2009, ഏപ്രിൽ 16, വ്യാഴാഴ്‌ച

പി.റ്റി.ചാക്കോയും കേരള രാഷ്ട്രീയവും




പുള്ളോലിക്കല്‍


പി.റ്റി.ചാക്കോയും കേരള രാഷ്ട്രീയവും

പി.റ്റി.ചക്കോ നല്ലൊരു ഡ്രൈവര്‍ ആയിരുന്നുവെങ്കില്‍,
അഥവാ ഡ്രൈവറെ വച്ചു മാത്രം കാറോടിക്കുന്നവനായിരുന്നുവെങ്കില്‍,
ഭാര്യയുമൊത്തു മാത്രം യാത്ര ചെയ്യുന്നവനായിരുന്നുവെങ്കില്‍
അന്യ സ്ത്രീകളെ കാറില്‍ കയറ്റുകയില്ലാത്തനായിരുന്നുവെങ്കില്‍
കേരള രാഷ്ട്രീയം തികച്ചും വ്യത്ഥമായേനെ എന്നു പറയുന്നവരുണ്ട്,
ഡോ. ഡി.ബാബു പോളിനെ പോലുള്ളവര്‍.

പൊട്ടുകുത്താത്ത സ്ത്രീകളെ മാത്രം കാറില്‍ കൊണ്ടു പോയിരുന്നെവെങ്കില്‍
അല്ലെങ്കില്‍ പൊട്ടു മായിച്ച് ശേഷം ചാക്കോച്ചന്‍റെ കാറില്‍ സ്ത്രീകള്‍
കയറിയിരുന്നുവെങ്കില്‍ എന്നു വിമര്‍ശന കുതൂഹികള്‍ക്കു പറയാം.
എന്നാല്‍ അതു കൊണ്ടു മാത്രം ചാക്കോച്ചനും കേരള രാഷ്ട്രീയവും
രക്ഷ പെടുമായിരുന്നുവോ?

ഇല്ല എന്നാണ് പഴമക്കാര്‍ ഇന്നും വിശ്വസിക്കുന്നത്.പറയുന്നത്.
അതിനു കാരണം തലമുറകളായി പിന്തുടരുന്ന ഒരു വന്‍ ശാപമത്രേ.

0

1915 ഏപ്രില്‍ 9 ന് ചാകോമ്പതാല്‍ പുള്ളോലിക്കല്‍ തോമസ്സിന്‍റെ മകനായി
ചക്കോ ജനിച്ചു.(ചകോമ്പതാല്‍ ചാക്കൊമ്പതാല്‍ ആക്കിയെടുക്കാനുള്ള ശ്രമം വിജയിച്ചില്ല)
ചിറക്കടവ് ശ്രീരാമവിലാസം പ്രൈമറി സ്കൂള്‍,പൊന്‍കുന്നം പള്ളിസ്കൂള്‍,കറുകച്ചാല്‍,
പതിനെട്ടാം മൈല്‍ പനമ്പുന്ന എന്നീ മിഡില്‍സ്കൂളുകള്‍,പാലാ സെയിന്‍റ് തോമസ്
ഹൈസ്കൂള്‍ എന്നിവടങ്ങളില്‍ പഠനം.1936 ചിറക്കടവു ഒറ്റപ്ലാക്കല്‍ മറിയാമ്മയെ
വിവാഹം കഴിച്ചു.1938 ല്‍ ബി.എല്‍ പാസ്സായി.ആ വഷം ആണ് പട്ടം താണുപിള്ള
പ്രസിഡന്‍റും പി.എസ്സ് .നടരാജപിള്ള സെക്രട്ടറിയുമായി തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്
രൂപം കൊള്ളുന്നത്.1939 ല്‍ കാഞ്ഞിരപ്പള്ളിയില്‍ നടത്തിയ വിവാദപ്രസ്ംഗത്തിന്‍റെ
പേരില്‍ സി.പി ചാക്കോയെ ജയില്‍ അടച്ചു.ജയില്‍ വിമോചിതിനായ ചാക്കോ
കോട്ടയത്തെ അഡ്വോ.ഗോവിന്ദമേനോന്‍റെ കൂടെ ജൂണിയര്‍ ആയി അഭിഭാഷകവൃത്തിയില്‍ ചേര്‍ന്നു.

1942 ല്‍ പൊന്‍ കുന്നം വര്‍ക്കി,ഡി.സി കിഴക്കേമുറി എന്നിവരുമായി
നാഷണല്‍ ബുക്സ്റ്റാള്‍ തുടങ്ങി.

പാലാക്കാരായ ആര്‍.വി.തോമസ്,ചെറിയാന്‍ കാപ്പന്‍,
കെ.എം.ചാണ്ടി എന്നിവരോടൊപ്പം കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചു.1945 ല്‍ സി.പി
വിദ്യാഭ്യാസ നയം കൊണ്ടുവന്നപ്പോള്‍ ചാക്കോ പ്രസിദ്ധീകരിച്ച തുറന്ന കത്ത്
പ്രസിദ്ധം.1946 ല്‍ അമേരിക്കന്‍ മോഡലിനെതിരെ നടത്തിയ പ്രക്ഷോഭണത്തിന്‍റെ
പേരില്‍ ചാക്കോച്ചന്‍ വീണ്ടും ജയിലില്‍ ആയി.പ്രസന്നകേരളം എന്ന മാസികയുടെ
പത്രാധിപരായിരുന്നു അന്ന്‍ ചാക്കോ.1948 ല്‍ ഭര്‍ണഘടന നിര്‍മ്മണ സഭയിലേയ്ക്കു
മീനച്ചിലില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടു.അസംബ്ലിയില്‍ ആദ്യ ചീഫ് വിപ്പ് ആയിരുന്നു.
ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സമതിയിലും അംഗമായിരുന്നു.
34 കാരനായിരുന്ന
ചാക്കോ ആയിരുന്നു ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.