കോഴഞ്ചേരി പ്രസംഗവും ആ ജന്തുവും
പത്തിരുപതു വർഷം മുൻപാണ്.കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ജോലി.സർജന്മാരുടെ ഒരു കോൺ
ഫ്രൻസ് മുത്തൂറ്റ് ഹോസ്പിറ്റലിൽ വച്ചു നടത്തുന്നു. അനുബന്ധിച്ചു പുറത്തിറക്കുന്ന സോവനീറിൻ റെ ചുമതല
എനിക്കായിരുന്നു.കൊഴഞ്ചേരിയുടെ ഐക്കോൺ ആയി
എന്തു കൊടുക്കണം എന്നായി ചിന്ത.ആറന്മുള വള്ളം കളി,മാരാമൺ കൺ വൻഷൻ,മുത്തൂറ്റ്, ഇങ്ങനെ പലതും മൻസ്സിൽ വന്നു.പട്ടണമധ്യത്തിൽ കാണപ്പെടുന്ന
സി.കേശവൻ പ്രസംഗ സ്മാരകം നൽകിയാലോ
എന്നും ചിന്തിച്ചു.ഒപ്പം ആപ്രസംഗത്തിൽ നിന്നും ചില ഭാഗങ്ങളും.അന്വേഷിച്ചെങ്കിലും പ്രസംഗം ലഭിച്ചില്ല.
1961 ലെ കോട്ടയം സി.എം.എസ്സ് കോളേജ് മാസിക
(വിദ്യാസംഗ്രഹം) യ്ക്കു വേണ്ടി മലയാളത്തിലെ സകല
ആത്മകഥകളും വായിച്ചു തയ്യാറാക്കിയ പഠനത്തിനു വേണ്ടി ജീവിത സമരം
എന്ന സി.കേസവൻ റെ ആത്മകഥ വായിച്ചിരുന്നു.മകൻ കെ.ബാലകൃഷ്ണൻ തയാറാക്കിയത് എന്നു തല്പ്പരകഷികൾ കുപ്രചരണം നടത്തിയ ഈ ആത്മകഥ ആകട്ടെ കോഴഞ്ചേരി പ്രസംഗത്തിനു മുമ്പു അവസാനിപ്പിച്ചിരുന്നു.
ആർ പ്രകാശം എഴുതിയ സി.കേസവൻ റെ ജീവ
ചരിത്രത്തിലും കോഴഞ്ചേരി പ്രസംഗത്തിൻ റെ
പൂർണ്ണ രൂപം ഇല്ല.അങ്ങിനെ ഇരിക്കെ പ്രസ്തുത പ്രസംഗത്തിൻ റെ എഴുപത്തഞ്ചാം വാർഷികം വന്നെത്തി.ഇപ്പോഴും ആരും ആ പ്രസംഗം നൽകുന്നില്ല
മനോരമ പഴയ പത്രവാർത്ത നൽകി.
ജന്തു എന്നു സർ സി.പിയെ വിളിച്ചു എന്നു മനസ്സിലാകും.
കോഴഞ്ചേരിക്കാരൻ ഒരു കാരണവർ പറഞ്ഞ പ്രകാരം സി.കേശവൻ ജന്തുവിൻ റെ പേരാണു പറഞ്ഞത്.ആധുനിക തിരുവിതാം കൂറിൻറെ പിതാവ് എന്നു വിശേഷിപ്പ്ക്കേണ്ട ആ പാണ്ടിപ്പട്ടരെ ,നാട്ടുരാജ്യങ്ങളിൽ തിരുവിതാം കൂറിനെ ഒന്നാം സ്ഥാനത്തെത്തിച്ച
ആ ഭരണാധികാരിയെ യജമാനഭക്തി പ്രദർശിപ്പിക്കുന്ന ഒരു ജന്തു(പാണ്ടിപ്പ...) ആയ്യാണു സി.കേശവൻ
ചിത്രീകരിച്ചത് എന്നാൺ കാരണവർ പറഞ്ഞത്.സത്യം അറിഞ്ഞു കൂടാ.
പിന്നീടു സി.ക്കേശവൻ മുഖ്യമന്ത്രിയായി.ശബരിമല
തീവയ്പ്പു സമയം വിവാദ പ്രസതാവന നടത്തി.
തിരിഞ്ഞു നോക്കുമ്പോൾ സി.പി ആണോ
സി.ക്കേശവൻ ആണോ നമുക്കു കൂടുതൽ നന്മ
ചെയ്തത്.
തീരുമാനം എടുക്കും മുമ്പു ശ്രീധരമേനോൻ റെ
സർ സി.പി.തിരുവിതാം കൂർ ചരിത്രത്തിൽ എന്ന പുസ്തകം വായിക്കുക.
http://epaper.manoramaonline.com/source/svww_zoomart.php?Artname=20100511AJ051100009&ileft=427&itop=581&zoomRatio=130&AN=20100511AJ051100009
മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
8 മാസം മുമ്പ്