എന്നാല്‍ varamozhi editor എന്ന വാക്കുകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ മുകളില്‍ത്തന്നെ കിട്ടുക varamozhi.sourceforge.net/ എന്ന ലിങ്കായിരിക്കും. അത് ക്ലിക്ക് ചെയ്താല്‍ ചെന്നെത്തുക https://sites.google.com/site/cibu/ എന്ന പേജിലേയ്ക്കും. അവിടെനിന്ന്
http://downloads.sourceforge.net/varamozhi/VaramozhiInstaller1.08.02.exe ലേയ്ക്കും. ഇത് വരമൊഴിയും കീമാനും അഞ്ചലി ഓള്‍ഡ് ലിപിയും എല്ലാം ഒരുമിച്ച് ഡൌണ്‍ലോഡ് ചെയ്യാന്‍ ഉത്തമം.
സിബുവിന്റെ സൈറ്റില്‍ AnjaloOldLipi ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഉള്ള ലിങ്ക് ചുവടെ
http://downloads.sourceforge.net/varamozhi/AnjaliFontInstaller1.03.02.exe (ഇത് എക്സ്‌പ്ലോററില്‍ നേരിട്ട് ഡൌണ്‍ലോഡാകും. പോപ്പ്‌അപ്പ് അനുവദിക്കണം എന്നുമാത്രം. ഫയര്‍ഫോക്സാണെങ്കില്‍ ഡൌണ്‍ലോഡ് ചെയ്ത് റണ്‍ ചെയ്യണം)
ക്ലിക്കിയാല്‍ ഡൌണ്‍ലോഡാകുന്ന വരമൊഴി എഡിറ്ററിനൊപ്പം കീമാനും ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നു. എന്നാല്‍ കീമാന്‍ 1.1.0, 1.1.1 എന്നിവയ്ക്ക് പകരം 1.0.3 ആണ് ഡൌണ്‍ലോഡാകുന്നത്. എന്നിട്ട് വായന പ്രശ്നം പരിഹരിക്കുവാന്‍ ഫസര്‍ഫോക്സ് സെറ്റിംങ്ങ് അഞ്ജലിഓള്‍ഡ്ലിപിയും UTF 8 ആയി സെറ്റ് ചെയ്തശേഷം എസ്.എം.സിക്കാര്‍ ആണവച്ചില്ല് വായനയുടെ താല്കാലിക പരിഹാരമായ fix ml 04 ആഡ്ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്താലും കൂട്ടക്ഷരങ്ങള്‍ വേര്‍പെട്ട് നില്‍ക്കുന്നതായിക്കാണാം.
AnjaliOldLipi exe ഫയല്‍ ആയതുകാരണം ചിലപ്പോള്‍ ആണവച്ചില്ലാല്ലാത്തവ വായിക്കുവാന്‍ പ്രശ്നം നേരിട്ടെന്ന് വരാം. ആ ഫോണ്ടിനൊപ്പം മീരഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്തശേഷം ഫയര്‍ഫോക്സില്‍ താല്കാലിക പരിഹാരമായ fix ml 04 ആഡ്ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ഫോണ്ട് സെറ്റിംഗ്സ് മീരയായി തെരഞ്ഞെടുക്കുകയും ചെയ്യുക. മീര ഫോണ്ടാണ് മാതൃഭൂമി ദിനപത്രം ഉപയോഗിക്കുന്നത്. കൂടുതല്‍ ഫോണ്ടുകള്‍ ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഈ പേജ് സന്ദര്‍ശിക്കുക. തെരഞ്ഞടുത്ത് സെറ്റ് ചെയ്യുന്ന ഫോണ്ടിലായിരിക്കും നിങ്ങള്‍ക്ക് വായിക്കുവാന്‍ കഴിയുക. SMC ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യുവാന്‍ ചില ലിങ്കുകള്‍ ലഭ്യമാക്കുന്നു അതിവിടെ ലഭ്യമാണ്. അതില്‍ ttf രൂപത്തില്‍ AnjaliOldLipi ലഭ്യമാണ്.