍ബുക്കെന്ന ഗ്രേഡിംഗ് മാനദണ്ഡം പ്രദര്‍ശിപ്പിക്കാതെയും, ഭാരതത്തിലെ ഏറ്റവും വലിയ ഉത്പന്ന നിര്‍മ്മാതാവിന്റെ ഗ്രൂപ്പ് മാധ്യമത്തില്‍ പലപ്പോഴും ആര്‍എസ്എസ് 4 ഉം വ്യാപാരിവിലയും തമ്മിലുള്ള അന്തരം കൂട്ടിയും കുറച്ചും പ്രസിദ്ധീകരിച്ച് വിപണിവില നിയന്ത്രിച്ചും, ആര്‍എസ്എസ് 1x ഉം 1ഉം (ആര്‍.എസ്‌.എസ്‌ 1x - ഈ ഗ്രേഡിലുള്ള ഷീറ്റുകള്‍ നല്ലതുപോലെ ഉണങ്ങിയതും യാതൊരുവിധ കരടോ മാലിന്യങ്ങളോ ഇല്ലാത്തതും, ബലമുള്ളതും, ഒരേ അളവില്‍ പുകച്ചതും, സുതാര്യവും ആയിരിക്കണം. തേനിന്റെ നിറമോ സ്വര്‍ണനിറമുള്ളതോ, ആയ ഷീറ്റുകളാണ് ഈ ഗ്രേഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. മങ്ങിയ നിറത്തിലുള്ള ഷീറ്റുകള്‍, അമിതമായി പുകകൊണ്ട ഭാഗങ്ങള്‍ ഇവ്യൊന്നും തന്നെ ഈ ഗ്രേഡില്‍പ്പെട്ട ഷീറ്റില്‍ ഉണ്ടായിരിക്കരുത്‌. ജാരണം മൂലമുള്ള ഉരുകല്‍, ഒട്ടല്‍, ബലക്കുറവ്‌, കുമിളകള്‍, തുരുമ്പ്‌, റീപ്പര്‍ പാടുകള്‍, കത്തിയ ഭാഗങ്ങള്‍ ഇവയൊന്നുംതന്നെ ഈ ഗ്രേഡ്‌ ഷീറ്റില്‍ കാണാന്‍ പാടില്ല.

ആര്‍.എസ്‌.എസ്‌ 1 - ഈ ഗ്രേഡില്‍പ്പെട്ട ഷീറ്റുകള്‍ സ്വര്‍ണനിറമുള്ളതോ തേനിന്റെ നിറമുള്ളതോ ആയിരിക്കണം. കരടോ മറ്റു മാലിന്യങ്ങളോ ഒന്നുംതന്നെ കാണാന്‍ പാടില്ല. ഷീറ്റുകള്‍ ബലമുള്ളതും, പുകച്ചതും സുതാര്യവും ആയിരിക്കണം. മങ്ങിയ നിറത്തിലുള്ളതും അമിതമായി പുകച്ച ഷീറ്റുകളും ഈ ഗ്രേഡില്‍ അനുവദനീയമല്ല. ജാരണം മൂലമുള്ള ഉരുകല്‍, ഒട്ടല്‍, ബലക്കുറവുള്ള ഭാഗങ്ങള്‍, കുമിളകള്‍, തുരുമ്പ്‌, റീപര്‍ പാടുകള്‍, ഉണങ്ങാത്ത ഭാഗങ്ങള്‍, കത്തിയ ഭാഗങ്ങള്‍ ഇവയൊന്നും തന്നെ ഈ ഗ്രേഡിലുള്ള ഷീറ്റില്‍ ഉണ്ടായിരിക്കുവാന്‍ പാടുള്ളതല്ല. മുകളില്‍ കൊടുത്തിരിക്കുന്ന ഗ്രേഡില്‍‌പ്പെട്ട റബ്ബര്‍ ഷെറ്റുകളുടെ കെട്ടിന് പുറത്ത്‌ പൂപ്പലോ മണല്‍‌ത്തരികളോ ഉണ്ടായിരിക്കരുത്‌. ഭംഗിയായി പായ്ക്ക്‌ ചെയ്തിരിക്കണം.)നാലാംതരത്തിന്റെ വിലപോലും ലഭ്യമാക്കാതെ വ്യാപാരിവിലയ്ക്ക് കര്‍ഷകരെക്കൊണ്ട് വില്‍പ്പിച്ചും, മണ്ണിനെ കുട്ടിച്ചോറാക്കിയുള്ള വളപ്രയോഗരീതി പ്രചരിപ്പിച്ചും, ടാപ്പിംഗ് ദിനങ്ങളുടെ എണ്ണം കുറയ്ക്കാം വിളവൊട്ടും കുറയാതെ എന്ന മുദ്രാവാക്യവുമായി ഉത്തേജക ഔഷധപ്രയോഗത്തിലൂടെ റബ്ബര്‍ മരങ്ങളെ നശിപ്പിച്ചും, ഉല്പാദന വര്‍ദ്ധനവിനായി മരത്തിലെയും മണ്ണിലേയും ന്യൂട്രിയന്റ് മൈനിംഗ് നടത്തിയും, 60% ഡിആര്‍സിയുള്ള ലാറ്റെക്സിന്റെ പ്രതിദിന വിലകളേക്കാള്‍ വളരെക്കൂടിയ പ്രതിമാസ ശരാശരി വില പ്രസിദ്ധീകരിച്ച് 40% റബ്ബറേതരവസ്തുക്കളെയും റബ്ബറായി കണക്കാക്കിയും, അന്താരാഷ്ട്ര വിലയേക്കാള്‍ 20 രൂപയില്‍ കൂടിയ വില കിട്ടുമ്പോള്‍ കര്‍ഷകര്‍ സ്റ്റോക്ക് പിടിച്ചുവെയ്ക്കുന്നു എന്ന്കാട്ടി ഇല്ലാത്ത ഉയര്‍ന്ന റബ്ബര്‍ സ്റ്റോക്ക് പ്രസിദ്ധീകരിച്ചും, കയറ്റുമതിക്കാനുപാതികമായി പൂജ്യം ശതമാനം ഇറക്കുമതി തീരുവയില്‍ 98% ത്തോളം വന്‍ ഇറക്കുമതി ചെയ്തും, റബ്ബര്‍കിട്ടാനില്ല എന്ന് പറഞ്ഞ് നിലവിലുള്ള ഇറക്കുമതി തീരുവ കുറപ്പിച്ച് വരാന്‍പോകുന്ന മുന്തിയ ഉല്പാദന സീസണ് മുന്നോടിയായി ഇറക്കുമതി ചെയ്യിച്ചും, നാട്ടറിവുകള്‍ ഗവേഷണശാലയിലേയ്ക്ക് എന്ന മുദ്രാവാക്യവുമായി ഇന്നൊവേറ്റീവായ കര്‍ഷകരെ വിളിച്ചുവരുത്തി കേരളമൊട്ടുക്കും നാനൂറ് പരമ്പരയുടെ പ്രചാരണം നടത്തിയും, മറ്റ് കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവില്‍ സഹികെട്ട കര്‍ഷകരെക്കൊണ്ട് തെങ്ങും, മരച്ചീനിയും, വാഴയും മറ്റും വെട്ടിമാറ്റി റബ്ബര്‍ നടാന്‍ അനുവദിച്ചും, നെല്‍പ്പാടങ്ങള്‍ പണകോരി റബ്ബര്‍ നടാന്‍ പ്രേരിപ്പിച്ചും, ലൈസന്‍സില്ലാത്ത ഡീലര്‍മാരെ പ്രോത്സാഹിപ്പിച്ചും ഭാരതത്തിലെ 92% സ്വാഭാവിക റബ്ബര്‍ ഉല്പാദിപ്പിക്കുന്ന കേരളത്തിലെ കര്‍ഷകരെ കബളിപ്പിക്കുകയാണ് കച്ചവടക്കാരും, കക്ഷിരാഷ്ട്രീയക്കാരും, ഉല്പന്ന നിര്‍മ്മാതാക്കളും, റബ്ബര്‍ബോര്‍ഡും മാധ്യമങ്ങളും ചേര്‍ന്ന കൂട്ടായ്മ. റബ്ബര്‍ ബോര്‍ഡറിയാതെ ഒരു കിലോപോലും കയറ്റുമതി ചെയ്യാന്‍ കഴിയില്ല എന്നിരിക്കെ താണവിലയ്ക്ക് കയറ്റുമതി ചെയ്ത് അന്താരാഷ്ട്ര വിലയിടിക്കുമ്പോള്‍ വിവരാവകാശ നിയമപ്രകാരം രേഖകള്‍ ആവശ്യപ്പെട്ടാല്‍ തരാന്‍ മടി കാണിക്കുകയും യഥാര്‍ത്ഥ രേഖകള്‍ക്ക് പകരം തന്ന രേഖകളില്‍ പേജെണ്ണം തികക്കാന്‍ വേണ്ടി കവറിംഗ് ലറ്ററും മറ്റും ഉള്‍ക്കൊള്ളിച്ച് കബളിപ്പിക്കുകയും ചെയ്യുന്നു.

ഉല്പന്ന നിര്‍മ്മാതാക്കളുടെ അസോസിയേഷനായ ആത്മയാണ് പല വാര്‍ഷിക രേഖകളും റബ്ബര്‍ ബോര്‍ഡിന് പ്രസിദ്ധീകരിക്കാനായി നല്‍കുന്നത്. റബ്ബര്‍ ബോര്‍ഡിന്റെ പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ആര്‍പിഎസ് ബൈലകള്‍ അവരുടെ സാന്നിധ്യം കര്‍ഷകരുടെ ചലനങ്ങള്‍ അറിയാനും നിയന്ത്രിക്കാനും പ്രയോജനപ്പെടുത്തുന്നു.


ഇതാ കണക്കിലെ കളികളുടെ തെളിവുകള്‍
പ്രതിദിനവിലകള്‍ | കണക്കിലെ തിരിമറികള്‍ | വിവരാവകാശത്തിലൂടെ ലഭിച്ചത് | വിവരാവകാശത്തിലൂടെ ലഭിച്ച കവറിംഗ് ലറ്റര്‍ | സ്ഥിതിവിവര കണക്ക് ഒരു വിശകലനം | നിര്‍മ്മാതാക്കളുടെ പക്കലുള്ള റബ്ബര്‍ ശേഖരം | പാലാ റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ കയറ്റുമതി | രാജ്യത്തിന് സാമ്പത്തിക നഷ്ടം വരുത്തുന്ന റബ്ബര്‍ വിപണി ഇതുപോലെ എന്തെല്ലാം കളികള്‍

2010, ഓഗസ്റ്റ് 29, ഞായറാഴ്‌ച

മഴമറക്കൃഷി (റയിൻ ഷെൽട്ടർ ഫാമിംഗ്) വാഴൂരിലും

മഴമറക്കൃഷി (റയിൻ ഷെൽട്ടർ ഫാമിംഗ്) വാഴൂരിലും
കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ്,മലനാട്,ഇൻഫാം എന്നിവ ആവിഷ്കരിച്ച് യാഥാർഥ്യമാക്കിയ ഫാദർ വടക്കേമുറി( 94470 11446)യുടെ നേതൃത്വത്തിൽ പി.ടി.ചാക്കോയുടെ
ജന്മനാടായ ചാമമ്പതാലിലെ ഫാത്തിമാ മാതാ പാരീഷ്ഹാളീൽ 2010 ആഗ്സ്റ്റ് 27 വെള്ളിയാഴ്ച
മഴമറക്കൃഷിരീതിയെ കുറിച്ചു നടത്തിയ സെമിനാറിൽ കൊല്ലമല സോമൻ എന്ന സുഹൃത്തിനോടൊപ്പം പങ്കെടുത്തു. പൊൻ കുന്നത്തെ ഹെഡ്ജ് ഇക്വിറ്റി പ്രാഞ്ചൈസികളിൽ ഒരാളായ ജോസ് ഇമ്മാനുവൽ ആണ്‌ ഈ സെമിനാറിൻ റെ വിവരം നൽകിയത്.ചാമമ്പതാൽ ഫാത്തിമാചർച്ച് വികാരി ഫാദർ ജോസ് മാത്യൂ ( 9447288892)മുൻ കൈ എടുത്തു നടത്തിയ ഈ സെമിനാറിൽ തവനൂർ കേളപ്പജി മെമ്മോറിയൽ കാർഷികഗവേഷണ കേന്ദ്രത്തിലെ പ്രൊഫസ്സർ ഡോ.ജലജാമേനോൻ(9446141724),അനു വർഗീസ് എന്നിവർ പവർപോയിൻ റ്‌ സഹായത്തൊടെ പ്രിസിഷൻ ഫാമിംഗ് എന്ന അതിസൂഷ്മകൃഷിരീതിയെ കുറിച്ച് ക്ളാസ്സെടുത്തു.കോട്ടയം ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നും കൃഷിയിൽ തല്പ്പരരായ നൂറോളം വ്യക്തികൾ,ഇവരിൽ കന്യാസ്ത്രീകളും അച്ചന്മാരും മുൻ കോളേജ് പ്രിൻസിപ്പല്മാരും(പ്രൊഫ.ടിറ്റോ,എസ്.ബി.കോളേജ്)പെടും പങ്കെടുത്തു.
ഉച്ചയ്ക്കു വാഴയിൽ വിളമ്പിയ കേരളീയ രീതിയിലുള്ള
സദ്യയും ഉണ്ടായിരുന്നു.ചാമം പതാൽ കോരമൂഴിയിൽ ജോർജ് കുട്ടി എന്ന കർഷകൻറെ മഴമറക്കൃഷി
(20x6 മീറ്റർ ഷെഡ്ഡിൽ ക്യാബേജ്,തക്കാളി,വഴിതന,വെണ്ട,പയർ) സന്ദർശനമായിരുന്നു.ഇസ്രേലിൽ നിന്നും ഇറക്കുമതി ചെയ്ത പ്രത്യേകയിനം പ്ളാസ്റ്റിക്,ഇരിങ്ങാലക്കുടയിൽ ലഭ്യം ആണ്‌ മഴമറയ്ക്കായി ഉപയോഗിക്കുന്നത്. ഉച്ചയ്ക്കു ശേഷം. കാർഷികഗവേഷണകേന്ദ്രത്തിൽ മാത്രമല്ല കോട്ടയം ജില്ലയിലും ഇത്തരം കൃഷി വിജയിക്കും എന്നു കാണിക്കയായിരുന്നു ഈ സന്ദർസനത്തിൻ റെ ഉദ്ദേശ്യം.
മഴക്കാലത്തും ധാരാളം പച്ചക്കറികൾ അതും ജൈവവളം മാത്രം നൽകി ഉല്പ്പാദിപ്പിച്ചവ.വലിയ
സന്തോഷം തോന്നി.
ഒരു കുലയിൽ നിരവധി ജാതിക്ക വിളയുന്ന ജാതിമരമുള്ള തമ്പലക്കാട്ടേയ്ക്കു പോകുന്ന വഴിപൊൻ കുന്നം കെ.വി.എം എസ്സ്.റോഡിലുള്ള എൻ റെ ഒരു ഹെക്ടർ കൃഷിഭൂമി സന്ദർശിച്ച് ഉപദേശം നൽകാനും ഡോ.ജലജ,അനു.ഫാദർ വടക്കേമുറി എന്നിവർ സമയം കണ്ടെത്തി.ശാസ്ത്രീയരീതിയിൽ ഒരു ഹെക്ടർ സ്ഥലത്ത് ജൈവവളം മാത്രമുപയോഗിച്ച് പച്ചക്കറി കൃഷിയും അവയുടെ ഇടയിൽ വിവിധ ഫലവൃഷ തോട്ടവും എന്ന ഒരു സ്വപ്നം മനസ്സിലുണ്ട്.
സമാന ആശയമുള്ള,കൃഷിയിൽ താല്പ്പര്യമുള്ള വ്യക്തികളുമായി ബന്ധപ്പെടാൻ താല്പ്പര്യം ഉണ്ട്.

2010, ഓഗസ്റ്റ് 28, ശനിയാഴ്‌ച

പിതാവിനു മുമ്പു ജനിച്ച മകൾ

പിതാവിനു മുമ്പു ജനിച്ച മകൾ
1494-1574 കാലത്തു ജീവിച്ചിരുന്ന തുഞ്ചത്തു രാമാനുജൻ എഴ്ത്തഛൻ എന്ന മലയാളഭാഷാപിതാവ്
ജനിക്കുന്നതിനു നൂറ്റാണ്ടുകൾക്കു മുമ്പ്‌,ഏതാണ്ട് 2200 വർഷം മുമ്പുതന്നെ, നിലനിന്നിരുന്ന ഭാഷയാണു
മലയാളം എന്ന ഞെട്ടിപ്പിക്കുന്ന വസ്തുത ഡോക്ടറന്മാരായ പുതുശ്ശേരി രാമചന്ദ്രൻ,നടുവട്ടം ഗോപാലകൃഷ്ണൻ
എന്നിവരടങ്ങുന്ന ആറംഗ മലയാളപണ്ഡിതസംഘം കണ്ടെത്തിയതായി തിരുവനന്തപുരത്തു നിന്നും സുജിത് നായർ
2010 ആഗസ്റ്റ് ലക്കം മനോരമയിൽ റിപ്പോർട്ടു ചെയ്തിരിക്കുന്നു.
തേനി പുളിങ്കൊ മ്പിൽ നിന്നു ലഭിച്ച വീരക്കൽ ലിഖിത(ബി.സി രണ്ടാം നൂറ്റാണ്ടിൽ എന്നു ഐരാവതം
മഹാദേവൻ)ത്തിലെ തീയൻ ,വയനാട്ടിലെ എടക്കൽ ഗുഹയിൽ കാണുന്ന പൽ പുലി താത്തകരി
( (1500 വർഷം), വെങ്കോമലൈ കച്ചവനു ചത്തി എന്നീ പദങ്ങൾ, പട്ടണം പര്യവേഷണത്തിൽ
കിട്ടിയ ഓട്ടക്കലകഷണത്തിലെ ഊർപ്പാവ ഓ(ബി.സി.ഒന്നാം നൂറ്റാണ്ട്) എന്ന പ്രയോഗം നിലമ്പൂർ
ലിഖിതത്തിലെ അണ(ഏ.ഡി.നാലാം നൂറ്റാണ്ട്) എന്ന പദം എന്നിവയെ അടിസ്ഥാനമാക്കിയാണ്‌
ഈ അവകാശവാദം.
തമിഴ് -തെലുങ്ക്‌ -കന്നടഭാഷകൾക്കു ക്ളാസിക് പദവി കിട്ട്യപ്പോൾ ഭാഷയ്ക്കു സാഹിത്യപദവിയില്ല,
സാഹിത്യത്തിനു മാത്രമേ ക്ളാസിക്പദവിയുള്ളൂ എന്നു വിമർശിച്ച സുകുമാർ അഴീക്കോട് മാഷ് മലയാളം
എന്ന പിതൃരഹിതഭാഷയ്ക്കും ക്ളാസിക്പദവി കിട്ടുമ്പോൾ എന്തു പറയുമോ?

2010, ഓഗസ്റ്റ് 11, ബുധനാഴ്‌ച

ഭഗവാൻ മക്രോണി നാടകമായിരുന്നില്ല.

ഭഗവാൻ മക്രോണി നാടകമായിരുന്നില്ല.
ഭഗവാൻ മക്രോണി എന്ന നാടകത്തെക്കുറിച്ചു 30 ജൂലൈ 2010 ലക്കത്തിൽ പത്രാധിപർ
എഡിറ്റോറിയലിൽ എഴുതിയത് വസ്തുതകൾക്കു നിരക്കുന്നതല്ല. ഭഗവാൻ മക്രോണി നിങ്ങളെന്നെ
കമ്യ്യൂണിസ്റ്റിക്കു എതിരായി എഴുതപ്പെട്ട നാടകമല്ല.വിമോചനസമരകാലത്തെ
വളരെ പോപ്പുലർ ആയ കഥാ പ്രസംഗമായിരുന്നു ഭഗവാൻ മക്രോണി.ഒരു കാലത്ത്
കമ്യ്യൂണിസ്റ്റ്കാരുടെ പ്രിയപുത്രനായിരുന്ന സി.ജെ.തോമസ് എഴുതിയ വിഷവൃഷമായിരുന്നു
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയുടെ എതിർ നാടകം.
എൻ.എസ്സ്.മാധവൻ റെ ലന്തൻ ബത്തേരിയിലെ ലുത്തിയിനകളിൽ ഭഗവാൻ മക്രോണി വിശദമായി
പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.വിമോചനകാലത്തെ ആഭ്യന്തര മന്ത്രി വി.ആർ.കൃഷ്ണയ്യർക്കു കേൾക്കാൻ
ഐ.ജി.ശ്രീനിവാസൻ മക്രോണി രാജൻ റെ കഥാപ്രസംഗം രഹസ്യമായി റിക്കോർഡു ചെയ്ത്
കൻറോൺ ഹൗസ്സിൽ കൊണ്ടു പോയി കേൾപ്പിച്ച കാര്യം പനൻറെ ആത്മകഥയിൽ
(കറൻറ്‌ ബുക്സ്2000 പേജ് 527 ) വിവരിക്കുന്നു. രാഷ്ട്രീയ എതിരാളികൾ ആലപ്പുഴക്കാരൻ
രാജൻപിള്ള എന്ന മക്രോണി രാജനെ വിഷം കൊടുത്തു കൊല്ലുകയായിരുന്നു എന്നു പറയപ്പെടുന്നു.
അദ്ദേഹത്തെ കുറിച്ചു കൂടുതൽ വിവരം അറിയില്ല.ഫോട്ടോയും ലഭ്യമല്ല.കൂടുതൽ വിവരം അറിയാവുന്നവർ
സദയം എഴുതുക.

2010, ഓഗസ്റ്റ് 5, വ്യാഴാഴ്‌ച

തിരുമൂലരും തിരുമന്ത്രവും ഒരു ജാതിയും

 


തിരുമൂലരും തിരുമന്ത്രവും ഒരു ജാതിയും
ചേക്കിഴാതരുടെ പെരിയപുരാണത്തിൽ തിരുമൂലരേയും അദ്ദേഹം രചിച്ച തിരുമന്ത്രത്തേയും കുറിച്ചു
പറയുന്നു. 63 ശൈവസിദ്ധരിൽ ഒരാളും 18 സിദ്ധരിൽ ഒരാളും ആയിരുന്നു തിരുമൂലർ.
ഹിമാലയത്തിൽ പാർത്തിരുന്ന സുന്ദർ എന്ന സിദ്ധൻ അഗസ്ത്യമുനിയെ കാണാൻ ആകാശഗമനം നടത്തവേ
തമിഴ്നാട്ടിലെ തിരുവാടു തുറയിൽ ഇടയൻ മരിച്ചതിനെ തുടർന്നു ദുഖിതരായി നിലകൊള്ളുന്ന ഒരു
പറ്റം പശുക്കളെ കാണാനിടയായി.മൂലർ എന്ന ഇടയൻ അകാലത്തിൽ മരിച്ചതിനെ തുടർന്ന്
അനാഥർ ആയ പശുക്കളെ ആശ്വസിപ്പിക്കാൻ സുന്ദർ യോഗി അയാളുടെ ശരീരത്തിൽ പരകായ
പ്രവേശനം നടത്തി പശുക്കളെ ആലയിലേക്കു നയിച്ചു. തിരിച്ചു മൂലരുടെ ശരീരത്തിൽ പ്രവേശിക്കാൻ
ചെന്നപ്പോൾ അയാളുടെ ശരീരം കാട്ടുമൃഗങ്ങൾ ഭക്ഷിച്ചു കഴിഞ്ഞിരുന്നു.തുടർന്ന് സുന്ദർ മൂലർ എന്നറിയപ്പെട്ടു.
അടുത്തു കണ്ട ആലിഞ്ചുവടിൽ ധ്യാന്യത്തിൽ മുഴുകിയ മൂലർ ഉണരുമ്പോൾ ചില ശ്ളോകങ്ങൾ
രചിച്ചതു സമാഹരിച്ചതാണ്‌ തിരുമന്ത്രം മൂവായിരം എന്ന തമിഴ് കൃതി. ഈ കൃതിയുടെ മലയാള വിവർത്തനം-
മലയാളലിപിയിലുള്ള മൂലശ്ളോകങ്ങൾ,മലയാള പദ്യവിവർത്തനം.ഗദ്യവിവർത്തനം എന്നിവ അടങ്ങിയ തിരുമന്ത്രം
ഡി.സി.ബുക്സ് 2007 ൽ പുറത്തിറക്കി.കെ.ജി.ചന്ദ്രശേഖരൻ നായർ ആണ്‌ വിവർത്തകൻ. ഇദ്ദേഹം തന്നെയാണ്‌
തിരുക്കുറലും മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയത്.

Posted by Picasa
ഒരു ജാതി ഒരുമതം ഒരുദൈവം എന്നു കേൾക്കാത്ത മലയാളി കാണില്ല.
എന്നാൽ "ഒൻ റേ കുലം ഒരുവനേ ദേവനും അൻ റേ നിനൈമിൻ നമനില്പൈ നാളുമേ,"
എന്നു കേട്ടവർ മലയാളികളിൽ വിരളം.ശൈവസിദ്ധാന്തത്തിലെ പ്രാമാണികഗന്ഥമായ
തിരുമൂലർ കൃതിയായ തിരുമന്ത്രത്തിലേതാണ്‌ ഈ വചനം.
രണ്ടായിരം വർഷം മുൻപ് തിരുമൂലർ എന്ന ശൈവസിദ്ധൻ രചിച്ച തിരുമന്ത്രം തമിഴിൽ നിന്നു
മറ്റൊരു ഭാഷയിലേയ്ക്കും മൊഴിമാറ്റം നടത്തിയിരുന്നില്ല. എന്നാൽ മലയാളത്തിലേയ്ക്കു കെ.ജി.ചന്ദ്രശേഖരൻ നായർ( തിരുക്കുറൽ മലയാളത്തിലേയ്ക്കു മൊഴിമാറ്റം നടത്തിയതും ഇദ്ദേഹം തന്നെ) ഈയിടെ തിരുമന്ത്രം മൊഴിമാറ്റം നടത്തി.ഡി.സി.ബുക്സ്ആണ്‌ അതു പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കാഷ്മീരിൽ ജനിച്ച സുന്ദര സ്വാമികൾ മൂലർ എന്ന ഇടയൻ റെ ശരീരത്തിലേയ്ക്കു പരകായപ്രവേശം നടത്തി തിരുമൂലർ ആയിതീർന്നു.തിരുവാടുതുറയിൽ ഒരു അരയാലിഞ്ചുവട്ടിൽ ഇരുന്ന് അദ്ദേഹം രചിച്ച 3000 ശ്ളോകങ്ങൾ ആണ്‌ തിരുമന്ത്രം.ശൈവസാഹിത്യത്തിലെ അടിസ്ഥാനഗ്രന്ഥം.തന്ത്രാഗമത്തെ കുറിച്ചു പ്രതിപാദിക്കുന്ന ഏറ്റവും പ്രാചീന കൃതിയാണിത്.തിരുവള്ളുവരുടെ തിരുക്കുറലിനും മുമ്പുണ്ടായ കൃതി.
ദ്രാവിഡഭാഷയിലുണ്ടായ ആദ്യ യോഗശാസ്ത്ര ഗ്രന്ഥമാണ്‌ തിരുമൂലരുടെ തിരുമന്ത്രം.ഈശ്വരനോടും പ്രകൃതിയോടും മനുഷ്യനുള്ള സ്നേഹം ഒന്നു തന്നെ-അൻപേ ശിവം- എന്നതാണ്‌ തിരുമന്ത്രത്തിൻ റെ സാരാംശം.വെള്ളാളകുല ആചാര്യൻ ശിവരാജയോഗി തൈക്കാട് അയ്യസ്വാമികൾ (1814-1909) തിരുമൂലരുടെ ശൈവസിദ്ധാന്തം ആണ്‌ സ്വീകരിച്ചിരുന്നത്.ശിഷ്യരായിരുന്ന കുഞ്ഞൻ(ചട്ടമ്പി സ്വാമികൾ) ,നാണു(ശ്രീനാരായണഗുരു),മുത്തുകുമരൻ(അയ്യാ വൈകുണ്ഠൻ) ,കൊല്ലത്തമ്മ,മഗ്രിഗർ സായിപ്പ്,സ്വാതിതിരുനാൾ മഹാരാജവു്‌ തുടങ്ങി 51 പേർക്ക് അയ്യഗുരു പകർന്നു കൊടുത്തത് തിരുമന്ത്ര സാരാംശം
ആയിരുന്നു.
എന്നാൽ അയ്യാ ഗുരുവിൻ റെ പ്രമുഖ ശിഷ്യരുടെ ആധുനിക കാലത്തെ സ്പോൺസർ മാർ തൈക്കാട് അയ്യാസ്വാമികൾ വെറും ഒരു ഹഠ യോഗി മാത്രമായിരുന്നു എന്നും ശിഷ്യർ പഠിച്ചത് യോഗവിദ്യ മാത്രമായിരുന്നു എന്നും എഴുതിക്കാണുന്നു. ശ്രീനാരായണ ഗുരുവിൻ റെ ഗുരു എന്ന കൃതി എഴുതിയ എൻ റെ പ്രിയസുഹൃത്ത്‌,ആർക്കിയോളജി വിഭാഗം മേധാവി ആയിരുന്ന മലയിങ്കീഴ് മഹേശ്വരൻ നായർ ആയിരുന്നു ഇവരിൽ മുൻപന്തിയിൽ.യോഗവിദ്യ ശൈവസിദ്ധത്തത്തിൻ റെ ഒരു ഭാഗം മാത്രം ആണെന്ന് തിരുമന്ത്രം വായിച്ചു നോക്കിയാൽ മനസ്സിലാകും.

കായംകുളത്ത് കുമ്മപ്പള്ളി ആശാൻ റെ ശിഷ്യൻ ആയിരുന്ന കാലത്ത് വലിയ കൃഷ്ണഭക്തനായിരുന്ന നാണു,പിന്നീട് നാണുഗുരു ആയിത്തീർന്നത് ശിവരാജയോഗി തൈക്കാട് അയ്യാവിൻ റെ ശിഷ്യനായി ശിവഭക്തനായി മാറിയതോടെ ആണ്‌.ശിവലിംഗപ്രതിഷ്ഠ നടത്താനും അതു തന്നെ കാരണം.
ഒൻ റേ കുലം ഒരുവനേ ദേവനും എന്നതിൽ നിന്നാണ്‌" ഇന്ത ഉലകത്തിലേ ഒരേ ഒരു ജാതി താൻ,ഒരേ ഒരു മതം താൻ,ഒരേ ഒരു കടവുൾ താൻ " എന്നു പറയാൻ കാരണം.1909 ൽ അയ്യാസ്വാമികൾ സമാധി ആയി.1920 ൽ ശ്രീനാരായണഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്നു പാടി.

2010, ജൂലൈ 20, ചൊവ്വാഴ്ച

അവർക്കും ഉണ്ടോ പാരനോയിയാ?

അവർക്കും ഉണ്ടോ പാരനോയിയാ?
തോമസ് ശ്ലീഹാ കേരളത്തിൽ വന്നില്ല എന്നെഴുതിയ ജോസ്ഫ് പുലിക്കുന്നേലിനു
പാരനോയിഡ് എന്നു മുദ്രകുത്തി റവ.ഫാദർ ജോർജ് നെരേപ്പാറ കുരിശ്ശിലേറ്റുന്നു
മാതൃഭൂമി ആഴ്ചപ്പതിപ്പു 88:20 ലക്കം വായനക്കരുടെ കത്തുകളിൽ.
ജീവിത വഴിയോര കാഴ്ചകൾ(കറൻ റ്‌ 1999) എന്ന തൻറെ ആത്മകഥയിൽ
സെയിന്റ്‌ തോമസ് കേരളത്തിൽ വന്നു എന്നത് കെട്ടു കഥ ആണെന്നു
പ്രൊഫ.കെ.എം ചാണ്ടി എഴുതി.
വടക്കു പടിഞ്ഞാറെ ഇന്തയിൽ ഒരു ക്രിസ്ത്യൻസഭയ്ക്കാണ്‌ മാർത്തോമാ
ശ്ളീഹ രൂപം നൽകിയത്
എന്നു നിലാവിൽ വിരിഞ്ഞകാപ്പിപ്പൂവ് (ഡി.സി.ബുക്സ് 2004 പേജ് 44)
എന്ന ലേഖനസമാഹാരത്തിൽ വേദശബ്ദരത്നാകര കാരൻ
ഡോ.ബാബു പോൾ എഴുതി.
2006 സെപ്തംബർ 26 ന്‌ റോമിൽ വച്ചു പരിശുദ്ധപിതാവ് പോപ്പ്
പോൾ ബനഡിക്ട് പതിനാറാമൻ ഇങ്ങനെ പ്രസംഗിച്ചു:

........Thomas evangelized Syria and Persis ,
reaching Western India, from where Christianity
later reached Southern India too.....


ജോസഫ് പുലികുന്നേലിനു മാത്രമോ പാരനോയിയാ?
മറ്റുള്ളവരേയും,വിശുദ്ധപിതാവിനെ ഉൾപ്പടെ
കുരിശ്ശിലേറ്റേണ്ടതല്ലേ?

2010, ജൂൺ 25, വെള്ളിയാഴ്‌ച

PRASOONACHARAMAM-2

സാഹിത്യമോഷണം കണ്ടുപിടിക്കാതെ പോകുന്നത്
മലയാളത്തിലെ സാഹിത്യ ചരിത്രങ്ങളും നിരൂപണപഠനങ്ങളും പുസ്തരൂപത്തിലാക്കപ്പെട്ട സൃഷ്ടികളെ മാത്രം ആസ്പദമാകിയുള്ളതിനാൽ സാഹിത്യപഠങ്ങളിൽ ഭയാനകമായ വിടവ് സൃഷ്ടിക്കപ്പെട്ടു എന്നു
ക്രിമിനോളജിസ്റ്റ് കൂടിയായ സാഹിത്യഗവേഷകൻ ഡോ.അടൂർ സുരേന്ദ്രൻ.ആദ്യ്കാല മലയാള കവിതാ മാസികയായിരുന്ന കവനകൗമുദി(പന്തളം കേരളവർമ്മ) 1816 കാലത്തു ചിലകവിതകൾ
പ്രസിദ്ധീകരിച്ചു.
കെ.സി,കുട്ടപ്പൻ നമ്പാരുടെ ഉഷാവിഷാദം(1816),ചിന്താകുലയായ ശർമ്മിഷ്ഠ(1916)
കെ.എം.കേശ വൻ റെ ലൂസി( 1816)
ആലത്തൂർ അനൗജൻ നമ്പൂതിരിപ്പാടിൻ റെ അശോ കോദ്യാനത്തിലെ സീത (1816)
ആംഗലേയ കാല്പ്പനിക കവിതകളുടേയും ബം ഗാളിക്കവിതകളുടേയുംഭാവഭംഗികൾ
ആസ്വദിച്ച് തങ്ങളുടെ കവിതകളിൽ അതാവാഹിച്ച ചില ചെറുകവികൾ.പരക്കെ അംഗീകാരം
കിട്ടിയേക്കാവുന്ന ആ കവിതകൾ പുസ്തക രൂപം കൈവരിച്ചില്ല.അവ പാഠപുസ്തകങ്ങളിലും
വന്നില്ല.വിചാരത്തിൽ കൂടിയുള്ള കാവ്യാവതരണരീതിയായിരുന്നു ഇത്തരം കവിതകളിൽ.
അവയുടെ സാങ്കേതിക രീതി പകർത്തി മൂന്നു വർഷം ശേഷം കുമ്മാരനാശാൻ രചിച്ച
ചിതാവിഷ്ടയായ സീതയ്ക്കു കിട്ടിയ സ്പോൺസർഷിപ്പും പ്രോൽസാഹനവും മറ്റു ചെറു
കവികൾക്കു കിട്ടിയില്ല. അതിനാൽ അവർ അറിയപ്പെടാതെ പോയി.
1083 വൃശ്ചികം( 1907ഡിസംബർ) ലക്കം വിവേകോദയത്തിൽ
വന്ന വീണപൂവ് എഴുതിയ മഹാകവി കുമാരനാശാൻ 1080 കർക്കിടകം
(1905) ലക്കം കവനകൗമുദിയിൽ വന്ന കുഴിത്തുറ സി.എം.അയ്യപ്പൻപിള്ളയുടെ
പ്രസൂനചരമം എന്ന കവിത മോഷ്ടിച്ചു എന്നു സ്ഥാപിക്കാൻ ആശാൻ അതു
വായിക്കുന്നതു കണ്ട ദൃക് സാക്ഷി വേണം എന്ന വാദം അല്പം കടന്നു പോയി.
തീയതിയും സമയവും കുറിച്ച് ഫോട്ടോയൊ വീഡിയോയൊ വേണമെന്നു
പറയഞ്ഞതിൽ ആശ്വാസം. കവികളുടെ ഇടയിൽ ചൂടപ്പം പോലെ വിറ്റഴിക്കപ്പെട്ട
,പദം കൊണ്ടു പന്താടിയ പന്തളം കേരളവർമ്മയുടെ കവന കൗമുദി ഇറങ്ങിയ അന്നു
തന്നെ ആശാനും വായിച്ചു കാണും. ചെറുകവി അയ്യപ്പൻപിള്ളയെ മാത്രമല്ല മറ്റൊരു
ചെറുകവി ആലത്തൂർ അനുജൻ നമ്പൂതിരിപ്പാടിനേയും മഹാകവി മോഷ്ടിച്ചു.
1916 ൽ ആലത്തൂർ പ്രസിദ്ധീകരിച്ച് അശോകോദ്യാനത്തിലെ സീതയുടെ
പരിഷകരിച്ച പതിപ്പായിരുന്നു ആശാൻ റെസീത എന്നു തെളിയിച്ചതും
കുറ്റാന്വേഷണവിദഗ്ദൻ കൂടിയായ ഡോ.അടൂർ സുരേൻന്ദ്രൻ(മൊബൈൽ
9446066378).വിക്കിപീഡിയയിലെ പ്രസൂനചരം വിക്കിഗ്രന്ഥശാലയിലേക്കു
മാറ്റിയിരുന്നു.
 
Posted by Picasa

Two Seethas-2

 
Posted by Picasa

two seethas

 
Posted by Picasa

2010, മേയ് 22, ശനിയാഴ്‌ച

പ്രാദേശിക താപനം യുവാക്കളിൽ

പ്രാദേശിക താപനം യുവാക്കളിൽ
ആഗോളതാപനത്തെ കുറിച്ചു കേൾക്കാത്തവരുണ്ടാവില്ല.
അതിൻറെ കാഠിന്യം അനുഭവിക്കത്തവ്രും. എന്നാൽ
ആഗോള താപനം കുറയ്ക്കാൻ ഒന്നും ചെയ്യാത്തവരാണ്‌
നമ്മിലേറെയും.
പ്രാദേശിക താപനം അത്ര അറിയപ്പെടുന്നില്ല.
ആഗോലതാപനം സമൂഹത്തെ,ലോകത്തെ മൊത്തം ബാധിക്കും.
പ്രാദേശികതാപന്മ് വ്യക്തികളെ മാത്രം ബാധിക്കുന്നു.സ്വകാര്യപ്രശ്നം.
പ്രധാനമായും യുവാക്കളെ,ലോകാന്തരവലയത്തിൽ വ്യാപകരിക്കുന്നവരെ
നിങ്ങളെപ്പോലുള്ള ബ്ളൊഗർമാരെ.ലാപ്ടോപ് ഉടമകളെ ബാധിക്കുന്ന
ആഗോള പ്രശ്നം.

യുവാക്കളുടെ ഉല്പ്പാദന ശേഷി കുരയ്ക്കുന്നതിൽ
പ്രാദേശികതാപനത്തിനു ഗണ്യമായ പങ്കുണ്ട്.
ഈ ശാത്രീയ സത്യം വളരെ രസകരമായ ഒരു പ്രഭാഷണത്തിലൂടെ
ലോകപ്രസിദ്ധ പ്രഭാഷണ സാമഹാര സൈറ്റ് ആയ ടെഡ്.കോമിൽ
അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.
എല്ലാ ബ്ലോഗർമാരും സോഷ്യൽ നെറ്റ്വർക് മെംബർ മാരും
അറിയേണ്ടും സത്യം.
രത്നചുരുക്കം
വൃഷണങ്ങളുടെ താപനില കൂടിയാൽ ബീജോല്പാദനവും ബീജ ചലനശക്തിയും
ഗണ്യമായി കുറയും അഥവാ ഇല്ലാതാകും.വന്ധ്യത ഉടലെടുക്കും.
ഇതു തെളിയിക്കപ്പെട്ട ശാസ്ത്രസത്യം.

2010, മേയ് 11, ചൊവ്വാഴ്ച

കോഴഞ്ചേരി പ്രസംഗവും ആ ജന്തുവും

കോഴഞ്ചേരി പ്രസംഗവും ആ ജന്തുവും

പത്തിരുപതു വർഷം മുൻപാണ്‌.കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ജോലി.സർജന്മാരുടെ ഒരു കോൺ
ഫ്രൻസ് മുത്തൂറ്റ് ഹോസ്പിറ്റലിൽ വച്ചു നടത്തുന്നു. അനുബന്ധിച്ചു പുറത്തിറക്കുന്ന സോവനീറിൻ റെ ചുമതല
എനിക്കായിരുന്നു.കൊഴഞ്ചേരിയുടെ ഐക്കോൺ ആയി
എന്തു കൊടുക്കണം എന്നായി ചിന്ത.ആറന്മുള വള്ളം കളി,മാരാമൺ കൺ വൻഷൻ,മുത്തൂറ്റ്, ഇങ്ങനെ പലതും മൻസ്സിൽ വന്നു.പട്ടണമധ്യത്തിൽ കാണപ്പെടുന്ന
സി.കേശവൻ പ്രസംഗ സ്മാരകം നൽകിയാലോ 
എന്നും ചിന്തിച്ചു.ഒപ്പം ആപ്രസംഗത്തിൽ നിന്നും ചില ഭാഗങ്ങളും.അന്വേഷിച്ചെങ്കിലും പ്രസംഗം ലഭിച്ചില്ല.
1961 ലെ കോട്ടയം സി.എം.എസ്സ് കോളേജ് മാസിക
(വിദ്യാസംഗ്രഹം) യ്ക്കു വേണ്ടി മലയാളത്തിലെ സകല
ആത്മകഥകളും വായിച്ചു തയ്യാറാക്കിയ പഠനത്തിനു വേണ്ടി ജീവിത സമരം 
എന്ന സി.കേസവൻ റെ ആത്മകഥ വായിച്ചിരുന്നു.മകൻ കെ.ബാലകൃഷ്ണൻ തയാറാക്കിയത് എന്നു തല്പ്പരകഷികൾ കുപ്രചരണം നടത്തിയ ഈ ആത്മകഥ ആകട്ടെ കോഴഞ്ചേരി പ്രസംഗത്തിനു മുമ്പു അവസാനിപ്പിച്ചിരുന്നു.
ആർ പ്രകാശം എഴുതിയ സി.കേസവൻ റെ ജീവ
  ചരിത്രത്തിലും കോഴഞ്ചേരി പ്രസംഗത്തിൻ റെ 
പൂർണ്ണ രൂപം ഇല്ല.അങ്ങിനെ ഇരിക്കെ പ്രസ്തുത പ്രസംഗത്തിൻ റെ എഴുപത്തഞ്ചാം വാർഷികം വന്നെത്തി.ഇപ്പോഴും ആരും ആ പ്രസംഗം നൽകുന്നില്ല
മനോരമ പഴയ പത്രവാർത്ത നൽകി.
ജന്തു എന്നു സർ സി.പിയെ വിളിച്ചു എന്നു മനസ്സിലാകും.
കോഴഞ്ചേരിക്കാരൻ ഒരു കാരണവർ പറഞ്ഞ പ്രകാരം സി.കേശവൻ ജന്തുവിൻ റെ പേരാണു പറഞ്ഞത്.ആധുനിക തിരുവിതാം കൂറിൻറെ പിതാവ് എന്നു വിശേഷിപ്പ്ക്കേണ്ട ആ പാണ്ടിപ്പട്ടരെ ,നാട്ടുരാജ്യങ്ങളിൽ തിരുവിതാം കൂറിനെ ഒന്നാം സ്ഥാനത്തെത്തിച്ച
ആ ഭരണാധികാരിയെ യജമാനഭക്തി പ്രദർശിപ്പിക്കുന്ന ഒരു ജന്തു(പാണ്ടിപ്പ...) ആയ്യാണു സി.കേശവൻ
ചിത്രീകരിച്ചത് എന്നാൺ കാരണവർ പറഞ്ഞത്.സത്യം അറിഞ്ഞു കൂടാ.
പിന്നീടു സി.ക്കേശവൻ മുഖ്യമന്ത്രിയായി.ശബരിമല
തീവയ്പ്പു സമയം വിവാദ പ്രസതാവന നടത്തി.
തിരിഞ്ഞു നോക്കുമ്പോൾ സി.പി ആണോ
സി.ക്കേശവൻ ആണോ നമുക്കു കൂടുതൽ നന്മ
ചെയ്തത്.
തീരുമാനം എടുക്കും മുമ്പു ശ്രീധരമേനോൻ റെ 
സർ സി.പി.തിരുവിതാം കൂർ ചരിത്രത്തിൽ എന്ന പുസ്തകം വായിക്കുക.
http://epaper.manoramaonline.com/source/svww_zoomart.php?Artname=20100511AJ051100009&ileft=427&itop=581&zoomRatio=130&AN=20100511AJ051100009


 

2010, ഏപ്രിൽ 25, ഞായറാഴ്‌ച

അമിതാബ് ബച്ചന്‍റെ രോഗം

അമിതാബ് ബച്ചന്‍റെ രോഗം
കരള്‍ സിറോസ്സിസ്
കരള്‍ വളരെ മൃദുവായ ഒരവയവമാണ്.
അതു ചകിരി പോലെ ആയിത്തീരുന്ന അവസ്ഥയാണ് സിറോസ്സിസ്.
തുടര്‍ന്നു കരള്‍ നടത്തിയിരൂന്ന ശരീരധര്‍മ്മ പ്രവര്‍ത്തനങ്ങള്‍
മന്ദഗതിയിലാകും.മഞ്ഞപ്പിത്തം വരും.വയര്‍ വീര്‍ക്കും(മഹോദരം.)
രക്തം ഛര്‍ദ്ദിക്കാം.
സാധാരണ കുടിയന്മാരിലാണ് ഈ അവസ്ഥ കാണുക.മഞ്ഞപ്പിത്തം വന്നവ്രിലും
ചില ഔഷധങ്ങള്‍ കഴിച്ചവരിലും സിറോസ്സിസ് ഉടലെടുക്കാം.

ബി ബീയ്ക്ക് കൂലിയുടെ ഷൂടിംഗിനിടയില്‍ അപകടം വന്നപ്പോള്‍ രക്തം കുത്തിവയ്പ്പു വഴി
ഹെപ്പറ്റൈറ്റിസ് ബി എന്നയിനം വൈറല്‍ ബാധ പിടിപെട്ടു
.മദ്യപാനി അല്ലാത്ത ബച്ചനും തുടര്‍ന്നു സിറോസ്സിസ് പിടിപെട്ടു.

കാമിലാരി എന്ന തട്ടിപ്പു മരുന്നു കഴിച്ചാല്‍ കുടിയന്മാര്‍ക്കു മഹോദരം പിടിപെടില്ല
എന്ന അന്ധവിശ്വാസം നമ്മുടെ ഇടയില്‍ വ്യാപകമായുണ്ട്.
പദ്മനാഭന്‍ വൈദ്യര്‍ എന്റെ പേരിലും തട്ടിപ്പു പരസ്യം നലകാറുണ്ട്.
നിയമനടപടികള്‍ക്കൊരുങ്ങുകയാണ്.

See the reception report on Dr. Tharoor MP

Dr. Tharoor I am so sorry to say that you failed to keep the difference from other MPs. The flex Boards are against your wishes to receive you after the controversy on IPL. The maximum number of kerala leaders from TVM I saw there and less in number of party members. The cricket fans are crouding with others around you without any decipline. We the aged and unhealthy people were away from you due to the media coverage and little croud around you.
As a result I shame on this type of you at Trivandrum. There was so many leaders to control them to stand in a line up to the out gate, so that everybody can see you and support you.
The induviduals from various walk of life crowded there can't be identified. However I came to recive you as a rep of http://supporttharoor.org at Trivandrum and was far away from you due to your unfavourable political support. Kindly visit the site to see the induvidual support from all over the World.

I would like to present you our presence.

Keralafarmer : Chandrasekharan Nair

Ungkil : Chandrakumar

IPL Kochi Fan : Don't know the name





You are the MP from Trivandrum representing natives. The party members and leaders from Trivandrum have to obey you and to cooperate with you. In my view they want to control you within the party. Then how can we support you beyond party politics. The margin of votes you got from Trivandrum belongs to neutral voters. Don't try to lead them on disapointments. We know that you have a highest position in our mind as a corrupt free (different from other MPs) well wishing mind for the development of Trivandrum. There was no planing how to receive you in a deciplined manner.
I am sorry for this post against your Congress Party.
See the responses from Dr.tharoor like the following which is sweat to me.
Tharoor soon asked the District Congress Committee leaders to move out lest the reception should inconvenience passengers. read more>>>

2010, മാർച്ച് 24, ബുധനാഴ്‌ച

എം.എല്‍.ഏ ശിവദാസന്‍ നായര്‍ പറഞ്ഞ കഥ

എം.എല്‍.ഏ ശിവദാസന്‍ നായര്‍ പറഞ്ഞ കഥ
ഹുസ്സൈന്‍ മാന്റൊ ( 1912 –, 1955) പ്രസസ്ത ഉര്‍ദൂ കഥാകൃത്ത്
ശിവദാസന്‍ നായരുടെ അസ്സംബ്ലി പ്രസംഗത്തിലൂടെ വീണ്ടും ജനശ്രദ്ധ ആകര്‍ഷിച്ചു.
വിഭജനത്തിനു ശേഷം പാകിസ്ഥാനിലേക്കു കുടിയേറിയ എഴുത്തുകാരന്‍.ബൂ(ഗന്ധം)
ഖോല്‍ ദോ(തുറക്കൂ)തണ്ടാ ഗോസ്റ്റ്(തണുത്ത മാംസം)എന്നീ കഥകള്‍ ഏറെ പ്രസിദ്ധം
ടോബാ ടെക് സിംഗ് ആണ് മാസ്റ്റര്‍പീസ്സ്.ഭാരതത്തിലും പാകിസ്താനിലും ജീവിച്ചിട്ടുള്ള
മാന്റോയെ ഭാരതീയര്‍ പാകിസ്താനിയായും പാകിസ്താനികള്‍ ഭാരതീയനായും കരുതി
വിമര്‍ശിച്ചു എന്നതാണ് വിചിത്രം.രാജ്യാതിര്‍ത്തികള്‍ക്കതീതനായിരുന്നു ആ സാഹിത്യകാരന്‍.
തിരക്കഥാകൃത്ത്,പത്രപ്രവര്‍ത്തകന്‍ എനീനിലകളിലും മാന്റോ അറിയപ്പെട്ടിരുന്നു.22 കഥാസമാഹാരങ്ങള്‍
അദ്ദേഹം പുറത്തിറക്കി. ഒരു നോവല്‍ 5 റേഡിയോ നാടകസമാഹാരങ്ങള്‍ എന്നിവയും
അമിത ലൈഗീകതയുള്ള കഥകളുടെ പേരില്‍ അദ്ദേഹം പലതവണ വിസ്തരിക്കപ്പെട്ടെങ്കിലും
ഒരുതവണപോലും ശിക്ഷിക്കപ്പെട്റ്റില്ല.
സഹായിക്കാന്‍ വന്നവരും പീഡിപ്പിക്കാന്‍ വന്നവരെന്നുകരുതി അവരുടെ മുമ്പാകെ
വഴങ്ങാന്‍ തയ്യാറാകുന്ന പെണ്‍കുട്ടിയുടെ കഥയാണ് എം.എല്‍.ഏ ശിവദാസന്‍ നായര്‍
സൂചിപ്പിച്ച തുറക്കൂ( ഖോല്‍ ദോ) എന്ന കഥ.
K. Sivadasan Nair who, in the course of his speech seeking leave for an adjournment motion on the encroachments in Munnar, likened Munnar to a rape victim who fails to distinguish between her tormentors and saviours, an allusion to Saadat Hasan Manto's heart-rending short story Khol Do about a young rape victim of the Partition days.
അതിനെക്കുറിച്ചറിയാത്തവര്‍ ബഹളം വയ്ക്കും

2010, മാർച്ച് 5, വെള്ളിയാഴ്‌ച

വിവരാവകാശ നിയമം അധികാരപ്പെട്ടവര്‍ക്ക് മൂടിവെയ്ക്കാനുള്ളതോ?

ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച വിശദാംശങ്ങള്‍ സുപ്രീംകോടതി വെളിപ്പെടുത്തണമെന്ന കേന്ദ്ര വിവരാവകാശ കമീഷന്റെ (സിഐസി) ഉത്തരവ് സുപ്രീംകോടതിതന്നെ സ്റേ ചെയ്തു. കേന്ദ്രമന്ത്രി ഒരു കേസില്‍ ഇടപെട്ടെന്ന ആക്ഷേപത്തെത്തുടര്‍ന്ന് ചീഫ്ജസ്റിസ് ഓഫ് ഇന്ത്യയും മദ്രാസ് ഹൈക്കോടതി ജഡ്ജി ആര്‍ രഘുപതിയും തമ്മില്‍ നടന്ന ആശയവിനിമയം വെളിപ്പെടുത്തണമെന്ന ഉത്തരവും റദ്ദാക്കി. സിഐസി ഉത്തരവിനെതിരെ കഴിഞ്ഞ തിങ്കളാഴ്ചയാണ് സുപ്രീംകോടതി സുപ്രീംകോടതിയെത്തന്നെ സമീപിച്ചത്. കൂടുതല്‍ വായിക്കുവാന്‍ ഇവിടെ ഞെക്കുക
സുപ്രീം കോടതി തന്നെ കേസ് നടത്തുകയും വിധി പ്രഖ്യാപിക്കുകയും ചെയ്തു.
വിവരങ്ങള്‍ അറിയുവാനുള്ള ആര്‍.ടി.ഐ ആക്ട് 2005 പ്രകാരം ഏതൊരു പൌരനും ഉള്ള അവകാശങ്ങളെ കീഴ് കോടതി സമാനമായി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷനും, സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷനും പുറപ്പെടുവിക്കുന്ന വിധികള്‍ അപ്രസക്തമാവുകയാണോ?
എം.എല്‍.എ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ടേപ്പിന്റെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം നല്കണമെന്ന സംസ്ഥാന വിവരാവകാശകമ്മീഷന്റെ ഉത്തരവാണ് പ്രിവിലേജ് കമ്മറ്റിയുടെ പരിഗണനക്ക് വിടുകയും കമ്മീഷനെത്തന്നെ സഭയില്‍ വിളിച്ചുവരുത്തി ശാസിക്കുവാനുള്ള ശുപാര്‍ശ ചെയ്യുകയും ചെയ്തിരിക്കുന്നത്. പാര്‍ലമെന്റില്‍ നടക്കുന്ന സമ്മേളനങ്ങള്‍ ചാനലുകള്‍ ടെലക്കാസ്റ്റ് ചെയ്യുമ്പോള്‍ സംസ്ഥാന നിയമസഭാസമ്മേളനങ്ങളിലെ പ്രസംഗം രേഖകളില്‍ തിരുത്തല്‍ വരുത്തി അംഗങ്ങള്‍ക്ക് നല്‍കുകയും സൂക്ഷിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ വീഡിയോയില്‍ അപ്രകാരം ഒരു എഡിറ്റിംഗ് നടത്താത്തതിനാലാണ് വിവരാവകാശ മമ്മീഷന്റെ ഉത്തരവുണ്ടായിട്ടും നല്‍കുവാന്‍ കഴിയാത്തത് എന്നാണ് നാം വാര്‍ത്തകളിലൂടെ മനസിലാക്കിയത്.
കമ്മീഷനെത്തന്നെ സഭയില്‍ വിളിച്ചുവരുത്തി ശാസിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 2010 മാര്‍ച്ച് നാലിന് സെക്രട്ടേറിയറ്റ് നടയില്‍ ബ്ലോഗര്‍മാരുള്‍പ്പെടെ വിവിധ സംഘടനയില്‍പ്പെട്ടവരുടെ പ്രതിനിധികള്‍ പങ്കെടുത്ത ധര്‍ണ നടക്കുകയുണ്ടായി.
മനോരമ പത്രത്തില്‍ വന്ന വാര്‍ത്ത
പ്രസ്തുത ധര്‍ണയിലെ തീരുമാന പ്രകാരം വിവരാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഒരു ഗൂഗിള്‍ ഗ്രൂപ്പ് ആരംഭിക്കുവാനും ചര്‍ച്ചകളും മറ്റും എല്ലാപേര്‍ക്കും കാണത്തക്ക രീതിയില്‍ പ്രസിദ്ധീകരിക്കുവാനും തീരുമാനിക്കുകയുണ്ടായി. rti4kerala@gmail എന്നവിലാസത്തിന്റെ നിയന്ത്രണത്തില്‍ പ്രസ്തുക ഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ആദരണീയനായ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ശ്രീ. ബി.ആര്‍.പി ഭാസ്കര്‍ ചര്‍ച്ചകള്‍ക്കായി ആദ്യ പോസ്റ്റ് പ്രസിദ്ധീകരിച്ചു. അംഗങ്ങള്‍ക്ക് rti4kerala@googlegroups.com എന്ന വിലാസത്തില്‍ തങ്ങളുടെ ഇ-മെയില്‍ വിലാസത്തില്‍ നിന്ന് കത്തുകള്‍ അയക്കുവാനും മറുപടികള്‍ രേഖപ്പെടുത്തുവാനും സാധിക്കും.

2010, മാർച്ച് 3, ബുധനാഴ്‌ച

ഭൂ പരിഷകരണം കൊണ്ടുവന്നത്...


ഭൂ പരിഷകരണം കൊണ്ടുവന്നത്...

നമ്മുടെ നാട്ടില്‍ ഭൂപരിഷ്കരണം കൊണ്ടു വന്നതു താനാണെന്നു ജസ്റ്റീസ് കൃഷ്ണയ്യരും
താനുളപ്പടെയുള്ള മൂന്നംഗസമതിയാണന്നു ഗൗരിയമ്മയും വാദിക്കുന്നു.നിയമസഭാചരിത്രം
അറിയാവുന്നവര്‍ രണ്ടു പേരും പറയുന്ന പച്ചക്കള്ളം കേട്ടു മൂക്കത്തു വിരല്‍ വയ്ക്കും.

1954 ആഗസ്റ്റ് 7ന് പട്ടം മന്ത്രിസഭയിലെ റവന്യൂ മന്ത്രി പി.എസ്സ്.നടരാജപിള്ള അവതരിപ്പിച്ച
എഴിന ഭൂപരിഷ്കരണ നിയമം ആയിരുന്നു ഇന്ത്യയിലെ ആദ്യ ഭൂപരിഷകരണ നിയമം.
(കേരളത്തിന്‍ റെ സാമൂഹ്യ ഘടനയും രൂപാന്തരവും.ഡി.സി ബുക്സ് 1997 ല്‍ പ്രസിദ്ധീകരിച്ച്
ഡോ.ഈ.ജെ തോമസ്സിന്‍ റെ ബുക്ക് പേജ് 93 കാണുക)

മികച്ച നിയമസമാജികന്‍ എന്നു പുകഴ്പെറ്റ ടി.ഏം ജേക്കബ്ബ് സംസ്കാരികമന്ത്രിയായപ്പോള്‍
അദ്ദേഹത്തിന്‍ റെ ആരാധ്യപുരുഷനായ പി.എസ്സ്,നടരാജപിള്ളയ്യുടെ ജീവചരിത്രം പി.സുബ്ബയ്യാ
പിള്ളയെ കൊണ്ടെഴുതിച്ച് 1991 ല്‍ പ്രസിദ്ധീകരിച്ചിരുന്നു.അതില്‍ പേജ് 126-127 ല്‍
വിശദ വിവരം വായിക്കാം.
ഇരുപ്പൂ നിലമെങ്കില്‍ 15 എക്കറും ഒരുപ്പൂ നിലമെങ്കില്‍ 30 ഏക്കറും കഴിഞ്ഞുള്ളവ
നിയം വന്നുകഴിഞ്ഞു 6 മാസ്സത്തിനുള്ളില്‍ പാട്ടത്തിനു കൊടുക്കണം എന്നും അല്ലാത്ത പക്ഷം
സര്‍ക്കാര്‍ കയ്യടക്കും എന്നായിരുന്നു ബില്‍.
ഈ ബില്ലിനെ അനുമോദിച്ച അന്നത്തെ എം.എല്‍ ഏ കെ.ആര്‍ ഗൗരി അവസാനത്തിന്റെ ആരംഭം
എന്നു പറഞ്ഞതു പ്രായാധിക്യം ഭാധിച്ചതിനാലാവാം ഇന്നത്തെ ഗൗരിയമ്മ മറന്നു കളഞ്ഞു.
 



ഇന്നത്തെ ടാറ്റാ,അന്നത്തെ കണ്ണന്‍ ദേവന്‍

കണ്ണന്‍ ദേവന്‍ കമ്പനി ഏറ്റെടുക്കാനും നടരാജപിള്ള നേരിട്ടു തന്നെ ശ്രമിച്ചു.
അന്നു കളക്ടര്‍ ആയിരുന്ന ഗോവിന്ദമേനോന്‍,സബ്കളക്ടര്‍ പി.സി അലക്സാണ്ടര്‍
അന്നിഅവ്രൊരുമിച്ചു പി.എസ്സ് ജനറല്‍ മാനേജര്‍ വാട്ടര്‍മാനെ കാണാന്‍ പി.എസ്സ്.
പോയ കഥ പേജ് 118-119 ല്‍ വായിക്കാം.മന്ത്രിയെ കൊച്ചാക്കാന്‍ ദ്വര സസ്വീകരിക്കാന്‍
സഹായിയെ നിര്‍ത്തി.ചര്‍ച്ച കഴിഞ്ഞപ്പോല്‍ പി.എസ്സിന്‍ റെ കടുത്ത ആരാധകനായി
മാറിയ ദ്വര ഒരു ഗംഭീരസ്വീകരണം നല്‍കിയ ശേഷമാണ് യാത്ര അയത്തത്.
പക്ഷെ ,കഷ്ടം എന്നു പറയ്ട്ടെ,പി.എസ്സും പട്ടവും ഭൂപരിഷകരണത്തിന്‍ റെ
ക്രഡിറ്റ് തട്ടിയെടുക്കും എന്നു കണ്ട കോണ്‍ഗ്രസ്സും (60 പേര്‍) കമ്യൂണിസ്റ്റുകളും
(30 പേര്‍) ഒത്തൊരുമിച്ചു പട്ടം മന്ത്രിസഭയെ മറിച്ചിട്ടു.

അവലംബം:
പി.എസ്സ് നടരാജപിള്ള,പി.സുബ്ബയ്യാപിള്ള സാംസ്കാരിഅക്വകുപ്പ് 1991

പി.എസ്സ്.നടരാജപിള്ളയെ ഓര്‍മ്മിക്കുന്ന ചിലര്‍

ജീവിതകാലത്തു വേണ്ട അംഗീകാരം കിട്ടാതെ പോയ നല്ല ഒരു മന്ത്രിയായിരുന്നു
തിരുക്കൊച്ചി ധനമന്ത്രി ഏഴു സെന്റിലെ ഓലപ്പുരയില്‍
ഇരുന്നു ബഡ്ജറ്റ് തയാറാക്കിയ
പി.എസ്സ്.നടരാജപിള്ള.

കേരളത്തിന്റെ പുരോഗതിക്കു കാരണം ഭൂപരിഷ്കരണം ആണെന്നും
അതു നടപ്പാക്കിയതുതങ്ങളാണെന്നും പലരും അവകാശപ്പെടുന്നു
.പാട്ടക്കാര്‍ക്കു വസ്തുക്കളും പാടവും
കിട്ടിയെന്നതല്ലാതെ കര്‍ഷത്തോഴിലാളികക്കു കാര്യമായ പ്രയോജനം കിട്ടിയുമില്ല.

നമ്മുടെ നാട്ടില്‍ ഭൂപരിഷ്കരണത്തിനായി ആദ്യം ബില്‍ അവതരിപ്പിച്ചതു
പി.എസ്സ് .നടരാജപിള്ള ആയിരുന്നു എന്നു ഇന്നു പലരും ചൂണ്ടിക്കാട്ടാന്‍ തയ്യാറായിരിക്കുന്നു.

ആര്‍.കെ സുരേഷ്കുമാര്‍,പി.സുരേഷ്കുമാര്‍ എന്നു രണ്ടു ഡോക്ടറന്മാര്‍ ചേര്‍ന്നെഴുതിയ
ഡവലപ്മെന്റ് പൊളിറ്റിക്സ് ആന്‍ഡ്സൊസൈറ്റി ലെഫ്റ്റ് പൊളിറ്റുക്സ്
എന്ന പുസ്തകത്തില്‍ പറയുന്നതു
കാണുക:
1954 ല്‍ പട്ടം താണുപിള്ളയുടെ പ്രജാ സോഷ്യലിസ്റ്റ് സര്‍ക്കാര്‍
ഇന്ത്യയിലെ ആദ്യത്തെ ഭൂപരിഷ്കരണ
ബില്‍ പി.എസ്സ് നടരാജപിള്ള അവതരിപ്പിച്ചപ്പോള്‍
ആ വിധത്തിലുള്ള ആദ്യ നിയമനിര്‍മ്മാണത്തിന്റെ ക്രെഡി
റ്റ്പി.എസ്സ്.പിക്കും നടരാജപിള്ളയ്ക്കും കിട്ടാതിരിക്കാന്‍
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയുംകൈകോര്‍ത്ത്
ആ സര്‍ക്കാരിനെ പുറത്താക്കി.

2010, ഫെബ്രുവരി 28, ഞായറാഴ്‌ച

ഉദാത്ത പ്രണയത്തിന്‍റെ കഥകള്‍

 
Posted by Picasa

ഉദാത്ത പ്രണയത്തിന്‍റെ കഥകള്‍

സല്‍മാന്‍ റൂഷ്ദി,വിക്രം സേത്, അമിതാവ് ഘോഷ്
ഇംഗ്ലീഷിലെഴുതുന്ന നിരവധി ഇന്ത്യാക്കാരുണ്ടെങ്കിലും
അരുന്ധതി റോയിയെ മാറ്റി നിര്‍ത്തിയാല്‍ ഇംഗ്ലീഷില്‍
സാഹിത്യസൃഷ്ടി നടത്തുന്ന മലയാളികള്‍ ഉണ്ടോ എന്നു സംശയം.
ഉദാത്ത പ്രണയങ്ങളുടെ മൂന്നു ഇംഗ്ലീഷ് കഥകളടങ്ങിയ
ദ സബ്ലൈം ലവ് ( എച്ച് & സി ബുക്ക്സ്,തൃശ്ശൂര്‍ ഡിസംബര്‍ 2009)
എന്ന ഇംഗ്ലീഷ് ചെറുകഥാ സമാഹാരം പുറത്തിറക്കിയ
റിട്ട.എക്സിക്യൂട്റ്റീവ് എഞ്ചിനീയര്‍,പൊന്‍ കുന്നത്തു
സ്ഥിരതാമസ്സമാക്കിയ ജി.ബാലഗോപാലന്‍ നായര്‍
തീര്‍ച്ചയായും അഭിനന്ദനം അര്‍ഹ്ഹിക്കുന്നു.

പെരിയാറിന്‍റെ തീരത്തു ജനിച്ചുവളര്‍ന്ന ശ്രീ.നായര്‍
അവിടെയുള്ള പാവപ്പെട്ട ഒരു നമ്പൂതിരി യുവതിയുടെ
വിജാതീയ പ്രണയകഥ പറയൂന്നു ആദ്യകഥയാണ്
യാത്യനയുടെ ദിനങ്ങള്‍(ദോസ് അഗണൈസിങ് മോമന്റ്സ്)
ഒരു പാവം പെണ്‍കുട്ടിയുടെയും ഒരു സമ്പന്ന ആണ്‍കുട്ടിയുടെയും
ഉദാത്തപ്രണയം ആണ് ദ സബ്ലൈം ലവ്.അല്‍പം എക്സ്
കലര്‍ത്തിയ അവസാന കഥ മദ്യലഹരിയില്‍ ലൈഗീക കുസൃതി
കാട്ടുന്ന ഒരു സമ്പന്ന കുമാരിയുടെ കഥയാണ്. എല്ലാം സുഖപര്യവസായികള്‍
ജഫ്രി ആര്‍ച്ചര്‍ ഇംഗ്ലണ്ടിലെ ആര്‍.കെ നാരായണ്‍ എന്നറിയപ്പെടാന്‍
ആഗ്രഹിക്കുന്നു എന്നൊരിന്റര്‍വ്യൂവില്‍ പറഞ്ഞു.ആര്‍.കെ നാരായണ്‍
ഇംഗ്ലണ്ടില്‍ വളരെ പോപുലര്‍ ആണെന്നു അവിടെ സ്കൂള്‍ വിദ്യാര്‍ഥിയായ
എന്‍ റെ പേരക്കുട്ടി നയനിക പറയുന്നു. ആര്‍.കെ.നാരായണന്‍റെ
മാല്‍ഗുഡി കഥകളെ ഓര്‍മ്മിക്കുന്നവയാണ് ശ്രീ നായരുടെ പേരാറിന്‍
കഥകള്‍ എന്നു ചൂണ്ടിക്കാട്ടാന്‍ സാന്തോഷമുണ്ട്. ലയണ്‍സ് പ്രസിദ്ധീകരണങ്ങളില്‍
15 കൊല്ലമായി കഥകള്‍ എഴുതിരുന്ന ബാലഗോപാലിന്‍റെ ആദ്യ കഥാസമാഹാരമാണീ
പ്രണയ കഥകള്‍.മറ്റു കഥകളും പുസ്തരൂപത്തില്‍ പുറത്തിറക്കും എന്നു പ്രതീക്ഷിക്കുന്നു.
ലളിതസുന്ദര്‍മായ ശൈലി വിദ്യാര്‍ത്ഥികളെ തീര്‍ച്ചയായും ആകര്‍ഷിക്കും

ഓണ്‍ ലൈന്‍ സൗഹൃദകൂട്ടായ്മകള്‍ വരമോ അതോ ശാപമോ?

ഓണ്‍ ലൈന്‍ സൗഹൃദകൂട്ടായ്മകള്‍ വരമോ അതോ ശാപമോ?

ടെക്നോളജിയുടെ പുതുപുത്തന്‍ അവതാരങ്ങള്‍ നമ്മുടെ
ജീവിതശൈലികളെ മാറ്റിമറിയ്ക്കും.പലപ്പോഴും അതു നല്ലതിനാകാം.
ചിലപ്പോള്‍ നാശത്തിനും കാരണമായെന്നു വരാം.ഉഷ്ണത്തെ വീശുപാളയുമായി
നേരിട്ടവരായിരുന്നു നമ്മുടെ മാതാപിതാക്കള്‍.പുതുപുത്തന്‍ തലമുറ
മുഴുവന്‍ സമയവും ഏ.സിയുടെ നടുവില്‍.കവുങ്ങിന്‍ പാളകൊണ്ടുള്ള
വീശുപാള കണ്ടിട്ടു പോലുമില്ലാത്തവര്‍.

ഓണ്‍ ലൈന്‍ സൗഹൃദകൂട്ടായ്മകള്‍
അടുത്ത കാലത്ത് ഏറെ പ്രചാരം നേടി.
കൗമരക്കാരും യുവാക്കളും മാത്രമല്ല പ്രൊഫഷണല്‍സും പെന്‍ഷന്‍ പറ്റിയവരും
ഇന്നിത്തരം കൂട്ടായ്മകളുടെ അംഗങ്ങളും മിക്കപ്പോഴും അടിമകളും ആണ്.
ഓണ്‍ ലൈന്‍ സൗഹൃദകൂട്ടായ്മകള്‍ ഒരു വരമോ അതോ ശാപമോ?
പണ്ടു നമ്മുടെ ചെറുപ്പത്തില്‍ നാം സമയം കിട്ടുമ്പോഴെല്ലാം
അടിച്ചേച്ചോട്ടവും സാറ്റും അമ്മാനമാട്ടവും മറ്റും കളിച്ചിരുന്നു.അനാരും
അതിന് അഡിക്ഷന്‍ എന്ന വിശേഷണം നല്‍കിയിരുനില്ല.ഇന്നു
കുട്ടികള്‍ കമ്പ്യൂട്ടര്‍ ഗയിം കളിക്കുമ്പോള്‍ ഓണ്‍ ലൈന്‍ സൗഹൃദകൂട്ടായ്മയില്‍
സംവദിക്കുമ്പോല്‍ അത് അമിതാസക്തി ആയി ചിത്രീകരിക്കപ്പെടുന്നു
എന്നു ചിലര്‍പണ്ടു നമ്മുടെ ചെറുപ്പത്തില്‍ നാം സമയം കിട്ടുമ്പോഴെല്ലാം
അടിച്ചേച്ചോട്ടവും സാറ്റും അമ്മാനമാട്ടവും മറ്റും കളിച്ചിരുന്നു.അനാരും
അതിന് അഡിക്ഷന്‍ എന്ന വിശേഷണം നല്‍കിയിരുനില്ല.ഇന്നു
കുട്ടികള്‍ കമ്പ്യൂട്ടര്‍ ഗയിം കളിക്കുമ്പോള്‍ ഓണ്‍ ലൈന്‍ സൗഹൃദകൂട്ടായ്മയില്‍
സംവദിക്കുമ്പോല്‍ അത് അമിതാസക്തി ആയി ചിത്രീകരിക്കപ്പെടുന്നു
എന്നു ചിലര്‍.
അമേരിക്കയില്‍ 7ലക്ഷം ഫേസ്ബുക്ക് അംഗങ്ങള്‍ 23 ലക്ഷം മണിക്കൂറുകള്‍
നെറ്റില്‍ ചെലവഴിക്കുന്നു.ജോലിക്കിടയിലും അവര്‍ രണ്ടു മണിക്കൂര്‍
ഫേസ്ബുക്കില്‍ ചെലവഴിക്കുന്നു.അവരുടെ കാര്യക്ഷതയില്‍ 1.6 ശതമാനം
കുറവ് ഇതിനാല്‍ വരുന്നു.പക്ഷേ പലരും ടി.വിയുടെ മുമ്പിലിരിക്കുന്ന
സമയത്തില്‍ നിന്നായിരിക്കും ഈ 2 മണിക്കൂര്‍ കണ്ടെത്തുക.

2010, ഫെബ്രുവരി 25, വ്യാഴാഴ്‌ച

ആര്‍ക്കിടെക്ട് ജി.ശങ്കര്‍ കാണാതെ പോയത്

ആര്‍ക്കിടെക്ട് ജി.ശങ്കര്‍ കാണാതെ പോയത്
Posted by Picasa




അര്‍ക്കിടെക്ട് ജി.ശങ്കര്‍ ഫെബ് 25 വ്യാഴാ​ഴ്ച മനോരമയിലെ കോളത്തില്‍
അടുത്ത കാലത്തു പണിതീര്‍ത്ത കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനെ
പുകഴ്ത്തി എഴുതിയതു വായിച്ചു.രൂപകല്‍പ്പന ചെയ്ത ആര്‍ക്കിടെക്റ്റ്,
നിശ്ചിത സമയത്തിനു മുമ്പു പണിതീര്‍ക്കാന്‍ സഹായിച്ച മുഴുവന്‍ ആളുകളും
അതിന്‍റെ ജീവാത്മാവും പരമാത്മാവും ആയ സ്ഥലം എം.എല്‍.എ
അല്‍ഫോന്‍സ് കണ്ണന്താനവും മുക്തകണ്ഠം പ്രശംസ അര്‍ഹിക്കുന്നു.
സംശയം ഇല്ല.എന്നാല്‍ ജി.ശങ്കറെ പോലെ ദൂരകാഴ്ച്ചയുള്ള ലോകം
മുഴുവന്‍ ചുറ്റിക്കറങ്ങിയ ഒരു ആര്‍ക്കിടെക്ടില്‍ നിന്നും കുറേ കൂടി
മെച്ചപ്പെട്ട വിമര്‍ശനം പ്രതീക്ഷിച്ചു. കുറ്റം ചൂണ്ടിക്കാട്ടുന്നതു മറ്റുള്ള
സ്ഥലങ്ങളില്‍ ആ ന്യൂനത പരിഹരിക്കാന്‍ വേണ്ടിയാണ്.
നഗരങ്ങളിലും ടൗണുകളിലും ഭാവിയില്‍ മാത്രമല്ല ഇപ്പോള്‍ തന്നെ
വാഹനപാര്‍കിംഗ് വന്‍പ്രശനമാണല്ലോ.കാഞ്ഞിരപ്പള്ളിയിലെ ഉയര്‍ന്ന
കുന്നില്‍ മിനി സ്റ്റേഷന്‍ പണിതപ്പോള്‍ അടിയിലത്തെ ഏതാനും നിലകള്‍
മള്‍ട്ടിലവല്‍ പാര്‍ക്കിംഗ് സ്റ്റേഷന്‍ ആയി പണിതിരുന്നുവെങ്കില്‍ ടൗണിലെ
വാഹനപാര്‍ക്കിംഗിനു പരിഹാരം ആയേനെ.കൂടാതെ സര്‍ക്കാരിനു
വരുമാനവും.
ലോകം മുഴുവന്‍ ചുറ്റിക്കറങ്ങിയ ശങ്കറെപ്പോലുള്ള ഒരാര്‍ക്കിടെക്ടില്‍
നിന്നും ഇത്തരം ഒരു നിര്‍ദ്ദേശം എന്നെപ്പൊലുള്ളവര്‍ പ്രതീക്ഷിച്ചു.
സദയം ക്ഷമിക്കുക

2010, ഫെബ്രുവരി 21, ഞായറാഴ്‌ച

Athijeevanam by Ettumanoor Somadasan

 
Posted by Picasa

പുതിയൊരു ചരിത്രാഖ്യായിക
(ഏറ്റുമാനൂര്‍ സോമദാസന്‍റെ അതിജീവനം)
കേരളാ സ്കോട്ട് സി.വി.രാമന്‍പിള്ള
എഴുതിയ മാര്‍ത്താണ്ഡവര്‍മ്മ എന്ന ചരിത്രാഖ്യായിക
വായിക്കാത്ത മലയാളികള്‍ കാണില്ല.
നായന്മാര്‍ക്കു വേണ്ടി ഒരു നായര്‍ എഴുതിയ
നായര്‍മഹാകാവ്യം എന്നു എം.പി.പോള്‍
വിമര്‍ശിച്ചിട്ടുണ്ടെങ്കിലും മേധാവിത്വം നഷ്ടപ്പെട്ട
നായര്‍സമുദായത്തിന്‍ റെ മനോബലം വര്‍ദ്ധിപ്പിക്കാന്‍
മാര്‍ത്താണ്ഡവര്‍മ്മ എന്ന ചരിത്രാഖ്യയികയ്ക്കു കഴിഞ്ഞു.
മറ്റു സാമുഹ്യവിഭാഗങ്ങളെ പ്രബുദ്ധരാക്കാന്‍ പില്‍ക്കാലത്ത്
ആരും ആഖ്യായികള്‍ രചിച്ചില്ല.
ഇക്കാര്യം ഇവിടെ ചൂണ്ടിക്കാട്ടാന്‍ കാരണം ഏറ്റുമാനൂര്‍
സോമദാസന്‍ രചിച്ച അതിജീവനം
(ജൂലൈ 2009 മലയാളവിദ്യാപീഠം,പെരുന്ന പേജ് 712 വില 350 രൂപ)
എന്ന ആഖ്യായിക ആണ്.
നാഞ്ചിനാടന്‍ പാടശേഖരങ്ങള്‍,സഹ്യാദ്രിയുടെ ഹരിതസാനുക്കള്‍
കുട്ടനാടന്‍ പുഞ്ചയുടേയും എക്കലടിഞ്ഞ വേമ്പനാടങ്കായല്‍ത്തീരങ്ങളുടേയും
ചൂരു നിറഞ്ഞു നില്‍ക്കുന്ന നനഞ്ഞ മണ്‍തലങ്ങള്‍ എന്നിവയുള്‍പ്പെട്ട
പ്രാചീന കേരള ഭൂമിയുടെഖ് വിപുലമായ ചരിത്രപശ്ചാത്തലത്തില്‍
രൂപപ്പെടുന്ന അഞ്ഞൂറോളം വര്‍ഷങ്ങളിലെ സംഭവ പരമ്പരകള്‍
ഈ ആഖ്യായികയില്‍ വായിക്കാം.ശുചീന്ദ്രം, കുമാരകോവില്‍,
അറന്മുള, ഏറ്റുമാനൂര്‍,വൈക്കം തുടങ്ങിയ പ്രാചീന ക്ഷേത്രങ്ങളുടെയും
നിരവധി കുടുംബങ്ങളുടേയും കഥകളും മിത്തുകളും അനാവരണം
ചെയ്യപ്പെടുന്ന ആഖ്യായികയാണ് അതി ജീവനം.
കല്ലിയങ്കാട്ടു നീലി, ധര്‍മ്മരാജ,വേലൂ തമ്പി,വൈക്കം പദ്മനാഭപിള്ള
എന്നിവരോടൊപ്പം പാണ്ടിയില്‍ നിന്നും കുടിയേറിയ വെള്ളാളപിള്ളമാര്‍
എന്ന കൃഷീവലന്മാരുടേയും കഥ പറയുന്നു സോമദാസന്‍ അതിജീവനം
എന്ന ഈ ചരിത്രാഖ്യായികയിലൂടെ

2010, ജനുവരി 4, തിങ്കളാഴ്‌ച

സസ്നേഹം അങ്കിള്‍

പ്രിയ മിനിക്കുട്ടി,

അടുത്ത ആഴ്ച വിവാഹിതയാകാന്‍ പോകുന്ന
മോള്‍ക്ക് അങ്കിളിന്‍റെ വിവാഹമംഗളാശംസകള്‍.
വിവാഹിതരാകാന്‍ പോകുന്നവര്‍ അത്യാവശ്യം
അറിഞ്ഞു വയ്ക്കേണ്ട ചില കാര്യങ്ങളുണ്ട്.

ആദ്യത്തെ കുഞ്ഞിനു വേണ്ടി ധൃതി കൂട്ടണം
രണ്ടമത്തേത് 3-5 വര്‍ഷം കഴിഞ്ഞു മതി.
കുട്ടികള്‍ ഒന്നോ രണ്ടോ മതി.
ആദ്യപ്രസവത്തിനു പറ്റിയ പ്രായം 23 വയസ്സാണ്.

വിവാഹശേഷം ലൈംഗികബന്ധം തുടങ്ങുമ്പോള്‍
യുവതികള്‍ക്കു മൂത്രത്തില്‍ അണുബാധ ഉണ്ടാകാം.
ഹണിമൂണ്‍ സിസ്റ്റൈറ്റിസ് അഥവാ മധുവിധു രോഗം
എന്നാണിതിനു പേര്‍.
മൂത്രപരിശോധനയും കള്‍ച്ചര്‍ പരിശോധനയും
കൃത്യമായ രോഗനിര്‍ണ്ണയത്തിനാവശ്യമാണ്‌.
പരിചയസമ്പന്നനാ /യായ ഒരു ഗൈനക്കോളജിസ്റ്റിനെ
നേരില്‍ കണ്ടു ഉപദേശം തേടണം.

വേണമെന്നു തോന്നുമ്പോള്‍ മാത്രം ഗര്‍ഭം ധരിക്കുക.
നിരവധി ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുണ്ട്.
പറ്റിയതേതെന്നറിയാന്‍ ഒരു ഗൈനക്കോളജിസ്റ്റിനെ നേരില്‍ കാണുക.

ഗര്‍ഭം ധരിച്ച ശേഷം അലസിപ്പിക്കുന്നതിലും നല്ലത്
ഗര്‍ഭം ധരിക്കാതെ നോക്കുന്നതാണ്‌.
അനാവശ്യ ഗര്‍ഭം 15 ദിവസങ്ങള്‍ക്കുള്ളില്‍ വേണ്ടെന്നു വയ്ക്കുക.
12 ആഴ്ച് കഴിഞ്ഞുള്ള ഗര്‍ഭഛിദ്രം അപകടം പിടിച്ചതാണ്‌.
മൂത്രപരിശോധന വഴി ആര്‍ത്തവം മുടങ്ങിയാലുടന്‍
നിങ്ങള്‍ക്കു സ്വയം ഗര്‍ഭധാരണം കണ്ടുപിടിക്കാം.
രാവിലെ ആദ്യം ഒഴിക്കുന്ന മൂത്രം വേണം പരിശോധനാവിധേയമാക്കാന്‍
.
നവജാതശിശുവിനു തൂക്കം കുറഞ്ഞാല്‍
പില്‍ക്കാലത്തു പ്രമേഹം,പ്രഷര്‍,ഹൃദ്രോഗം,പക്ഷാഘാതം,പൊണ്ണത്തടി
എന്നിവ പിടിപെടാന്‍ സാധ്യത കൂടും.(ബാര്‍ക്കര്‍ മതം)
അതിനാല്‍ ചിട്ടയായ ഗര്‍ഭകാല പരിചരണം നേടി 3 കിലോ ഉള്ള
കുഞ്ഞിനു ജന്മം നല്‍കണം.
അതിനു ഗര്‍ഭകാലത്തു കുറഞ്ഞതു 10 തവണ ശാരീരിക പരിശോധനകള്‍ക്കും
3 തവണ അള്‍ട്രാസൗണ്ട് പരിശോധനക്കും വിധേയ ആകണം.
അള്‍ട്രാസൗണ്ട് പരിശോധന ദോഷം ചെയ്യില്ല.
ഗുണം ചെയ്യും.

കുഞ്ഞിനെ മുലകൊടുത്തു വളര്‍ത്തണം.
കുഞ്ഞിനു ബുദ്ധിയും കരുത്തും മുഖ സൗന്ദര്യവും വേണമെങ്കില്‍
മുലപ്പാല്‍ തന്നെ കൊടുക്കണം.
ഉള്‍ വലിഞ്ഞ മുലഞെട്ടുള്ളവര്‍ പ്രസവത്തിനു മുമ്പു തന്നെ അതിനു പരിഹാരം തേടണം.
പ്ലാസ്റ്റിക് സിറിഞ്ചുപയോഗിച്ച് അതെങ്ങനെ പരിഹരിക്കാം എന്നു ഡോക്ടര്‍ കാട്ടിത്തരും.
കുഞ്ഞങ്ങള്‍ക്കു പശു,ആട്,എരുമ തുടങ്ങിയ
മൃഗങ്ങളുടെ പാല്‍ ഒരുകാരണവശാലും കൊടുക്കരുത്‌.
കുപ്പിപ്പാലും പാല്‍പ്പൊടികളും ഒഴിവാക്കുക.
തൊട്ടിലും പാടില്ല.
തൊട്ടിലാട്ടുന്ന കരങ്ങള്‍ ഇന്നു പഴംകഥയാണ്.
താളം പിടിക്കുന്ന കരങ്ങള്‍ മതി.

സസ്നേഹം അങ്കിള്‍

2010, ജനുവരി 3, ഞായറാഴ്‌ച

പെരുംതേനരുവി

 
Posted by Picasa

പെരുംതേനരുവി

കോട്ടയം പത്തനംതിട്ട എന്നീ ജില്ലകളുടെ അതിര്‍ത്തിയില്‍
ഉള്ള വെള്ളച്ചാട്ടം.പമ്പയുടെ പോഷകനദിയാണ് പെരുംതേനരുവി.
നാറാണം മൂഴി പഞ്ചായത്തിലാണ് ഈ വെള്ളച്ചാട്ടം.

തിരുവല്ലയില്‍ നിന്നും പത്തനംതിട്ട- റാന്നി വഴിയും കോട്ടയത്തു
നിന്നു എരുമേലി-മുക്കൂട്ടുതറ-ചാത്തന്‍ തറ വഴിയും എരുമേലി-കനകപ്പലം-വെച്ചൂച്ചിറ
നവോദയാ സ്കൂള്‍ വഴിയും ഇവിടെ
എത്താം.റാന്നിയില്‍ നിന്നും 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വെച്ചൂച്ചിറ
നവോദയാ സ്കൂള്‍ പരിസരത്തെത്താം. അഞ്ചു മിനിട്ട് നടന്നാല്‍
വെള്ളച്ചാട്ടം കാണാം.

റാന്നിയില്‍ നിന്നും അത്തിക്കയം-കുടമുരുട്ടി-ചെണ്ണ വഴി സഞ്ചരിച്ചാല്‍
അതു നല്ല ഒരു ദൃശ്യാനുഭവം നല്‍കും.

ലോകപ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ നടക്കുന്ന സ്ഥലത്തു നിന്നും
10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്താം.ചാത്തന്തറവരെ
ബസ്സുണ്ട്.കാറും പോകും.വെള്ളച്ചാട്ടം വരെ ഓട്ടോകള്‍ പോകും.
85 കൊല്ലം മുമ്പു ആര്‍ച്ചാകൃതിയിലുള്ള വലിയ വെള്ളത്താട്ടമായിരുന്നു
ഇവിടെ.ആര്‍ച്ചിനടിയില്‍ പെരുതീനീച്ചകള്‍ കൂടു കെട്ടിയിരുന്നു.അതിനെ
തുടര്‍ന്ന്‍ പെരുംതേനരുവി വെള്ളച്ചാട്ടം എന്ന പേര്‍ വന്നു.

അപകടം ഒളിച്ചിരിക്കുന്ന സ്ഥലമാണ് പെരുംതേനരുവി.മഴക്കാലത്ത്
പാറകള്‍ തെന്നും.നിരവധി പേര്‍ ഇവിടെ അപകടത്തില്‍ പെട്ടു മരിച്ചിട്ടുണ്ട്.
ആത്മഹത്യാ പാറകള്‍ എന്നും പറയാം.
അതിനാല്‍ ദൂരെ നിന്നു കാണുന്നതല്ലാതെ പാറകളില്‍ കയറരുത്. പാറകളിലെ
ചില കുഴികളുടെ സമീപത്തെത്തിയാല്‍ അവയില്‍ നിന്നു നമ്മെ ഏതോഅദൃശ്യ
ശക്തി വലിച്ചു വീഴ്ത്തും എന്നു ചിലര്‍ പറയുന്നു.അടിയില്‍ കൂടി ശക്തിയായി
പായുന്ന വെള്ളം നമ്മെ വലിച്ചു വീഴ്ത്തുന്നതാണന്നു പറയപ്പെടുന്നു.ഏതായാലും
പരീക്ഷിച്ചു നോക്കേണ്ട.
കയങ്ങള്‍ക്ക് 35 ആള്‍ താഴ്ച്ച വരെയുണ്ടത്രേ.

300 അടി താഴേക്കു പതിക്കുന്ന പനം കുടന്ത എന്നൊരു വെള്ളച്ചാട്ടം 200 അടി
താഴേക്കു പതിക്കുന്ന പടിവാതില്‍ എന്നീ രണ്ടു വെള്ളച്ചാട്ടങ്ങള്‍ കൂടി അടുത്തുണ്ട്.
അവയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.

2010, ജനുവരി 2, ശനിയാഴ്‌ച

Free Medical Consultation


Free Medical Consultation at my Residence-NeelakandaNilayam
This is to inform all that I left the post of
Medical Suptd, KVMS Hospital Ponkunnam ,on the eve of 31st Dec 2009.

I am happy to inform you that I have started free medical consultation
at my residence, Neelakanda Nilayam, just before KVMS Hospital,
Ponkunnam in Erumely bypass Road on all days including holidays between
(9-12 am)
This Free Consultation is by booking only (mob: 94470-35416)

Only patient friendly prescriptions with minimum number of
Medicines of approved brands will be prescribed.
Minimum Investigations
Patients requiring inpatient care will be admitted in Santhinikethan
Hospital , near the Court by the side of NH-220.

Facility will be provided for getting Second Medical opinion
from Expert Medical Team from United Kingdom.
Online consultation facility will be available
Medical Helpline
For Patients: to find out Speciality Centres inside and outside
Kerala and to get Medical Insurance
For Doctors: to get better placement inside & outside Kerala

Clubs , Organizations and Educational Institutions
can contact for Health Education Classes (Power Point Presentations & videos)