വാഷിങ്‌ടണ്‍: ലോക ജനസംഖ്യയില്‍ വയോജനങ്ങളുടെ എണ്ണം കുട്ടികളുടെ എണ്ണത്തെ മറികടക്കാനൊരുങ്ങുന്നു.
65 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ എണ്ണം 2040-ഓടെ 130 കോടിയിലെത്തുമെന്നാണ് അമേരിക്കയിലെ ഗവേഷകരുടെ കണക്ക്. ഇത് മൊത്തം ജനസംഖ്യയുടെ 14 ശതമാനം വരും. ചരിത്രത്തിലാദ്യമായി അപ്പോഴേക്കും വയോജനങ്ങളുടെ എണ്ണം അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ എണ്ണത്തേക്കാള്‍ കൂടുതലാവുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം 50.6 കോടിയായിരുന്ന സ്ഥാനത്തുനിന്നാണ് 65 വയസ്സു കഴിഞ്ഞവരുടെ എണ്ണം 2040-ഓടെ ഇരട്ടിയിലെത്തുന്നതെന്ന് യു.എസ്. സെന്‍സസ് ബ്യൂറോയിലെ കെവിന്‍ കിന്‍സെല്ലയും വാന്‍ഹീയും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനസംഖ്യയില്‍ വയോജനങ്ങളുടെ അനുപാതം വര്‍ധിക്കുന്നതിനെ ആശങ്കയോടെയാണ് സാമൂഹിക ശാസ്‌ത്രജ്ഞര്‍ കാണുന്നത്. യുവാക്കള്‍ കുറയുന്നത് സാമ്പത്തിക വളര്‍ച്ച കുറയാനും വയോജനങ്ങള്‍ കൂടുന്നത് സാമൂഹിക ക്ഷേമ-ആരോഗ്യ മേഖലയിലെ ചെലവുകള്‍ വര്‍ധിക്കാനും വഴിവെക്കുമെന്നതാണ് കാരണം.
ലോകത്തിന്റെ എല്ലാ കോണിലും വയോജനങ്ങളുടെ എണ്ണം വര്‍ധിച്ചുവരികതന്നെയാണെന്ന് ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എയ്‌ജിങ്ങിലെ റിച്ചാര്‍ഡ് സുസ്‌മന്‍ പറയുന്നു. 80 വയസ്സിനു മേല്‍ പ്രായമുള്ളവരുടെ എണ്ണമാണ് ഏറ്റവും വേഗം വര്‍ധിക്കുന്നത്. വയോവൃദ്ധരുടെ എണ്ണത്തില്‍ 2008-നും 2040-നുമിടയില്‍ 233 ശതമാനം വര്‍ധനയാണുണ്ടാവുക. ഇപ്പോള്‍ ഓരോ മാസവും 8,70,000 പേര്‍ക്ക് 65 വയസ്സ് തികയുന്നുവെന്നാണ് കണക്ക്. പത്തു വര്‍ഷം കഴിയുമ്പോള്‍ ഇത് മാസം 19 ലക്ഷം എന്ന നിലയിലെത്തും.
ജനനനിരക്കും മരണനിരക്കും കുറയുന്നതാണ് കുട്ടികളുടെ എണ്ണം കുറയാനും വയോജനങ്ങളുടെ എണ്ണം കൂടാനും കാരണം.
കടപ്പാട് - മാതൃഭൂമി
മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
9 മാസം മുമ്പ്