2010, ഓഗസ്റ്റ് 5, വ്യാഴാഴ്‌ച

തിരുമൂലരും തിരുമന്ത്രവും ഒരു ജാതിയും

 


തിരുമൂലരും തിരുമന്ത്രവും ഒരു ജാതിയും
ചേക്കിഴാതരുടെ പെരിയപുരാണത്തിൽ തിരുമൂലരേയും അദ്ദേഹം രചിച്ച തിരുമന്ത്രത്തേയും കുറിച്ചു
പറയുന്നു. 63 ശൈവസിദ്ധരിൽ ഒരാളും 18 സിദ്ധരിൽ ഒരാളും ആയിരുന്നു തിരുമൂലർ.
ഹിമാലയത്തിൽ പാർത്തിരുന്ന സുന്ദർ എന്ന സിദ്ധൻ അഗസ്ത്യമുനിയെ കാണാൻ ആകാശഗമനം നടത്തവേ
തമിഴ്നാട്ടിലെ തിരുവാടു തുറയിൽ ഇടയൻ മരിച്ചതിനെ തുടർന്നു ദുഖിതരായി നിലകൊള്ളുന്ന ഒരു
പറ്റം പശുക്കളെ കാണാനിടയായി.മൂലർ എന്ന ഇടയൻ അകാലത്തിൽ മരിച്ചതിനെ തുടർന്ന്
അനാഥർ ആയ പശുക്കളെ ആശ്വസിപ്പിക്കാൻ സുന്ദർ യോഗി അയാളുടെ ശരീരത്തിൽ പരകായ
പ്രവേശനം നടത്തി പശുക്കളെ ആലയിലേക്കു നയിച്ചു. തിരിച്ചു മൂലരുടെ ശരീരത്തിൽ പ്രവേശിക്കാൻ
ചെന്നപ്പോൾ അയാളുടെ ശരീരം കാട്ടുമൃഗങ്ങൾ ഭക്ഷിച്ചു കഴിഞ്ഞിരുന്നു.തുടർന്ന് സുന്ദർ മൂലർ എന്നറിയപ്പെട്ടു.
അടുത്തു കണ്ട ആലിഞ്ചുവടിൽ ധ്യാന്യത്തിൽ മുഴുകിയ മൂലർ ഉണരുമ്പോൾ ചില ശ്ളോകങ്ങൾ
രചിച്ചതു സമാഹരിച്ചതാണ്‌ തിരുമന്ത്രം മൂവായിരം എന്ന തമിഴ് കൃതി. ഈ കൃതിയുടെ മലയാള വിവർത്തനം-
മലയാളലിപിയിലുള്ള മൂലശ്ളോകങ്ങൾ,മലയാള പദ്യവിവർത്തനം.ഗദ്യവിവർത്തനം എന്നിവ അടങ്ങിയ തിരുമന്ത്രം
ഡി.സി.ബുക്സ് 2007 ൽ പുറത്തിറക്കി.കെ.ജി.ചന്ദ്രശേഖരൻ നായർ ആണ്‌ വിവർത്തകൻ. ഇദ്ദേഹം തന്നെയാണ്‌
തിരുക്കുറലും മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയത്.

Posted by Picasa
ഒരു ജാതി ഒരുമതം ഒരുദൈവം എന്നു കേൾക്കാത്ത മലയാളി കാണില്ല.
എന്നാൽ "ഒൻ റേ കുലം ഒരുവനേ ദേവനും അൻ റേ നിനൈമിൻ നമനില്പൈ നാളുമേ,"
എന്നു കേട്ടവർ മലയാളികളിൽ വിരളം.ശൈവസിദ്ധാന്തത്തിലെ പ്രാമാണികഗന്ഥമായ
തിരുമൂലർ കൃതിയായ തിരുമന്ത്രത്തിലേതാണ്‌ ഈ വചനം.
രണ്ടായിരം വർഷം മുൻപ് തിരുമൂലർ എന്ന ശൈവസിദ്ധൻ രചിച്ച തിരുമന്ത്രം തമിഴിൽ നിന്നു
മറ്റൊരു ഭാഷയിലേയ്ക്കും മൊഴിമാറ്റം നടത്തിയിരുന്നില്ല. എന്നാൽ മലയാളത്തിലേയ്ക്കു കെ.ജി.ചന്ദ്രശേഖരൻ നായർ( തിരുക്കുറൽ മലയാളത്തിലേയ്ക്കു മൊഴിമാറ്റം നടത്തിയതും ഇദ്ദേഹം തന്നെ) ഈയിടെ തിരുമന്ത്രം മൊഴിമാറ്റം നടത്തി.ഡി.സി.ബുക്സ്ആണ്‌ അതു പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കാഷ്മീരിൽ ജനിച്ച സുന്ദര സ്വാമികൾ മൂലർ എന്ന ഇടയൻ റെ ശരീരത്തിലേയ്ക്കു പരകായപ്രവേശം നടത്തി തിരുമൂലർ ആയിതീർന്നു.തിരുവാടുതുറയിൽ ഒരു അരയാലിഞ്ചുവട്ടിൽ ഇരുന്ന് അദ്ദേഹം രചിച്ച 3000 ശ്ളോകങ്ങൾ ആണ്‌ തിരുമന്ത്രം.ശൈവസാഹിത്യത്തിലെ അടിസ്ഥാനഗ്രന്ഥം.തന്ത്രാഗമത്തെ കുറിച്ചു പ്രതിപാദിക്കുന്ന ഏറ്റവും പ്രാചീന കൃതിയാണിത്.തിരുവള്ളുവരുടെ തിരുക്കുറലിനും മുമ്പുണ്ടായ കൃതി.
ദ്രാവിഡഭാഷയിലുണ്ടായ ആദ്യ യോഗശാസ്ത്ര ഗ്രന്ഥമാണ്‌ തിരുമൂലരുടെ തിരുമന്ത്രം.ഈശ്വരനോടും പ്രകൃതിയോടും മനുഷ്യനുള്ള സ്നേഹം ഒന്നു തന്നെ-അൻപേ ശിവം- എന്നതാണ്‌ തിരുമന്ത്രത്തിൻ റെ സാരാംശം.വെള്ളാളകുല ആചാര്യൻ ശിവരാജയോഗി തൈക്കാട് അയ്യസ്വാമികൾ (1814-1909) തിരുമൂലരുടെ ശൈവസിദ്ധാന്തം ആണ്‌ സ്വീകരിച്ചിരുന്നത്.ശിഷ്യരായിരുന്ന കുഞ്ഞൻ(ചട്ടമ്പി സ്വാമികൾ) ,നാണു(ശ്രീനാരായണഗുരു),മുത്തുകുമരൻ(അയ്യാ വൈകുണ്ഠൻ) ,കൊല്ലത്തമ്മ,മഗ്രിഗർ സായിപ്പ്,സ്വാതിതിരുനാൾ മഹാരാജവു്‌ തുടങ്ങി 51 പേർക്ക് അയ്യഗുരു പകർന്നു കൊടുത്തത് തിരുമന്ത്ര സാരാംശം
ആയിരുന്നു.
എന്നാൽ അയ്യാ ഗുരുവിൻ റെ പ്രമുഖ ശിഷ്യരുടെ ആധുനിക കാലത്തെ സ്പോൺസർ മാർ തൈക്കാട് അയ്യാസ്വാമികൾ വെറും ഒരു ഹഠ യോഗി മാത്രമായിരുന്നു എന്നും ശിഷ്യർ പഠിച്ചത് യോഗവിദ്യ മാത്രമായിരുന്നു എന്നും എഴുതിക്കാണുന്നു. ശ്രീനാരായണ ഗുരുവിൻ റെ ഗുരു എന്ന കൃതി എഴുതിയ എൻ റെ പ്രിയസുഹൃത്ത്‌,ആർക്കിയോളജി വിഭാഗം മേധാവി ആയിരുന്ന മലയിങ്കീഴ് മഹേശ്വരൻ നായർ ആയിരുന്നു ഇവരിൽ മുൻപന്തിയിൽ.യോഗവിദ്യ ശൈവസിദ്ധത്തത്തിൻ റെ ഒരു ഭാഗം മാത്രം ആണെന്ന് തിരുമന്ത്രം വായിച്ചു നോക്കിയാൽ മനസ്സിലാകും.

കായംകുളത്ത് കുമ്മപ്പള്ളി ആശാൻ റെ ശിഷ്യൻ ആയിരുന്ന കാലത്ത് വലിയ കൃഷ്ണഭക്തനായിരുന്ന നാണു,പിന്നീട് നാണുഗുരു ആയിത്തീർന്നത് ശിവരാജയോഗി തൈക്കാട് അയ്യാവിൻ റെ ശിഷ്യനായി ശിവഭക്തനായി മാറിയതോടെ ആണ്‌.ശിവലിംഗപ്രതിഷ്ഠ നടത്താനും അതു തന്നെ കാരണം.
ഒൻ റേ കുലം ഒരുവനേ ദേവനും എന്നതിൽ നിന്നാണ്‌" ഇന്ത ഉലകത്തിലേ ഒരേ ഒരു ജാതി താൻ,ഒരേ ഒരു മതം താൻ,ഒരേ ഒരു കടവുൾ താൻ " എന്നു പറയാൻ കാരണം.1909 ൽ അയ്യാസ്വാമികൾ സമാധി ആയി.1920 ൽ ശ്രീനാരായണഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്നു പാടി.