2009, മാർച്ച് 2, തിങ്കളാഴ്‌ച

ഉണർത്താനായ് ഉറങ്ങുന്നു

എന്റെ കണ്ണുനീരിൽ തിര അടിക്കുന്നത്
നിങ്ങൾ കണുന്നില്ല കേൾക്കുന്നുമില്ല.

അജ്ഞത നടിക്കുമീ അധരവ്യാപാരികൾ
ജാഥയും രഥയാത്രയുമായ് ഊരുചുറ്റിയും
എന്റ്റെ മാറിൽ ചുരത്തിയ പാൽ കുടിച്ചും
ഉന്മത്തരായി നേതാക്കളായ് വളരാൻ ശ്രമിക്കുന്നു.

ഉയരശിഖരങ്ങളിൽ വാൽ ചുറ്റി ആടുന്നു
അഹന്തയുടെ പൊൻ‌കിരീടം ചൂടി
ചരിത്രത്തിൽ ഇടം തേടുന്നു.
ഞാനൊന്നു പൊട്ടിതെറിച്ചാൽ,
ഉരുകിയൊഴുകിയെത്തും ലാവയിൽ
പൊലിയും ഈ ഫലവൃക്ഷങ്ങൾ

മരുഭൂമിയായി മാറുമെൻ മാറിടത്തിൽ
കത്തീയെരിയും തത്വസംഹിതകൾ
എന്റെ കണ്ണുനീരാണ് സാഗരം
ഞാനാണ് അഖിലവും

ഞാൻ കരയുന്നു ചിരിക്കുന്നു
അലയലയായ് ആഞ്ഞടിക്കുന്നു
നിങ്ങളിൽ ഉറങ്ങുന്നു,
ഉണർത്താനായ് ഉറങ്ങുന്നു

ഡൌണ്‍ലോഡുകള്‍ മാറിമറിയുമ്പോള്‍

മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവരും നാളിതുവരെ മലയാളം ബ്ലോഗേഴ്സും ആകാത്തവര്‍ ഒരു പുതിയ മലയാളം ബ്ലോഗ് തുടങ്ങാമെന്നാലോചിച്ചാല്‍ അവര്‍ക്ക് ഇന്നത്തെ ചുറ്റുപാടില്‍ പലരും ചൂണ്ടിക്കാണിക്കുക ആദ്യാക്ഷരി ആയിരിക്കും. പഴയ ബ്ലോഗേഴ്സ് വായിച്ച് നോക്കാത്ത പല പരിഷ്കാരങ്ങളും അതില്‍ ലഭ്യമാണുതാനും. ഐ.റ്റി പണ്ഡിതനല്ലാത്ത ഒരു പഴയ ബ്ലോഗര്‍ ആ പുതിയ ബ്ലോഗറുടെ സഹായത്തിനെത്തി എന്നും ഇരിക്കട്ടെ. ആദ്യം ചെയ്യുക അഞ്ചലിഓള്‍ഡ് ലിപി ഡൌണ്‍ലോഡ് ചെയ്ത് " C Windows Fonts" ല്‍ പേസ്റ്റ് ചെയ്യലായിരിക്കും. സംഭവിക്കുന്നതെന്തെന്ന് നിങ്ങളൊന്ന് പരീക്ഷിച്ച് നോക്കൂ. ഇതേ ലിങ്ക് തന്നെയാണ് പല ബ്ലോഗുകളിലും അഞ്ജലിഓള്‍ഡ്ലിപി ഡൌണ്‍ലോഡ് ചെയ്യുവാനായി പലരും ലഭ്യമാക്കിയിട്ടുള്ളത്. അത് ttf എന്ന രീതിയിലുള്ളതാണ്.
എന്നാല്‍ varamozhi editor എന്ന വാക്കുകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ മുകളില്‍ത്തന്നെ കിട്ടുക varamozhi.sourceforge.net/ എന്ന ലിങ്കായിരിക്കും. അത് ക്ലിക്ക് ചെയ്താല്‍ ചെന്നെത്തുക https://sites.google.com/site/cibu/ എന്ന പേജിലേയ്ക്കും. അവിടെനിന്ന്
http://downloads.sourceforge.net/varamozhi/VaramozhiInstaller1.08.02.exe ലേയ്ക്കും. ഇത് വരമൊഴിയും കീമാനും അഞ്ചലി ഓള്‍ഡ് ലിപിയും എല്ലാം ഒരുമിച്ച് ഡൌണ്‍ലോഡ് ചെയ്യാന്‍ ഉത്തമം.
സിബുവിന്റെ സൈറ്റില്‍ AnjaloOldLipi ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഉള്ള ലിങ്ക് ചുവടെ
http://downloads.sourceforge.net/varamozhi/AnjaliFontInstaller1.03.02.exe (ഇത് എക്സ്‌പ്ലോററില്‍ നേരിട്ട് ഡൌണ്‍ലോഡാകും. പോപ്പ്‌അപ്പ് അനുവദിക്കണം എന്നുമാത്രം. ഫയര്‍ഫോക്സാണെങ്കില്‍ ഡൌണ്‍ലോഡ് ചെയ്ത് റണ്‍ ചെയ്യണം)

ക്ലിക്കിയാല്‍ ഡൌണ്‍ലോഡാകുന്ന വരമൊഴി എഡിറ്ററിനൊപ്പം കീമാനും ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നു. എന്നാല്‍ കീമാന്‍ 1.1.0, 1.1.1 എന്നിവയ്ക്ക് പകരം 1.0.3 ആണ് ഡൌണ്‍ലോഡാകുന്നത്. എന്നിട്ട് വായന പ്രശ്നം പരിഹരിക്കുവാന്‍ ഫസര്‍ഫോക്സ് സെറ്റിംങ്ങ് അഞ്ജലിഓള്‍ഡ്ലിപിയും UTF 8 ആയി സെറ്റ് ചെയ്തശേഷം എസ്.എം.സിക്കാര്‍ ആണവച്ചില്ല് വായനയുടെ താല്കാലിക പരിഹാരമായ fix ml 04 ആഡ്ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്താലും കൂട്ടക്ഷരങ്ങള്‍ വേര്‍പെട്ട് നില്‍ക്കുന്നതായിക്കാണാം.
AnjaliOldLipi exe ഫയല്‍ ആയതുകാരണം ചിലപ്പോള്‍ ആണവച്ചില്ലാല്ലാത്തവ വായിക്കുവാന്‍ പ്രശ്നം നേരിട്ടെന്ന് വരാം. ആ ഫോണ്ടിനൊപ്പം മീരഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്തശേഷം ഫയര്‍ഫോക്സില്‍ താല്കാലിക പരിഹാരമായ fix ml 04 ആഡ്ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ഫോണ്ട് സെറ്റിംഗ്സ് മീരയായി തെരഞ്ഞെടുക്കുകയും ചെയ്യുക. മീര ഫോണ്ടാണ് മാതൃഭൂമി ദിനപത്രം ഉപയോഗിക്കുന്നത്. കൂടുതല്‍ ഫോണ്ടുകള്‍ ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഈ പേജ് സന്ദര്‍ശിക്കുക. തെരഞ്ഞടുത്ത് സെറ്റ് ചെയ്യുന്ന ഫോണ്ടിലായിരിക്കും നിങ്ങള്‍ക്ക് വായിക്കുവാന്‍ കഴിയുക. SMC ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യുവാന്‍ ചില ലിങ്കുകള്‍ ലഭ്യമാക്കുന്നു അതിവിടെ ലഭ്യമാണ്. അതില്‍ ttf രൂപത്തില്‍ AnjaliOldLipi ലഭ്യമാണ്.