വിവാഹത്തിനു മുമ്പ് വൈദ്യ പരിശോധന-2
പാലാ താലൂക്കാശുപത്രിയില്‍ ജോലി നോക്കുന്ന സമയം.
ഭരണങ്ങാനത്തു നിന്നും ഒരു യാഥാസ്തിക കത്തോലിക്കാ
കുടുംബത്തിലെ ദമ്പതികള്‍ എത്തി.ഭാര്യയ്ക്കു മുപ്പത്തു വയസ്സ്.
കാണാന്‍ ഭംഗിയില്ല.പക്ഷേ നല്ല ആരോഗ്യമുള്ള ശരീരം.ഭര്‍ത്തവിനു
35 നല്ല ആരോഗ്യമുള്ള മനുഷ്യന്‍.നിരവ്ധി അംഗങ്ങളുള്ള കുടുംബത്തില്‍
ജനിച്ചവരായിരുന്നു രണ്ടു പേരും.അതിനാല്‍ താമസ്സിച്ചു മാത്രം
വിവാഹിതര്‍ ആയി.രണ്ടു കൊല്ലം കഴിയുന്നു.ഇതു വരെ
ലൈംഗീകബന്ധം സാധിച്ചിട്ടില്ല.
പരിശോധനയില്‍ ഭര്‍ത്താവിനു കുഴപ്പമില്ല.ഭാര്യയ്ക്കാണു തകരാര്‍.
ഗര്‍ഭപാത്രത്തില്‍ നിരവധി "ഫൈബ്രോയിഡ് മുഴകള്‍".18 മാസം
ഗര്‍ഭത്തിന്‍റെ വലുപ്പം.എന്നു മാത്രമല്ല യോനീ നാളത്തിലേക്കും
മുഴകള്‍ വളര്‍ന്നിരിക്കുന്നതിനാള്‍ യോനി എന്നൊരു ഭാഗം തന്നെയില്ല
ആ സ്ത്രീയ്ക്ക് .ലൈംഗീക ബന്ധം ഒരു തരത്തിലും നടക്കില്ല.
വിവരം വിശദമായി പറഞ്ഞു കൊടുത്തു. ആ സ്ത്രീ സ്വയം ഒഴിയാന്‍
തയ്യാറായി.ബിഷപ്പിനെ സമീപിച്ചു കാര്യം വ്യക്തമാക്കി.
തെളിവിനായി ബിഷപ് ഹൗസ്സില്‍ പോയി മൊഴി നല്‍കേണ്ടി വന്നു.
അവരുടെ ബന്ധം വേര്‍പെടുത്തി.ആ സ്ത്രീ മറ്റൊരു സ്ത്രീയെ
കണ്ടെത്തി അവരുടെ വിവാഹംനടത്തി.ഒരര്‍ദ്ധ സന്യാസിനിയായി
അവര്‍ ജീവിതം നയിച്ചു. ഏതാനും വര്‍ഷം കഴിഞ്ഞ്
ഒരു ക്രിസ്തുമസ്സിന് അവര്‍ കൈക്കുഞ്ഞുമായി
എന്നെ കാണാന്‍ വന്നു.കൂടെ ആദ്യ ഭാര്യയും ഉണ്ടായിരുന്നു.
എല്ലാവരും തികച്ചും സന്തുഷ്ടര്‍.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജോലിനോക്കുന്ന കാലം.
1984 ലാവണം. ഒരു മുസ്ലിം പെണ്‍ കുട്ടിയെ വന്ധ്യതാ ചികില്‍സയ്ക്കായി
കൊണ്ടു വന്നു.18 വയസ്സുകാരി.കണ്ടാല്‍ അതിലും കുറവേ തോന്നു.
നിക്കാഹ് കഴിഞ്ഞിട്ടു 2 വര്‍ഷം.പരിശോധനയില്‍ കന്യാചര്‍മ്മം അഥവാ
ഹൈമന്‍ സുരക്സ്തിമായിരിക്കുന്നു.സൂചി കടത്താനുള്ള പഴുതുപോലുമില്ല.
"ഇംപെര്‍ഫോറേറ്റ് ഹൈമന്‍" എന്നു പറയുന്ന അവസ്ഥ.ആര്‍ത്തവം നടക്കുന്നുണ്ട്.
എന്നാല്‍ രക്തം യോനീ നാളത്തിലും ഗര്‍ഭപാത്രത്തിലും ആയി കെട്ടിക്കിടക്കുകയാണ്.
"ഹെമറ്റോമെട്രാ" എന്ന അവസ്ഥ.2 കൊല്ലം ആയിട്ടും ഇതുവരെ പരിശോധനയ്ക്കു
വരാഞ്ഞതെന്തേ? എന്നാരാഞ്ഞപ്പോള്‍ മറുപടി"നിക്കാഹിന്‍റെ അടുത്ത ദിവസം
തന്നെ പുതിയാപ്ല ഗള്‍ഫിനു പറന്നു.മടങ്ങി എത്തിയിട്ടു രണ്ടു ദിവസമേ ആകുന്നുള്ളു"
എന്നായിരുന്നു.
മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
9 മാസം മുമ്പ്