ഭൂമിയെ തണുപ്പിക്കണം, ചൂട് കുറയ്ക്കണം. അല്ലെങ്കില്‍ ഭീതിജനകമായ ഭാവിയാണ് നമ്മെ വേട്ടയാടുക. അതിനായി ഭൂമുഖത്തെ വിളക്കുകള്‍ ഒരുമണിക്കൂര്‍ കണ്ണടയ്ക്കും; മാര്‍ച്ച് 28-ന്. പാരീസും ന്യൂയോര്‍ക്കും റോമും ദുബായും കേപ് ടൗണും സിഡ്‌നിയുമടക്കം ലോകത്തെ വന്‍നഗരങ്ങള്‍ ഇരുളിലാഴും. ഭാവിക്ക് പ്രകാശമുണ്ടാകാനായി അല്‍പ്പനേരം ഇരുട്ട്. പ്രാദേശിക സമയം വൈകുന്നേരം 8.30 നാണ് വിളക്കുകള്‍ അണയുക. എല്ലാ ഊര്‍ജോപയോഗവും ഒരു മണിക്കൂര്‍ നിര്‍ത്തിവെയ്ക്കുന്നതിലൂടെ ഭൂമിക്ക് വേണ്ടിയുള്ള വോട്ടെടുപ്പാണ് നടക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു.
'ഭൗമ മണിക്കൂര്‍ 2009' എന്ന് പേരിട്ടിട്ടുള്ള ഈ ആഗോള കാമ്പയിനില്‍ ചേരാന്‍ 81 രാഷ്ട്രങ്ങളിലെ 1858 നഗരങ്ങളും പട്ടണങ്ങളും തയ്യാറായിക്കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള മനുഷ്യകുലത്തിന്റെ ഇച്ഛാശക്തി ഉയര്‍ത്തക്കാട്ടാനുള്ള ശ്രമമാണിത്. വേള്‍ഡ് വൈഡ് ഫണ്ട് (ഡബ്ല്യു. ഡബ്ല്യു. ഡബ്ല്യു.) പരീക്ഷണമെന്ന നിലയ്ക്ക് 2007-ല്‍ ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നിയില്‍ ആരംഭിച്ച 'ഭൗമ മണിക്കൂര്‍' കാമ്പയിന്റെ മൂന്നാം വാര്‍ഷികമാണിത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് മാതൃഭൂമി പേജ് സന്ദര്‍ശിക്കുക.
മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
5 മാസം മുമ്പ്